ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 30 ആഗസ്റ്റ് 2023 | #Short_News #News_Headlines

• യുപിയില്‍ ഒരുവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഇതരമതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.

• തോഷഖാന അഴിമതി കേസില്‍ ജയിലിൽ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസം. ഇമ്രാൻ ഖാന്റെ മൂന്ന് വർഷം തടവു ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു.

• തിരുവോണ ദിവസം ആശുപത്രികളിൽ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രികൾ സന്ദർശിച്ചു. ജീവനക്കാർക്ക് ഓണ സമ്മാനവും നൽകിയാണ് മന്ത്രി മടങ്ങിയത്.

• ഗ്യാസിന്റെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. എല്‍പിജി സിലിണ്ടറിന് 200രൂപയാണ് കുറച്ചത്. . കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. ​ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും പ്രയോ​ജനം കിട്ടും. ഉജ്വല സ്കീമിലുള്ളവ‍ർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.

• മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂര്‍ പൊലീസിന്റെ വെടിവയ്പ്പിനെത്തുടര്‍ന്ന് കുകി വിഭാഗത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ഖൊയ്‌റന്‍ ടാക് ഗ്രാമത്തിലാണ് സംഭവം.ഗ്രാമത്തിന് കാവല്‍നിന്നയാളാണ് കൊല്ലപ്പെട്ടത്.

• ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ഇതുവരെ ആരും എത്തിപ്പെട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യമുണ്ടെന്ന് ചന്ദ്രയാന്‍-3 സ്ഥിരീകരിച്ചു. അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി.

• അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ 2023ലെ ഔദ്യോഗിക ഭൂപടത്തിനെതിരെ പ്രതിഷേധം അറിയിച്ച് ഇന്ത്യ.

• കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. നിലവില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




പ്രിയ വായനക്കാർക്ക് ഓണാശംസകൾ.. #OnamWishes

മലയോരം ന്യൂസിൻ്റെ എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ..

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 28 ആഗസ്റ്റ് 2023 #Short_News #News_Headlines

• ഇന്ന് ഉത്രാടം. ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. ഓണം പ്രമാണിച്ച് വിപണികളെല്ലാം വിപണികളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ഓണംവാരാഘോഷങ്ങള്‍ക്ക് ഇന്നലെ തുടക്കമായിരുന്നു.

• ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.

• മഴക്കുറവ്‌ തുടരുന്നതിനാൽ 2023  വരണ്ട വർഷമായിരിക്കുമെന്ന്‌ റിപ്പോർട്ട്‌. കഠിന വരൾച്ച ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും  ജലവിഭവ വികസന വിനിയോഗ കേന്ദ്രം തയ്യാറാക്കിയ റിപ്പോർട്ട്‌ പറയുന്നു.

• ചന്ദ്രയാൻ-3 ലെ പേ ലോഡുകൾ ചന്ദ്രോപരിതലത്തിൽ നടത്തുന്ന പര്യവേക്ഷണങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ വിവിധ തലങ്ങളിലുള്ള താപനിലയുടെ വിവരങ്ങൾ ഞായറാഴ്ച ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു.

• സംസ്ഥാനത്ത് ഇന്ന് തന്നെ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്. ഇനി മൂന്നുലക്ഷത്തി മുപ്പതിനായിരത്തിനടുത്ത് പേർക്കാണ് കിറ്റ് നൽകാനുള്ളത്.









News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 27 ആഗസ്റ്റ് 2023 | #News_Headlines #Short_News

• ചാന്ദ്രയാന്‍ 3 ദൗത്യം അഭിമാനമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥന്‍. തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കും ഒക്കെ നമ്മള്‍ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

• ഓണത്തിന്റെ സങ്കല്‍പം പോലെ പരമ ദരിദ്രര്‍ ഇല്ലാത്ത കേരളത്തിലേക്ക് നടന്നടുക്കുകയാണ് നാടെന്ന് മുഖ്യമന്ത്ര പിണറായി വിജയന്‍. അതിനായി ഒരു പരിപാടി തന്നെ തയ്യാറാക്കി. 2025 നവംബര്‍ 1 ന് പരമ ദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

• ഉത്തര്‍പ്രദേശില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഇതര മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

• ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ക്ലാസ്മുറിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ മുസ്ലിം വിദ്യാര്‍ഥിയെ ആലിംഗനം ചെയ്ത് മര്‍ദിച്ച സഹപാഠികളിലൊരാള്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ വിദ്യാര്‍ഥിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിക്കുകയായിരുന്നു.

• ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞ് ഇന്ത്യയുടെ മലയാളിതാരം എച്ച് എസ് പ്രണോയ്. സെമിയിൽ തായ്‌ലൻഡ്‌ താരം കുൻലവട്ട് വിദിത്സനോട് പൊരുതിത്തോറ്റു.

• ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കോളേജ്‌ വിദ്യാർഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് 20 മിനിറ്റുവീതം അധികസമയം അനുവദിച്ചു. സർവകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവർക്ക്‌ സൗകര്യം ലഭിക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചു.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




കോഴിക്കോട് തൊട്ടിൽപ്പാലത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് വീട്ടിൽ പൂട്ടിയിട്ട സംഭവത്തിലെ പ്രതി അറസ്റ്റിൽ.. #StopRape

കോഴിക്കോട് തൊട്ടിൽപ്പാലത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വീട്ടിൽ പൂട്ടിയിട്ട സംഭവത്തിലെ പ്രതി അറസ്റ്റിൽ.

 കുണ്ടുതോട് സ്വദേശി ജുനൈദാണ് അറസ്റ്റിലായത്.  പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  ശക്തമായ അന്വേഷണത്തിനൊടുവിൽ വടകരയിൽ വെച്ചാണ് ജുനൈദിനെ അറസ്റ്റ് ചെയ്തത്.  നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഇപ്പോൾ ജുനൈദ് പോലീസ് കസ്റ്റഡിയിലാണ്.  സംശയിക്കുന്നയാളെ ചോദ്യം ചെയ്തുവരികയാണ്.
  കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.  തൊട്ടിൽപ്പാലം സ്വദേശിനിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകി.  മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജുനൈദിന്റെ വീട്ടിൽ പെൺകുട്ടിയെ നഗ്നയായ നിലയിൽ കണ്ടെത്തിയത്.  പോലീസ് വാതിൽ തകർത്ത് പെൺകുട്ടിയെ രക്ഷപ്പെടുത്തി.  മാതാപിതാക്കൾ വിദേശത്തായതിനാൽ ജുനൈദ് വീട്ടിൽ തനിച്ചായിരുന്നു.  ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പോലീസ് പറയുന്നത്.

  കഴിഞ്ഞ ദിവസം പത്തൊമ്പതുകാരിയെ സുഹൃത്ത് ക്രൂരമായി പീഡിപ്പിച്ചു.  വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പ്രതിയായ ജുനൈദിനെതിരായ പരാതി.  പീഡനത്തിന് ശേഷം പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളുമുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നു.  പെൺകുട്ടിയുടെ വൈദ്യപരിശോധന തൃപ്തികരമാണ്.  ജുനൈദിന്റെ വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനാൽ മറ്റൊരു കേസും ജുനൈദിനെതിരെ ചുമത്തിയിട്ടുണ്ട്.  നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.  പെൺകുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾ ജുനൈദിനായി തിരച്ചിൽ ആരംഭിച്ചു.

വയനാട് ജീപ്പ് അപകടം, മരണമടഞ്ഞവർക്ക് നാടിൻ്റെ അന്ത്യാഞ്ജലി.. #WayanadJeepAccident

വയനാട് തലപ്പുഴ മക്കിമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് പേർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.  മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒരു മണി മുതൽ മഖിമല എൽപി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു.  മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു.  മന്ത്രി എ കെ ശശീന്ദ്രൻ അന്തിമോപചാരം അർപ്പിച്ചു.

  ഇന്നലെ വൈകിട്ട് 3.30ന് മക്കിമലയിൽ ജീപ്പ് മറിഞ്ഞാണ് അപകടം.  12 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.  ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.  മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളാണ്.  ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 26 ആഗസ്റ്റ് 2023 | #News_Headlines #Short_News

• വയനാട്ടിൽ കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടം തൊഴിലാളികൾ മരിച്ചു.  ജോലികഴിഞ്ഞ്‌ തിരിച്ചുപോവുന്നതിനിടെയാണ്‌ അപകടം. അപകടം വൈകിട്ട് മൂന്നരയോടെയാണ് നടന്നത്. കമ്പമല എസ്റ്റേറ്റ് തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചവരെല്ലാം.

• ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീ റാം വെങ്കിട്ടരാമന് തിരിച്ചടി .കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ ഹര്‍ജി തള്ളി.

• രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ ചന്ദ്രനില്‍ പ്രയാണം ആരംഭിച്ചു. റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്‍റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതും സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ലാന്‍ഡിംഗ് സമയത്തെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തിരുന്നു.

• നിലവിലുള്ള വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്‌ചയും തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ  കേന്ദ്രം പ്രവചനം. ഇത്‌ യാഥാർഥ്യമായാൽ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്‌താകും ഇത്‌.

• ജിഎസ്‌ടി നികുതി അടവ്‌ ഉറപ്പാക്കാനായി കേരള സർക്കാർ നടപ്പാക്കിയ ‘ലക്കി ബിൽ ആപ്‌’ പദ്ധതി കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നു. മേരാ ബിൽ മേരാ അധികാർ എന്നപേരിൽ ആപ്‌ ഉടൻ രാജ്യവ്യാപകമായി നടപ്പാക്കാനാണ്‌ ആലോചന.

• സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ടോട്ടെക്സ് മാതൃക ഒഴിവാക്കും.

• മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട സിബിഐ കേസുകളില്‍ വിചാരണ മണിപ്പൂരിന് പുറത്തേക്ക്,  വിചാരണ അസമില്‍ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇതിനായി രണ്ട് ജ‍ഡ്ജിമാരെ നിയമിക്കാന്‍ ഗുവാഹത്തി ഹൈക്കോടതിക്കും നിര്‍ദ്ദേശം നല്‍കി.

• ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം. എച്ച് എസ് പ്രണോയ് സെമി ഫൈനലിൽ. നിലവിലെ ലോക ചാമ്പ്യനെ വീഴ്ത്തി മുന്നോട്ട്. ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെയാണ് പരാജയപ്പെടുത്തിയത്.

• തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി. ഓഗസ്റ്റ് 26,27,28,29 ദിവസങ്ങളിലാണ് ബാങ്ക് അവധി. ഓഗസ്റ്റ് 30ന് ബാങ്ക് തുറന്ന് പ്രവർത്തിക്കുമെങ്കിലും ഓഗസ്റ്റ് 31ന് വീണ്ടും ബാങ്ക് അവധിയാണ്.






News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 25 ആഗസ്റ്റ് 2023 | #News_Headlines #News_Highlights


• ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് നരേന്ദ്രമോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനെപ്പറ്റി ഇരുവരും ചര്‍ച്ച നടത്തിയതായാണ് വിവരം.

• 69ാമത് ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുഷ്പ ദി റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അല്ലു അര്‍ജ്ജുന്‍ മികച്ച നടനുള്ള പുരസ്കാരം നേടി. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ.  നിഖിൽ മഹാജൻ മറാഠി ചിത്രമായ ഗോദാവരിയിലൂടെ മികച്ച സംവിധായകനായി.

• ചെസ് ലോകകപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ മാഗ്‌നസ് കാള്‍സണോട് ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സണെ സമനിലയില്‍ കുരുക്കിയ പ്രഗ്‌നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു.

• ബ്രിക്‌സ് കൂട്ടായ്മയില്‍ ആറ് പുതിയ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. അര്‍ജന്റീന, ഇറാന്‍, യുഎഇ, സൗദി അറേബ്യ, ഇത്യോപ്യ, ഈജിപ്ത് എന്നിവരാണ് പുതിയ അംഗങ്ങൾ.

• വിജയകരമായ സോഫ്‌റ്റ്‌ ലാൻഡിങ്ങിനുശേഷം ചാന്ദ്രയാൻ 3ലെ റോവർ ചാന്ദ്രപ്രതലത്തിൽ സഞ്ചാരം തുടങ്ങി. പിൻചക്രത്തിലുള്ള അശോകസ്തംഭം, ഐഎസ്‌ആർഒ മുദ്ര എന്നിവ പ്രതലത്തിൽ പതിഞ്ഞു. ലാൻഡറിലെയും റോവറിലെയും അഞ്ച്‌ പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചുതുടങ്ങി.

• റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തിൽ വിശദാംശങ്ങളടങ്ങിയ ക്യുആർ കോഡ് നിർബന്ധം. സെപ്തംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ഉത്തരവിറക്കി.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു, അല്ലു അർജുൻ ആലിയ ഭട്ട്, കൃതി സാനൻ എന്നിവർ മികച്ച താരങ്ങൾ, മലയാളത്തിനും നേട്ടം.. #NationalFilmAward2023


69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി അല്ലു അർജുൻ. ‘പുഷ്പ’യിലെ പ്രകടനത്തിനാണ് അല്ലു അർജുനെ തെരഞ്ഞെടുത്തത്. ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടും ‘മിമി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സാനോണും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. മികച്ച ഫീച്ചർ ചിത്രമായി ആർ. മാധവൻ സംവിധാനം ചെയ്ത ‘റോക്കട്രി ദ നമ്പി ഇഫക്ട്’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ദേശീയോദ്ഗ്രഥന ചി​ത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ദി കശ്മീർ ഫയൽസിന് ലഭിച്ചു.

മികച്ച മലയാള ചിത്രമായി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. നവാഗത സംവിധായകനുള്ള അവാർഡ് ‘മേപ്പടിയാൻ’ ഒരുക്കിയ വിഷ്ണുമോഹന് ലഭിച്ചു. മികച്ച അനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘കണ്ടിട്ടുണ്ട്’ തെരഞ്ഞെടുക്കപ്പെട്ടു. 


ആയുർവേദ ഡോക്റ്ററും യുട്യൂബറുമായ യുവതി ആത്മഹത്യ ചെയ്ത നിലയിൽ.. #Suicide

യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കർ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളിൽ ശുചിമുറിക്കുള്ളില്‍ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉന്നത പഠനം തുടരാനാവാത്തതിന്റെ വിഷമത്തിലായിരുന്നു ഋതിക. ചൊവ്വാഴ്ച രാത്രി കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. ദമ്പതികൾക്ക് നാല് വയസുള്ള മകനും ഒന്നര വയസുള്ള മകളുമുണ്ട്


ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ ലൈൻ നമ്പർ 1056.

ബ്രിക്സ് കൂട്ടായ്മയിൽ ആറ് പുതിയ രാജ്യങ്ങൾ കൂടി, എതിർത്തും അനുകൂലിച്ചും രാജ്യങ്ങൾ.. #BRICS

ബ്രിക്‌സ് ഗ്രൂപ്പിൽ ആറ് രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്താൻ തീരുമാനം.  അർജന്റീന, ഇറാൻ, യുഎഇ, സൗദി അറേബ്യ, എത്യോപ്യ, ഈജിപ്ത് എന്നിവയാണ് പുതിയ അംഗങ്ങൾ.  ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് സിറിൽ റമഫോസയാണ് പുതിയ അംഗരാജ്യങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചത്.
  പാക്കിസ്ഥാനെ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടു.  കൂടുതൽ വികസ്വര രാജ്യങ്ങളെ ഉൾപ്പെടുത്തി അസോസിയേഷൻ വിപുലീകരിക്കണമെന്നായിരുന്നു ചൈനയുടെ വാദം.  എന്നാൽ ഈ നിർദേശത്തെ ഇന്ത്യ എതിർത്തിരുന്നു.  സമവായത്തിലൂടെ വിപുലീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിന് പിന്തുണ ലഭിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 24 ആഗസ്റ്റ് 2023 | #News_Headlines #Short_News

• ചരിത്രദൗത്യം നിറവേറ്റി ചന്ദ്രയാൻ 3. സോഫ്റ്റ് ലാൻഡിങ് വിജയകരം. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യവും, ചന്ദ്രൻ്റെ ദക്ഷിണ ദ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യവുമായി ഇന്ത്യ. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനില്‍ ഇറങ്ങി. വൈകീട്ട് 6.03നായിരുന്നു ലാന്‍ഡിംഗ്.

• മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍ അറസ്റ്റില്‍. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് ക്രൈംബ്രാഞ്ച് ലക്ഷ്മണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

• പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയില്‍ സതിയമ്മ ജോലി നേടിയത് വ്യാജ രേഖ ചമിച്ചിട്ടാണെ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ലിജിമോൾ ഐശ്വര്യ കുടുംബശ്രീ മുന്‍ അംഗമായ ലിജിമോള്‍. വ്യാജരേഖ ചമച്ച് ജോലി നേടാൻ ഉദ്യോഗസ്ഥർ കൂട്ട് നിന്നുവെന്നും തന്‍റെ പേര് ഉപയോഗിച്ച് സര്‍ക്കാരിന്‍റെ പണം അപഹരിച്ചെന്നും ലിജിമോള്‍ പരാതിയില്‍ പറയുന്നു.

• ചെസ്‌ ലോകകപ്പ് ഫൈനലിലെ രണ്ടാംമത്സരത്തിലും പതിനെട്ടുകാരൻ മാഗ്‌നസ്‌ കാൾസനെ സമനിലയിൽ തളച്ചു. ഇന്ന്‌ നിർണായക ടൈബ്രേക്കർ വെെകിട്ട് നാലരയ്ക്ക്,  ജയിക്കുന്നവർക്ക്‌ ലോകകപ്പ്‌.

• എവിടെനിന്നും എവിടേക്കും ജനറൽ ടിക്കറ്റുകൾ എടുക്കാൻ സംവിധാനമൊരുക്കി യുടിഎസ്‌ (അൺറിസർവ്‌ഡ്‌ ടിക്കറ്റിങ്‌ സിസ്‌റ്റം). നേരത്തേയുള്ള 20 കിലോമീറ്റർ പരിധി നീക്കിയാണ്‌ ആപ്പ്‌ പരിഷ്‌കരിച്ചത്‌. എക്‌സ്‌പ്രസ്‌, സൂപ്പർഫാസ്‌റ്റ്‌, പാസഞ്ചർ ട്രെയിനുകളിലെ ജനറൽ ടിക്കറ്റുകൾ ഇങ്ങനെ എടുക്കാം.

• മാലിന്യമുക്ത നവകേരളത്തിനായുള്ള പദ്ധതികളിലെ വാതിൽപ്പടി മാലിന്യശേഖരണം അഞ്ചു മാസത്തിനകം വർധിച്ചത്‌ 78 ശതമാനം. പദ്ധതി വിപുലീകരിച്ചപ്പോൾ ഇത്‌ 48 ശതമാനമായിരുന്നു. പദ്ധതി വഴി അരലക്ഷത്തിലേറെ വനിതകൾക്ക്‌ സ്ഥിരം തൊഴിൽ ലഭ്യമാകും.

• വർഷത്തിൽ രണ്ട്‌ ബോർഡ്‌ പരീക്ഷ, ഒമ്പത്‌, പത്ത്‌ ക്ലാസുകളിൽ നിർബന്ധമായും മൂന്ന്‌ ഭാഷ, പ്ലസ്‌വൺ, -പ്ലസ്‌ടു ക്ലാസുകളിൽ നിർബന്ധമായും രണ്ട്‌ ഭാഷ തുടങ്ങിയ പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു.

• പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദത്തിൽപ്പെട്ട സതിയമ്മക്കെതിരെ പരാതി. ഔദ്യോഗിക രേഖ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ലിജിമോൾ ആണ് പരാതി നൽകിയത്.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ചന്ദ്രനിൽ ഇന്ത്യ, ചരിത്രം രചിച്ച് ഐഎസ്ആർഒ.. #Chandrayaan3

ചരിത്രദൗത്യം നിറവേറ്റി ചന്ദ്രയാൻ 3. സോഫ്റ്റ് ലാൻഡിങ് വിജയകരം. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യവും, ചന്ദ്രൻ്റെ ദക്ഷിണ ദ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യവുമായി ഇന്ത്യ.

കല്ലട ട്രാവൽസിൻ്റെ ബസ് അപകടത്തിൽപെട്ടു ; രണ്ട് മരണം നിരവധി പേർക്ക് പരിക്ക്.. #KalladaAccident

ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസാണ് പാലക്കാട്ടുവച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്.  തിരുവാഴി കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം.

  ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.  അപകടസമയത്ത് ബസിൽ 38 പേരുണ്ടായിരുന്നു.  ഇതിൽ രണ്ടുപേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.  മരിച്ചവരിൽ ഒരാൾ മലപ്പുറം എടയത്തൂർ സ്വദേശി സൈനബ ബീവിയാണ്.  മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.  മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  ബസിനടിയിൽപ്പെട്ടവർക്ക് ഗുരുതരമായി പരിക്കേറ്റു.  ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ സ്ഥലത്തെത്തിയിരുന്നു.  മരണത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു.  ഇതേതുടർന്നാണ് രണ്ട് പേർ മരിച്ചതെന്ന് എംഎൽഎ പ്രതികരിച്ചു.  എന്നാൽ ആദ്യഘട്ടത്തിൽ സ്ഥിരീകരണം ഉണ്ടായില്ല.  ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.  പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് സമീപത്തെ ആശുപത്രികളിൽ എത്തിച്ചു.

  ചെർപ്പളശ്ശേരിക്ക് ഏറ്റവും അടുത്തുള്ള സ്ഥലമാണ് തിരുവാഴി.  ഇവിടെ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.  ബസ് നിയന്ത്രണം വിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു.  ബസിനടിയിൽപ്പെട്ട ഒരു പുരുഷനും സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു.  ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

മക്കൾ ബൈക്കിൽ അഭ്യാസം നടത്തി, അമ്മമാർക്ക് കോടതി നൽകിയത് വൻ പിഴ.. #Motor vehicleDepartment #CourtNews

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ അനുവദിച്ചതിന് അമ്മമാർക്ക് കോടതി നൽകിയത് വൻ പിഴ.
വടകരയിലെയും തലശ്ശേരിയിലെയും കോടതികൾ അമ്മമാരെ ശിക്ഷിച്ചു.  തലശ്ശേരി ചൊക്ലി കവിയൂർ സ്വദേശിനിയായ യുവതിക്ക് പതിനാറുകാരനായ മകനെ ബൈക്ക് യാത്രക്ക് നൽകിയ സംഭവത്തിൽ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 30,000 രൂപ പിഴ വിധിച്ചു.

  ഏപ്രിൽ മൂന്നിന് സ്കൂൾ വിദ്യാർഥിയായ മകൻ കവിയൂർ–പെരിങ്ങാടി റോഡിൽ അപകടകരമായി ബൈക്ക് ഓടിച്ചു.  കൈകാണിച്ചിട്ടും ചൊക്ലി സബ് ഇൻസ്പെക്ടർ നിർത്തിയില്ല.  വാഹന ഉടമ ജീവനോടെയില്ലെന്നും കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയത് അമ്മയാണെന്നും കണ്ടെത്തി.  തുടർന്ന് ചൊക്ലി പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
  വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.വി.  ഷീജയ്ക്ക് 30,200 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.  ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.  വാഹന രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു.

  പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾ റോഡിൽ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.  നിയമം കർശനമായി നടപ്പാക്കാനും കുട്ടി ഡ്രൈവർമാരെ റോഡിൽ നിന്ന് ഒഴിവാക്കാനുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

  പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുകയോ നിയമം ലംഘിക്കുകയോ ചെയ്താൽ വാഹനം നൽകിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കും.  വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കും.  വാഹനം ഓടിച്ച കുട്ടിക്ക് ഏഴ് വർഷത്തിന് ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ.  അതായത് 18 വയസ്സായാലും ലൈസൻസ് കിട്ടില്ല.  മോട്ടോർ വാഹന നിയമത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതികൾ 2019ൽ നിലവിൽ വന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 23 ആഗസ്റ്റ് 2023 | #August2023 #News_Headlines #Malayalam_News

• യു​വ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീ​ഷ​ന്റെ ദേ​ശീ​യ ഐ​ക്ക​ണാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സച്ചിൻ ടെ​ണ്ടു​ൽ​ക്ക​റെ നി​യ​മി​ക്കും.

• ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

• സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി യാത്ര തിരിച്ചു. ഈ മാസം 22 മുതല്‍ 24 വരെയാണ് ബ്രിക്‌സ് ഉച്ചകോടി.

• 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ആയിരം രൂപ വീതം നൽകാൻ സർക്കാർ തീരുമാനം.

• ചെസ്‌ ലോകകപ്പ്‌ ഫൈനലിലെ ആദ്യകളിയിൽ സമനിലപ്പൂട്ട്‌. ഇന്ത്യയുടെ കൗമാര വിസ്‌മയം ആർ പ്രഗ‍്നാനന്ദ അഞ്ചുതവണ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്‌നസ്‌ കാൾസനെ തളച്ചു. 35 നീക്കത്തിനൊടുവിൽ ഇരുവരും കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന്‌ രണ്ടാംമത്സരം നടക്കും.

• ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്‌ രണ്ടാമതും സ്‌പോട്ട്‌ അലോട്ട്‌മെന്റ്‌ നടത്തും. ആദ്യ അലോട്ട്‌മെന്റിനുശേഷവും 20,000 സീറ്റിലേറെ ഒഴിഞ്ഞുകിടക്കുന്ന പശ്‌ചാത്തലത്തിലാണിത്‌. പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും രണ്ടാം സ്‌പോട്ട്‌ അലോട്ട്‌മെന്റിന്‌ ബുധൻമുതൽ വ്യാഴം വൈകിട്ട് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം


• സംസ്ഥാനത്ത് വ്യത്യസ്ത സ്വഭാവമുള്ള ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നതായി കണക്കുകൾ. പ്രതിമാസം 10 കോടി രൂപയെങ്കിലും ഈ വഴിക്ക് നഷ്ടമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഹണി ട്രാപ്പ്, വർക്ക് ഫ്രം ഹോം, ബിസിനസ് ഫ്രം ഹോം എന്നിങ്ങനെ നിരവധി തട്ടിപ്പുകളാണ് അരങ്ങേറുന്നത്.







News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞു, പണി തെറിച്ചു, അന്വേഷണം വന്നപ്പോൾ ജോലി ചെയ്യുന്നത് വ്യാജ പേരിൽ.. #LocalNews

ഉമ്മൻചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതിന്  മാധ്യമങ്ങളുടെയും യു.ഡി.എഫിന്റെയും നാടകം പൊളിയുന്നു.  കോട്ടയം കൈതേപ്പാലം മൃഗാശുപത്രിയിലെ തൂപ്പുകാരി സതിയമ്മ (52)യെയാണ് കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിരിച്ചുവിട്ടത്.  എന്നാൽ കാലാവധി കഴിഞ്ഞെന്ന വസ്തുത മറച്ചുവെച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വ്യാജവാർത്ത പ്രചരിപ്പിച്ച യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും ശ്രമം സത്യം പുറത്തുവന്നതോടെ പൊളിഞ്ഞിരിക്കുകയാണ്.

  സതിയമ്മയുടെ കാലാവധി കഴിഞ്ഞിട്ടും ആൾമാറാട്ടം തുടർന്നു.  വ്യാജപേരിൽ പ്രവർത്തിക്കുന്ന വ്യക്തിക്ക് വേണ്ടി മാധ്യമങ്ങൾ എൽഡിഎഫിനെതിരെ തെറ്റായ പ്രചാരണം നടത്തിയെന്നും വാർത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

  പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററിൽ പാർട് ടൈം സ്വീപ്പറായി താൽക്കാലിക ജോലി നോക്കുകയായിരുന്നു സതിയമ്മ.  ഉമ്മൻചാണ്ടിക്ക് അനുകൂലമായി ചാനലിൽ സംസാരിച്ചതിനാണ് ഇവരെ പുറത്താക്കിയതെന്നായിരുന്നു മാധ്യമ വാർത്ത.  എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ജിജിമോൾ എന്ന വ്യക്തി സ്വീപ്പറായി ജോലി നോക്കുന്നതായി രേഖകൾ വ്യക്തമാക്കുന്നു.

  5 ദിവസം മുമ്പ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ ലിജിമോൾക്ക് പകരം സത്യമ്മയാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു.  ഇതേത്തുടർന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.  എന്നാൽ ഉമ്മൻചാണ്ടിയെ പിന്തുണച്ചതിന്റെ പേരിൽ സർക്കാർ പ്രതികാര നടപടി സ്വീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

  യഥാർത്ഥ രേഖകൾ പുറത്ത് വന്നിട്ടും തെറ്റ് തിരുത്താൻ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾ തയ്യാറായിട്ടില്ല.  തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സർക്കാറിനെതിരെ മാധ്യമങ്ങളുടെ കള്ളപ്രചാരണം വീണ്ടും വെളിച്ചത്തായിരിക്കുകയാണ്.

യുവതിയെ കൊന്നു കുഴിച്ചുമൂടി, എന്നിട്ടും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി നടത്തിയത് വൻ നാടകം.. #YouthCongress

മലപ്പുറം തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി വിഷ്ണു കൊലപാതകം നടത്തിയതിന് ശേഷവും യുവതിയെ കാണാതായ പോസ്റ്റുകൾ ഷെയർ ചെയ്തും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെട്ടും നടത്തിയത് വൻ നാടകം.


യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ ഇദ്ദേഹം സുജിതയെ കാണാതായ വിവരം അറിഞ്ഞതു മുതൽ തിരച്ചിലിലും മറ്റും സജീവമായിരുന്നു.  നാട്ടുകാര് ചേര്ന്ന് രൂപീകരിച്ച സുജിത തിരോധാന ആക്ഷന് കമ്മിറ്റിയിലും അംഗമായിരുന്നു.

സുജിതയെ കാണാനില്ലെന്ന പോസ്റ്റർ ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.  കരുവാരകുണ്ട് പോലീസിന്റെ അറിയിപ്പും പങ്കുവച്ചു.  തിരോധാനത്തെക്കുറിച്ച് കൂടുതൽ വാർത്തകൾ നൽകരുതെന്ന് അദ്ദേഹം പ്രാദേശിക മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.  ഒരു സംശയത്തിനും ഇടയില്ലാത്ത തരത്തിലായിരുന്നു അയാളുടെ പെരുമാറ്റം.

 എന്നാൽ, സുജിതയുടെ മൊബൈലിന്റെ അവസാന സിഗ്നൽ വിഷ്ണുവിന്റെ വീടിന് സമീപമായിരുന്നതിനാലും വിഷ്ണുവിന്റെ മൊബൈൽ സിഗ്നൽ അവിടെ പതിഞ്ഞതിനാലുമാണ് പോലീസിന് ആദ്യം സംശയം തോന്നിയത്.  മാത്രമല്ല, സുജിതയുടെ ആഭരണങ്ങൾ വിൽക്കാൻ ശ്രമിച്ചതായും നാട്ടിൽ അറിയാമായിരുന്നു.  കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിൽ നടന്ന ഓണാഘോഷത്തിലും പങ്കെടുത്തു.  ഐഎസ്ആർഒയിൽ ജോലി കിട്ടിയെന്ന് പറഞ്ഞ് പഞ്ചായത്തിലെ താത്കാലിക ജോലിയും രാജിവച്ചു.

  വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൃതദേഹം വീട്ടിൽ കുഴിച്ചിട്ടതായി സമ്മതിച്ചു.  വിഷ്ണു മുമ്പ് തുവ്വൂർ പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്തിരുന്നു.  കൊലപാതകത്തിന് പിന്നിലെ ദുരൂഹത പുറത്ത് കൊണ്ടുവരാൻ കൂടുതൽ അന്വേഷണം ആവശ്യമായേക്കും എന്നാണ് സൂചന. 

കാണാതായ യുവതിയുടെ മൃതദേഹം കോൺഗ്രസ് യുവനേതാവിൻ്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ, നാല് പേർ കസ്റ്റഡിയിൽ.. #MissingCase

മലപ്പുറം തുവ്വൂരിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവടക്കം 4 പേർ അറസ്റ്റിൽ.  യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
  തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.  ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് സ്ഥലത്തെത്തിയത്.  തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതലാണ് കാണാതായത്.  പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യയാണ് സുജിത.

  കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.  മൃതദേഹം പൂർണമായി വീണ്ടെടുക്കാനായിട്ടില്ല.  ഫോറൻസിക് വിഭാഗം ഇന്ന് സ്ഥലത്തെത്തിയ ശേഷം മാത്രമേ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തൂ.  സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 22 ആഗസ്റ്റ് 2023 | #News_Headlines #Highlights

• പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.

• കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമ്പോ‍ഴും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് വേണ്ടെന്ന് വൈദ്യുതി വകുപ്പിന്‍റെ യോഗത്തില്‍ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് ലോഡ് ഷെഡ്ഡിംഗ് ഒ‍ഴിവാക്കാമെന്ന തീരുമാനത്തിലെത്തിയത്.

• ഐസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടി നടന്നതിനെ തുടർന്ന് തിരുവനന്തപുരത്തെ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷകള്‍ റദ്ദാക്കി. പുതിയ പരീക്ഷ തീയതി പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് വി എസ് എസ് സി അറിയിച്ചു.

• ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ തല്‍സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക മ്യൂസിയത്തില്‍ (പ്രിയദര്‍ശിനി പ്ലാനിറ്റേറിയം തിരുവനന്തപുരം) ഒരുക്കുമെന്ന്  മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്‌ച വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാണ് പരിപാടി.

• സംസ്ഥാനത്ത്‌ വാഹനങ്ങളിൽ തീപിടിത്തം പതിവായതോടെ ഇന്ധനക്കുഴലുകളിൽ ദ്വാരങ്ങളുണ്ടാക്കുന്ന ചെറുവണ്ടുകളെപ്പറ്റി പഠിക്കാൻ കേരള ഫോറസ്റ്റ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ (കെഎഫ്‌ആർഐ). അംബ്രോസിയ ബീറ്റിൽസ്‌ വിഭാഗത്തിൽപ്പെട്ട വണ്ടുകൾ പെട്രോളിലെ എഥനോളിനോടാണ്‌ ആകർഷിക്കപ്പെടുന്നതെന്നാണ്‌ അനുമാനം. ഇതുകാരണം ഇന്ധനചോർച്ചയും തുടർന്ന്‌ തീപിടിക്കാനും സാധ്യത കൂടുതലാണ്‌.  ടാങ്കിൽനിന്ന്‌ എൻജിനിലേക്ക്‌ പോകുന്ന റബർ പൈപ്പുകളെയാണ്‌ വണ്ടുകൾ ഇരയാക്കുന്നത്‌.

• വിഎസ്എസ്‌സി റിക്രൂട്ട്‌മെന്റ്‌ പരീക്ഷയിലെ ഹൈടെക്‌ കോപ്പിയടിക്കു പിന്നിൽ വൻ ആൾമാറാട്ടം. ഹരിയാനക്കാരായ അഞ്ചുപേർ അറസ്റ്റിലായി. ഒരാളെ കസ്റ്റഡിയിലെടുത്തു. ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ്‌ കോപ്പിയടിക്കു പിന്നിലെന്നാണ്‌ പൊലീസ്‌ നിഗമനം.

• ലഹരി വ്യാപനം തടയാൻ സർക്കാർ ശക്തമായ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമ്പോഴും പിടികിട്ടാപ്പുള്ളികളുടെ എണ്ണം പെരുകുന്നത് തലവേദനയാകുന്നു. നിലവിൽ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളിൽ പിടികിട്ടാപുള്ളികളായി കഴിയുന്നത് 2400 പ്രതികളാണ്.

• പ്രതിപക്ഷസഖ്യമായ ഇന്ത്യയുടെ മൂന്നാം യോഗത്തില്‍ പങ്കെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. ഈ മാസം അവസാനം മുംബൈയില്‍ വച്ച് നടക്കുന്ന യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 21 ആഗസ്റ്റ് 2023 | #Short_News #News_Headlines

• സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം ചേരും. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ എസ് ഇ ബി ചെയർമാൻ ഉന്നത തലയോഗത്തിൽ ഇന്ന് നൽകുന്ന റിപ്പോർട്ടാകും പ്രധാനമായും ചർച്ച ചെയ്യുക. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും.

• റഷ്യന്‍ ചാന്ദ്രദൗത്യ പേടകമായ ‘ലൂണ 25’ തകര്‍ന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ലൂണ, ചന്ദ്രനിൽ ഇടിച്ച് തകർന്നു വീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്.

• അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. 33 റണ്‍സിന്റെ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്.

• ഐഎസ്‌ആർഒയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനിലേക്ക്‌ കൂടുതൽ അടുത്തു. ദക്ഷിണ ധ്രുവത്തിൽ സോഫ്‌റ്റ്‌ലാൻഡിങിന്‌ രണ്ട്‌ ദിവസംമാത്രം ബാക്കി നിൽക്കേ ഞായർ പുലർച്ചെ നടന്ന പഥം താഴ്‌ത്തലും വിജയകരമായി.

• മുന്നൂറ്റിഎൺപതിൽപ്പരം ഇടങ്ങളിൽ കാട്ടുതീ ആളിപ്പടരുന്ന ക്യാനഡയിൽ അപകടമേഖലകളിൽനിന്ന്‌ ആളുകളെ ഒഴിപ്പിക്കുന്നത്‌ തുടരുന്നു. കാട്ടുതീയെ തുടർന്ന്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ബ്രിട്ടീഷ്‌ കൊളംബിയയിൽ 30,000 വീടുകളിൽനിന്ന്‌ ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക്‌ നിർദേശംനൽകി.

• വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ തക്കാളിക്ക് പിന്നാലെ ഉള്ളിയും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ കോര്‍പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍സിസിഎഫ്) ന്റെ വഴിയാണ് 25 രൂപ നിരക്കില്‍ ഉള്ളി വില്പന നടത്തുക.




Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




കണ്ണൂരിലെ ജ്വല്ലറികളിൽ വ്യാജ സ്വർണ്ണം വിറ്റ് കബളിപ്പിക്കുന്ന മൂന്ന് പേർ കസ്റ്റഡിയിൽ, കൂടുതൽ തട്ടിപ്പ് നടന്നതായി സൂചന.. #CrimeNews

വ്യാജ സ്വർണം വിറ്റ് ജ്വല്ലറിക്കാരെ കബളിപ്പിക്കുന്ന സംഘത്തിലെ മൂന്ന് പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.  തലശ്ശേരി, അഴീക്കോട്, ഈർക്കൂർ സ്വദേശികളാണ് പിടിയിലായത്.


  കണ്ണൂരിലെ ജ്വല്ലറികളിൽ അര പവൻ സ്വർണം വാങ്ങി വെള്ളിയും ചെമ്പും ചേർത്തുണ്ടാക്കിയ സ്വർണം ഉപയോഗിച്ചാണ് മൂവരും തട്ടിപ്പ് നടത്തിയത്.  ഹാൾമാർക്കുകൾ സ്വർണം പോലെ തോന്നിച്ചെന്നും ഉരുക്കിയപ്പോഴാണ് വ്യാജ സ്വർണമാണെന്ന് മനസ്സിലായതെന്നും ജ്വല്ലറി ഉടമ പറഞ്ഞു.
  നേരത്തെയും ഇവർ നഗരത്തിലെ ജ്വല്ലറികളെ കബളിപ്പിച്ചിരുന്നു, ജ്വല്ലറി ഉടമകൾ തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി.  ശനിയാഴ്ച ഇവർ വ്യാജ സ്വർണവുമായി നഗരത്തിലെ മറ്റൊരു ജ്വല്ലറിയിൽ എത്തിയപ്പോൾ ജ്വല്ലറി ജീവനക്കാർ ഇവരെ തിരിച്ചറിയുകയും ടൗൺ പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു.
  അന്വേഷണത്തിൽ കണ്ണൂർ നഗരത്തിലും പരിസരത്തുമുള്ള പല ജ്വല്ലറികളിലും ഇത്തരത്തിൽ വ്യാജ സ്വർണം വിറ്റതായി പൊലീസിന് വ്യക്തമായി.  വ്യാജ സ്വർണം വിൽപന നടത്തുന്ന സംഘങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ലൂണ ഇനി ഇല്ല, റഷ്യൻ പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി.. ലക്ഷ്യം പൂർത്തിയാക്കാൻ ചന്ദ്രയാൻ, ആകാംഷയോടെ ലോകം.. #SpaceNews

റഷ്യയുടെ ചാന്ദ്ര പേടകമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് സ്ഥിരീകരിച്ചു.  ഭ്രമണപഥം മാറ്റുന്നതിനിടെ പേടകത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രനിൽ പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.  പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായി റഷ്യൻ ബഹിരാകാശ വിഭാഗം ഇന്നലെ അറിയിച്ചിരുന്നു.

  ഓഗസ്റ്റ് 11 ന് വിക്ഷേപിച്ച ലൂണ തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തേണ്ടതായിരുന്നു.  ഇതിന് മുന്നോടിയായി ഭ്രമണപഥത്തിന്റെ ഏറ്റവും കുറഞ്ഞ ദൂരം 18 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററും ആക്കാനുള്ള ശ്രമം അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു.  അതേസമയം, ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ബുധനാഴ്ച ചന്ദ്രനിൽ ഇറങ്ങും.

കളക്ടറെ കുടുക്കാൻ ഒളിക്യാമറ വച്ചു, ക്യാമറ വച്ച അഡീഷനൽ കളക്ടർക്കും പണി കിട്ടി.. #Gujarat

ഒളിക്യാമറയിൽ കുടുങ്ങിയ കളക്ടറെ സസ്പെൻഡ് ചെയ്തു. കളക്ടറെ കുടുക്കാൻ ക്യാമറ സ്ഥാപിച്ച അഡീഷണൽ കളക്ടർക്കും പണി കിട്ടി. ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടറേറ്റിലാണ് സംഭവം.

  ഓഗസ്റ്റ് ഒമ്പതിനാണ് കളക്ടർ ഡി.എസ്.ഗധവിയെ സസ്‌പെൻഡ് ചെയ്തത്.  പ്രാഥമിക അന്വേഷണത്തിൽ ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് കണ്ടെത്തി.  ഗാധാവിക്കിനെതിരെ നേരത്തെയും ആരോപണം ഉയർന്നിട്ടുണ്ട്.  മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘം വകുപ്പുതല അന്വേഷണവും നടത്തി.

  ഓഫീസിൽ ഒളിക്യാമറ സ്ഥാപിച്ചത് ആരെന്ന പോലീസിന്റെ അന്വേഷണമാണ് വനിതാ റസിഡന്റ് അഡീഷണൽ കളക്ടർ കേതകി വ്യാസിലേക്ക് എത്തിച്ചത്.  കേതകിയും ഡെപ്യൂട്ടി തഹസിൽദാർ ജെ.ഡി.വ്യാസും അദ്ദേഹത്തിന്റെ കീഴിലുള്ള ഹർഷ് ചാവ്ദയും രഹസ്യ ക്യാമറ സ്ഥാപിച്ചു.  കളക്ടറെ ഭീഷണിപ്പെടുത്തി ചില ഫയലുകളിൽ ഒപ്പിടുകയായിരുന്നു ലക്ഷ്യം.  ഇതിനായി പലതവണ യുവതിയെ നിയോഗിച്ചതായും പൊലീസ് പറയുന്നു.  കുടുങ്ങിയ കളക്ടറുടെ ദൃശ്യങ്ങൾ വൈറലായതോടെ സംഘത്തിന് തിരിച്ചടിയായി.  മൂന്ന് പേർക്കെതിരെയും കേസെടുത്തു.  ഉടൻ അറസ്റ്റ് ഉണ്ടായേക്കും.

ഇന്ന് അത്തം, ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇനി പത്ത് നാൾ ആഘോഷം.. #Attham

പഞ്ഞ കർക്കിടകം കഴിഞ്ഞ് അത്തം പിറന്നു.  ഇനി പത്ത് ദിവസം മലയാളികൾക്ക് ഉത്സവ കാലം.
അവസാന പരീക്ഷ കഴിഞ്ഞു ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികൾ.  തൊടികളിലും പാടങ്ങളിൽ നിന്നും പറിച്ചെടുത്ത പൂക്കൾ കൊണ്ട് പൂക്കളങ്ങൾ ഒരുക്കാൻ വീണ്ടുമൊരു ഓണക്കാലം കൂടി.

  സംസ്ഥാനത്ത് ഓണാഘോഷത്തിൻ്റെ ആരവം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.  അത്തം നഗറിലെ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് പതാക ഉയർത്തും.  പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയിൽ പങ്കെടുക്കാൻ തൃപ്പൂണിത്തുറയിലെത്തിയത്.  അത്തം നാളായ ഇന്ന് രാത്രി 8 മണിക്ക് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിക്കുന്നതോടെ മലയാളികളുടെ ഓണക്കാലത്തിന് തുടക്കമാകുന്നു.. മലയോരം ന്യൂസിൻ്റെ എല്ലാ പ്രിയ വായനക്കാർക്കും അത്തം ദിനാശംസകൾ..

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 20 ആഗസ്റ്റ് 2023 | #Short_News #News_Headlines

• തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്‌ക്കൊരുങ്ങി രാജനഗരി. സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

• സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ ഓണം അവധി അനുവദിച്ച് ഉത്തരവിറങ്ങി.

• ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് വീണ് ഒന്‍പതുപേര്‍ മരിച്ചു. ലേയിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

• സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾകുട്ടികൾക്ക് ഈ ഓണക്കാലത്ത് അഞ്ച്‌ കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻപൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നൽകി.

• കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രവർത്തനോദ്ഘാടനം ഇന്ന്. 93 നഗരസഭകളിൽ 2400 കോടി വിനിയോഗം അടിസ്ഥാന സൗകര്യ വികസന ഗ്രാന്റ് 1200 കോടി കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങളും ഒരുങ്ങും.

• തക്കാളിക്ക് സമാനമായി ഉള്ളി വിലയും വര്‍ധിച്ചുവരുന്നതിനാല്‍ കയറ്റുമതിയില്‍ 40 ശതമാനം നികുതി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 31 വരെയുള്ള ഉള്ളിയുടെ കയറ്റുമതിയിലാണ് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.






News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 19 ആഗസ്റ്റ് 2023 | #Short_News #News_Headlines

• ജമ്മുകശ്മീരിൽ കാർ​ഗിലിൽ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. കാർ​ഗിലിലെ ​ദ്രാസ് ന​ഗരത്തിലാണ് സ്ഫോടനം. 11 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ​ഗുരുതരമാണ്. കബഡി നല്ലയിലുള്ള ആക്രി കടയിലാണ് സ്ഫോടനമുണ്ടായത്.

• ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് നാല് വര്‍ഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.

• പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പത്മരാജന്റെ പത്രിക തള്ളിയതോടെ, മത്സരരംഗത്ത് ഏഴ് സ്ഥാനാര്‍ഥികളാണുള്ളത്. ഏഴ് പേരുടെയും നിയമാനുസൃതമായ പത്രികകളെന്ന് മുന്നണി നേതാക്കള്‍ പറഞ്ഞു.

• മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധനയ്ക്കായി സ്വതന്ത്ര ഏജന്‍സി വേണമെന്ന് സത്യവാങ്മൂലം. പരാതിക്കാരനായ ജോ ജോസഫാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

• സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ നാലുദിവസം മാത്രം ശേഷിക്കെ, ചന്ദ്രന്റെ മറുപുറത്തുള്ള ചിത്രങ്ങളെടുത്ത്‌ ചാന്ദ്രയാൻ 3 ലാൻഡർ. ചാന്ദ്ര പ്രതലത്തോട്‌ ലാൻഡർ കൂടുതൽ  അടുക്കുന്നതിനുള്ള ആദ്യ ഡീബൂസ്റ്റിങ്‌ പ്രക്രിയയും ഐഎസ്‌ആർഒ വിജയകരമായി പൂർത്തീകരിച്ചു. വെള്ളി വൈകിട്ട്‌ നാലിന്‌ ലാൻഡറിലെ രണ്ട്‌ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ്‌ ഇത്‌ സാധ്യമാക്കിയത്‌.

• വിദ്വേഷപ്രസംഗങ്ങൾ ആര്‌ നടത്തിയാലും നിയമാനുസരണമുള്ള കർശനനടപടി സ്വീകരിക്കണമെന്ന്‌ സുപ്രീംകോടതി. ഹരിയാനയിലും മറ്റും തീവ്ര വിദ്വേഷപ്രസംഗങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും നടക്കുന്ന സാഹചര്യത്തിൽ കർശന നടപടി തേടിയുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു നിരീക്ഷണം.

• ഓണം ആഘോഷിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാരിന്‍റെ സഹായം. ഓണം പ്രമാണിച്ച് 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ തീരുമാനം.

• ട്രെയിനുകൾക്ക് നേരെയുള്ള അക്രമണം തുടർകഥയാവുമ്പോഴും ട്രെയിൻ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള റെയിൽവേ അധികൃതരുടെ പ്രഖ്യാപനങ്ങൾ പാഴാകുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ നിരവധി അക്രമ സംഭവങ്ങളാണ് നടന്നത്.

• അമേരിക്ക ചന്ദ്രോപരിതലത്തിൽ അണുബോംബിട്ട് വിസ്ഫോടനം സൃഷ്ടിച്ച് തുരങ്കം സൃഷ്ടിക്കാന്‍ പദ്ധതിയിട്ടതായി ശാസ്ത്രലോകം. ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യവും റഷ്യയുടെ ലൂണ 25 ദൗത്യവും ചന്ദ്രന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനിടെയാണ് പുതിയ ചര്‍ച്ച.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ആഹ്ലാദം, ആനന്ദം.. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ആദ്യ കണ്മണി പിറന്നു.. #MotherAndChildHospital

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു. ബല്ല കടപ്പുറം സ്വദേശിനിയ്ക്ക് സാധാരണ പ്രസവമാണ് നടന്നത്. അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു.
കാസര്‍ഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയില്‍ രണ്ട് ന്യൂറോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുകയും പരിശോധനാ സംവിധാനം ഒരുക്കുകയും ചെയ്തു. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ടാറ്റാ ട്രസ്റ്റ് ആശുപത്രി സ്ഥിതി ചെയ്യുന്നിടത്ത് സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനായി 23 കോടി രൂപ അനുവദിച്ചു.
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കിഫ്ബി വഴി 160 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് അനുവദിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യാഥാര്‍ത്ഥ്യമാക്കിയത്. ഈ ആശുപത്രിയ്ക്കായി 12 പുതിയ തസ്തികകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ സൃഷ്ടിച്ചു. അധിക തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ 7068 പേര്‍ക്ക് ഒ.പി. സേവനവും 77 പേര്‍ക്ക് ഐ.പി. സേവനവുമാണ് ലഭ്യമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രിയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററും കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് സിസ്റ്റവും സജ്ജമാക്കി.
മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ മൂന്ന് ഓപ്പറേഷന്‍ തിയേറ്ററുകള്‍, കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാഷ്വാലിറ്റി, എസ്.എന്‍.സി.യു, ഐ.സി.യു, 90 കിടക്കകളോട് കൂടിയ ഐപി സൗകര്യം, ഒ.പി. വിഭാഗം, ഫാര്‍മസി, ലാബ് എന്നിവയുടെ സജ്ജീകരിച്ചിട്ടുണ്ട്.

പ്രതിയുടെ പേന അടിച്ചുമാറ്റി, പോലീസ് ഓഫീസർക്ക് കിട്ടിയത് എട്ടിൻ്റെ പണി.. #Police

സ്റ്റേഷനിൽ എത്തിയ പ്രതിയുടെ കൈയ്യിൽ നിന്നും പേന പിടിച്ചു വാങ്ങിയ പോലീസ് ഓഫീസർക്ക് എതിരെ നടപടി. 
തൃത്താല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ എസ്എച്ച്ഒ ഒ വിജയകുമാർ ആണ് സ്റ്റേഷനിൽ എത്തിയ പ്രതിയായ  ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കലുണ്ടായിരുന്ന മോണ്ട് ബ്ലാങ്ക് എന്ന 60000 രൂപ വിലവരുന്ന പേന ഭീഷണിപ്പെടുത്തി പിടിച്ചു വാങ്ങിയത്.
സംഭവത്തിൽ വിജയകുമാറിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.  എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 17 ആഗസ്റ്റ് 2023 | #Short_News #News_Headlines

• കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും വരവറിയിച്ച്‌ പൊന്നിൻ ചിങ്ങം പിറന്നു. കർഷകദിനംകൂടിയാണ്‌ ചിങ്ങം ഒന്ന്‌. തോരാമഴപെയ്യുന്ന വറുതിയുടെ കർക്കടകം പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക്‌ നീങ്ങും.

• സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ നടക്കും. കൊല്ലം ജില്ലയായിരിക്കും കലോത്സവത്തിന് വേദിയാവുക. അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കായികമേള തൃശ്ശൂരിലെ കുന്നംകുളത്ത് ഒക്ടോബറിലാവും നടക്കുക. നവംബറിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ മേളയ്ക്ക് വേദിയാവുക എറണാകുളമായിരിക്കും.

• 2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു.

• സംസ്ഥാന സർക്കാരിന്റെ ‘മാലിന്യമുക്ത നവകേരളം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌. എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച 2400 കോടി രൂപയുടെ ബൃഹത്‌ പദ്ധതിയാണിത്. പദ്ധതിയിൽ സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും ആവിഷ്‌കരിച്ച പ്രോജക്ട്‌ റിപ്പോർട്ടുകൾ 20ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പ്രകാശിപ്പിക്കും.

• ചാന്ദ്രയാൻ 3 സോഫ്‌റ്റ്‌ലാൻഡിങ്ങിന്‌ ഒരാഴ്‌ച മാത്രം ബാക്കി നിൽക്കേ, പേടകങ്ങളുടെ  ‘വേർപിരിയൽ’ വ്യാഴാഴ്‌ച. ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന്‌ ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ഉച്ചകഴിഞ്ഞ്‌ പ്രധാന ദൗത്യം പൂർത്തിയാക്കും. പകൽ ഒന്നരയോടെ ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്ക്‌ നൽകുന്ന കമാൻഡ്‌ സ്വീകരിച്ച്‌  ലാൻഡറിൽനിന്ന്‌ മൊഡ്യൂൾ വേർപെടും.  ത്രസ്‌റ്ററുകൾ  ജ്വലിപ്പിച്ചായിരിക്കുമിത്‌.

• സംസ്ഥാനത്ത്‌ കാലവർഷം അവസാനിക്കാൻ ഒന്നര മാസംമാത്രം ശേഷിക്കെ മഴയിലെ കുറവ്‌ ആശങ്ക സൃഷ്ടിക്കുന്നു. കാലവർഷം രണ്ടര മാസം പിന്നിടുമ്പോൾ 44 ശതമാനമാണ്‌ മഴക്കുറവ്‌, പസിഫിക്‌ സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോ പ്രതിഭാസമാണ്‌ ഇത്തവണ മഴ കുറയാൻ കാരണം.

• പുറത്തുനിന്ന്‌ ദിവസവും വൈദ്യുതി വാങ്ങുന്നതിലെ അധിക ബാധ്യതയും ഡാമുകളിൽ അധിക വൈദ്യുതി ഉൽപ്പാദനത്തിന്‌ വെള്ളമില്ലാത്ത പ്രതിസന്ധിയും സർക്കാരിനെ അറിയിക്കാൻ  വൈദ്യുതിനില അവലോകന യോഗം തീരുമാനിച്ചു. പ്രതിസന്ധിയുണ്ടെങ്കിലും നിരക്ക്‌ വർധന ആവശ്യമില്ലെന്ന്‌ യോഗം വിലയിരുത്തി. പവർകട്ടും ലോഡ്‌ ഷെഡ്ഡിങ്ങും വേണ്ടതില്ലെന്ന്‌ കെഎസ്‌ഇബി അധികൃതർ മന്ത്രിയെ അറിയിച്ചു.

• അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

• ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 71 ആയി. ഇരുപതോളം പേരെ കാണാതെയായി. ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്വാരം മേഖലയിൽ നിന്ന് പ്രദേശവാസികളെ ഹെലികോപ്റ്റർ മാർഗം മാറ്റിപ്പാർപ്പിച്ചു.

• ടിക്കറ്റ് റദ്ദാക്കൽവകയിൽ ആറുവർഷത്തിനിടെ റെയിൽവേക്ക്‌ ലഭിച്ചത് 8700 കോടി രൂപയെന്ന് മന്ത്രാലയം. ഏറ്റവും അധികം തുകലഭിച്ചത് 2018-19 വർഷത്തിലാണ്. 2065 കോടിരൂപ. കുറവ് 2020-21 കോവിഡ് കാലത്താണ്, 710.54 കോടിരൂപ.







 News

Newspaper

Newspaper Headlines

Short News

Latest News

Flash News

News Updates

Malayalam News

Kerala News

Current Affairs

Malayalam Current Affairs





ഓടുന്ന ട്രെയിനിന് നേരെ കല്ലേറ് തുടർക്കഥയാകുന്നു, കണ്ണൂരിൽ ഇന്ന് വന്ദേഭാരത് ട്രെയിനിനും രക്ഷയില്ല, യാത്രക്കാർ ഭയപ്പാടിൽ.. #TrainAttack

കണ്ണൂരിൽ ഓടുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറുണ്ടായി.  വന്ദേഭാരത് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്ന് വൈകിട്ട് 3.40നാണ് കല്ലേറുണ്ടായത്.
  കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് തലശ്ശേരിക്കും മാഹിക്കും ഇടയിൽ ഇടിക്കുകയായിരുന്നു.  ട്രെയിനിന്റെ സി8 കോച്ചിന്റെ ജനൽ കല്ലേറിൽ തകർന്നു.  യാത്രക്കാരിൽ ആർക്കും പരിക്കില്ല.  ശക്തമായ കാറ്റിൽ ഗ്ലാസ് പൊട്ടി കോച്ചിനുള്ളിൽ വീണതായി യാത്രക്കാർ പറയുന്നു.  പൊട്ടിയ ഗ്ലാസിൽ താത്കാലിക സ്റ്റിക്കർ ഒട്ടിച്ചാണ് ട്രെയിൻ യാത്ര തുടരുന്നത്.  ആർപിഎഫ് സംഘം ട്രെയിൻ പരിശോധിച്ചു.
  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറുണ്ടായി.  തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന തുരന്തോ എക്‌സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്.  ഞായറാഴ്ച വൈകീട്ട് ഏഴിനും ഏഴരയ്ക്കും ഇടയിൽ കണ്ണൂരിനും കാസർകോട്ടിനുമിടയിൽ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി.

ഈ വാർത്ത ഒഴിവാക്കി കളയരുതേ.. ജീവിതം തിരിച്ചു പിടിക്കാൻ വേണം നവനീതിന് നമ്മുടെ കൈത്താങ്ങ്.. #HelpNavaneeth

കരിവെള്ളൂർ : കണ്ണൂർ ജില്ലയിൽ കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ നിടുവപ്പുറം പ്രദേശത്തു താമസിക്കുന്ന നവനീത് (25) ഒരു മാസത്തിലേറെയായി തലച്ചോറിൽ കാൻസർ (Brain Tumour) ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നാട്ടിലെ എല്ലാ മേഖലയിലും സജീവമായി ഇടപെട്ടു കൊണ്ടിരുന്ന ചെറുപ്പക്കാരനായ നവനീതിന് യാദൃശ്ചികമായാണ് ഇത്തരമൊരു രോഗം പിടികൂടിയത്.
ഇപ്പോൾ തുടർചികിത്സക്കായി മംഗലാപുരത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു റേഡിയേഷനും കീമോതെറാപ്പിയും ചെയ്തു വരികയാണ്. ദരിദ്രകുടുംബാംഗമായ നവനീതിന്റെ അമ്മ നിത്യരോഗിയാണ്. നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് നിലവിൽ ചികിത്സയും കുടുംബവും മുന്നോട്ട് പോകുന്നത്. തുടർചികിത്സക്കായി ഭീമമായ തുക ആവശ്യമായതിനാൽ നാട്ടുകാർ ഒത്തുചേർന്ന് ചികിത്സാ സഹായസമിതി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
 അക്ഷരാർത്ഥത്തിൽ നിർദ്ധനരായ നവനീതിനെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനായി സുമനസുകളായ മുഴുവൻ ആളുകളും തങ്ങളാൽ കഴിയുന്ന പരമാവധി സാമ്പത്തിക സഹായം ചെയ്തുതരണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ചെയർമാൻ, ടി.പി.അബ്ദുൽ ജലിൽ 9895874083.
കൺവീനർ, പവിത്രൻ എം.വി. 8281782765.
ട്രഷറർ, പി.വിജയൻ 9495743646.

Bank Details :
CANARA BANK
KARIVELLUR BRANCH
A/C : 110137521036
IFSC : CNRB0014231

Paytm Google Pay Number : 9037954433
 
 

 


Verified By Malayoram News Team At 16.08.2023

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 16 ആഗസ്റ്റ് 2023 | #Short_News #News_Headlines

• ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു.  അക്രമം നാശം വിതച്ച മണിപ്പൂരിൽ സമാധാനത്തിനായി പ്രധാനമന്ത്രി മോഡി ജനങ്ങളോട് അഭ്യർത്ഥിച്ചു.

• 77-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷം. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ജില്ലകളിൽ വിവിധ മന്ത്രിമാരും ദേശീയപതാക ഉയർത്തി.

• മഹാരാജാസ് കോളേജില്‍ നടന്നത് തീര്‍ത്തും അപലപനീയമായ സംഭവമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

• മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ നടപടി. കോളേജിലെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു. ക്ലാസ് എടുത്തുകൊണ്ടിരിക്കെ അപമാനിക്കുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി.

• എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സംഘര്‍ഷാവസ്ഥ. വത്തിക്കാന്‍ പ്രതിനിധി പ്രവേശിക്കുന്നതിനെതിരെ വിമത വിഭാഗം പ്രതിഷേധവുമായി എത്തി. ഇതോടെ ബസിലിക്കയുടെ ഗേറ്റ് പൂട്ടി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.

• പ്രതീക്ഷിച്ച മഴ ലഭിക്കാതെ അണക്കെട്ടുകളിൽ ജലനിരപ്പ്‌ താഴ്‌ന്നതോടെ അധിക വൈദ്യുതി ഉൽപ്പാദനം അസാധ്യമായതും പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങാൻ ദിവസവും 15 കോടി രൂപവരെ ചെലവഴിക്കേണ്ട അസാധാരണ സാഹചര്യവും വിലയിരുത്താൻ ബുധനാഴ്‌ച അവലോകനയോഗം ചേരും. സെക്രട്ടറിയറ്റിൽ വൈകിട്ട്‌ നാലിന്‌ വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടിയാണ്‌ യോഗം വിളിച്ചത്‌.

• മാലിന്യമുക്ത നവകേരളം സാധ്യമാക്കുന്നതിനായി കേരള സർക്കാർ പ്രഖ്യാപിച്ച 2400 കോടി രൂപയുടെ ബൃഹത്‌ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌. ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ്‌ ബാങ്കിന്റെയും (എഐഐബി) ധനസഹായത്തോടെ രണ്ടു വർഷംമുമ്പ്‌ തുടക്കമിട്ട പദ്ധതിയിൽ സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും ആവിഷ്‌കരിച്ച പ്രോജക്ട്‌ റിപ്പോർട്ടുകൾ 20ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പ്രകാശിപ്പിക്കും.

• ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും.





News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്ത്യയെ മതരാഷ്ട്രമാക്കരുത്, സെക്യുലർ സ്ട്രീറ്റുമായി DYFI.. #SecularStreet

ഭാരതം മത-ജാതി അടിസ്ഥാനമാക്കി പിന്നോട്ടടിപ്പിക്കുന്ന തരത്തിലുള്ള പ്രവണതയ്ക്ക് എതിരെ സ്വാതന്ത്ര്യ ദിനത്തിൽ DYFI സെക്യുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു.

സംസ്ഥാനത്ത് എല്ലാ പ്രധാന കേന്ദ്രങ്ങളിലും DYFI -യുടെ നേതൃത്ത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആലക്കോട് മേഖലയിൽ നടുവിലിൽ വച്ച് നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി പിവി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ബ്രിട്ടീഷുകാർ ചെയ്ത അതേ കാര്യങ്ങൾ തന്നെയാണ് സംഘപരിവാർ രാജ്യത്തിനകത്ത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രീതിയിൽ ചെയ്യുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പിവി. ഗോപിനാഥ് പ്രസ്ഥാപിച്ചു.
മണിപ്പൂരിലെയും നൂഹിലെയും സംഭവങ്ങൾ മത രാഷ്ട്രം ആക്കുവാനുള്ള ഘട്ടം ഘട്ടമായുള്ള നടപടിയാണെന്നും  അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കലാപങ്ങൾ ഉയരുമ്പോഴും, ഇൻ്റർനെറ്റ് ഉൾപ്പടെയുള്ള സാധാരണ ജനങ്ങളുടെ സ്വാതന്ത്ര്യങ്ങൾ നിരോധിച്ചുകൊണ്ട് വാർത്തകൾ പുറത്ത് വരാതിരിക്കാനും രാഷ്ട്രീയപരമായി ഉപയോഗിക്കുവാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കുമ്പോഴാണ് ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നു വരുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യ ഉടൻ 6G യുഗത്തിലേക്ക്, സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി.. #6GININDIA

ഇന്ത്യ ഉടൻ 6ജി യുഗത്തിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
  ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നതിനു പുറമേ, ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ ഡാറ്റ പ്ലാനുകളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.  6ജി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ ഉടൻ 5ജിയിൽ നിന്ന് 6ജിയിലേക്ക് മാറുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

  പ്രതീക്ഷിച്ചതിലും വേഗത്തിൽ 5ജി സേവനങ്ങൾ രാജ്യത്തുടനീളം വ്യാപിച്ചതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.  രാജ്യത്തിന്റെ 22 മേഖലകളിൽ 5G സേവനങ്ങൾ വിജയകരമായി അവതരിപ്പിച്ചുവെന്ന ജിയോയുടെ പ്രഖ്യാപനവും ഇതിനോട് ചേർത്തിട്ടുണ്ട്.  വൈവിധ്യമാർന്ന റേഡിയോ ഫ്രീക്വൻസികൾ വഴി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിവേഗ വയർലെസ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് ജിയോ അവകാശപ്പെടുന്നു.  ഡാറ്റാ ഹൈവേകളിലൂടെയും വ്യത്യസ്ത സ്പെക്ട്രം ബാൻഡുകളിലൂടെയും ഇത് സാധ്യമാക്കുന്നു.  ആഗസ്റ്റ് 11-നകം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയാക്കിയെന്നും കമ്പനി അവകാശപ്പെട്ടു. ജിയോയ്ക്ക് ശേഷം ഭാരതി എയർടെലും രാജ്യത്തുടനീളം 5G സേവനങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

  ഇതിനകം തന്നെ സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് നൽകുന്ന 5G-യെക്കാൾ 100 മടങ്ങ് വേഗതയുള്ളതാണ് 6G.  സെക്കൻഡിൽ 10 ജിഗാബൈറ്റ്‌സ് വരെ വേഗത കൈവരിക്കാൻ 5Gയ്ക്ക് കഴിയും.  അതേസമയം, 6G-യിൽ ഇത് സെക്കൻഡിൽ ഒരു ടെറാബൈറ്റ് വരെയാണ്.  ഫാക്ടറികളെ വിദൂരമായി നിയന്ത്രിക്കാനാകുമെന്നും പരസ്പരം സംസാരിക്കുന്ന കാറുകൾ, ഡ്രൈവറില്ലാ കാറുകൾ, വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ധരിക്കാവുന്ന ഗാഡ്‌ജെറ്റുകൾ 6ജി യാഥാർത്ഥ്യമാകുന്നതോടെ യാഥാർത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.  6ജിയുടെ വരവോടെ സുസ്ഥിരത സാധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രിയ വായനക്കാർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ.. 🇮🇳 #happyindepenceday #India #Wishes

കൊളംബിയയിൽ വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ നിന്ന് രക്ഷപ്പെട്ട കുട്ടികളിൽ ഒരാളെ പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റിൽ. #StopRape

കൊളംബിയയിൽ  വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ നിന്ന് രക്ഷപ്പെട്ട കുട്ടികളിൽ ഒരാളെ പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റിൽ.
അപകടത്തിൽ പെട്ട നാല് കുട്ടികളിൽ രണ്ട് കുട്ടികളുടെ പിതാവായ മാനുവൽ റാനോക്ക് എന്നയാളാണ് ലൈംഗികാരോപണ കേസിൽ അറസ്റ്റിലായത്.  ഭാര്യ മഗ്ദലീന മക്കാടായിയുടെ 13 വയസ്സുള്ള മകളെ തന്റെ ആദ്യ വിവാഹത്തിൽ നിന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് റാനോക്ക് അറസ്റ്റിലായത്.  പത്ത് വയസ്സുള്ളപ്പോൾ മുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്.

  ആമസോൺ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തുടർന്ന് ഒരു മാസത്തോളം കുട്ടികൾ കൊളംബിയയിലെ ഫാമിലി വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംരക്ഷണയിലായിരുന്നു.


  മേയ് ഒന്നിന്, കുട്ടികളും അവരുടെ അമ്മ മഗ്ദലീന മകതൈയും സഞ്ചരിച്ചിരുന്ന സെസ്ന-206 തകർന്നു.  മഗ്ദലീനയും രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചു.  എഞ്ചിൻ തകരാറിനെ തുടർന്നാണ് വിമാനം നിയന്ത്രണം നഷ്ടപ്പട്ട് ആമസോൺ കാട്ടിൽ തകർന്നു വീണത്.  വിമാനം തകർന്നതിനെ തുടർന്നാണ് ആമസോൺ കാടുകളിൽ നിന്ന് ഒന്ന്, നാല്, ഒമ്പത്, പതിമൂന്ന് വയസ്സുള്ള നാല് കുട്ടികളെ കാണാതായത്.
പതിമൂന്നുകാരിയായ ലെസ്‌ലി ജേക്കബോംബെയർ മകതൈ, ഒമ്പതുകാരി സോളിനി ജേക്കബോംബെയർ മകതൈ, നാലുവയസുകാരി ടിയാൻ നോറിയൽ റോണോഖ് മകതൈ, പതിനൊന്ന് മാസം പ്രായമുള്ള നെരിമാൻ റോണോഖ് മകതൈ എന്നിവരാണ് അപകടത്തിൽ മരിച്ചത്.  40 ദിവസങ്ങൾക്ക് ശേഷമാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 14 ആഗസ്റ്റ് 2023 | #Short_News #News_Headlines

• ഭാരതം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും.

• രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണംചെയ്യും.  3200 രൂപ വീതമാണ്‌ ലഭിക്കുക. അറുപത്‌ ലക്ഷത്തോളംപേർക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും.

• ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര വെസ്‌റ്റിൻഡീസ്‌ സ്വന്തമാക്കി. അവസാന മത്സരത്തിൽ രണ്ട്‌ ഓവർ ബാക്കിയിരിക്കെ വിൻഡീസ്‌ എട്ട്‌ വിക്കറ്റിന്‌ ജയിച്ചു. ഇതോടെ പരമ്പര 3-2ന്‌ സ്വന്തമായി. ഏഴുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഈ നേട്ടം.

• ഡോക്ടർമാരുടെ മരുന്ന്‌ കുറിപ്പടി നിരീക്ഷിക്കാൻ സർക്കാർ ആശുപത്രികളിൽ പ്രിസ്‌ക്രിപ്ഷൻ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവും വിശദമായ മാർഗനിർദേശവും ഉടൻ പുറപ്പെടുവിക്കും. ആന്റി മൈക്രോബിയൽ റസിസ്റ്റൻസിനെ ഇല്ലാതാക്കി രോഗപ്രതിരോധം ഉറപ്പാക്കാനാണ്‌ ഇത്‌.

• ഗാന്ധിജിയുടെ ആശയങ്ങളും തത്വങ്ങളും പ്രചരിപ്പിക്കാന്‍ സര്‍വ സേവാ സംഘം വാരണാസിയിൽ സ്ഥാപിച്ച കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഇടിച്ച് നിരത്തി. സ്വതന്ത്ര്യസമര സേനാനിയും ഗാന്ധി ശിഷ്യനുമായിരുന്ന വിനോബ ഭാവെ സ്ഥാപിച്ചവയാണ് പൊളിച്ചുനീക്കിയത്.

• ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് ട്രെയിൻ അനുവദിച്ചത്.

• ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ ഇന്ന് നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാണ് ഭ്രമണപഥമാറ്റം നടക്കുക. നിലവില്‍ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ നിന്ന് പരമാവധി 1437 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രനെ വലം വയ്ക്കുക ആണ്.






News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




കോഴിക്കോട്ട് മരിച്ചയാളെ തിരിച്ചറിഞ്ഞു.. #CrimeNews

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവെച്ചെ നഴ്‌സിനെതിരെ നടപടി.. #HealthNews

നെഹ്റു ട്രോഫി വള്ളംകളി ; വീയപുരം ചുണ്ടൻ ജേതാവ്.. #NehruTrophy

കാത്തിരിക്കുന്നത് വൻ ആകാശ കാഴ്ച്ച, ഇന്നും നാളെയും രാത്രി ആകാശം നോക്കാൻ മറക്കല്ലേ.. #MateorShowering


അതിമനോഹരമായ കാഴ്ചയുമായി ഉൽക്കാ പതനങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്.  വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെർസീഡ്സ് ഉൽക്കാവർഷം കാണാൻ നമുക്ക് ഇന്നും നാളെയും (ആഗസ്റ്റ് 12, 13 തീയതികളിൽ) ആകാശത്തേക്ക് നോക്കാം. തെളിഞ്ഞ ആകാശത്ത് ഇത്തവണ ഉൽക്കാവർഷത്തിന് കൂടുതൽ തിളക്കമുണ്ടാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. ഇന്ന് അർദ്ധരാത്രി മുതൽ പുലർച്ചെ 3 വരെ വാർഷിക പെർസീഡ് ഉൽക്കാവർഷം ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.  ഓരോ മണിക്കൂറിലും 50 മുതൽ 100 ​​വരെ ഉൽക്കകൾ ആകാശത്ത് കാണാമെന്നാണ് കണക്ക്.

  ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയതും തെളിഞ്ഞതുമായ ഉൽക്ക വർഷം ആഗസ്റ്റ് 12-ന് ദൃശ്യമാകും.  ബഹിരാകാശത്ത് നിന്ന് ഉയർന്ന വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പാറക്കഷണങ്ങളും കണികകളുമാണ് ഉൽക്കകൾ.  സെക്കൻഡിൽ 11 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലാണ് ഇവ വരുന്നത്.  ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം മൂലം ഇവ ചൂടാകുന്നു.  ഈ തീപ്പൊരികളാണ് നമ്മൾ രാത്രിയിൽ കാണുന്നത്.  ഭൂമിയിൽ എല്ലായിടത്തും ഉൽക്കാവർഷങ്ങൾ കാണാൻ കഴിയുമെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. ഇന്ന് (ആഗസ്റ്റ് 12-ന്) നടക്കുന്ന മികച്ച ആകാശക്കാഴ്ചകൾക്കായി കൺതുറന്നിരിക്കണമെന്ന് ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 12 ആഗസ്റ്റ് 2023 | #Short_News #News_Headlines

• മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ നിയമനം നടത്തുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കുന്ന സമിതിയില്‍ നിന്ന് പുറത്താക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.

• ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവയില്‍ അടിമുടി മാറ്റം വരുത്തുന്ന സുപ്രധാന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം എന്നത്  ഭാരതീയ സാക്ഷ്യ എന്നിങ്ങനെ മാറും.

• സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അരലക്ഷത്തോളം കുട്ടികൾ കൂടിയതായി കണക്കുകൾ. രണ്ടുമുതൽ 10വരെ ക്ലാസുകളിൽ 42,059 പേരാണ്‌ അൺഎയിഡഡിൽ നിന്നും മറ്റുമായി പുതുതായി പ്രവേശനം നേടിയത്‌. സ‍ർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ മാത്രം 2,58,149 കുട്ടികളും  പ്രവേശനം നേടി. ഇതനുസരിച്ച്‌ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ  34,04,724 കുട്ടികൾ പഠിക്കുന്നുണ്ട് എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

•  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

•  'ഹര്‍ ഘര്‍ തിരംഗ' ക്യാമ്ബയിനില്‍ രാജ്യത്തെ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

•  മണിപ്പുരിലെ ചുരാചന്ദ് പുരില്‍ കലാപത്തിനിടെ മെയ്ത്തിവനിത കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ വെള്ളിയാഴ്ച പ്രതിഷേധമിരമ്പി. മെയ്ത്തിവിഭാഗക്കാരുടെ വനിതാകൂട്ടായ്മയായ മെയ്‌രാ പെയ്ബി ഇംഫാല്‍ താഴ്‌വരയിലെ അഞ്ചുജില്ലകളില്‍ കുത്തിയിരിപ്പുസമരം നടത്തി.


News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




മാല മോഷ്ടാക്കൾ വിലസുന്നു, കാസർഗോഡ് പള്ളിക്കരയിൽ മധ്യവയസ്കയ്ക്ക് നഷ്ടപ്പെട്ടത് അഞ്ച് പവൻ.. #ChainSnatching

കാസർഗോഡ് പള്ളിക്കര പാക്കം സ്വദേശിനിയായ മധ്യവയസ്ക്കയുടെ അഞ്ച് പവനോളം വരുന്ന മാലയാണ് പൊട്ടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്, പാക്കം ആലിൻ്റടിയിലെ വീടിന് സമീപത്ത് നിന്നുമാണ് ബൈക്കിൽ വന്ന മോഷ്ടാവ് മാല പൊട്ടിച്ചത്.
ഉടൻ തന്നെ പോലീസിനെ അറിയിക്കുകയും നാട്ടുകാർ തിരച്ചിൽ നടത്തുകയും ചെയ്തുവെങ്കിലും മോഷ്ടാവിനെ കിട്ടിയില്ല.
ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമീപത്തുള്ള സിസിടിവി ക്യാമറകൾ ഉൾപ്പടെ പരിശോധിച്ചുള്ള അന്വേഷണമാണ് ഇപ്പൊൾ നടക്കുന്നത്.

സർക്കാർ ഓഫീസിൽ ഇരിക്കാൻ ഹെൽമറ്റ് നിർബന്ധം.. #Helmet

ലക്ഷ്യം വീട്ടമ്മമാരെ ; എളുപ്പത്തിൽ ലോൺ, തിരിച്ചടച്ചാലും ഇല്ലെങ്കിലും മോർഫിംഗ് ബ്ലാക്ക്മെയിൽ ഈ ഉത്തരേന്ത്യൻ ആപ്പ് കുരുക്കിൽ പെട്ടാൽ രക്ഷപ്പെടുക പ്രയാസം.. #LoanAppScam

വീട്ടമ്മമാർക്ക് ഓൺലൈനായി വായ്പ വാഗ്ദാനം ചെയ്ത് വീട്ടമ്മമാരുടെ ഫോട്ടോകളും വിവരങ്ങളും കൈക്കലാക്കിയതിന് ശേഷം മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി റിപോർട്ട്.
സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് പ്രചരണം നടത്തുന്ന തട്ടിപ്പ് സംഘങ്ങളിൽ എളുപ്പത്തിൽ പണം ലഭിക്കുന്നതിനാൽ ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് കൂടുതലും സ്ത്രീകളാണ്.

സ്ത്രീകളുടെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ ഓൺലൈൻ വഴി ശേഖരിച്ച ഫോണിൽ നിന്നും വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ ഹാക്ക് ചെയ്താണ് ചിത്രങ്ങൾ പകർത്തുന്നത്.

  പണം അയച്ചില്ലെങ്കിൽ വാട്‌സ്ആപ്പ് സുഹൃത്തുക്കൾക്ക് നഗ്‌നചിത്രങ്ങൾ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുന്നത്.  ചേർപ്പ് സെക്ടറിൽ പലയിടത്തും വീട്ടമ്മമാർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്.

പലപ്പോഴും വീട്ടുകാരും ഭർത്താക്കന്മാരും അറിയാതെ ലോൺ എടുക്കുന്നതിനാൽ പുറത്തറിയാതിരിക്കാൻ പരമാവധി പണം കൊടുത്ത് ഒഴിവാക്കാൻ ആണ് ശ്രമിക്കുന്നത്. അതും ഇത്തരം തട്ടിപ്പുകാർക്ക് ഇത് തുടരുവാൻ പ്രചോദനമാകുന്നു.

മാനഹാനി ഭയന്ന് പോലീസിൽ കേസ് കൊടുക്കാതിരിക്കുന്നതിനാലും വിവരങ്ങൾ പുറത്ത് പറയാതിരിക്കുന്നതിനാലും  മാസങ്ങളായി ഇത് ആവർത്തിക്കുകയാണ്.  ജനപ്രതിനിധിയായ വീട്ടമ്മയ്ക്കാണ് കഴിഞ്ഞ ദിവസം ഈ അനുഭവമുണ്ടായത്.  മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഇതുവരെ പണം അയച്ചിട്ടില്ല.

  പോലീസിന്റെ നിർദേശപ്രകാരം മോർഫ് ചെയ്‌ത ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ സുഹൃത്തുക്കളിലേക്ക് ഈ വിവരം നേരത്തെ പങ്കുവെച്ചതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതിരുന്നു.

  സിം കാർഡും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തതായി പരാതിക്കാരിയായ വീട്ടമ്മ പറഞ്ഞു.  5000 മുതൽ 75,000 രൂപ വരെയാണ് മോർഫ് ചിത്രം പ്രചരിപ്പിക്കാതിരിക്കാൻ ആവശ്യപ്പെടുന്ന തുക.

  1600 മുതൽ 10,000 വരെ വീട്ടമ്മമാരെ അയച്ച കേസുകളുണ്ട്.  ഏഴു ദിവസത്തിനകം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശവും അയക്കും.  എന്നാൽ നിശ്ചിത ദിവസത്തിന് മുമ്പ് പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് സന്ദേശം അയക്കും.

  പണം തിരികെ നൽകാത്ത മൂന്ന് വീട്ടമ്മമാർക്കാണ് ആദ്യം മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ചത്.  പിന്നെ കുറച്ച് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു, തുടർന്നാണ് പൊലീസ് കംപ്ലൈൻ്റ് ചെയ്യുന്നത്. 

ഇത്തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ തന്നെ സംസ്ഥാന സർക്കാരിൻ്റെ സൈബർ ക്രൈം വിഭാഗവുമായോ 1930 എന്ന നമ്പറിലേക്കോ https://cybercrime.gov.in/ എന്ന വെബ്സൈറ്റ് വഴിയോ പരാതിപ്പെടാവുന്നതാണ്..

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 11 ആഗസ്റ്റ് 2023 | #Short_News #News_Headlines

• മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളി. പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളികളോടെ സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളിയത്.

• 2023 സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നു മുതൽ ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആ​​ഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആ​ഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിങ്.

• ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് അറിയിച്ചു.

• ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ അറിയിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 5 കിലോ വീതം സ്പെഷ്യൽ പുഴുക്കലരി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

• പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ ഗുരുതര ആരോപണം, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെതാണ് (സി എ ജി) കണ്ടെത്തൽ. പദ്ധതിയുടെ ഗുണഭോക്താക്കളിൽ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒരേ മൊബൈൽ നമ്പർ. ലോക്‌സഭയിൽ സി എ ജി അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

• ഇടുക്കി വാരപ്പെട്ടിയില്‍ കെഎസ്ഇബിയുടെ ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നതിന് താഴെയുള്ള വാഴകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കർഷകൻ തോമസിന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ. വൈദ്യുതി മന്ത്രി കെ കൃഷ്ണന്കുട്ടിയും കൃഷി മന്ത്രി പി പ്രസാദും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചിങ്ങം ഒന്നിനാകും തോമസിന് നഷ്ടപരിഹാരം കൈമാറുക.

• ഇക്വഡോറിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പ്രസിഡന്റ്‌ സ്ഥാനാർഥിയെ വെടിവച്ച്‌ കൊന്നു. എംപികൂടിയായ ഫെർണാണ്ടോ വിജാവിസെൻസിയോ (59)യാണ്‌ കൊല്ലപ്പെട്ടത്‌.

• പലിശ നിരക്കുകളിൽ മാറ്റമില്ലാതെ പുതിയ പണനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




വീണ്ടും സൈബർ തട്ടിപ്പ്, കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് കാൽ ലക്ഷത്തോളം രൂപ.. #CyberFraud

മുഴപ്പിലങ്ങാട് സ്വദേശിയായ മധ്യവയസ്‌കൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഓൺലൈൻ തട്ടിപ്പ് നടത്തി 24,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു.

  എസ്.ബി.ഐയുടെത് എന്ന രീതിയിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒടിപി നമ്പർ അയച്ച് ലോഗിൻ ചെയ്തപ്പോഴാണ് പണം നഷ്ടപ്പെട്ടത്.

  ഇതേത്തുടർന്ന് കണ്ണൂർ സൈബർ പോലീസിൽ പരാതി നൽകി.  സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പണം തിരിച്ചു കിട്ടി.  ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്നും ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതായും സൈബർ പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0