ഇന്ന് അത്തം, ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇനി പത്ത് നാൾ ആഘോഷം.. #Attham

പഞ്ഞ കർക്കിടകം കഴിഞ്ഞ് അത്തം പിറന്നു.  ഇനി പത്ത് ദിവസം മലയാളികൾക്ക് ഉത്സവ കാലം.
അവസാന പരീക്ഷ കഴിഞ്ഞു ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികൾ.  തൊടികളിലും പാടങ്ങളിൽ നിന്നും പറിച്ചെടുത്ത പൂക്കൾ കൊണ്ട് പൂക്കളങ്ങൾ ഒരുക്കാൻ വീണ്ടുമൊരു ഓണക്കാലം കൂടി.

  സംസ്ഥാനത്ത് ഓണാഘോഷത്തിൻ്റെ ആരവം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.  അത്തം നഗറിലെ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് പതാക ഉയർത്തും.  പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയിൽ പങ്കെടുക്കാൻ തൃപ്പൂണിത്തുറയിലെത്തിയത്.  അത്തം നാളായ ഇന്ന് രാത്രി 8 മണിക്ക് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിക്കുന്നതോടെ മലയാളികളുടെ ഓണക്കാലത്തിന് തുടക്കമാകുന്നു.. മലയോരം ന്യൂസിൻ്റെ എല്ലാ പ്രിയ വായനക്കാർക്കും അത്തം ദിനാശംസകൾ..
MALAYORAM NEWS is licensed under CC BY 4.0