Palakkad എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Palakkad എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​മെന്ന് സം​ശ​യം;ഛർ​ദ്ദി​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു #Palakkad

 


പാലക്കാട്:ഛർദിയെത്തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. കുഴൽമന്ദം സി.എ ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നൊച്ചുള്ളിപ്പാലം കൊക്കാട്ട് കവറത്തറ വീട്ടിൽ വിനോദ്, ബിന്ദു ദമ്പതികളുടെ മകന്‍ മിഥുനാണ് (13) മരിച്ചത്.

എട്ടിനാണ് ജില്ല ആശുപത്രയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്നു 12ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. വീട്ടുസമീപത്തെ കുളത്തിലെ വെള്ളം വിശദമായ പരിശോധനക്കായി അയച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സംശയമുണ്ട്. വിശദമായ പരിശോധനക്കുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

A student who was undergoing treatment for vomiting died 

ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി #Palakkad

 


പാലക്കാട്:ചിറ്റൂരിൽ കാണാതായ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകൻ സുഹാൻ്റെ മൃതദേഹം കണ്ടെത്തി. വീടിന് അടുത്തുള്ള കുളത്തിൽ നിന്നാണ് ആറ് വയസുകാരനായ സുഹാൻ്റെ മൃതേദേഹം കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടിൽ ഇറങ്ങുകയായിരുന്നു. രാവിലെ സുഹൃത്തുക്കൾക്കൊപ്പം ഗ്രൗണ്ടിൽ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു.

ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന് വീട്ടുകാരെ അറിയിക്കുകയും വീട്ടുകാരുടെ നാട്ടുകാരെ അറിയിക്കുകയും ചെയ്യും.

തുടർന്ന് പൊലീസും ഫയർഫോഴ്സും ഡോഗ് സ്‌ക്വാഡും തിരച്ചിൽ നടത്തുകയായിരുന്നു. കുളങ്ങളും ബസുകളും അടക്കം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലും കുഞ്ഞിനെ കണ്ടെത്താൻ പറ്റിയിരുന്നില്ല. ചിറ്റൂർ, അമ്പാട്ടുപാളയം മേഖലകളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. സുഹാൻ പോകാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂൾ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ഇതിനിടെ സുഹാനെ അവസാനമായി കണ്ടെന്ന് പറയുന്ന സ്ത്രീകളിൽ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. സുഹാൻ്റെ വീട്ട് പരിസരത്ത് നിന്ന് 100 മീറ്ററുകൾ ദുരത്ത് വെച്ച് കുട്ടിയെ കണ്ടെന്നായിരുന്നു രണ്ട് സ്ത്രീകളുടെ മൊഴി. എന്നാൽ സ്ത്രീകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. 

Body of missing child found in Chittoor pond

ചിറ്റൂരിൽ കാണാതായ ആറുവയസുകാരനെ കാണാതായിട്ട് 22 മണിക്കൂറുകൾ; അന്വേഷണം പുരോഗമിക്കുന്നു #Palakkad


 പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറ് വയസുകാരനായ സുഹാന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഡോഗ് സ്‌ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. എരുമങ്ങോട് പ്രദേശത്തുള്ള കുളങ്ങളിൽ പരിശോധന നടത്തും.

ചിറ്റൂർ, അമ്പാട്ടുപാളയം മേഖലകളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. ഏഴ് മണിക്കൂറിൽ അഗ്നിരക്ഷാസേനയുടെ തിരച്ചിൽ പുനരാരംഭിക്കും. ചിറ്റൂർ മേഖലയിൽ പൊലീസിൻ്റെ അന്വേഷണം ഊർജിതമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടിൽ ഇറങ്ങുകയായിരുന്നു. രാവിലെ സുഹൃത്തുക്കൾക്കൊപ്പം ഗ്രൗണ്ടിൽ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു.

ഇതിനിടെ സഹോദരനൊപ്പം പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയും ചെയ്യും.ഒടുവിൽ കുട്ടിയെ കണ്ടെത്താനാകാതെ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ഡോഗ് സ്‌ക്വാഡും അഗ്നിരക്ഷാസേനയും പരിശോധന ആരംഭിക്കുകയായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരോടും വ്യാപാരികളോടും പൊലീസ് സുഹാനെ കുറിച്ച് അന്വേഷിച്ചിരുന്നു.

സുഹാൻ പോകാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂൾ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇന്നും തുടരും. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനാണ് സുഹാൻ. 

Search underway for missing six-year-old boy in Chittoor

 

ഭക്ഷണം നൽകിയില്ല; ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് ആറു ദിവസത്തോളം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി #Assault

 
പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്ന ആദിവാസി മധ്യവയസ്കനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി.

പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടുവെന്ന് പരാതി. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

കൂലി പണിയെടുത്ത് ജീവിക്കുന്ന വെള്ളയിൽ ഫാം സ്റ്റേയിലും മറ്റിടത്തും പണിക്ക് പോകാറുണ്ട്. തേങ്ങ പെറുക്കുന്നതിനിടെ ഫാം സ്റ്റേയ്ക്ക് സമീപം കണ്ട മദ്യ കുപ്പിയിൽ നിന്ന് വെള്ളയൻ മദ്യമെടുത്ത് കുടിച്ചതിന്‍റെ പേരിലാണ് ക്രൂരമര്‍ദ്ദനമെന്നാണ് പരാതി. മദ്യം കുടിച്ചതിനെ ഫാം സ്റ്റേയിലെ ജീവനക്കാരൻ ചോദ്യം ചെയ്തു. തുടര്‍ന്ന് വെള്ളയനെ മര്‍ദ്ദിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു.

മൂത്രമൊഴിക്കാൻ പോലും കഴിയാതെ ആറു ദിവസത്തോളമാണ് വെള്ളയനെ മുറിയിൽ പൂട്ടിയിട്ടത്. ഭക്ഷണമോ വെള്ളമോ നൽകാതെയായിരുന്നു ക്രൂരമര്‍ദ്ദനമെന്നാണ് പരാതി. ഏറെ സമയമെടുത്താണ് വാതിൽ തകര്‍ത്ത് അകത്ത് കയറി വെള്ളയനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. കൊല്ലങ്കോട് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് വെള്ളയന്‍റെ മൊഴിയെടുത്തു.




പാലക്കാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവ് കസ്റ്റഡിയിൽ #latest_news


പാലക്കാട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്‌മണ്യനെ(25)യാണ് ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദീപിനെതിരെ ആരോപണവുമായി നേഖയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, മകളെ പ്രദീപ് കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പ്രതികരിച്ചു. നേഖയെ മുമ്പും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മ ആരോപിക്കുന്നത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും നേഖയെ പ്രദീപ് മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രദീപിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പ്രദീപിനെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്നാണ് പൊലീസിന്റെ വിശദീകരണം. മരണത്തില്‍ അസ്വഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെയായിരുന്നു പ്രദീപിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.


കാർ കത്തി അപകടം; നാടിന്റെ നോവായി ആൽഫ്രഡും എമിലും #Fire_Accident

 
പാലക്കാട്: ചിറ്റൂർ പൊൽപ്പുള്ളിയിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച ആൽഫ്രഡ് മാർട്ടിൻ(6), എമിൽ മരിയ(4) എന്നിവരുടെ സംസ്കാരം ഇന്ന്. വൈകിട്ട് നാലിന് അട്ടപ്പാടി താവളം ദേവാലയം സെമിത്തേരിയിലാണ് സംസ്കാരം. രാവിലെ 9.30ന് കുട്ടികൾ പഠിച്ച പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ പൊതുദർശനം ആരംഭിച്ചു. അധ്യാപകരും സഹപാഠികളും തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കുകാണാനെത്തി. ഒരു നാട് മുഴുവൻ കുട്ടികളുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ്.

ചിറ്റൂർ ഹോളി ഫാമിലി ചർച്ചിലും പൊതുദർശനം നടത്തും. തുടർന്ന് പകൽ മൂന്നിന് കുട്ടികളുടെ അമ്മയുടെ നാടായ അട്ടപ്പാടി താവളത്തെ വീട്ടിലെത്തിക്കും. 3.15 മുതൽ താവളം ഹോളി ട്രിനിറ്റി ദേവാലയം പാരിഷ് ഹാളിലും പൊതുദർശനമുണ്ടാകും. അപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്മ എൽസി ഇപ്പോഴും ചികിത്സയിലാണ്. മൂത്ത മകൾ അലീന, കുട്ടികളുടെ മുത്തശ്ശി ഡെയ്സി എന്നിവർ അപകടനില തരണം ചെയ്തു.


സംസ്ഥാനത്ത് വീണ്ടും നിപ മരണം #Nipah

 

സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്. മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.

 88കാരനായ രോഗി രണ്ട് ദിവസമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്. തുടർന്നാണ് മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് രോ​ഗി മരിച്ചത്. ഇദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി കഴിഞ്ഞു. ഇദേഹവുമായി നേരിട്ട് കോൺടാക്ടുള്ള ആളുകളെ ഐസലേറ്റ് ചെയ്തിട്ടുണ്ട്. അതേസമയം പാലക്കാട്  സ്വദേശിനിയായ 38കാരി ഇപ്പോഴും നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആളല്ല മരിച്ച 88കാരനെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.


പാലക്കാട് കാർ പൊട്ടിതെറിച്ച അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു #Car_Accident

 
പാലക്കാട്: പാലക്കാട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പിടിച്ച് ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ എമിലീന(4), ആൽഫിൻ (6)എന്നിവരാണ് മരിച്ചത്. അപകടത്തിൽ ​പൊള്ളലേറ്റ എൽസി മാർട്ടിന്റെ (37) നില ​ഗുരുതരമായി തുടരുന്നു. എൽസിയുടെ മകൾ അലീന (10), കുട്ടികളുടെ മുത്തശ്ശി ഡെയ്‌സിക്കും(65) പൊള്ളലേറ്റിരുന്നു.

വെള്ളി വൈകീട്ട് അഞ്ചിനാണ് സംഭവം.പാലന ആശുപത്രിയിലെ നഴ്സായ എൽസി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങുന്ന സമയത്താണ് അപകടം. വാഹനം സ്റ്റാർട്ട് ആക്കിയ സമയം പെട്രോൾ ടാങ്കിൻ്റെ ഭാഗത്ത് നിന്നും തീ പിടിക്കുകയായിരുന്നു. കാറിൻ്റെ ഡോർ അടഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ച് ഇവരെ പുറത്തെടുത്ത് ആംബുലൻസിൽ പാലന ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു.കുട്ടികൾ പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിലെ വിദ്യാർഥികളാണ്.

അട്ടപ്പാടിയില്‍ ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ് സാക്ഷാത്കാരത്തിലേക്ക് #Thaluk_supply_office


 ഇന്ന് നടന്ന മന്ത്രിസഭായോഗത്തിൽ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആസ്ഥാനമാക്കി ഒരു ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ് രൂപീകരിക്കും. താലൂക്ക് സപ്ലൈ ഓഫീസർ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ,  റേഷനിംഗ് ഇൻസ്പെക്ടർ എന്നിവയുടെ ഓരോ തസ്തികൾ സൃഷ്ടിക്കും. മറ്റ് ജീവനക്കാരെ പൊതുവിതരണ വകുപ്പിൽ നിന്ന് പൂനർവിന്യസിക്കും.

നിപ; യുവതിയുടെ നില ഗുരുതരമായി തുടരുന്നു #nipah_virus

 

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ​ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. വ്യാപനം തടയാനാണ് ലക്ഷ്യമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 173 പേരാണുള്ളത്. ഇതിൽ 100 പേർ പ്രൈമറി കോണ്ടാക്ട് ആണ്. അതിൽ കുടുംബാം​ഗങ്ങളും ബന്ധുക്കളും ആരോ​ഗ്യപ്രവർത്തകരുമുണ്ട്. അതിൽ തന്നെ 52 പേർ ഹൈ റിസ്ക് കോണ്ടാക്ട് ആണ്. ബാക്കി 73 പേർ സെക്കൻഡറി കോണ്ടാക്ട് ആണ്.

ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പരിശോധിച്ച അഞ്ച് സാമ്പിളുകൾ നെ​ഗറ്റീവ് ആയിരുന്നു. മറ്റ് നാലുപേരുടെ പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും. പാലക്കാട് മെഡിക്കൽ കോളേജിലും മഞ്ചേരിയിലുമായി 12 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. ഇവരെ കൂടാതെ, രോ​ഗിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണ്.

മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ 38-കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരെ വിദഗ്ധചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു. ആദ്യ ഡോസ് ആന്റിബോഡി നൽകിയതിന് ശേഷമാണ് രോ​ഗിയെ കോഴിക്കോട്ടേക്ക് മാറ്റിയത്. രണ്ടാം ഡോസ് ആന്റിബോഡി നിലവിൽ രോ​ഗിക്ക് നൽകുന്നുണ്ട്.

പാലക്കാട് നിപ സ്ഥിതികരിച്ചു: 3 ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം #nipa


 

 


 രോഗലക്ഷണമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട്  സ്വദേശിക്ക് നിപ സ്ഥിതികരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച ഫലം പോസിറ്റീവായി. ഇതോടെ  സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരാൾ മലപ്പുറം ജില്ലയിലുള്ളതാണ്. അതുകൊണ്ട് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. അതിനാൽ 3 ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കി.26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്റ് നടത്തണം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനമുണ്ട്.
ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്ക് മേയ് എട്ടിന് നിപ സ്ഥിരീകരിച്ചിരുന്നു. .


കേരളത്തിൽ ഭീതി പടർത്തി നിപ: യുവതിയുടെ നില ഗുരുതരം #Nipa

 


 

 


 സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കരിക്കാണ്  നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പൂനൈ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.
 

നിപ വൈറസ്

നിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. 

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ്  4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ചര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. 

രോഗസ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.





സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം #Accident

 

 


 പാലക്കാട് പട്ടാമ്പിയില്‍ ആറു വയസുകാരൻ  സ്കൂള്‍ ബസിടിച്ച് ദാരുണാന്ത്യം. അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. പട്ടാമ്പി പുലാശ്ശേരിക്കര സ്വദേശി കാന്നികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്.

വാടാനംകുറുശ്ശി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ്.ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂൾ വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു.



നെന്മാറ കൊലപാതകം; പ്രതി കൃത്യം നിര്‍വഹിച്ചത് അതി ക്രൂരമായി, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. #NenmaraMurder

 


നെന്മാറ : നെന്മാറ ഇരട്ടക്കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. ക്രൂരമായ രീതിയിലാണ് അക്രമി കൊലപാതകം നടത്തിയത്. മരിച്ച ലക്ഷ്മിയുടെ ശരീരത്തിൽ മാരകമായ 12 മുറിവുകളുണ്ട്. സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള ആറ് മുറിവുകളുണ്ട്.
കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴംഗസംഘം തിരച്ചിൽ നടത്തും. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രക്തം പുരണ്ട വെട്ടുകത്തി, വടി, മറ്റൊരു വടി എന്നിവ കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഉപയോഗിക്കാത്ത വിഷക്കുപ്പിയും കണ്ടെടുത്തു. ചെന്താമര പോയെന്ന് കരുതുന്ന വനത്തിൽ നാട്ടുകാരുടെ സഹായത്തോടെ ഇന്ന് വ്യാപക തിരച്ചിൽ നടത്തും. തമിഴ്നാട്ടിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ജലാശയങ്ങൾ പരിശോധിക്കും. വിഷം കഴിച്ച ശേഷം അക്രമി വെള്ളത്തിലേക്ക് ചാടിയതായി സംശയിക്കുന്നു. ഇന്നലെ പോലീസ് നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ചെന്താമര തറവാട് വീടിന് സമീപത്തെ കുളത്തിന് സമീപം നായയെ കണ്ടെത്തി. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ ഇന്ന് കുളത്തിലും തിരച്ചിൽ നടത്തും.
ഇന്നലെ രാവിലെ നെന്മാറ പോത്തുണ്ടിയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പോത്തുണ്ടി സ്വദേശികളായ സുധാകരനും അമ്മ മീനാക്ഷിയുമാണ് മരിച്ചത്. ചെന്താമരയിലെ വീടിന് മുന്നിൽ വെച്ചാണ് അക്രമി ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരനെ ആക്രമിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ ലക്ഷ്മിക്കും വെട്ടേറ്റു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്മി സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
2019ൽ ചെന്താമര സുധാകരൻ്റെ ഭാര്യ സജിതയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നിരുന്നു. ഇതിനു പിന്നില്‍ സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചാണ് സജിതയെ കൊലപ്പെടുത്തിയത്. ഒന്നര മാസമായി ജാമ്യത്തിലാണ്. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. ഇത് ലംഘിച്ച് നെന്മാറ പഞ്ചായത്തിലെ സ്വന്തം വീട്ടിലാണ് പ്രതി താമസിച്ചത്. പോത്തുണ്ടിയിൽ എത്തിയപ്പോൾ ആക്രമിക്കപ്പെട്ട കുടുംബത്തെയും ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സുധാകരനും മകൾ അഖിലയും പോലീസിൽ പരാതി നൽകി. ഇനി പ്രശ്‌നമുണ്ടാക്കില്ലെന്നും തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് പോകുകയാണെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. തിരുപ്പൂരിൽ പോയി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചെന്താമര വീട്ടിൽ തിരിച്ചെത്തി.
കൊല്ലപ്പെട്ട ലക്ഷ്മിയുടെയും സുധാകരൻ്റെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. തേവർമണിയിലെ സുധാകരൻ്റെ സഹോദരിയുടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്‌കരിക്കും.

പാലക്കാട് തിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ആരംഭിച്ചു, ആത്മവിശ്വാസത്തോടെ സ്ഥാനാർഥികൾ. #PalakkadElection

ഒരു മാസത്തെ തീവ്രമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട്ടെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തുകളിലെത്തി.  ഒട്ടേറെ വിവാദങ്ങൾക്കും ശക്തമായ ത്രികോണ പോരാട്ടത്തിനും അഭൂതപൂർവമായ തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്.

 രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.  മോക്ക് പോളിങ് രാവിലെ 5.30ന് ആരംഭിച്ചു.  വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായി.

 രാഹുലാണ് മാങ്കൂറ്റയിൽ യുഡിഎഫ് സ്ഥാനാർഥി.  പി.സരിൻ സ്വതന്ത്രനായി എൽ.ഡി.എഫ്.  സി.കൃഷ്ണകുമാറാണ് എൻഡിഎ സ്ഥാനാർഥി. 

 സ്ഥാനാർഥികൾ

 മാങ്കൂറ്റയിലെ ഷാഫി പറമ്പിൽ വിജയിച്ച മണ്ഡലം നിലനിർത്താനുള്ള പോരാട്ടത്തിലാണ് രാഹുൽ.  അതിനിടെ, അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസ് വിട്ട പി സരിന് ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തെത്തിക്കാനുള്ള ദൗത്യം.  നേരത്തെ മെട്രോമാൻ ഇ ശ്രീധരനിലൂടെ നടത്തിയ മുന്നേറ്റം തുടരാനും കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിച്ചെടുക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

  ഇന്ന് അവധി

 ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ പാലക്കാട് മണ്ഡലത്തിൽ ബുധനാഴ്ച (നവംബർ 20) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതുഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു.  നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.

പാലക്കാട് തെരഞ്ഞെടുപ്പ് ആവേശചൂടിന് ഇന്ന് കൊട്ടിക്കലാശം... #Election2024

 

 ഒരു മാസത്തോളം നീണ്ടുനിന്ന പാലക്കാട്‌ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ ഇന്ന് കൊട്ടിക്കലാശം. എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ രാവിലെ കണ്ണാടി, പകൽ 11ന്‌ മാത്തൂർ, രണ്ടിന്‌ പിരായിരി എന്നീ പഞ്ചായത്തുകളിൽ മെഗാ റോഡ്‌ഷോ നടത്തും. നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങൾ അകമ്പടിയേകും. വൈകിട്ട്‌ നാലിന്‌ ഇൻഡോർ സ്‌റ്റേഡിയം പരിസരത്തുനിന്ന്‌ വാദ്യമേള അകമ്പടിയോടെ കൊട്ടിക്കലാശത്തിന്‌ തുടക്കംകുറിച്ച്‌ തുറന്ന ജീപ്പിൽ സ്ഥാനാർഥിയെ ആനയിക്കും. പ്രകടനം സുൽത്താൻപേട്ട വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.

യുഡിഎഫ്‌ സ്ഥാനാർഥിയുടെ കൊട്ടിക്കലാശം പകൽ രണ്ടിന്‌ ഒലവക്കോട്ടുനിന്ന്‌ ആരംഭിച്ച്‌ പേഴുങ്കര, മേഴ്‌സി കോളേജ്‌, തിരുനെല്ലായി, കെഎസ്‌ആർടിസി, ഐഎംഎ, നിരഞ്ജൻ റോഡ്‌ വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും. എൻഡിഎ സ്ഥാനാർഥിയുടെ പര്യടനം പകൽ രണ്ടിന്‌ മേലാമുറിയിൽനിന്ന്‌ ആരംഭിച്ച്‌ സ്റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.

പാലക്കാട് കല്ലിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. #Accident

പാലക്കാട് : പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം, അഞ്ചുപേർ മരണപ്പെട്ടു.   മണ്ണന്തറ സ്വദേശി വിജേഷ്, വിഷ്ണു വാൽപ്പാറ സ്വദേശി രമേശ്, മാണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ, മഹേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കല്ലടിട്കോട് അയ്യപ്പൻ കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.  പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മണ്ണാർക്കാട് ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

  അപകടത്തിൻ്റെ ആഘാതത്തിൽ പൂർണമായും തകർന്ന കാർ വെട്ടിനുറുക്കി യാത്രക്കാരെ പുറത്തെടുത്തു.   നാല് പേർ സംഭവസ്ഥലത്തും ഒരാൾ പാലക്കാട് ജില്ലാശുപത്രിയിലുമാണ് മരിച്ചത്.   ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു; മയക്കുവെടിവെച്ച് കൂട്ടിലാക്കിയിരുന്നു .... #Kerala_News


 പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റിയിരുന്നു. ആന്തരിക രക്തസ്രവാമാണ് പുലിയുടെ മരണകാരണമെന്ന് സൂചനയുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

മയക്കുവെടി വെച്ചതിൽ അശാസ്ത്രീയത ഉണ്ടായില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചത്. പുലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ ആരംഭിക്കും ആറു മണിക്കൂറോളമാണ് കമ്പി വേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചാണ് പിടികൂടിയിരുന്നത്. പ്രഥമിക ചികിത്സ നൽകിയിരുന്നതെന്ന് ഫോറസ്റ്റ് റേഞ്ചർ പ്രമോദ് ട്വന്റിഫോറിനോട് പ്രതികരിച്ചു. വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കിയത്.

ഉണ്ണികൃഷ്ണൻ എന്നയാളുടെ വീട്ടിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. പുലർച്ചെയാണ് കമ്പിവേലിയിൽ പുലി കുടുങ്ങിക്കിടക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്ത് ആശങ്ക വിതച്ചിരുന്ന പുലിയാണ് കമ്പിവേലിയിൽ കുടുങ്ങിയിരുന്നത്.

വാട്ടര്‍ അതോറിറ്റി പൈപ്പിനെടുത്ത കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ... #Obituary

 


പാലക്കാട് റോഡിലെ കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. പാലക്കാട് ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സ്കൂട്ടര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്ന് മാസമായി പ്രദേശവാസികൾ കുഴി മൂടാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.

വാട്ടര്‍ അതോറിറ്റി പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് പാലക്കാട് വടക്കന്തര സ്വദേശി സുധാകരൻ ആണ് മരിച്ചത്. രാത്രിയില്‍ സുധാകരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കുഴിയില്‍ വീഴുകയായിരുന്നു. സമീപത്തെ കല്ലില്‍ തലയിടിച്ചിരുന്നുവെന്നും അരമണിക്കൂറിനുശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോകാൻ വാഹനം കിട്ടിയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സുധാകരന്‍റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പാലക്കാട് സൂര്യാഘാതമേറ്റ് മദ്യപിച്ച് വെയിലിൽ കിടന്നയാൾ ഉൾപ്പടെ രണ്ട് മരണം. #SunBurn

പാലക്കാട് :  
കുത്തനൂരിലും അട്ടപ്പാടിയിലും രണ്ടു പേർ സൂര്യാതപമേറ്റ് മരിച്ചു.  കുത്തനൂർ പനയങ്ങാടം വീട്ടിൽ ഹരിദാസനെയാണ് (65) ദേഹമാസകലം പൊള്ളലേറ്റ നിലയിൽ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

 അമിതമായി മദ്യപിച്ചതിനെ തുടർന്ന് വീടിന് സമീപം വെയിലത്ത് കിടന്നുറങ്ങുകയായിരുന്നുവെന്നും ഈ സമയം ചൂടേറ്റ് മരിക്കുകയായിരുന്നുവെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.  മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

  പാലക്കാട് അട്ടപ്പാടിയിലും സമാനമായ സംഭവം സ്ഥിരീകരിച്ചു.  കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിച്ച് മദ്യപിച്ചാണ് മരിച്ചത്.  ഷോളയൂർ ഊത്തുക്കുഴി സ്വദേശി സെന്തിൽ (50) ആണ് മരിച്ചത്.  ഇന്നലെ രാത്രിയാണ് സെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.  കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0