ആദിത്യ വിക്ഷേപണം വിജയകരം, അഭിമാന ചുവടിൽ ഐഎസ്ആർഒ, ഇനി സൂര്യനെയും പഠിക്കും. #Aditya #ISRO #AdityaL1

ഇന്ത്യയുടെ ആദ്യ സൗര പഠന ദൗത്യമായ ആദിത്യ എൽ1 വിക്ഷേപിച്ചു.  ഇന്ത്യയുടെ ആദ്യത്തെ സോളാർ പഠന ദൗത്യമായ ആദിത്യ എൽ1, പിഎസ്എൽവി സി 57-ൽ വിക്ഷേപിച്ചു.  വിക്ഷേപിച്ച് 64 മിനിറ്റുകൾക്ക് ശേഷം പേടകം വേർപിരിഞ്ഞു.
  ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.50നായിരുന്നു വിക്ഷേപണം.  5 വർഷവും 2 മാസവുമാണ് ദൗത്യത്തിന്റെ കാലാവധി.  പേടകത്തിൽ 7 ശാസ്ത്രീയ ഉപകരണങ്ങൾ ഉണ്ട്.  ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ആദ്യത്തെ ലഗ്രാഞ്ച് പോയിന്റിലേക്കാണ് ഐഎസ്ആർഒ പേടകം അയക്കുന്നത്.

  സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യ ഇന്ത്യൻ ദൗത്യമാണിത്.  എൽ വണ്ണിന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിൽ പേടകത്തെ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.  സൂര്യന്റെ കൊറോണ, കാന്തികമണ്ഡലം, സൗരജ്വാല എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
MALAYORAM NEWS is licensed under CC BY 4.0