August 19 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 19 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 ആഗസ്റ്റ് 2025 | #NewsHeadlines

• കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

• ഗാസയില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തറും ഈജിപ്ത്തും നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് ധാരണ.

• ദാരിദ്രനിർമാർജന പദ്ധതിയിലൂടെ ദരിദ്രർക്ക് വീട് നിർമ്മിക്കുന്നതിനായി നൽകിവരുന്ന ധനസഹായം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. നിലവിൽ നൽകി വരുന്ന തുകയേക്കാൾ 2 ലക്ഷം രൂപയാണ് മന്ത്രിസഭ വർധിപ്പിച്ചത്.

• ധര്‍മ്മസ്ഥലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായുള്ള പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

• പാലിയേക്കര ടോള്‍ പിരിവ്: 150 രൂപ നല്‍കി എന്തിനാണ് ഈ റോഡിലൂടെ ജനങ്ങള്‍ യാത്ര ചെയ്യുന്നത് എന്ന് സുപ്രീം കോടതി.

• സാങ്കേതിക സര്‍വകലാശാലയുടെയും ഡിജിറ്റൽ സര്‍വകലാശാലയുടെയും വൈസ് ചാന്‍സര്‍മാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിൽ യുജിസിയുടെ പ്രതിനിധി ഉണ്ടാകില്ല.

• സംസ്ഥാനത്ത്‌ കര്‍ഷകരില്‍ നിന്ന് നെല്ല്‌ സംഭരിച്ച വകയിൽ കേന്ദ്രസർക്കാർ നൽകാനുള്ളത്‌ 2601 കോടി രൂപ. 2017– 18 സാമ്പത്തിക വര്‍ഷം മുതല്‍ 2024 വരെ 1259 കോടിയും 2024– 25 വര്‍ഷത്തില്‍ സംഭരിച്ച നെല്ലിന്റെ കുറഞ്ഞ താങ്ങു വിലയായ (എംഎസ്‌പി) 1342 കോടിയും ഉൾപ്പെടെയാണിത്.

• കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംരംഭക മേഖലയിൽ കാതലായ മാറ്റത്തിന് തുടക്കം കുറിച്ച് കേരള പഞ്ചായത്ത് രാജ് 2025 ( സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ ) ചട്ടം നിലവിൽ വന്നതായി തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 19 ആഗസ്റ്റ് 2024 - #NewsHeadlinesToday


• വയനാട് ദുരിത ബാധിതര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് തിരിച്ചടവുകള്‍ ബാങ്കുകള്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

• കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.

• സംസ്ഥാനത്ത് ഇന്നു മുതല്‍ 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• കേരളത്തിൽ പാളത്തിലെ 250 വളവുകൾ നിവർത്താൻ തുക നീക്കിവച്ച്‌ റെയിൽവേ. പാലക്കാട്‌ ഡിവിഷന്‌ കീഴിലെ വളവുകൾ നേരെയാക്കി 130 കിലോമീറ്റർ വേഗം കൈവരിക്കുകയാണ്‌ പദ്ധതി.

• മൈസൂരു അർബൻ വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി.

• ഉക്രയ്‌ന്‍ ഷെല്ലാക്രമണത്തില്‍ റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന തൃശൂർ സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക്‌ വിവരം ലഭിച്ചു. തൃക്കൂർ പഞ്ചായത്തിലെ കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ്‌ കൊല്ലപ്പെട്ടത്‌.

• സിവില്‍ സര്‍വീസിൽ കൂടുതല്‍ സ്വകാര്യ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ തുടങ്ങിയ പ്രധാന തസ്തികകളിലേക്ക് 45 പേരെ സ്വകാര്യ മേഖലയില്‍ നിന്നും കരാര്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.

• 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം കേരള ടൂറിസം നേടി. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് അവാർഡിന് അർഹമായത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 19 ആഗസ്റ്റ് 2023 | #Short_News #News_Headlines

• ജമ്മുകശ്മീരിൽ കാർ​ഗിലിൽ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. കാർ​ഗിലിലെ ​ദ്രാസ് ന​ഗരത്തിലാണ് സ്ഫോടനം. 11 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ​ഗുരുതരമാണ്. കബഡി നല്ലയിലുള്ള ആക്രി കടയിലാണ് സ്ഫോടനമുണ്ടായത്.

• ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് നാല് വര്‍ഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.

• പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പത്മരാജന്റെ പത്രിക തള്ളിയതോടെ, മത്സരരംഗത്ത് ഏഴ് സ്ഥാനാര്‍ഥികളാണുള്ളത്. ഏഴ് പേരുടെയും നിയമാനുസൃതമായ പത്രികകളെന്ന് മുന്നണി നേതാക്കള്‍ പറഞ്ഞു.

• മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധനയ്ക്കായി സ്വതന്ത്ര ഏജന്‍സി വേണമെന്ന് സത്യവാങ്മൂലം. പരാതിക്കാരനായ ജോ ജോസഫാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

• സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ നാലുദിവസം മാത്രം ശേഷിക്കെ, ചന്ദ്രന്റെ മറുപുറത്തുള്ള ചിത്രങ്ങളെടുത്ത്‌ ചാന്ദ്രയാൻ 3 ലാൻഡർ. ചാന്ദ്ര പ്രതലത്തോട്‌ ലാൻഡർ കൂടുതൽ  അടുക്കുന്നതിനുള്ള ആദ്യ ഡീബൂസ്റ്റിങ്‌ പ്രക്രിയയും ഐഎസ്‌ആർഒ വിജയകരമായി പൂർത്തീകരിച്ചു. വെള്ളി വൈകിട്ട്‌ നാലിന്‌ ലാൻഡറിലെ രണ്ട്‌ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ്‌ ഇത്‌ സാധ്യമാക്കിയത്‌.

• വിദ്വേഷപ്രസംഗങ്ങൾ ആര്‌ നടത്തിയാലും നിയമാനുസരണമുള്ള കർശനനടപടി സ്വീകരിക്കണമെന്ന്‌ സുപ്രീംകോടതി. ഹരിയാനയിലും മറ്റും തീവ്ര വിദ്വേഷപ്രസംഗങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും നടക്കുന്ന സാഹചര്യത്തിൽ കർശന നടപടി തേടിയുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു നിരീക്ഷണം.

• ഓണം ആഘോഷിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാരിന്‍റെ സഹായം. ഓണം പ്രമാണിച്ച് 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ തീരുമാനം.

• ട്രെയിനുകൾക്ക് നേരെയുള്ള അക്രമണം തുടർകഥയാവുമ്പോഴും ട്രെയിൻ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള റെയിൽവേ അധികൃതരുടെ പ്രഖ്യാപനങ്ങൾ പാഴാകുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ നിരവധി അക്രമ സംഭവങ്ങളാണ് നടന്നത്.

• അമേരിക്ക ചന്ദ്രോപരിതലത്തിൽ അണുബോംബിട്ട് വിസ്ഫോടനം സൃഷ്ടിച്ച് തുരങ്കം സൃഷ്ടിക്കാന്‍ പദ്ധതിയിട്ടതായി ശാസ്ത്രലോകം. ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യവും റഷ്യയുടെ ലൂണ 25 ദൗത്യവും ചന്ദ്രന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനിടെയാണ് പുതിയ ചര്‍ച്ച.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0