കാസർഗോഡ് പള്ളിക്കര പാക്കം സ്വദേശിനിയായ മധ്യവയസ്ക്കയുടെ അഞ്ച് പവനോളം വരുന്ന മാലയാണ് പൊട്ടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്, പാക്കം ആലിൻ്റടിയിലെ വീടിന് സമീപത്ത് നിന്നുമാണ് ബൈക്കിൽ വന്ന മോഷ്ടാവ് മാല പൊട്ടിച്ചത്.
ഉടൻ തന്നെ പോലീസിനെ അറിയിക്കുകയും നാട്ടുകാർ തിരച്ചിൽ നടത്തുകയും ചെയ്തുവെങ്കിലും മോഷ്ടാവിനെ കിട്ടിയില്ല.
ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമീപത്തുള്ള സിസിടിവി ക്യാമറകൾ ഉൾപ്പടെ പരിശോധിച്ചുള്ള അന്വേഷണമാണ് ഇപ്പൊൾ നടക്കുന്നത്.