Newspaper എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Newspaper എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 07 നവംബർ 2023 | #News_Headlines #Short_News

• സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.

• നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവയ്‌ക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശവുമായി സുപ്രീംകോടതി.

• ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. പ്രൈമറി സ്‌കൂളുകൾ ഈ മാസം 10 വരെ അടച്ചിടും. വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാൻ പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ.

• വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ് നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രമേ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്ന് തീരുമാനം.

• ആരാധനാലയങ്ങളില്‍ അസമയത്തെ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 06 നവംബർ 2023 | #News_Headlines #Short_News

• സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

• കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. ആലുവ സ്വദേശിനി മോളി ജോയി ആണ് പുലർച്ചയോടെ മരിച്ചത്.

• വായുഗുണനിലവാര സൂചിക അതീവ അപകട നിലയിലേക്ക് ഉയർന്നതോടെ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡൽഹി മാറി. വായു ഗുണനിലവാര സൂചിക (എക്യുഐ) 640 എന്ന് രേഖപ്പെടുത്തിയതോടെയാണിത്‌.

• ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കും. അസമയമെന്നേ പറഞ്ഞിട്ടുള്ളൂ, സമയം പറഞ്ഞിട്ടില്ലെന്നും ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നത് വിഷമമാണെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

• ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ആളപായമില്ല. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കും.

• വിവാദമായ മഹാദേവ് ബെറ്റിങ് ആപ്പിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്.




News

Newspaper

Newspaper Headlines

Short News

Latest News

Flash News

News Updates

Malayalam News

Kerala News

Current Affairs

Malayalam Current Affairs





ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 21 ഓക്റ്റോബർ 2023 | #News_Headlines #Short_News

• ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ തോല്‍വികളില്‍ പതറിയ ഓസ്ട്രേലിയ രണ്ടാം ജയത്തോടെ വീണ്ടും ഫോമിലേക്ക്. പാകിസ്ഥാനെതിരായ മത്സരത്തില്‍ 62 റണ്ണിനാണ് ഓസീസിന്റെ ജയം.


• സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ലക്ക് ഹാട്രിക് കിരീടം. 28 സ്വര്‍ണമടക്കം 266 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യന്‍മാര്‍ ആയത്. സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം മലപ്പുറം ഐഡിയല്‍ ഇ എച് എസ് എസ് കടകശേരി സ്വന്തമാക്കി.


• ദേശീയപാതകളിലെയും അതിവേഗ പാതകളിലെയും ഗതാഗത നിയമലംഘനം കണ്ടെത്താൻ അത്യാധുനിക നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌-എഐ) കാമറയും നിരീക്ഷണസംവിധാനവും വരുന്നു.


• രാജ്യത്ത് ലാപ്ടോപ്, കംപ്യൂട്ടർ, ടാബ്-ലെറ്റ് തുടങ്ങിയവയുടെ ഇറക്കുമതിക്ക്‌ നവംബർ ഒന്നുമുതൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി (ഓതറൈസേഷൻ) നേടണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫോടെക് മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ.


• സ്‌ത്രീകൾ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ലെന്നും സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ളവരാണെന്നും ഹൈക്കോടതി. സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ച്‌ കാണരുതെന്നും കോടതി വ്യക്തമാക്കി.


• മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ഗഗൻയാനിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഇന്ന്. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണമായ ടിവി- ഡി1 (ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ1) ആണ് ഇന്ന് നടക്കുന്നത്.


• തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. മനുഷ്യന്റെ അന്തസിനു വേണ്ടിയാണ് നിര്‍ദേശമെന്നും ജസ്റ്റിസുമാരായരവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.



Tags : 

News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
 
 







ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 17 ഒക്ടോബർ 2023 | #News_Headlines #Short_News

• മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്പെയ്‌സ്‌ സെന്ററിൽനിന്ന്‌ രാവിലെ ഏഴിനും ഒമ്പതിനും ഇടയിലാണ്‌ വിക്ഷേപണം. ഗഗൻയാൻ സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ദൗത്യമാണിത്‌.


• കരാർ– ദിവസവേതന- അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാലിയേറ്റീവ്‌ കെയർ നഴ്സുമാർക്ക്‌ 6130 രൂപയുടെ ശമ്പളവർധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വർധിക്കും.സംസ്ഥാനത്തെ  1200 പാലിയേറ്റീവ്‌ നഴ്സുമാർക്ക്‌ ആശ്വാസമാകുന്നതാണ്‌ തീരുമാനം.


• സംസ്ഥാനത്തെ റബർ കർഷകർക്ക്‌ സബ്‌സിഡിയായി 42.57 കോടി രൂപ അനുവദിച്ചു. 1,45,564 കർഷകർക്ക്‌ ആനുകൂല്യം ലഭിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നേരത്തേ 82.31 കോടി രൂപ വിതരണം ചെയ്‌തിരുന്നു.


• ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം 10 ദിവസം പിന്നിടുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ഗാസയില്‍ മാനുഷിക സഹായമെത്തിക്കുന്നതിനും വിദേശികള്‍ക്ക് പുറത്തേക്ക് കടക്കുന്നതിനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇസ്രയേലും ഗാസയും സ്ഥിരീകരിച്ചു.


• വന്ദേഭാരത് സർവീസിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടേണ്ടിവരുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കേണ്ടിവരുന്നതായി ആക്ഷേപം. വന്ദേഭാരത് കൃത്യസമയം പാലിക്കാൻവേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് സമയക്രമം തെറ്റാൻ ഇടയാക്കുന്നതായാണ് പരാതി വ്യാപകമാകുന്നു.


• സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 7 മണിക്കാണ് ആദ്യ മത്സരം തുടങ്ങുക.


• അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു  മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.


• അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഡൽഹിയിൽ വിതരണം ചെയ്യും. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം നൽകുക. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ.




Tags : 

News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
 
 





ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 16 ഒക്ടോബർ 2023 | #News_Headlines #Short_News

•  മഴക്കെടുതിയിൽ തലസ്ഥാനം, തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കനത്ത മഴയെത്തുടർന്ന് മലയോര പ്രദേശങ്ങളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം നൽകി.  തിരുവനന്തപുരത്ത് 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് സമീപകാലത്തെ റെക്കോഡ് മഴ.


•  വി‍ഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പല്‍ ഷെന്‍ഹുവ 15നെ ഫ്ലാഗ് ഓഫ് ചെയ്‌ത് സ്വീകരിച്ച് മുഖ്യമന്ത്രി. ഷെൻ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടർ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്‌.


•  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.


•  കരയുദ്ധം ആസന്നമെന്ന്‌ വ്യക്തമാക്കി ഇസ്രയേൽ സൈന്യത്തിന്റെ കൂടുതൽ ടാങ്കുകൾ ഗാസ അതിർത്തി വളഞ്ഞു. കാലാൾ സേനയും കൂടുതൽ മുന്നോട്ടുകയറി നിലയുറപ്പിച്ചു. കരയുദ്ധം ഉടൻ ഉണ്ടാകുമെന്നും വ്യോമ, നാവികസേനകളും ഒരേസമയം ആക്രമണം നടത്തുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.


•  ഇസ്രയേലിൽനിന്ന്‌ മടങ്ങാൻ താൽപ്പര്യമുള്ളവരെ നാട്ടിലെത്തിക്കുന്ന ‘ഓപ്പറേഷൻ അജയ്‌’യുടെ ഭാഗമായി രണ്ട്‌ വിമാനത്തിലായി 36 മലയാളികൾകൂടി തിരിച്ചെത്തി.  വിമാനമാർഗം ഡൽഹിയിലെത്തിയ ഇവരെ മറ്റ്‌ വിമാനങ്ങളിൽ സംസ്ഥാന സർക്കാർ കേരളത്തിലെത്തിച്ചു. നാല്‌ വിമാനത്തിലായി 76 മലയാളികളാണ്‌ ഇതുവരെ  മടങ്ങിയെത്തിയത്‌.


•  ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽക്കണ്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക്‌ ഭീമമായി വർധിപ്പിച്ചു. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയത്.


•  മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും കോണ്‍ഗ്രസ് നേതാവുമായ എം എസ് ഗില്‍ അന്തരിച്ചു.



Tags : 

News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
 
 



ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 08 ഒക്ടോബര്‍ 2023 | #News_Headlines #Short_News

• 100 മെഡലുകള്‍ നേടി ചൈനയില്‍ ചരിത്രമെഴുതുകയാണ് ഇന്ത്യൻ താരങ്ങൾ. വനിതാ വിഭാഗം കബഡിയിലെ സ്വര്‍ണ മെഡലോടെയാണ് 100 മെഡലുകളുടെ ശോഭയിലേക്ക് ഇന്ത്യ എത്തിയത്.

• സിക്കിം മിന്നൽ പ്രളയത്തിൽ മരണസംഖ്യ 53 ആയി ഉയർന്നു. ഇനിയും കണ്ടെതാനുള്ളത് 100ലധികം പേരെയാണ്. കാണാതായവർക്കായി ആര്‍മിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തനം തുടരുന്നു.

• പലസ്‌തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിത കടന്നാക്രമണത്തിനുപിന്നാലെ അതിരൂക്ഷമായ പ്രത്യാക്രമണവുമായി ഇസ്രയേൽ. ഹമാസുമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ മധ്യപൗരസ്ത്യദേശം വീണ്ടും സംഘർഷമേഖലയാക്കി.

• മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആളില്ലാ പരീക്ഷണത്തിന് ഐഎസ്‌ആർഒ തുടക്കമിടുന്നു. സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ്‌ വെഹിക്കിൾ അബോർട്ട്‌ മിഷൻ ഈമാസം അവസാനം നടക്കും.

• ആധാർ അപ്ഡേഷനിൽ ദേശീയതലത്തിൽ ഒന്നാമതായി കേരളം. സെപ്‌തംബർവരെയുള്ള കാലയളവിൽ യുഐഡിഎഐയുടെ കണക്കുപ്രകാരം ആധാർ അപ്‌ഡേഷനിൽ  മലപ്പുറം, എറണാകുളം, കണ്ണൂർ ജില്ലകൾ ഇന്ത്യയിൽ യഥാക്രമം ഒന്ന്, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങളിലാണ്‌. കേരളത്തിലെ മറ്റ്‌ 11  ജില്ലയും ആദ്യ 20ൽ ഇടംപിടിച്ചു.

• കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ 'തിരികെ സ്‌കൂളിൽ' കാമ്പയിന്റെ ഭാഗമായി  ഒക്ടോബർ 8ന് സ്‌കൂളിലെത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ ബോധവത്കരണവുമായി ബാലസഭാംഗങ്ങളും രംഗത്ത്.

• കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍. സര്‍ക്കാരിന് അയച്ച കത്തിലാണ് അദ്ദേഹം കേരളത്തെ അഭിനന്ദിച്ചത്.

• ഗംഗാ ഡോൾഫിനെ ഉത്തർപ്രദേശിന്റെ ജലജീവിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ഗംഗാ നദി തടത്തിൽ കണ്ടെത്തിയത് 2000 ഡോൾഫിനുകളെയാണ്.

• ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ് ദക്ഷിണാഫ്രിക്ക നേടി. എയ്ഡന്‍ മാര്‍ക്രത്ത് ലോകകപ്പിലെ അതിവേഗ സെഞ്ചുറി നേടി. 49 പന്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സെഞ്ചുറി നേട്ടം.
 
 
 
 
 
 

Tags : 

News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
 
 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 07 ഒക്ടോബര്‍ 2023 | #News_Headlines #Short_News

• 2023ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബോല്‍ സമ്മാനം നര്‍ഗേസ് മൊഹമ്മദിക്ക് ലഭിച്ചു. ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നര്‍ഗേസ്.

• പലിശ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ റിസർവ് ബാങ്ക്. നിരക്ക് 6.50 ശതമാനമായി ആയി തുടരുമെന്ന് പണനയ സമിതിയുടെ യോഗത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.

• ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പൊലീസിന്റെ റെയ്ഡ്. മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടിലാണ് പരിശോധന. ന്യൂസ് ക്ലിക്കിലെ മുൻ ജീവനക്കാരിയായിരുന്നു അനുഷ പോൾ.

• സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• മിന്നല്‍പ്രളയത്തെ തുടര്‍ന്ന് സിക്കിമില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ഏഴു സൈനികര്‍ ഉള്‍പ്പെടെയാണിത്. വ്യാഴം രാത്രി നടത്തിയ തിരച്ചിലിൽ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ലാചന്‍, ലാചുങ് മേഖലകളില്‍ മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

• കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ വ്യാഴാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ 10 കോടിയിലേറെ രൂപയുടെ നഷ്ടം. പേപ്പർ മെഷീനിന്റെ നല്ലൊരുഭാഗവും നശിച്ചു. താൽക്കാലികമായി ഉൽപ്പാദനം നിലയ്‌ക്കുന്നതിലുള്ള നഷ്ടം വേറെ. ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മെഷീനാണ്‌ നശിച്ചത്‌.

 

 

 

 

 

 News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




 

 

 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 06 ഒക്ടോബര്‍ 2023 | #News_Headlines #Short_News

 • മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

• സംസ്ഥാനത്ത്‌ എഐ കാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്‌. 2022 സെപ്‌തംബറിൽ 365 പേർ മരിച്ചിടത്ത്‌ ഈ വർഷം 42 ആയി കുറഞ്ഞു. 3566 അപകടമുണ്ടായിടത്ത്‌ 901 മാത്രമായി.

• സംസ്ഥാനത്തെ ബിഎഡ് കോളേജുകളിലെ അധ്യാപക വിദ്യാർഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.

• സിക്കിമിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 22 സൈനികരടക്കം 102 പേരെ ഇനിയും കണ്ടെത്താനായില്ല. 22,034 പേരെയാണ് പ്രളയം ബാധിച്ചതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2011 പേരെ രക്ഷപ്പെടുത്തി.

• തിരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങുന്നതിനിടയിൽ പ്രതിപക്ഷത്തിനുനേരെ രാജ്യവ്യാപകമായി അന്വേഷണ ഏജൻസികളെ തുറന്നുവിട്ട് കേന്ദ്രസർക്കാർ. പശ്ചിമബംഗാള്‍, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ആണ് ഇ.ഡി, ആദായനികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജൻസികളുടെ പരിശോധനകൾ.

• 2023 ലെ സാഹിത്യ നൊബേൽ പുരസ്കാരം നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെയ്ക്ക്. നാടകം, നോവൽ, കവിത, ലേഖനം, ബാലസാഹിത്യം, വിവർത്തനം തുടങ്ങിയ ശാഖകളിലായി എഴുപതിലേറെ രചനകൾ നടത്തിയിട്ടുള്ള ഫോസെ യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ സമകാല നാടകകൃത്തുക്കളിൽ ഒരാളാണ്.

 

 

 

 



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs



 

 

 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 05 ഒക്ടോബർ 2023 | #News_Headlines #Short_News

• ഏഷ്യൻ ഗെയിമ്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണ്ണം നേടി. വനിതകളുടെ 800 മീറ്ററിൽ ഹർമിലാൻ ബെയിൻസും പുരുഷന്മാരുടെ 500 മീറ്ററിൽ അവിനാശ് സാവ്‌ലെയും ഇന്ത്യക്കായി വെള്ളിമെഡൽ നേടി. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡൽനേട്ടം 80 ആയി ഉയർന്നു.

• രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. മൗംഗി ജി ബവേണ്ടി, ലൂയിസ് ബ്രസ്, അലക്‌സി ഐ എകിമോവ് തുടങ്ങിയവരാണ് പുരസ്‌കാര ജേതാക്കള. ക്വാണ്ടം ഡോട്ട്, നാനോപാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

• ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുത്തവരുടെ പരിശീലന ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ട്‌ ഇന്ത്യൻ വ്യോമസേന. ഐഎസ്‌ആർഒയുടെ ആദ്യ മനുഷ്യദൗത്യത്തിനായി സേനയിലെ നാല്‌ പൈലറ്റുകളെയാണ്‌ തെരഞ്ഞെടുത്തത്‌.

• ലക്ഷദ്വീപ്‌ എംപി മുഹമദ്‌ ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയറ്റ്‌ വീണ്ടും അയോഗ്യനാക്കി. വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യാൻ കേരള ഹൈക്കോടതി ചൊവ്വാഴ്‌ച വിസമ്മതിച്ചതിന്‌ പിന്നാലെയാണ്‌ അയോഗ്യനാക്കിയുള്ള വിജ്‌ഞാപനം.

• സംസ്ഥാനത്തിനു പുറത്തുനിന്നും വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കാന്‍ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ വൈദ്യുതിനിരക്കില്‍ നേരിയ കുറവുണ്ടാകുമെന്ന് സൂചന.

• സിക്കിമിൽ മേഘവിസ്ഫോടനത്തെതുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിൽ കനത്ത നാശം. ബുധനാഴ്‌ച ടീസ്‌ത നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരടക്കം 82 പേരെ കാണാതായി. അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു. സൈനിക ക്യാമ്പ്‌ വെള്ളത്തിനടിയിലായി.

• സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഞായറാഴ്ച വരെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. സംസ്ഥാനത്ത് അങ്ങിങ്ങായി ഇടത്തരം മഴയ്ക്കാണ് സാധ്യത. തുലാവർഷാരംഭത്തിൻ്റെ മുന്നോടിയായി തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിലും മലയോര മേഖലയിലും ഇടിയോടു കൂടിയ മഴക്ക്സാധ്യതയുണ്ട്.









News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 03 ഒക്ടോബർ 2023 | #News_Headlines #Short_News

• മഹാരാഷ്ട്രയിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമത്തെ തുടര്‍ന്ന് 12 നവജാത ശിശുക്കളുള്‍പ്പെടെ 24 പേര്‍ മരിച്ചു.  ഇരുപത്തിനാല് മണിക്കൂറിനിടെയാണ് നന്ദേഡ് ജില്ലയിലെ ആശുപത്രിയിലാണ് കൂട്ടമരണം സംഭവിച്ചത്.

• 2023ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം കാറ്റലിൻ കരിക്കോയ്ക്കും ഡ്രൂ വെയ്‌സ്മാനും. കൊവിഡ് വാക്സിൻ mRNA വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

• സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍  വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി.

• സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡ്ന് മുകളിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുതിന്റെ ഫലമായാണ് മഴ തുടരാൻ സാധ്യത. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

• ഏഷ്യൻ ഗെയിംസ് വനിത ലോങ് ജമ്പിൽ മലയാളി താരത്തിന് മെഡല്‍ നേട്ടം. മലയാളി താരം ആൻസി സോജനാണ് വെള്ളി നേടിയത്. 6.63 മീറ്റർ ചാടിയാണ് 19കാരി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.

• എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ്‌ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം.

• ഡൽഹിയിൽ‌ പിടിയിലായ ഐ എസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലും എത്തിയിരുന്നതായി വിവരം. സംഘം പശ്ചിഘട്ട വനമേഖലകളിൽ താമസിക്കുകയും ഐ എസ് പതാക വെച്ച് ഫോട്ടോ എടുക്കുകയും ചെയ്തതായി ഡൽഹി സ്പെഷൽ സെൽ വ്യക്തമാക്കി.





News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 01 ഒക്ടോബർ 2023 | #News_Headlines #Short_News

• വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു.

• ഐഎസ്‌ആർഒയുടെ സൗരപര്യവേക്ഷണ ഉപഗ്രഹം ആദിത്യ എൽ1  ഒമ്പതു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഭൂമിയുടെ സ്വാധീനവലയം പൂർണമായി കടന്ന്‌ പേടകം ലക്ഷ്യത്തിലേക്ക്‌ നീങ്ങുകയാണെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ പറഞ്ഞു.

• വരയിലൂടെയും എഴുത്തിലൂടെയും മലയാളത്തിന്‌ ചിരിമധുരം പകർന്ന കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു.

• സംസ്ഥാനത്ത് മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

• ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം.

• ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു പ്രാബല്യത്തിൽ വരും. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ വേഗം കൂട്ടിയും പാസഞ്ചർ, മെമു ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചുമുള്ള ദക്ഷിണമേഖലാ സമയക്രമം റെയിൽവേ പുറത്തുവിട്ടു.

• വയനാട് കൊറ്റില്ലത്ത് ദേശാടനപ്പക്ഷികൾ ചത്തുവീഴുന്ന സംഭവത്തിൽ പരിശോധനകൾക്കായി കൂടുതൽ സംഘങ്ങളെത്തുന്നു. മൃഗസംരക്ഷണവകുപ്പിനും മെഡിക്കൽ സംഘത്തിനും പിന്നാലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലെ വിദഗ്ധ സംഘവും സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു.






News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 30 സെപ്റ്റംബർ 2023 | #News_Headlines #Short_News

• സംസ്ഥാനത്ത് അതിശക്തമായ മഴ. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പു‍ഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

• നാലാം തവണയും കേരളത്തിന് നിപ വൈറസിനെ  പ്രതിരോധിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയിലുളള 9 കാരന്‍റേതടക്കം രണ്ടുപേരുടെയും പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായതോടെയാണ് കേരളത്തില്‍ നിന്ന് നിപ ഒ‍ഴിയുന്നവെന്ന് സ്ഥിരീകരിച്ചത്.

• സംസ്ഥാനത്തെ പ്രധാന ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെയാണ്‌ വെള്ളം. ഇടുക്കിയിൽ സംഭരണശേഷിയുടെ 36.7 ഉം മലമ്പുഴയിൽ 35.7 ഉം ഇടമലയാറിൽ 52.5 ഉം ലോവർ പെരിയാറിൽ 55.2ഉം കക്കിയിൽ 56.1 ഉം ബാണാസുര സാഗറിൽ 73.7ഉം ഷോളയാറിൽ 95.8ഉം ശതമാനമാണ്‌ വെള്ളമുള്ളത്‌.

• മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ  ഭാഗമായി ഗാന്ധിജയന്തിയോട്‌ അനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും.

• മേഘങ്ങളിൽ പ്ലാസ്റ്റിക്‌ കണങ്ങളായ മൈക്രോപ്ലാസ്റ്റിക്‌ ഉണ്ടെന്ന്‌ സ്ഥിരീകരിച്ച്‌ ജപ്പാനിലെ ഗവേഷകർ. എൺവയോൺമെന്റൽ കെമിസ്‌ട്രി ലെറ്റേഴ്‌സ്‌ എന്ന ജേർണലിലാണ്‌ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്‌. എന്നാൽ, ഇവ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന്‌ പൂർണമായി മനസ്സിലാക്കിയിട്ടില്ല.

• വൈദ്യുതി നിരക്ക് വർധന ഉടന്‍ ഉണ്ടാകില്ല. നിലവിലെ താരിഫ് പ്രകാരമുള്ള നിരക്ക് ഒക്ടോബർ 31 വരെ തുടരാൻ റഗുലേറ്ററി കമ്മിഷൻ വൈദ്യുതി ബോർഡിന് അനുമതി നൽകി. കഴിഞ്ഞ മാർച്ച് 31 വരെയുള്ള നിശ്ചയിച്ചിരുന്ന നിരക്കാണ് ഒരു മാസം കൂടി തുടരാൻ അനുവാദം നൽകിയിരിക്കുന്നത്.

• സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

• വീരപ്പന്‍ വേട്ടയുടെ പേരില്‍ സ്ത്രീകളെകൂട്ടബലാത്സംഗം ചെയ്ത കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. വച്ചാത്തി കൂട്ടബലാത്സംഗ കേസില്‍ 2011ലാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.

• ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ കിരൺ ബാലിയാനാണ് വെങ്കലം കരസ്ഥമാക്കിയത്. 17.36 മീറ്റർ ദൂരമെറിഞ്ഞാണ് മെഡൽ സ്വന്തമാക്കിയത്. അത്‌ലെറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് ഇത്.








News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റ നോട്ടത്തിൽ - 26 സെപ്റ്റംബർ 2023 | #News_Headlines #Short_News

• സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആജീവനാന്ത നേട്ടങ്ങളുടെ പേരിലുള്ള പുരസ്‌കാരം നടൻ മധുവിനും കർഷകനായ ചെറുവയൽ രാമനും ലഭിച്ചു.

• യുഎസ്‌, യുകെ, ക്യാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഖലിസ്ഥാൻ അനുകൂല പ്രവർത്തകരിൽ പ്രവാസികൾക്ക്‌ നൽകുന്ന ഇന്ത്യൻ പൗരത്വ കാർഡ്‌ (ഒസിഐ) കൈവശമുള്ളവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾക്ക്‌ കേന്ദ്ര സർക്കാർ നിർദേശം നൽകി.

• ഈവർഷത്തെ കാലവർഷം പിൻവാങ്ങുന്നു ; സംസ്ഥാനത്ത്‌ 38 ശതമാനം മഴക്കുറവ്‌ , ആശ്വാസമായത്‌ സെപ്‌തംബറിൽ ലഭിച്ച അധികമഴ.

• തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യം തകര്‍ന്നു. ബിജെപിയുമായി ഇനി സഖ്യമില്ലെന്ന് അണ്ണാ ഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന- ജില്ലാതല നേതാക്കളുടെ യോഗമാണ് ബിജെപി ബാന്ധവം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

• ഗതാഗത കുരുക്കഴിക്കാന്‍ പുതിയ പരീക്ഷണം; ബെംഗളൂരു നഗരത്തിൽ തിരക്കേറിയ റോഡില്‍ കയറാന്‍ ഇനി അധികനികുതി നൽകണം.

• ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ കെട്ടുകെട്ടിച്ച് ഇന്ത്യക്ക് സ്വർണം. 19 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 117 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 97 റൺസ് നേടാനേ സാധിച്ചുള്ളൂ.






News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 25 സെപ്റ്റംബർ 2023 | #News_Highlights #Short_News

• നിപ ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ കോഴിക്കോട് കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകള്‍ തുറന്ന് പ്രവർത്തിക്കുക.

• നാസയുടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പേടകം ഭൂമിയില്‍ ഇറങ്ങി. ഞായറാഴ്ച രാത്രി 8.12നാണ് സാമ്പിള്‍ റിട്ടേണ്‍ കാപ്‌സ്യൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്.

• ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം മത്സരത്തില്‍ 99 റണ്‍സിന് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 317 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 217 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

• മലയാള സിനിമയെ പുതിയ തലങ്ങളിലേക്ക് എത്തിച്ച സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു.

• രണ്ടാം വന്ദേ ഭാരത് ഉദ്‌ഘാടനം ചെയ്തു, ചടങ്ങുകൾ കാസർഗോഡ് റെയിൽവേ സ്റ്റേഷനിലാണ് നടന്നത്. റെഗുലർ സർവീസ് ചൊവ്വാഴ്ച മുതൽ നടക്കും. കഴിഞ്ഞ ദിവസമാണ് കേരളത്തിന്‌ അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തിയത്.

• രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ 2023ലെ ആരോഗ്യ മന്ഥൻ  പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന പദ്ധതി വിനിയോഗത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയത്.

• രാജ്യത്ത് ക്ഷയരോഗ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നത് രോഗികളെ മരണത്തിലേക്ക് തള്ളുന്നു. ക്ഷയ രോഗത്തിനുള്ള പ്രധാന മരുന്നായ ക്ലോഫോസിമിൻ ലഭ്യമല്ലാത്തത് 2025 ഓടെ രാജ്യത്തെ ക്ഷയരോഗമുക്തമാക്കാനുള്ള പദ്ധതിക്ക് വിഘാതം സൃഷ്ടിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.

• ഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡിസ്, സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ മുൻ നിർത്തിയാണ് മൂഡിസിന്റെ നിലപാട്.







News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന സംഭവങ്ങൾ തലക്കെട്ടുകൾ.. - 24 സെപ്റ്റംബർ 2023 | #News_Headlines #Short_News

• രണ്ടാം വന്ദേ ഭാരത് ഉദ്‌ഘാടനം ഇന്ന്. ചടങ്ങുകൾ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നടക്കും. റെഗുലർ സർവീസ് ചൊവ്വാഴ്ച മുതൽ നടക്കും. കഴിഞ്ഞ ദിവസമാണ് കേരളത്തിന്‌ അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തിയത്. എട്ട് കോച്ചുകൾ ഉള്ള പുതിയ ഡിസൈനിൽ ഉള്ള ട്രെയിൻ ആണ് കേന്ദ്രം അനുവദിച്ചത്.

• കേരളത്തിലെ പാലങ്ങൾക്കടിയിൽ മനോഹരമായ പാർക്കുകളും കളിയിടങ്ങളും നിർമ്മിക്കാനുള്ള പദ്ധതിയുമായി മുൻപോട്ട് പോവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

• സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും ആ നീക്കം കേരളത്തിൽ വിലപ്പോവില്ല, സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

• പത്തൊമ്പതാമത്‌ ഏഷ്യൻ ഗെയിംസിന്‌ ഹാങ്ചൗവിൽ പ്രൗഢഗംഭീര തുടക്കം. ഇനി 15 നാൾ ഏഷ്യാ വൻകരയുടെ ആധിപത്യത്തിനായുള്ള പോര്‌. ശബ്‌ദവും വെളിച്ചവും അത്ഭുതവിരുന്നൊരുക്കിയ ഹാങ്ചൗവിലെ ‘ബിഗ്‌ ലോട്ടസ്‌’ സ്‌റ്റേഡിയത്തിൽ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്‌തു.

• 19-ാം ഏഷ്യൻ ​ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. തുഴച്ചിലും, ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് മെഡൽ നേട്ടം.

• നിപാ നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിൽ കോഴിക്കോട്‌ ജില്ലയിൽ അടച്ചിട്ട വിദ്യാലയങ്ങൾ തിങ്കളാഴ്‌ച തുറക്കും. നിപാ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ്‌ പുതിയ ഉത്തരവ്‌. ഒരാഴ്‌ചയായി വിദ്യാലയങ്ങളിൽ ഓൺലൈൺ പഠനം ഏർപ്പെടുത്തിയിരുന്നു.

• മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ 26, ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.





News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 23 സെപ്റ്റംബർ 2023 | #Short_News #News_Headlines

• ഏഷ്യ വൻകരയുടെ ‘ഒളിമ്പിക്‌സ്‌’ വിടരുന്നു. 19-ാം ഏഷ്യൻ ഗെയിംസിന്‌ ചൈനീസ്‌ നഗരമായ ഹാങ്ചൗവിൽ ശനിയാഴ്‌ച ഔദ്യോഗിക തുടക്കം. ഹാങ്ചൗ ഒളിമ്പിക്‌സ്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ ഉദ്‌ഘാടനം. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് മുഖ്യാതിഥിയാകും.

• ചാന്ദ്രയാൻ 3 ദൗത്യ ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാൻ ശനിയാഴ്‌ച കൂടി ഐഎസ്‌ആർഒ ശ്രമം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി ശീതനിദ്രയിലാണ്‌ ഇരുപേടകങ്ങളും.

• രാജ്യത്തുനിന്ന്‌ കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിച്ചുവെന്ന് കാലാവസ്ഥാവകുപ്പ്‌. അതേസമയം, സംസ്ഥാനത്ത്‌ അടുത്ത രണ്ടാഴ്‌ച മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. തെക്കൻ കേരളത്തിലും മലയോരമേഖലകളിലുമാണ്‌ കൂടുതൽ മഴയ്‌ക്ക്‌ സാധ്യത.

• ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പയിലെ ആദ്യ കളിയിൽ ഇന്ത്യക്ക്‌ അഞ്ച്‌ വിക്കറ്റ്‌ ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു.

• നിപ പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്നും മന്ത്രി അറിയിച്ചു.

• ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ പങ്കിന് തെളിവുണ്ടെന്ന് കാനഡ. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുവഹിച്ചതായി കാനഡ ആവര്‍ത്തിച്ചു.

• സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2013നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനാല്‍ കാര്യമായ തോതില്‍ കേസുകള്‍ വര്‍ ധിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

• സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷ രൂപ തട്ടി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ട്ടമായത്. പല തവണകളായാണ് പണം പിൻവലിച്ചത്.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 19 സെപ്റ്റംബർ 2023 | #News_Headlines #Short_News

• ഈ വർഷത്തെ എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടത്തുമെന്നും ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

• നിപയില്‍ വീണ്ടും ആശ്വാസം, ഹൈ റിസ്‌ക് വിഭാഗത്തിലെ 61 ഫലം കൂടി നെഗറ്റിവ് ആയി. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സംഘം അഭിനന്ദിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപ പഠനത്തിനായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സംഘം കോഴിക്കോടെത്തി.

• ഭൂഗുരുത്വ വലയം ഭേദിച്ച്‌ ആദിത്യ എൽ1 പേടകം നേരെ ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. പതിനേഴ്‌ ദിവസമായി ഭൂമിയെ ഭ്രമണം ചെയ്‌തിരുന്ന പേടകത്തെ പത്ത്‌  മിനിട്ട്‌ നീണ്ട ജ്വലന പ്രക്രിയയിലൂടെയാണ് തൊടുത്തു വിട്ടത്‌. ജനുവരി ആദ്യവാരം ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിൽ എത്തും. 15 ലക്ഷത്തിലധികം കിലോമീറ്റർ ദൂരം വരുന്ന യാത്രക്കിടയിൽ ചില പാതതിരുത്തൽ കൂടിയുണ്ടാകും.

• സംസ്ഥാന സർക്കാരിന്റെ കെ- ഫൈ പദ്ധതിയിലൂടെ 2000 പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ ലഭ്യമാകും. കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ്  ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

• പഴയ പാര്‍ലമെന്റ് മന്ദിരത്തിന് വിട നല്‍കി സമ്മേളനം ഇനിമുതൽ പുതിയ മന്ദിരത്തില്‍. പ്രത്യേക സമ്മേളനത്തിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നത് പുതിയ മന്ദിരത്തിലാവും. 1921 ല്‍ നിര്‍മിച്ച പഴയ മന്ദിരം ഇതോടെ ചരിത്രത്തിന്റെ ഭാഗമാകും.

• വനിതാ സംവരണ ബില്ലിന് അം​ഗീകാരം. കേന്ദ്രമന്ത്രിസഭ യോ​ഗത്തിലാണ് ബില്ലിന് അം​ഗീകാരം നൽകിയത്. ബിൽ ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. രാജ്യസഭ മുമ്പ് ബിൽ പാസാക്കിയിരുന്നു. 2010 മാർച്ച് 9നായിരുന്നു രാജ്യസഭ ബിൽ പാസാക്കിയത്. നിയമസഭയിലും പാർലമെന്റിലും 33 ശതമാനം വനിതാ സംവരണമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

• കാവേരി ജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ‌്നാട്-കര്‍ണാടക തര്‍ക്കം രൂക്ഷമായേക്കും. തമിഴ‌്നാടുമായി വെള്ളം പങ്കിടാന്‍ കഴിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതേസമയം തമിഴ‌്നാടിന് സെക്കന്‍ഡില്‍ 5,000 ഘനയടി ജലം വീതം 15 ദിവസത്തേക്ക് വിട്ടുകൊടുക്കണമെന്ന ഉത്തരവ് കാവേരി ജല മാനേജ്‌മെന്റ് അതോറിട്ടി ആവര്‍ത്തിച്ചു.







News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs





ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 07 സെപ്റ്റംബർ 2023 | #News_Headlines

• തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ കുട്ടികളെ മുംബൈയില്‍ കണ്ടെത്തി. കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് മുംബൈ പനവേലില്‍ കണ്ടെത്തിയത്. ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.

• സനാതന ധര്‍മ വിവാദത്തില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരായ പ്രകോപന ആഹ്വാനത്തില്‍ അയോധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്.

• ആവേശകരമായ പ്രചാരണത്തിനും വോട്ടെടുപ്പിനുമൊടുവിൽ പുതുപ്പള്ളിയിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ. 72.86 ശതമാനം പോളിങ്ങാണ്‌ തെരഞ്ഞെടുപ്പ്‌ ദിവസം രേഖപ്പെടുത്തിയത്‌.

• പച്ചക്കറി, പഴവർഗം, സുഗന്ധവ്യഞ്‌ജനം എന്നിവയിൽ ഇന്ത്യയിൽ നിരോധിച്ച  ഉഗ്ര-അത്യുഗ്ര വിഷവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യം. കൃഷിവകുപ്പിന്റെ  ‘സേഫ്‌ റ്റു ഈറ്റ്‌’ പദ്ധതിപ്രകാരമുള്ള പരിശോധനയിലാണ്‌ ഈ കണ്ടെത്തൽ. തക്കാളി, കാപ്‌സിക്കം (പച്ച), കറുത്ത മുന്തിരി, പേരക്ക എന്നിവയുടെ സാമ്പിളിലാണ്‌ അത്യുഗ്ര വിഷവിഭാഗത്തിൽപ്പെട്ട മോണോക്രോട്ടോഫോസിന്റെ സാന്നിധ്യം.

• ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ല.

• സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.

• വന്ദേഭാരത് തീവണ്ടിക്കു കല്ലെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു. മലപ്പുറം താനൂരിനു സമീപത്തെ ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് അറസ്റ്റുചെയ്തത്.





News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 30 ആഗസ്റ്റ് 2023 | #Short_News #News_Headlines

• യുപിയില്‍ ഒരുവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഇതരമതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.

• തോഷഖാന അഴിമതി കേസില്‍ ജയിലിൽ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസം. ഇമ്രാൻ ഖാന്റെ മൂന്ന് വർഷം തടവു ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു.

• തിരുവോണ ദിവസം ആശുപത്രികളിൽ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രികൾ സന്ദർശിച്ചു. ജീവനക്കാർക്ക് ഓണ സമ്മാനവും നൽകിയാണ് മന്ത്രി മടങ്ങിയത്.

• ഗ്യാസിന്റെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. എല്‍പിജി സിലിണ്ടറിന് 200രൂപയാണ് കുറച്ചത്. . കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. ​ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും പ്രയോ​ജനം കിട്ടും. ഉജ്വല സ്കീമിലുള്ളവ‍ർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.

• മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂര്‍ പൊലീസിന്റെ വെടിവയ്പ്പിനെത്തുടര്‍ന്ന് കുകി വിഭാഗത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ഖൊയ്‌റന്‍ ടാക് ഗ്രാമത്തിലാണ് സംഭവം.ഗ്രാമത്തിന് കാവല്‍നിന്നയാളാണ് കൊല്ലപ്പെട്ടത്.

• ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ഇതുവരെ ആരും എത്തിപ്പെട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യമുണ്ടെന്ന് ചന്ദ്രയാന്‍-3 സ്ഥിരീകരിച്ചു. അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി.

• അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ 2023ലെ ഔദ്യോഗിക ഭൂപടത്തിനെതിരെ പ്രതിഷേധം അറിയിച്ച് ഇന്ത്യ.

• കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. നിലവില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 28 ആഗസ്റ്റ് 2023 #Short_News #News_Headlines

• ഇന്ന് ഉത്രാടം. ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. ഓണം പ്രമാണിച്ച് വിപണികളെല്ലാം വിപണികളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ഓണംവാരാഘോഷങ്ങള്‍ക്ക് ഇന്നലെ തുടക്കമായിരുന്നു.

• ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.

• മഴക്കുറവ്‌ തുടരുന്നതിനാൽ 2023  വരണ്ട വർഷമായിരിക്കുമെന്ന്‌ റിപ്പോർട്ട്‌. കഠിന വരൾച്ച ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും  ജലവിഭവ വികസന വിനിയോഗ കേന്ദ്രം തയ്യാറാക്കിയ റിപ്പോർട്ട്‌ പറയുന്നു.

• ചന്ദ്രയാൻ-3 ലെ പേ ലോഡുകൾ ചന്ദ്രോപരിതലത്തിൽ നടത്തുന്ന പര്യവേക്ഷണങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ വിവിധ തലങ്ങളിലുള്ള താപനിലയുടെ വിവരങ്ങൾ ഞായറാഴ്ച ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു.

• സംസ്ഥാനത്ത് ഇന്ന് തന്നെ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്. ഇനി മൂന്നുലക്ഷത്തി മുപ്പതിനായിരത്തിനടുത്ത് പേർക്കാണ് കിറ്റ് നൽകാനുള്ളത്.









News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0