August 25 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 25 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 ആഗസ്റ്റ് 2025 | #NewsHeadlines

• മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദ‍ൗത്യത്തിന്റെ ആദ്യ പരീക്ഷണം വിജയകരം. ഇന്റഗ്രേറ്റഡ്‌ എയർ ഡ്രോപ്പ്‌ ടെസ്റ്റ്‌ എന്നറിയിപ്പെടുന്ന പരീക്ഷണമാണ്‌ ഐഎസ്‌ആർഒ വിജയകരമായി പൂർത്തിയാക്കിയത്.

• വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും ചരിത്ര നേട്ടം; 409 ദിവസങ്ങൾക്കുള്ളിൽ കൈകാര്യം ചെയ്തത് 10 ലക്ഷം കണ്ടെയ്നറുകൾ.

• സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യഓണക്കിറ്റ്‌ ചൊവ്വാഴ്‌ച മുതൽ വിതരണംചെയ്യും. സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന്‌ ജില്ലാപഞ്ചായത്ത്‌ ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും.

• ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകൾ നാളെ മുതൽ. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

• യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ (യുപിഎസ്‍സി) കണക്കിൽ കഴിഞ്ഞവർഷത്തെ നിയമനത്തിൽ കേരളം ഒന്നാമത്‌. 2024ൽ കേരളം ഉൾപ്പെടെയുള്ള 28 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി അയച്ച ആകെ നിയമന ശുപാർശ 67,711. ഇതിൽ കേരളം മാത്രം അയച്ചത് 34,022. അതായത്‌ രാജ്യത്ത് ആകെ നിയമനങ്ങളിൽ 50. 24 ശതമാനം.

• പഞ്ചായത്ത്‌ പരിധിയിൽ വിവിധ കാരണങ്ങളാൽ ഒ‍ൗദ്യോഗിക രേഖകളിൽ ഉൾപ്പെടാത്തതും നികുതി പരിധിയിൽ വരാത്തതുമായ കെട്ടിടങ്ങൾ കണ്ടെത്താൻ സംവിധാനവുമായി തദ്ദേശ ഭരണവകുപ്പ്‌. ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാബാങ്കിൽ ഉൾപ്പെടുത്തും.

• കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിനു പിന്നാലെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനെ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യ.

• സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 25 ആഗസ്റ്റ് 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• സിനിമാ മേഖലയിൽ തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

• കണ്ണൂരിൽ നിപ്പ രോഗ ലക്ഷണങ്ങൾ  കണ്ടെത്തിയവരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട്ടെ ലാബിൽ നിന്നും ലഭിച്ചു സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

• മുണ്ടക്കൈ ഉരുൾപൊട്ടലിലെ മുഴുവൻ ദുരിതബാധിതരുടെയും താൽക്കാലിക പുനരധിവാസം പൂർത്തിയായി. ദുരിതാശ്വാസ ക്യാമ്പുകളിലെ 983 കുടുംബത്തെയും വാടകവീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.

• ഉത്തരാഖണ്ഡിൽ രുദ്രപ്രയാഗ്‌ ജില്ലയിൽ കനത്ത മഴയെതുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ശക്തം. നാലു നേപ്പാൾ തൊഴിലാളികളാണ്‌ മണ്ണിടിച്ചിലിൽ മരിച്ചത്‌.

• ഇന്ത്യൻ ടീമിൽ ഓപ്പണറായി തിളങ്ങിയ ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിലും കളിക്കില്ലെന്ന്‌ മുപ്പത്തെട്ടുകാരൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

• പൊതുസ്ഥലത്ത്‌ സ്‌ത്രീകൾ മുഖം അടക്കം ശരീരം പൂർണമായി മറയ്‌ക്കണമെന്ന
പ്രാകൃത നിയമവുമായി അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ.  സ്‌ത്രീകൾ പൊതുസ്ഥലത്ത്‌ ശബ്‌ദമുയർത്തനോ പാട്ടുപാടാനോ പാടില്ല എന്നും അറിയിപ്പ്.

• യുവ നടിയുടെ ലൈംഗിക ആരോപണ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ
കേസെടുക്കാൻ സാധ്യത. സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടി രേവതി സമ്പത്താണ് രംഗത്തെത്തിയത്.

• സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി.

• പനിക്കും ജലദോഷത്തിനും അലർജിക്കുമൊക്കെയായി രാജ്യമാകെ വ്യാപകമായി വിറ്റഴിച്ചിരുന്ന 156 നിശ്ചിത ഡോസ് കോമ്പിനേഷൻ മരുന്നുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 25 ആഗസ്റ്റ് 2023 | #News_Headlines #News_Highlights


• ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് നരേന്ദ്രമോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനെപ്പറ്റി ഇരുവരും ചര്‍ച്ച നടത്തിയതായാണ് വിവരം.

• 69ാമത് ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുഷ്പ ദി റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അല്ലു അര്‍ജ്ജുന്‍ മികച്ച നടനുള്ള പുരസ്കാരം നേടി. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ.  നിഖിൽ മഹാജൻ മറാഠി ചിത്രമായ ഗോദാവരിയിലൂടെ മികച്ച സംവിധായകനായി.

• ചെസ് ലോകകപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ മാഗ്‌നസ് കാള്‍സണോട് ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സണെ സമനിലയില്‍ കുരുക്കിയ പ്രഗ്‌നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു.

• ബ്രിക്‌സ് കൂട്ടായ്മയില്‍ ആറ് പുതിയ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. അര്‍ജന്റീന, ഇറാന്‍, യുഎഇ, സൗദി അറേബ്യ, ഇത്യോപ്യ, ഈജിപ്ത് എന്നിവരാണ് പുതിയ അംഗങ്ങൾ.

• വിജയകരമായ സോഫ്‌റ്റ്‌ ലാൻഡിങ്ങിനുശേഷം ചാന്ദ്രയാൻ 3ലെ റോവർ ചാന്ദ്രപ്രതലത്തിൽ സഞ്ചാരം തുടങ്ങി. പിൻചക്രത്തിലുള്ള അശോകസ്തംഭം, ഐഎസ്‌ആർഒ മുദ്ര എന്നിവ പ്രതലത്തിൽ പതിഞ്ഞു. ലാൻഡറിലെയും റോവറിലെയും അഞ്ച്‌ പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചുതുടങ്ങി.

• റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തിൽ വിശദാംശങ്ങളടങ്ങിയ ക്യുആർ കോഡ് നിർബന്ധം. സെപ്തംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ഉത്തരവിറക്കി.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0