LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

സ്‌കൂള്‍ സമയമാറ്റം; ചര്‍ച്ചക്കു തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി #School_Time



സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്ന് ഇ കെ വിഭാഗം പ്രതികരിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മറ്റു മദ്രസാ പ്രസ്ഥാനങ്ങളുമായി സംയുക്ത സമരത്തിന് തയാറാകുമെന്നും അവര്‍ അറിയിച്ചിരുന്നു.

തുടര്‍പ്രക്ഷോഭം ആലോചിക്കാന്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് ചര്‍ച്ചക്ക് മന്ത്രി സന്നദ്ധത അറിയിച്ചത്. സമയ മാറ്റത്തില്‍ എതിര്‍പ്പുള്ളവര്‍ കോടതിയെ സമീപിക്കണമെന്ന നിലപാടിലായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ സമയമാറ്റം അംഗീകരിച്ചതാണെന്നും അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.

കാസര്‍കോട് ബന്തടുക്കയില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചതില്‍ റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വകരിക്കും

നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ #Nimisha_Priya

 

 കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.

ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.

വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.

യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ പിന്നീട് വഴിമുട്ടുകയായിരുന്നു.



അസ്ത്ര' മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ #Astra_Missile

 
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈല്‍ (BVRAAM) 'അസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). വ്യോമസേനയുടെ സഹായത്തോടെ നടത്തിയ പരീക്ഷണത്തില്‍ കൃത്യതയോടെ ലക്ഷ്യങ്ങള്‍ നശിപ്പിക്കാന്‍ അസ്ത്ര മിസൈലുകള്‍ക്ക് സാധിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. ഒഡീഷയിലെ ചാന്ദിപുരില്‍ വെള്ളിയാഴ്ചയാണ് പരീക്ഷണം നടന്നത്.

സുഖോയ്-30 എംകെ-1-ന് സമാനമായ പ്ലാറ്റ്‌ഫോമില്‍നിന്നാണ് അസ്ത്രയുടെ വിക്ഷേപണം നടന്നത്. അതിവേഗ ആളില്ലാ വ്യോമസംവിധാനങ്ങളെ അസ്ത്ര വിജയകരമായി തകര്‍ത്തു. ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യുന്നതിനും എതിരിടുന്നതിനുമായി തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വന്‍സി (RF) സീക്കറും അസ്ത്രയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ച ഈ സംവിധാനം ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധശേഷിയുടെ വികസനത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അസ്ത്രയില്‍ നൂതന ഗതിനിർണയ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ് ( എച്ച്.എ.എല്‍) അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഡിആര്‍ഡിഒ അസ്ത്ര മിസൈല്‍ വികസിപ്പിച്ചത്. 

പൂർവ അധ്യാപകന്റെ കാൽ കഴുകി ; വിദ്യാർഥികളെക്കൊണ്ട് പാദപൂജ #guru_pooja

 
കണ്ണൂരിലും വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ. ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. പൂർവ അധ്യാപകന്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചു

കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് വീണ്ടും പാദപൂജ നടന്നത്.

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിലാണ് ഗുരുപൂർണ്ണിമാഘോഷത്തിന്‍റെ പേരിൽ കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്‍റെ പാദസേവ ചെയ്യിച്ചത്. വിരമിച്ച അധ്യാപകൻ ബി. ശശിധരൻ മാസ്റ്ററെയാണ് കുട്ടികൾ പാദത്തിൽ പൂക്കൾ അർപ്പിച്ച് പാദസേവ ചെയ്തത്.
സ്കൂൾ സെക്രട്ടറി സുരേഷ്, പ്രിൻസിപ്പാൾ ബിൻസ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാദസേവ നടത്തിയത്.

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം #Agnipath



ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം. അഗ്നിപഥ് സ്കീമിന് കീഴിലാണ് ഈ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. അ​ഗ്നിവീർ സെലക്‌ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം.

 ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. 4 വർഷത്തേക്കാണ് നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. agnipathvayu.cdac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.

സയൻസ് സ്ട്രീം അപേക്ഷകർ കണക്ക്, ഭൗതികശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ, ഇംഗ്ലീഷ് ഉൾപ്പെടെ 50% മാർക്കോടെ മൂന്ന് വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി അല്ലെങ്കിൽ ഐടി) ഉള്ളവർക്കും അപേക്ഷിക്കാം. 

ശാസ്ത്ര വിഷയങ്ങൾ പഠിക്കാത്തവർക്ക് പ്ലസ്ടു പാസാകുകയും ഏതെങ്കിലും വിഷയത്തിൽ 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും ഉണ്ടായിരിക്കണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം. 2005 ജൂലൈ 2നും 2009 ജനുവരി 2നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിന് 550 രൂപ ഫീസ് അടയ്ക്കണം.

നാല് ഘട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇതിൽ ഓൺലൈൻ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, രേഖാ പരിശോധന, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നു. എല്ലാ ഘട്ടങ്ങളിലും വിജയിക്കുന്നവർക്ക് മാത്രമേ അന്തിമ തിരഞ്ഞെടുപ്പ് ലഭിക്കൂ. 

ശാരീരിക പരിശോധനയിൽ, പുരുഷൻമാർ 7 മിനിറ്റിനുള്ളിലും സ്ത്രീകൾ 8 മിനിറ്റിനുള്ളിലും 1.6 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം. ഇതിനുപുറമെ, പുഷ്-അപ്പുകൾ, സിറ്റ്-അപ്പുകൾ, സ്ക്വാറ്റുകൾ എന്നിവയും ചെയ്യേണ്ടിവരും.

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില #Gold_Rate

 

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. 520 രൂപ കൂടിയതോടെ സംസ്ഥാനത്ത് ഒരു പവന് 73,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് വില ഉയര്‍ന്നത്. ഇതോടെ 9,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 18 കാരറ്റിന് ഒരു ഗ്രാമിന് 7,479 രൂപയും പവന് 59,832 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 125 രൂപയും കിലോഗ്രാമിന് 1,25,000 രൂപയുമാണ്.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0