Train എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Train എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചെന്നൈ, മം​ഗളൂരു മലയാളികള്‍ക്ക് ഓണം സ്പെഷ്യല്‍ ട്രെയിന്‍... #Kannur



കണ്ണൂർ : ഓണത്തിരക്ക് കുറക്കാൻ സ്പെഷ്യൽ ട്രെയിനുകളും അധിക കോച്ചുകളുമായി റെയിൽവേ.ഉത്രാട ദിനത്തിൽ നാട്ടിൽ എത്തുന്ന വിധത്തിലാണ് ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്.

ചെന്നൈ-കൊച്ചുവേളി ഓണം സ്പെഷ്യൽ ട്രെയിൻ (06160): വെള്ളിയാഴ്ച വൈകിട്ട് 3.15ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് കൊച്ചു വേളി സ്പെഷ്യൽ ട്രെയിൻ ശനി രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും. എസി ത്രീ കോച്ചാണ് ഉള്ളത്.

ചെന്നൈ-മംഗളൂരു ഓണം സ്പെഷ്യൽ 06161: ചെന്നൈയിൽ നിന്ന് വെള്ളി വൈകിട്ട് 3.10ന് പുറപ്പെട്ട് ശനി രാവിലെ 8.30ന് മംഗളൂരുവിൽ എത്തും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് കോച്ചുകളാണ് ഉള്ളത്.

മംഗളൂരു-ചെന്നൈ ഓണം സ്പെഷ്യൽ (06162): മംഗളൂരുവിൽ നിന്ന് തിരികെ ഞായർ വൈകിട്ട് 6.45ന് പുറപ്പെട്ട് തിങ്കൾ പകൽ 11:40ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.

ചെന്നൈ-കണ്ണൂർ സ്പെഷ്യൽ 06163: ശനി രാത്രി 11.50ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഞായർ പകൽ 1.30ന് കണ്ണൂരിൽ എത്തും. സ്ലീപ്പർ, എസി ത്രീ ടയർ കോച്ചുകളാണ് ഉള്ളത്.

കണ്ണൂർ-ചെന്നൈ സ്പെഷ്യൽ 06164: തിങ്കൾ വൈകിട്ട് 3.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ചൊവ്വ രാവിലെ 7.55ന് ചെന്നൈയിൽ എത്തും.

ട്രെയിനില്‍ വിദേശവനിതയ്ക്ക് നേരേ ലൈംഗികാതിക്രമം... #Crime_News

 


 തീവണ്ടിയില്‍ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. പുണെ-കന്യാകുമാരി എക്‌സ്പ്രസിലാണ് വിദേശവനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്.

സംഭവത്തില്‍ തീവണ്ടിയിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ബിന്‍ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിങ്ങി(40)നെയാണ് കോട്ടയം റെയില്‍വേ പോലീസ് പിടികൂടിയത്.

ട്രെയിൻ യാത്രക്കാർക്ക് എട്ടിന്റെ പണി ; ആറ് ട്രെയിനുകൾ ഓട്ടം നിർത്തുന്നു... #RailWay_News




തിരക്ക് കുറയ്ക്കാൻ തുടങ്ങിയ ആറ് പ്രത്യേക ട്രെയിനുകൾ നിർത്തലാക്കി റെയിൽവേ. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര തീവണ്ടികൾ ഉൾപ്പെടുന്ന സർവീസുകളാണ് റദ്ദാക്കിയത്. നടത്തിപ്പ്-സുരക്ഷാ പ്രശ്നങ്ങളാണ് സർവീസുകൾ നിർത്തലാക്കാൻ കാരണമെന്നാണ് ഉത്തരവിൽ പറയുന്നത്. ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. മേയ് 25 നും ജൂൺ ഒന്നിനും ഉള്ള സർവീസുകൾ നിലനിർത്തിയിട്ടുണ്ട്.

മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) റെയില്‍വേ നേരത്തേ റദ്ദാക്കിയിരുന്നു. മംഗളൂരു-കോയമ്പത്തൂര്‍ പ്രതിവാര വണ്ടി (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ), കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂണ്‍ എട്ട്- 29), കൊച്ചുവേളി-നിസാമുദ്ദീന്‍ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂണ്‍ ഏഴ്-28), നിസാമുദ്ദീന്‍-കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്), ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30), വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്) എന്നിവയാണ് റദ്ദാക്കിയ സർവീസുകൾ.                 


കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; ട്രയൽ റൺ ഇന്ന്...#Keralanews

 


കേരളത്തിലെ ആദ്യ ഡബിൾ ഡക്കർ പാലക്കാട് ഒലവക്കോട് സ്റ്റേഷനിലെത്തി. കോയമ്പത്തൂർ - കെ.എസ്.ആർ. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട് വരെ നീട്ടുന്നതിൻ്റെ ഭാഗമായാണ് ട്രയൽ റൺ. റെയിൽവേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡെക്കർ എ.സി. ഇതൊരു ചെയർ കാർ ട്രെയിനാണ്.

കോയമ്പത്തൂരിൽ നിന്ന് പൊള്ളാച്ചി വഴിയായിരിക്കും യാത്ര. നവീകരിച്ച് വൈദ്യുതീകരിച്ച പൊള്ളാച്ചിപാതയിൽ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതി പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഉദയ് എക്സ്പ്രസ് ബുധനാഴ്ചകളിൽ സർവീസ് നടത്താത്തതിനാലാണ് ഈ ദിവസം പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്തത്. ദക്ഷിണ റെയിൽവേയുടെ സേലം, പാലക്കാട് ഡിവിഷനുകൾ സംയുക്തമായാണ് ട്രയൽ റൺ നടത്തുന്നത്.

ഓടുന്ന ട്രെയിനിന് നേരെ കല്ലേറ് തുടർക്കഥയാകുന്നു, കണ്ണൂരിൽ ഇന്ന് വന്ദേഭാരത് ട്രെയിനിനും രക്ഷയില്ല, യാത്രക്കാർ ഭയപ്പാടിൽ.. #TrainAttack

കണ്ണൂരിൽ ഓടുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറുണ്ടായി.  വന്ദേഭാരത് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്ന് വൈകിട്ട് 3.40നാണ് കല്ലേറുണ്ടായത്.
  കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് തലശ്ശേരിക്കും മാഹിക്കും ഇടയിൽ ഇടിക്കുകയായിരുന്നു.  ട്രെയിനിന്റെ സി8 കോച്ചിന്റെ ജനൽ കല്ലേറിൽ തകർന്നു.  യാത്രക്കാരിൽ ആർക്കും പരിക്കില്ല.  ശക്തമായ കാറ്റിൽ ഗ്ലാസ് പൊട്ടി കോച്ചിനുള്ളിൽ വീണതായി യാത്രക്കാർ പറയുന്നു.  പൊട്ടിയ ഗ്ലാസിൽ താത്കാലിക സ്റ്റിക്കർ ഒട്ടിച്ചാണ് ട്രെയിൻ യാത്ര തുടരുന്നത്.  ആർപിഎഫ് സംഘം ട്രെയിൻ പരിശോധിച്ചു.
  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറുണ്ടായി.  തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന തുരന്തോ എക്‌സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്.  ഞായറാഴ്ച വൈകീട്ട് ഏഴിനും ഏഴരയ്ക്കും ഇടയിൽ കണ്ണൂരിനും കാസർകോട്ടിനുമിടയിൽ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി.

ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം, അമ്പത്തിലേറെ പേർക്ക് ജീവഹാനി. #TrainAccidentOdisha


ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50ലേറെ പേർ മണപ്പെട്ടു, മരണ സംഖ്യ ഉയർന്നേക്കാം, അപകടത്തിൽ 179 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചരക്ക് തീവണ്ടി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെടുകയായിരുന്നു.  ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്‌റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് അപകടം.
  ഷാലിമാർ (കൊൽക്കത്ത)-ചെന്നൈ സെൻട്രൽ ഭാഗത്തേക്കുള്ള കോറോമാണ്ടൽ എക്‌സ്‌പ്രസ് (12841) ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു.  ഇതേ സ്ഥലത്ത് മറ്റൊരു ട്രെയിനും അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്.  കോറോമാണ്ടൽ എക്‌സ്പ്രസിന്റെ നിരവധി ബോഗികൾ പാളം തെറ്റി.

  കോറോമാണ്ടൽ എക്സ്പ്രസ് പാളം തെറ്റിയ അതേ സ്ഥലത്ത് മറ്റൊരു പാസഞ്ചർ ട്രെയിനും പാളം തെറ്റിയതായി റിപ്പോർട്ട്.  12864 ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് പാളം തെറ്റിയ രണ്ടാമത്തെ ട്രെയിനെന്ന് റിപ്പോർട്ടുകൾ പറയുന്നു.  ഇടിച്ചും പാളംതെറ്റിയും മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.

കണ്ണൂരിൽ ട്രെയിൻ ബോഗിക്ക് തീ വച്ച സംഭവം : ഒരാൾ അറസ്റ്റിൽ. #TrainFireKannur

കണ്ണൂരിൽ ഇന്ന് പുലർച്ചെ ട്രെയിനിന് തീ വച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.  പശ്ചിമ ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്.  ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.  സിസിടിവി ദൃശ്യങ്ങളിലുള്ള ആളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു.  ഒരു ബോഗി കത്തി നശിച്ചു.  ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.  എലത്തൂരിൽ ആക്രമണത്തിന് ഇരയായ അതേ ട്രെയിനിന് തീപിടിച്ചത്, കഴിഞ്ഞ ഏപ്രിൽ മാസത്തിലും യാർഡിൽ നിർത്തിയിട്ട ട്രെയിനിന് സമാനമായി തീ വച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം.. #TrainChange

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഇന്നും നാളെയും നിയന്ത്രണം.  വിവിധ ട്രെയിനുകൾ റദ്ദാക്കി.  ചില ട്രെയിനുകൾ വഴിതിരിച്ചുവിടും.  തൃശൂർ യാർഡിലെയും ആലുവ അങ്കമാലി സെക്ഷനിലെയും അറ്റകുറ്റപ്പണികളും മാവേലിക്കര ചെങ്ങന്നൂർ പാതയിലെ ഗർഡർ പുതുക്കലുമാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയത്.  14 സർവീസുകൾ പൂർണമായും റദ്ദാക്കി.  ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്ന് ഇന്ത്യൻ റെയിൽവേയും അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ

● കൊച്ചുവേളി- ലോകമാന്യ തിലക് ഗരീബ് രഥ് എക്‌സ്‌പ്രസ് (12202)
● നാഗർകോവിൽ ജങ്ഷൻ- മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്- (16650)
● നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ് (16349)
● തിരുവനന്തപുരം- മധുരൈ ജങ്ഷൻ അമൃത എക്‌സ്‌പ്രസ് (16343)
● കൊല്ലം ജങ്ഷൻ- എറണാകുളം മെമു (06788)
● കൊല്ലം ജങ്ഷൻ- എറണാകുളം മെമു (06778)
● എറണാകുളം ജങ്ഷൻ- കൊല്ലം ജങ്ഷൻ മെമു (06441)
● കായംകുളം ജങ്ഷൻ- എറണാകുളം ജങ്ഷൻ മെമു (16310)
● കൊല്ലം ജങ്ഷൻ- കോട്ടയം അൺറിസർവ്ഡ് സ്‌പെഷ്യൽ (06786)
● എറണാകുളം ജങ്ഷൻ- കൊല്ലം ജങ്ഷൻ മെമു സ്‌പെഷ്യൽ (06769)
● കോട്ടയം- കൊല്ലം ജങ്ഷൻ മെമു സ്‌പെഷ്യൽ (06785)
● കായംകുളം- എറണാകുളം അൺറിസർവ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യൽ (06450)
● എറണാകുളം ആലപ്പുഴ മെമു എക്‌സ്പ്രസ് സ്‌പെഷ്യൽ (06015)
● ആലപ്പുഴ എറണാകുളം അൺറിസർവ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യൽ (06452)

ഈ ട്രെയിനുകൾ കൊല്ലം വരെ മാത്രമേ സർവീസ് നടത്തൂ

● കായംകുളം എറണാകുളം എക്‌സ്‌പ്രസ്
● എറണാകുളം ആലപ്പുഴ മെമു
● ആലപ്പുഴ എറണാകുളം എക്‌സ്‌പ്രസ്

നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്‌സ്‌പ്രസ് എന്നിവ കൊല്ലം വരെ മാത്രമേ സർവീസ് നടത്തുള്ളൂ.

ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

● ശബരി എക്‌സ്‌പ്രസ്
● കേരള എക്‌സ്‌പ്രസ്
● കന്യാകുമാരി ബെംഗളുരു എക്‌സ്‌പ്രസ്
● തിരുവനന്തപുരം കണ്ണൂർ ജനശതാബ്‌ദി‌
● തിരുവനന്തപുരം ചെനൈ മെയിൽ
● നാഗർകോവിൽ ഷാലിമാർ എക്‌സ്‌പ്രസ്.
● തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്.
● വഞ്ചിനാട് എക്‌സ്‌പ്രസ്.
● പുനലൂർ ഗുരുവായൂർ എക്‌സ്‌പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.

നാളെ റദ്ദാക്കിയവ

● ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‌ര‌ഥ് എക്‌സ്‌പ്രസ്(12201)
● നിലമ്പൂർ റോഡ്- ഷൊർണൂർ ജങ്ഷൻ അൺറിസർവ്ഡ് എക്‌സ്പ്രസ് (06466)
● മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ് ( 16344)
● ഷൊർണൂർ ജങ്ഷൻ- നിലമ്പൂർ റോഡ് അൺറിസർവ്ഡ് എക്‌സ്പ്രസ് (06467)
● നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ് (16350)

വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. #VandebharathAttack

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.  കല്ലേറയിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നു.  ചോറ്റാനിക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് രാത്രി ഏഴരയോടെയാണ് സംഭവം.

   ആർപിഎഫും പോലീസും തിരച്ചിൽ നടത്തിയെങ്കിലും കല്ലേറ് നടത്തിയവരെ കണ്ടെത്താനായില്ല.  ആളൊഴിഞ്ഞ സ്ഥലത്താണ് കല്ലേറ് നടന്നത്. C6 കോച്ചിലേക്കാണ് കല്ല് പതിച്ചത്.  കല്ലേറുണ്ടായ വിവരം യാത്രക്കാർ ടിടിആറിനെ അറിയിച്ചതിനെ തുടർന്ന് ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് പ്രദേശത്ത് പരിശോധന നടത്തി.

ആലപ്പുഴ കണ്ണൂർ എക്സ്പ്രസിൽ തീകൊളുത്തിയ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. | #Train_Fire

ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിലെ പ്രതിയുടെ രേഖാചിത്രം റെയിൽവേ പോലീസ് പുറത്തുവിട്ടു.  മുഖ്യസാക്ഷി റാസിഖിന്റെ സഹായത്തോടെയാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.
  ഏകദേശം 25 വയസ്സ് തോന്നിക്കുന്ന ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.  നേരത്തെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിയുമായി സാമ്യമുള്ള ചിത്രമാണ് പൊലീസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

  ഉത്തരേന്ത്യൻ സ്വദേശിയാണെന്ന് തോന്നിക്കുന്ന ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.

#Train_Cancelled : തൃശൂരിൽ റയിൽവേ പാളത്തിൽ അറ്റകുറ്റപണി, ട്രെയിനുകൾ റദ്ധാക്കി.

തൃശൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയുമായി ട്രെയിൻ ഗതാഗതത്തിന് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി.  

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, എറണാകുളം-ഷൊർണൂർ മെമു, എറണാകുളം-ഗുരുവായൂർ എക്‌സ്പ്രസ് എന്നിവ ഓടില്ല.

27ന് നടത്താനിരുന്ന കണ്ണൂർ–തിരുവനന്തപുരം ശതാബ്ദിയും റദ്ദാക്കി.

 കണ്ണൂർ-എറണാകുളം എക്‌സ്പ്രസ് 26ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം-ചെന്നൈ മെയിൽ 26ന് രാത്രി 8.43ന് തൃശൂരിൽ നിന്ന് പുറപ്പെടും.

26ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ബെംഗളൂരു എക്‌സ്പ്രസ് രണ്ട് മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്കായി കെഎസ്ആർടിസി കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിച്ചു.

തൃശൂരിൽ ട്രെയിനിൽ യാത്ര ചെയ്ത 16 വയസ്സുകാരിക്കെതിരെ കൂട്ട ലൈംഗികാതിക്രമം. | violence-against-16-year-old-girl-with-her-father-on-a-train-journey-to-thrissur-

എറണാകുളം : ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നതായി പരാതി.

ഇന്നലെ എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികളായ പിതാവിനും മകൾക്കും എതിരെയാണ് അതിക്രമമുണ്ടായത്.  കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും പിതാവ് ആരോപിച്ചു.  


സംഭവത്തിൽ തൃശ്ശൂർ റെയ്ൽവേ പോലീസ് പോക്സോ പ്രകാരം കേസ് എടുത്തു.

50 വയസ്സിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം.

അക്രമികളുടെ വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചു.

 അക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റുിട്ടുണ്ട്.  അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0