• കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും വരവറിയിച്ച് പൊന്നിൻ ചിങ്ങം പിറന്നു. കർഷകദിനംകൂടിയാണ് ചിങ്ങം ഒന്ന്. തോരാമഴപെയ്യുന്ന വറുതിയുടെ കർക്കടകം പിന്നിട്ട് വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് നീങ്ങും.
• സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ നടക്കും. കൊല്ലം ജില്ലയായിരിക്കും കലോത്സവത്തിന് വേദിയാവുക. അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കായികമേള തൃശ്ശൂരിലെ കുന്നംകുളത്ത് ഒക്ടോബറിലാവും നടക്കുക. നവംബറിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ മേളയ്ക്ക് വേദിയാവുക എറണാകുളമായിരിക്കും.
• 2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു.
• സംസ്ഥാന സർക്കാരിന്റെ ‘മാലിന്യമുക്ത നവകേരളം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 2400 കോടി രൂപയുടെ ബൃഹത് പദ്ധതിയാണിത്. പദ്ധതിയിൽ സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും ആവിഷ്‌കരിച്ച പ്രോജക്ട് റിപ്പോർട്ടുകൾ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പ്രകാശിപ്പിക്കും.
• ചാന്ദ്രയാൻ 3 സോഫ്‌റ്റ്‌ലാൻഡിങ്ങിന് ഒരാഴ്‌ച മാത്രം ബാക്കി നിൽക്കേ, പേടകങ്ങളുടെ ‘വേർപിരിയൽ’ വ്യാഴാഴ്‌ച. ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ഉച്ചകഴിഞ്ഞ് പ്രധാന ദൗത്യം പൂർത്തിയാക്കും. പകൽ ഒന്നരയോടെ ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്ക് നൽകുന്ന കമാൻഡ് സ്വീകരിച്ച് ലാൻഡറിൽനിന്ന് മൊഡ്യൂൾ വേർപെടും. ത്രസ്‌റ്ററുകൾ ജ്വലിപ്പിച്ചായിരിക്കുമിത്.
• സംസ്ഥാനത്ത് കാലവർഷം അവസാനിക്കാൻ ഒന്നര മാസംമാത്രം ശേഷിക്കെ മഴയിലെ കുറവ് ആശങ്ക സൃഷ്ടിക്കുന്നു. കാലവർഷം രണ്ടര മാസം പിന്നിടുമ്പോൾ 44 ശതമാനമാണ് മഴക്കുറവ്, പസിഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോ പ്രതിഭാസമാണ് ഇത്തവണ മഴ കുറയാൻ കാരണം.
• പുറത്തുനിന്ന് ദിവസവും വൈദ്യുതി വാങ്ങുന്നതിലെ അധിക ബാധ്യതയും ഡാമുകളിൽ അധിക വൈദ്യുതി ഉൽപ്പാദനത്തിന് വെള്ളമില്ലാത്ത പ്രതിസന്ധിയും സർക്കാരിനെ അറിയിക്കാൻ വൈദ്യുതിനില അവലോകന യോഗം തീരുമാനിച്ചു. പ്രതിസന്ധിയുണ്ടെങ്കിലും നിരക്ക് വർധന ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി. പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും വേണ്ടതില്ലെന്ന് കെഎസ്‌ഇബി അധികൃതർ മന്ത്രിയെ അറിയിച്ചു.
• അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
• ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 71 ആയി. ഇരുപതോളം പേരെ കാണാതെയായി. ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്വാരം മേഖലയിൽ നിന്ന് പ്രദേശവാസികളെ ഹെലികോപ്റ്റർ മാർഗം മാറ്റിപ്പാർപ്പിച്ചു.
• ടിക്കറ്റ് റദ്ദാക്കൽവകയിൽ ആറുവർഷത്തിനിടെ റെയിൽവേക്ക് ലഭിച്ചത് 8700 കോടി രൂപയെന്ന് മന്ത്രാലയം. ഏറ്റവും അധികം തുകലഭിച്ചത് 2018-19 വർഷത്തിലാണ്. 2065 കോടിരൂപ. കുറവ് 2020-21 കോവിഡ് കാലത്താണ്, 710.54 കോടിരൂപ.
News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs