ആയുർവേദ ഡോക്റ്ററും യുട്യൂബറുമായ യുവതി ആത്മഹത്യ ചെയ്ത നിലയിൽ.. #Suicide

യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കർ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളിൽ ശുചിമുറിക്കുള്ളില്‍ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉന്നത പഠനം തുടരാനാവാത്തതിന്റെ വിഷമത്തിലായിരുന്നു ഋതിക. ചൊവ്വാഴ്ച രാത്രി കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. ദമ്പതികൾക്ക് നാല് വയസുള്ള മകനും ഒന്നര വയസുള്ള മകളുമുണ്ട്


ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ ലൈൻ നമ്പർ 1056.