ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 20 ആഗസ്റ്റ് 2023 | #Short_News #News_Headlines

• തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്‌ക്കൊരുങ്ങി രാജനഗരി. സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

• സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ ഓണം അവധി അനുവദിച്ച് ഉത്തരവിറങ്ങി.

• ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് വീണ് ഒന്‍പതുപേര്‍ മരിച്ചു. ലേയിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

• സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾകുട്ടികൾക്ക് ഈ ഓണക്കാലത്ത് അഞ്ച്‌ കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻപൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നൽകി.

• കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രവർത്തനോദ്ഘാടനം ഇന്ന്. 93 നഗരസഭകളിൽ 2400 കോടി വിനിയോഗം അടിസ്ഥാന സൗകര്യ വികസന ഗ്രാന്റ് 1200 കോടി കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങളും ഒരുങ്ങും.

• തക്കാളിക്ക് സമാനമായി ഉള്ളി വിലയും വര്‍ധിച്ചുവരുന്നതിനാല്‍ കയറ്റുമതിയില്‍ 40 ശതമാനം നികുതി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 31 വരെയുള്ള ഉള്ളിയുടെ കയറ്റുമതിയിലാണ് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.


News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
MALAYORAM NEWS is licensed under CC BY 4.0