August 16 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 16 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 16 ആഗസ്റ്റ് 2025 | #NewsHeadlines

• ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ആഗസ്റ്റ് 26 ന് ആരംഭിക്കും.

• കോഴിക്കോട് താമരശ്ശേരിയിൽ ഒൻപത് വയസുകാരി പനി ബാധിച്ച് മരിച്ച സംഭവത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ. മസ്തിഷ്ക ജ്വരം ബാധിച്ചാണ് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

• ചേലക്കര നിയോജക മണ്ഡലത്തിലെ പുതിയ വോട്ടർപട്ടികയിൽ വൻ അട്ടിമറി. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ വോട്ടേഴ്സ് ലിസ്റ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്.

• മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എയെ ഇനി വനിതകള്‍ നയിക്കും. പ്രസിഡന്റായി ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജന. സെക്രട്ടറി.

• പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ പോസ്റ്ററിൽ സവർക്കർ. ഗാന്ധിജിയുടെ ചിത്രത്തിന് മുകളിലാണ് സവർക്കറുടെ ചിത്രം നൽകിയിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ചതോടെ വിവാദമായി മാറി.

• കുവൈറ്റ് വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് മരിച്ചത്.

• വീടുകളിൽ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്ന്‌ അംഗീകൃത നമ്പർ ലഭിച്ചിട്ടുള്ള കെട്ടിടത്തിൽ സംരംഭം ആരംഭിക്കാൻ അനുമതിയുമായി സംസ്ഥാന സർക്കാർ.

• തൃശൂർ ജില്ലയിൽ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 16 ആഗസ്റ്റ് 2024 - #NewsHeadlinesToday


• കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും.

• കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച്‌ കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന്പണിമുടക്കും.

• കാർവാറിൽ  പാലം തകർന്ന് പുഴയിൽ വീണ ട്രക്ക് പുറത്തെടുത്തു. മുങ്ങൽ വിദ​ഗ്ദൻ ഈശ്വർ മാൽപെയും നാലം​ഗ ഡൈവിങ്ങ് സംഘവും കാളി നദിയിൽ നടത്തിയ തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്.

• ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ്‌ ഇന്ന് പുറത്തുവിടും. റിപ്പോർട്ടിലെ 233 പേജുകളായിരിക്കും പുറത്തുവിടുക. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരുൾപ്പെടെ അഞ്ചുപേർക്കാണ്‌ റിപ്പോർട്ടിന്റെ പകർപ്പ്‌ നൽകുക.

• സംസ്ഥാനത്തെ രണ്ട്‌ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ്‌ ഓറഞ്ച്‌ അലർട്ട്‌. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

• വയനാട് ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തുന്ന തിരച്ചില്‍ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ.

• ഇസ്രയേൽ ഹമാസ് സംഘർഷത്തെ തുടർന്ന് ഗാസയിൽ 40,000 പേർ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

• ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ദുരന്തമേഖലകളിലെ വിദ​ഗ്ധ സംഘത്തിന്റെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന് നേതൃത്വം നല്‍കിയത് ജോണ്‍ മത്തായി ആണ്.

• എംപോക്‌സിന്റെ അതീവ ഗുരുതര വകഭേദം സ്വീഡനില്‍ സ്ഥിരീകരിച്ചു. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 16 ആഗസ്റ്റ് 2023 | #Short_News #News_Headlines

• ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു.  അക്രമം നാശം വിതച്ച മണിപ്പൂരിൽ സമാധാനത്തിനായി പ്രധാനമന്ത്രി മോഡി ജനങ്ങളോട് അഭ്യർത്ഥിച്ചു.

• 77-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷം. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ജില്ലകളിൽ വിവിധ മന്ത്രിമാരും ദേശീയപതാക ഉയർത്തി.

• മഹാരാജാസ് കോളേജില്‍ നടന്നത് തീര്‍ത്തും അപലപനീയമായ സംഭവമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

• മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ നടപടി. കോളേജിലെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു. ക്ലാസ് എടുത്തുകൊണ്ടിരിക്കെ അപമാനിക്കുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി.

• എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സംഘര്‍ഷാവസ്ഥ. വത്തിക്കാന്‍ പ്രതിനിധി പ്രവേശിക്കുന്നതിനെതിരെ വിമത വിഭാഗം പ്രതിഷേധവുമായി എത്തി. ഇതോടെ ബസിലിക്കയുടെ ഗേറ്റ് പൂട്ടി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.

• പ്രതീക്ഷിച്ച മഴ ലഭിക്കാതെ അണക്കെട്ടുകളിൽ ജലനിരപ്പ്‌ താഴ്‌ന്നതോടെ അധിക വൈദ്യുതി ഉൽപ്പാദനം അസാധ്യമായതും പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങാൻ ദിവസവും 15 കോടി രൂപവരെ ചെലവഴിക്കേണ്ട അസാധാരണ സാഹചര്യവും വിലയിരുത്താൻ ബുധനാഴ്‌ച അവലോകനയോഗം ചേരും. സെക്രട്ടറിയറ്റിൽ വൈകിട്ട്‌ നാലിന്‌ വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടിയാണ്‌ യോഗം വിളിച്ചത്‌.

• മാലിന്യമുക്ത നവകേരളം സാധ്യമാക്കുന്നതിനായി കേരള സർക്കാർ പ്രഖ്യാപിച്ച 2400 കോടി രൂപയുടെ ബൃഹത്‌ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌. ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ്‌ ബാങ്കിന്റെയും (എഐഐബി) ധനസഹായത്തോടെ രണ്ടു വർഷംമുമ്പ്‌ തുടക്കമിട്ട പദ്ധതിയിൽ സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും ആവിഷ്‌കരിച്ച പ്രോജക്ട്‌ റിപ്പോർട്ടുകൾ 20ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പ്രകാശിപ്പിക്കും.

• ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും.





News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0