ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 11 ആഗസ്റ്റ് 2023 | #Short_News #News_Headlines

• മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളി. പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളികളോടെ സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളിയത്.

• 2023 സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നു മുതൽ ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആ​​ഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആ​ഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിങ്.

• ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് അറിയിച്ചു.

• ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ അറിയിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 5 കിലോ വീതം സ്പെഷ്യൽ പുഴുക്കലരി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

• പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ ഗുരുതര ആരോപണം, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെതാണ് (സി എ ജി) കണ്ടെത്തൽ. പദ്ധതിയുടെ ഗുണഭോക്താക്കളിൽ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒരേ മൊബൈൽ നമ്പർ. ലോക്‌സഭയിൽ സി എ ജി അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

• ഇടുക്കി വാരപ്പെട്ടിയില്‍ കെഎസ്ഇബിയുടെ ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നതിന് താഴെയുള്ള വാഴകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കർഷകൻ തോമസിന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ. വൈദ്യുതി മന്ത്രി കെ കൃഷ്ണന്കുട്ടിയും കൃഷി മന്ത്രി പി പ്രസാദും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചിങ്ങം ഒന്നിനാകും തോമസിന് നഷ്ടപരിഹാരം കൈമാറുക.

• ഇക്വഡോറിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പ്രസിഡന്റ്‌ സ്ഥാനാർഥിയെ വെടിവച്ച്‌ കൊന്നു. എംപികൂടിയായ ഫെർണാണ്ടോ വിജാവിസെൻസിയോ (59)യാണ്‌ കൊല്ലപ്പെട്ടത്‌.

• പലിശ നിരക്കുകളിൽ മാറ്റമില്ലാതെ പുതിയ പണനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0