കാത്തിരിക്കുന്നത് വൻ ആകാശ കാഴ്ച്ച, ഇന്നും നാളെയും രാത്രി ആകാശം നോക്കാൻ മറക്കല്ലേ.. #MateorShowering


അതിമനോഹരമായ കാഴ്ചയുമായി ഉൽക്കാ പതനങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്.  വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെർസീഡ്സ് ഉൽക്കാവർഷം കാണാൻ നമുക്ക് ഇന്നും നാളെയും (ആഗസ്റ്റ് 12, 13 തീയതികളിൽ) ആകാശത്തേക്ക് നോക്കാം. തെളിഞ്ഞ ആകാശത്ത് ഇത്തവണ ഉൽക്കാവർഷത്തിന് കൂടുതൽ തിളക്കമുണ്ടാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. ഇന്ന് അർദ്ധരാത്രി മുതൽ പുലർച്ചെ 3 വരെ വാർഷിക പെർസീഡ് ഉൽക്കാവർഷം ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.  ഓരോ മണിക്കൂറിലും 50 മുതൽ 100 ​​വരെ ഉൽക്കകൾ ആകാശത്ത് കാണാമെന്നാണ് കണക്ക്.

  ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയതും തെളിഞ്ഞതുമായ ഉൽക്ക വർഷം ആഗസ്റ്റ് 12-ന് ദൃശ്യമാകും.  ബഹിരാകാശത്ത് നിന്ന് ഉയർന്ന വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പാറക്കഷണങ്ങളും കണികകളുമാണ് ഉൽക്കകൾ.  സെക്കൻഡിൽ 11 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലാണ് ഇവ വരുന്നത്.  ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം മൂലം ഇവ ചൂടാകുന്നു.  ഈ തീപ്പൊരികളാണ് നമ്മൾ രാത്രിയിൽ കാണുന്നത്.  ഭൂമിയിൽ എല്ലായിടത്തും ഉൽക്കാവർഷങ്ങൾ കാണാൻ കഴിയുമെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. ഇന്ന് (ആഗസ്റ്റ് 12-ന്) നടക്കുന്ന മികച്ച ആകാശക്കാഴ്ചകൾക്കായി കൺതുറന്നിരിക്കണമെന്ന് ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു.
MALAYORAM NEWS is licensed under CC BY 4.0