ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 16 ആഗസ്റ്റ് 2023 | #Short_News #News_Headlines

• ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു.  അക്രമം നാശം വിതച്ച മണിപ്പൂരിൽ സമാധാനത്തിനായി പ്രധാനമന്ത്രി മോഡി ജനങ്ങളോട് അഭ്യർത്ഥിച്ചു.

• 77-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷം. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ജില്ലകളിൽ വിവിധ മന്ത്രിമാരും ദേശീയപതാക ഉയർത്തി.

• മഹാരാജാസ് കോളേജില്‍ നടന്നത് തീര്‍ത്തും അപലപനീയമായ സംഭവമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

• മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ നടപടി. കോളേജിലെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു. ക്ലാസ് എടുത്തുകൊണ്ടിരിക്കെ അപമാനിക്കുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി.

• എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സംഘര്‍ഷാവസ്ഥ. വത്തിക്കാന്‍ പ്രതിനിധി പ്രവേശിക്കുന്നതിനെതിരെ വിമത വിഭാഗം പ്രതിഷേധവുമായി എത്തി. ഇതോടെ ബസിലിക്കയുടെ ഗേറ്റ് പൂട്ടി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.

• പ്രതീക്ഷിച്ച മഴ ലഭിക്കാതെ അണക്കെട്ടുകളിൽ ജലനിരപ്പ്‌ താഴ്‌ന്നതോടെ അധിക വൈദ്യുതി ഉൽപ്പാദനം അസാധ്യമായതും പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങാൻ ദിവസവും 15 കോടി രൂപവരെ ചെലവഴിക്കേണ്ട അസാധാരണ സാഹചര്യവും വിലയിരുത്താൻ ബുധനാഴ്‌ച അവലോകനയോഗം ചേരും. സെക്രട്ടറിയറ്റിൽ വൈകിട്ട്‌ നാലിന്‌ വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടിയാണ്‌ യോഗം വിളിച്ചത്‌.

• മാലിന്യമുക്ത നവകേരളം സാധ്യമാക്കുന്നതിനായി കേരള സർക്കാർ പ്രഖ്യാപിച്ച 2400 കോടി രൂപയുടെ ബൃഹത്‌ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌. ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ്‌ ബാങ്കിന്റെയും (എഐഐബി) ധനസഹായത്തോടെ രണ്ടു വർഷംമുമ്പ്‌ തുടക്കമിട്ട പദ്ധതിയിൽ സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും ആവിഷ്‌കരിച്ച പ്രോജക്ട്‌ റിപ്പോർട്ടുകൾ 20ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പ്രകാശിപ്പിക്കും.

• ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും.





News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs