Suicide എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Suicide എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കായികവകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി #Latest_News



 കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ്റെ ഓഫീസ് അസിസ്റ്റൻ്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എൻജിഒ ക്വാർട്ടേർ‍സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഭാര്യക്കൊപ്പമാണ് ഈ ക്വാർട്ടേ‍ർസിൽ ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടിൽ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസിൽ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. എന്നാൽ ബിജു കോൾ എടുത്തില്ല. വിവരമറിഞ്ഞ് ഭാര്യയും വിളിച്ചെങ്കിലും ബിജുവിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്.

അകത്ത് നിന്ന് പൂട്ടിയ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മുറിയിൽ മ്യൂസിയം പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

ആയുർവേദ ഡോക്റ്ററും യുട്യൂബറുമായ യുവതി ആത്മഹത്യ ചെയ്ത നിലയിൽ.. #Suicide

യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കർ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളിൽ ശുചിമുറിക്കുള്ളില്‍ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉന്നത പഠനം തുടരാനാവാത്തതിന്റെ വിഷമത്തിലായിരുന്നു ഋതിക. ചൊവ്വാഴ്ച രാത്രി കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. ദമ്പതികൾക്ക് നാല് വയസുള്ള മകനും ഒന്നര വയസുള്ള മകളുമുണ്ട്


ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ ലൈൻ നമ്പർ 1056.

അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ, പ്രതിഷേധം കനക്കുന്നു ; ആശങ്കയോടെ കോളേജ് അധികൃതർ.. #AmalJyothiCollegeSuicide

കാഞ്ഞിരപ്പള്ളി : അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ.  സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.

  ശ്രദ്ധ സതീഷ് എന്ന വിദ്യാർത്ഥിനിയെയാണ് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ശ്രദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.  മാനേജ്‌മെന്റ് പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
കോളേജിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതിന്റെ പേരിൽ ശ്രദ്ധയുടെ മൊബൈൽ ഫോൺ അധ്യാപികമാർ കഴിഞ്ഞ ദിവസം പിടിച്ചെടുത്തതായി കുടുംബം പറയുന്നു.  ഇതിന് പിന്നാലെ കർക്കശക്കാരനായ അധ്യാപകനിൽ നിന്ന് തനിക്ക് അപമാനം നേരിടേണ്ടി വന്നതായും ശ്രദ്ധ പറഞ്ഞതായി പിതാവ് ആരോപിച്ചു.  വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകുമെന്നും പിതാവ് അറിയിച്ചു.
എസ്.എഫ്.ഐ ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തി, തുടർ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
ഓരോ വിദ്യാർഥികളും വരും തലമുറയുടെ പ്രതീക്ഷയാണ് ആ പ്രതീക്ഷകളെ തല്ലി ചതക്കാൻ  നോക്കുന്ന ഓരോരുത്തർക്ക് എതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.യു പുതുപ്പള്ളി ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ ആവശ്യപ്പെട്ടു.

പതിനേഴ് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ, അന്വേഷണം ആരംഭിച്ച് പോലീസ്. | #Suicide

തിരുവനന്തപുരം : പൂജപുരയിലെ ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്.
ട്രെയിനിൽ മോഷണത്തിന് പിടിയിലായതിനാണ് 17കാരനെ ഒബ്സർവേഷൻ ഹോമിൽ പ്രവേശിപ്പിച്ചത്.  വൈകുന്നേരം എല്ലാ കുട്ടികളെയും മുറിയിൽ നിന്ന് പുറത്തിറക്കുമ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്, ഉടനെ പോലീസിൽ അറിയിച്ചു. തോർത്ത് ഉപയോഗിച്ചാണ് കുരുക്കുണ്ടാക്കിയത് എന്ന് പോലീസ് പറയുന്നു.  കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൂജപുര പോലീസ് അന്വേഷണം ആരംഭിച്ചു.

#Stop_Suicide : പതിമൂന്ന് വയസ്സുകാരന്റെ ആത്മഹത്യ, വളർത്തു മത്സ്യം ചത്തതിനാലെന്നു ബന്ധുക്കൾ.

മലപ്പുറം : വളർത്തു മത്സ്യം ചത്തതിനെ തുടർന്ന് മലപ്പുറത്ത് വിദ്യാർത്ഥി തൂങ്ങിമരിച്ചു.  വളാഞ്ചേരി കളത്തിൽ ചങ്ങരംകുളം പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന റോഷൻ ആർ.  മേനോൻ (13) ആണ് മരിച്ചത്.  റോഷനെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.  ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പ്രാവുകൾക്ക് തീറ്റ കൊടുക്കാൻ റോഷൻ വീടിന്റെ ടെറസിലേക്ക് പോയിരുന്നു.  ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ എത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.  ടെറസിന് മുകളിലുള്ള ഷെഡിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ഇരുമ്പ് പൈപ്പിൽ തൂങ്ങിക്കിടക്കുകയായിരുന്നു.  ബന്ധുക്കൾ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
  റോഷന്റെ അക്വേറിയത്തിൽ സൂക്ഷിച്ചിരുന്ന മത്സ്യം കഴിഞ്ഞ ദിവസം ചത്തിരുന്നു.  റോഷൻ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.  മൂക്കുതല സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് റോഷൻ.  ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

#KASARGOD : അഞ്ജുശ്രീയുടെ മരണം ആത്മഹത്യ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് ; വിദ്യാർത്ഥിനിയുടെ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു.

കാസർകോട് : ശനിയാഴ്ച മരിച്ച ബികോം വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.  എലിവിഷമാണ് മരണകാരണമെന്നാണ് സൂചന.  വിഷം കരളിനെ ബാധിച്ചു.  പേസ്റ്റ് രൂപത്തിലുള്ള എലിവിഷമാണ് അകത്താക്കിയതെന്നാണ് റിപ്പോർട്ട്.
  വിദ്യാർഥിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.  അഞ്ജുശ്രീ വിഷം കഴിച്ചാണ് മരിച്ചതെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഇന്നലെ പെൺകുട്ടിയുടെ വീട് സന്ദർശിച്ച പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.  അഞ്ജുഷിയുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
  ഫോൺ പരിശോധിച്ചതിൽ മരണത്തിന് മുമ്പ് അഞ്ജുശ്രീ എലിവിഷത്തെക്കുറിച്ച് ഫോണിൽ തിരഞ്ഞതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.  എന്നാൽ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ അന്തിമകാര്യം സ്ഥിരീകരിക്കാനാകൂവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
  ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.  തുടർന്ന് അഞ്ജുശ്രീ ഓൺലൈൻ വഴി ഭക്ഷണം കൊണ്ടുവന്ന ഹോട്ടലുടമയെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.  വിദ്യാർഥിയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ വിട്ടയച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0