Man Missing എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Man Missing എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കാൽ മുറിച്ചുമാറ്റാൻ ഡോക്ടർമാർ ; കാൻസർ ബാധിതനായ യുവാവിനെ കാണാനില്ലെന്ന് പരാതി. # Kozhikode

 


കോഴിക്കോട്:
കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പുതുപ്പാടി താമരശ്ശേരി കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ സ്വദേശിയായ കെ.ടി. സുലൈമാന്റെ മകൻ നിഷാൽ സൽമാൻ (22) ആണ് കാണാതായത്.

ഇന്ന് രാവിലെ 10.30 മുതൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി സൽമാൻ ചികിത്സയിലായിരുന്നു. കാലിലാണ് രോഗം കണ്ടെത്തിയത്. ശ്വാസകോശത്തിലേക്ക് പടർന്നതിനാൽ കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.

ഈ മാനസിക സംഘർഷത്തിൽ എവിടെയെങ്കിലും പോയിരിക്കാമെന്ന് ബന്ധുക്കൾ സംശയിക്കുന്നു. ഫോൺ ഇല്ലാത്തതിനാൽ സൽമാനെ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

 Doctors want to amputate leg; Cancer-stricken youth missing, complaint.

കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി തടാകത്തിൽ കണ്ടെത്തി. #FORT_KOCHI


കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്ന് വെള്ളിയാഴ്ച മുതൽ കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി തടാകത്തിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി അമരാവതി കുലയത്ത് തോമസ് ജോസിയുടെ മകൻ സ്റ്റീവോ തോമസ് (22) ആണ് മരിച്ചത്. കുമ്പളങ്ങിയിലെ പഴയ പോസ്റ്റ് ഓഫീസിന് കിഴക്കുള്ള തടാകത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്ന് പോയ ഇയാൾ തിരിച്ചെത്തിയിട്ടില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് മൃതദേഹം തടാകത്തിൽ കണ്ടെത്തി.

മുൻ പഞ്ചായത്ത് അംഗം ആന്റണി പെരുമ്പിളി, കുഞ്ഞുമോൻ കരിപോട്ട് എന്നിവർ ചേർന്ന് തടാകത്തിൽ പൊങ്ങിക്കിടക്കുകയായിരുന്ന മൃതദേഹം എടുത്ത് കരയിലെത്തിച്ചു. സ്റ്റീവോയുടെ അമ്മ: സിബിൾ. സഹോദരൻ: സ്റ്റീവൻ.

 The body of a young man who had been missing from Fort Kochi since Friday was found in Kumbalangi Lake.

വിദേശത്ത് നിന്നും നാട്ടിലെത്തിയ യുവാവിനെ കാണാനില്ലെന്ന്‍ പരാതി; പൊലീസ് അന്വേഷണമാരംഭിച്ചു. #Alappuzha


 മാന്നാർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ വിഷ്ണു നായരെയാണ് (34) കാണിനില്ലെന്ന് കാട്ടി ബന്ധുക്കൾ മാന്നാർ പൊലീസിൽ പരാതി നൽകിയത്.

ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാനായി ബുധനൂരിലെ വീട്ടിൽ നിന്ന് പോയ വിഷ്ണുവിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ബന്ധുക്കൾ പറഞ്ഞു. മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബന്ധുക്കൾ പറഞ്ഞു. മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. Report of missing young man from abroad......

Read more at: https://truevisionnews.com/news/331478/report-of-missing-young-man-from-abroad
ബന്ധുക്കൾ പറഞ്ഞു. മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. Report of missing young man from abroad......

Read more at: https://truevisionnews.com/news/331478/report-of-missing-young-man-from-abroad
ബന്ധുക്കൾ പറഞ്ഞു. മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. Report of missing young man from abroad......

Read more at: https://truevisionnews.com/news/331478/report-of-missing-young-man-from-abroad
Report of missing young man from abroad......

Read more at: https://truevisionnews.com/news/331478/report-of-missing-young-man-fക്കൾ പറഞ്ഞു. മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Report of missing young man from abroad

പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; നാലംഗ സംഘം അറസ്റ്റിൽ #missing

പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊല്ലം ജില്ലയിലെ കുരിവിക്കോണത്ത് നിന്ന് കണ്ടെത്തി. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാണ്ടിക്കാട് വിന്നേഴ്‌സ് ഗ്രൗണ്ടിന് സമീപമുള്ള വട്ടിപ്പറമ്പത്ത് ഷമീറിനെ മർദ്ദിച്ച നിലയിൽ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ നാല് സംഘത്തെയും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഇന്നോവ കാറിൽ ഷമീറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഷമീറിനെ ടൗൺ ഗവ. എംഎൽപി സ്‌കൂളിന് സമീപം ഒരു സംഘം ബലമായി പിടിച്ചുകൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ദുബായിൽ ഫാർമസി ബിസിനസ്സ് നടത്തുന്ന ഷമീർ കുടുംബത്തോടൊപ്പം അവിടെ താമസിക്കുന്നു. കഴിഞ്ഞ ആഴ്ച നാട്ടില്‍ എത്തിയ ഷമീര്‍ തിരിച്ചുപോകാന്‍ ഇരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ, ഷമീറിന്റെ ഫോണിൽ നിന്ന് മറ്റൊരാൾ  യുഎഇയിലെ ബിസിനസ് പങ്കാളിയെ വിളിച്ച് 1.60 കോടി രൂപയുടെ ദുബായ് ചെക്കുകൾ നൽകണമെന്നാവശ്യപ്പെട്ടു.

ഭാര്യയെ വിളിച്ച് കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച വാഹനവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ആര്യൻ എവിടെ? കണ്ണൂരിൽ ഒൻപതാം ക്ലാസുകാരനെ കാണാനില്ല, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്... #Man_Missing


  കണ്ണൂരിൽനിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഇതുവരെ കണ്ടെത്താനായില്ല. തളിപ്പറമ്പ് സാൻജോസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശി ആര്യനെ(14)യാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്.

വൈകീട്ട് നാലിന് സ്കൂൾവിട്ട ശേഷം കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സ്കൂൾ ബസ്സിൽ ആര്യൻ ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നുപറഞ്ഞ് തളിപ്പറമ്പിനടുത്ത് ബെക്കളത്ത് ഇറങ്ങിയെന്നാണ് വിവരം. ഇവിടെ കുട്ടി എത്തിയതിന്റെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

കണ്ണൂർ ന​ഗരത്തിൽ കുട്ടി എത്തിയെന്ന വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. കൂടുതൽ സ്ഥലങ്ങളിലേക്ക് പോലീസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

പ്ലസ് വൺ വിദ്യാർഥിനി കായലിൽ വീണെന്ന് സംശയം; ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ തിരച്ചിൽ... #Missingcase

 



എറണാകുളം നെട്ടൂരിൽ പെൺകുട്ടി കായലിൽ വീണതായി സംശയം. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസ് ഖാന്റെ മകൾ ഫിദ( 16) യെയാണ് കാണാതായത്. ഫയർ ഫോഴ്സും സ്കൂബാ ടീമും തിരച്ചിൽ ആരംഭിച്ചു.


വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ മാലിന്യം കളയാൻ പോയ വിദ്യാർഥിനി തിരികെയെത്താത്തതിനെ തുടർന്നാണ് കായലിൽ വീണതായി സംശയമുടലെടുത്തത്. നിലമ്പൂർ സ്വദേശികളായ ഫിദയും കുടുംബവും നാളുകളായി നെട്ടൂരാണ് താമസം. നാട്ടുകാരടക്കം ചെറുവള്ളങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്.

ചെളിവെള്ളത്തിൽ മണിക്കൂറുകളോളം, ഭക്ഷണംപോലും കഴിക്കാതെ; ഇരുണ്ട തുരങ്കത്തിൽ 'ജീവന്റെ കണിക തേടുന്നവർ'... #Kerala_News

 


 ഇരുണ്ട തുരങ്കത്തിനിടയിൽ എവിടെയെങ്കിലും ജീവന്റെ അനക്കവുമായി ജോയി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് 22 പേരടങ്ങിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ സേന. കാലുകുത്താൻപോലും മടിക്കുന്ന മാലിന്യംനിറഞ്ഞ ചെളിവെള്ളത്തിൽ അവർ മണിക്കൂറുകളോളം പരതി. പലരും ഭക്ഷണം കഴിച്ചതുപോലും മറ്റാരൊക്കെയോ വാരി വായിൽ വെച്ചുകൊടുത്തപ്പോഴാണ്. ആ 22 പേരിലായിരുന്നു അവിടെ കൂടിനിന്നവരുടെയെല്ലാം പ്രതീക്ഷ.

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായ വിവരം അറിഞ്ഞ ഉടനെത്തന്നെ രക്ഷാപ്രവർത്തനത്തിന് അഗ്നി രക്ഷാസേന എത്തിയിരുന്നു. സംഘത്തിൽ ഒൻപത് സ്കൂബാ അംഗങ്ങളാണുണ്ടായിരുന്നത്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുകൂടി സ്കൂബാ ടീമംഗങ്ങൾ എത്തി.

പവർ ഹൗസ് മുതൽ കോഫി ഹൗസ് വരെയുള്ള ഭാഗത്തെ തിരച്ചിൽ അതീവദുഷ്കരമായിരുന്നു. എന്നിട്ടും ദുർഗന്ധം നിറഞ്ഞ ഓടയ്ക്കുള്ളിലേക്ക് ഒരു മടിയുംകൂടാതെ അവരിറങ്ങി. റെയിൽവേ സ്റ്റേഷനുള്ളിലെ മാൻ ഹോളുകളിൽ ഉൾപ്പെടെ പലയിടത്തും ഒരാൾ പൊക്കത്തിലായിരുന്നു മാലിന്യം. ഉള്ളിലേക്കു പോകാൻ കഴിയാത്ത സ്ഥിതി. എന്നിട്ടും സ്വന്തം ജീവൻപോലും വകവെക്കാതെയാണ് അവർ ജോയിക്കുവേണ്ടിയുള്ള ദൗത്യത്തിലേർപ്പെട്ടത്.

കെ.യു. സുഭാഷാണ് ടീമിന് നേതൃത്വം നൽകിയത്. സുജയൻ, എസ്.പി. സജി, അനു, സന്തോഷ് കുമാർ, ദിനുമോൻ, പ്രദോഷ്, ഷഹീർ, ദീപക്, വിജേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്കൂബാ ടീമിനെക്കൂടാതെ നൂറിലധികം അഗ്നിരക്ഷാസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. ടെക്‌നിക്കൽ ഡയറക്ടർ നൗഷാദാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

17കാരനെ കണ്ടെത്താനായില്ല; മുംബൈയില്‍ പോയി തനിക്ക് ജോലി ചെയ്യണമെന്ന് സുഹൃത്തിനോട് പറഞ്ഞതായി വിവരം... #Kerala_News

 


മലപ്പുറം തിരൂരില്‍ നിന്ന് വ്യാഴാഴ്ച കാണാതായ 17 വയസുകാരനെ ഇനിയും കണ്ടെത്താനായില്ല. അബ്ദുല്‍ ജലീലിന്റെ മകന്‍ ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ പിന്നീട് കാണാനില്ലാതെ വരികയായിരുന്നു.

രാവിലെ 7 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ 8 മണിയോടെ ചിലര്‍ താനൂര്‍ ടൗണില്‍ വച്ച് കണ്ടിരുന്നു. കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വീട്ടില്‍ നില്‍ക്കാനോ പഠിക്കാനോ തനിക്ക് കഴിയുന്നില്ലെന്നും മുബൈയില്‍ പോയി ജോലി ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും ഡാനിഷ് ഒരു കൂട്ടുകാരനോട് പറഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്.

തിരൂരില്‍ നിന്നും മുംബൈയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെയുള്ളതിനാല്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ പുളിങ്കുന്നിൽ നിന്നും 16 വയസ്സുകാരനെ കാണാതായതായി പരാതി.... #Look_Out_Notice

ആലപ്പുഴ പുളിങ്കുന്നിൽ നിന്നും പതിനാറ് വയസുകാരനെ കാണ്മാനില്ലെന്ന് പരാതി. ആശിർവാദ് ഹൗസിൽ വിനോദിന്റെ മകൻ വരുൺ കുമാർ വി. @ കിച്ചു, 16 വയസ്, ആണ് ഇന്ന് 25.05.2024  പകൽ 09.30 മുതൽ കാണാതായിരിക്കുന്നത്. രാവിലെ മങ്കൊമ്പ് ക്ഷേത്രത്തിൽപോകുന്നുവെന്ന് പറഞ്ഞ്, പച്ച നിറത്തിലുള്ള MACH CITY സൈക്കിളിൽ വീട്ടിൽനിന്നും പുറപ്പെട്ടതായി പരാതിയിൽ പറയുന്നു.
പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ ക്രൈം 368/2024 u/s 57 of KP Act പ്രാകാരം കേസെടുത്ത് അന്വേഷിച്ചുവരുകയാണ്. 

ഇരു നിറം, 165 സെ.മീ ഉയരം, വലത് കൺപോളയിൽ കുറുത്ത മറുക്, മുഖത്ത് നിറയെ മുഖക്കുരു. കാണാതാകുമ്പോൾ, സ്കൈ ബ്ലൂ നിറത്തിലുള്ള ഫുൾസ്ലീവ് ഷർട്ട്, മടക്കിവെച്ചിരിക്കുന്നു. ലൈറ്റ് നേവി ബ്ലൂ നിറത്തിലുള്ള ജീൻസ് ധരിച്ചിട്ടുണ്ട്. ഈ കുട്ടിയക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ, താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നതായി പോലീസ് അറിയിച്ചു.

ഇൻസ്പെക്റ്റർ ഓഫ് പൊലീസ് : 9497987061
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് : 9497980288
പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ : 0477 2702222

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0