കാണാതായ യുവതിയുടെ മൃതദേഹം കോൺഗ്രസ് യുവനേതാവിൻ്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ, നാല് പേർ കസ്റ്റഡിയിൽ.. #MissingCase

മലപ്പുറം തുവ്വൂരിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവടക്കം 4 പേർ അറസ്റ്റിൽ.  യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
  തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.  ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് സ്ഥലത്തെത്തിയത്.  തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതലാണ് കാണാതായത്.  പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യയാണ് സുജിത.

  കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.  മൃതദേഹം പൂർണമായി വീണ്ടെടുക്കാനായിട്ടില്ല.  ഫോറൻസിക് വിഭാഗം ഇന്ന് സ്ഥലത്തെത്തിയ ശേഷം മാത്രമേ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തൂ.  സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.