August 26 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 26 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 ആഗസ്റ്റ് 2025 | #NewsHeadlines

• സമഭാവനയുടെ സന്ദേശവുമായി, ഓണക്കാല വിളംബരമായി ഇന്ന് അത്തം. ഇനി പത്തുനാൾ വീട്ടുമുറ്റങ്ങളിൽ ഓണപ്പൂക്കൾ ചിരിക്കും. പത്താം നാൾ തിരുവോണം.

• ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ലഭിക്കും.  പ്രത്യേക ഉത്സവബത്ത 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450 രൂപയായി ഉയര്‍ത്തി. അങ്കണവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്കും 1450 രൂപ വീതം ലഭിക്കും.

• പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ദില്ലി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ  ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

• ലൈംഗിക ആരോപണ വിഷയത്തിൽ മുഖം രക്ഷിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജി ഒഴിവാക്കി കോൺഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. എംഎൽഎ സ്ഥാനം രാജി വെക്കില്ല.

• സാധാരണക്കാരന് കീശകീറാതെ ഓണം ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

• സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വസ്തു നിഷ്ഠമായി മനസിലാക്കുന്നതിന് ജനപക്ഷ സർക്കാരിന് സ്ഥിതി വിവര കണക്കുകകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• റിലയന്‍സ് ഫൗണ്ടേഷന്‍ നടത്തുന്ന സ്വകാര്യ മൃഗ പരിപാലന കേന്ദ്രമായ വന്‍താരയ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രിംകോടതി. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് സംഘം അന്വേഷിക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 26 ആഗസ്റ്റ് 2024 - #NewsHeadlinesToday

• ഷിരൂരില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ നടപടികളിലേക്ക് കടക്കാനൊരുങ്ങി അര്‍ച്ചനായ് രൂപീകരിച്ച സംയുക്ത രക്ഷാസമിതി.

• സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ നാട്ടിലെത്തിച്ചു. കേരള എക്സ്പ്രസ്സ്‌ ട്രെയിനിലാണ് കുട്ടിയുമായുള്ള സംഘം തിരുവനന്തപുരത്ത് എത്തിയത്. കുട്ടി നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ്.

• ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നടിമാർ.

• അർബുദ ചികിത്സയ്‌ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ കമ്പനി വിലയ്‌ക്ക്‌ രോഗികൾക്ക്‌ വ്യാഴാഴ്ച മുതൽ ലഭ്യമാകും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്യൂണിറ്റി ഫാർമസികളിലാണ്‌ ആദ്യഘട്ടത്തിൽ ലാഭരഹിത കൗണ്ടർ പ്രവർത്തിക്കുക.

• പ്രധാനമന്ത്രി വയനാട്ടിലെ ദുരന്ത മേഖല സന്ദർശിച്ച് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ നടപടിയില്ല.

• സർക്കാർ ആശുപത്രികളിലെ അടിസ്ഥാനസൗകര്യ വികസനത്തിന്‌ 69.35 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം. ആരോഗ്യകേരളം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാർഷിക പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.

• സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഉന്നയിച്ച പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘമാണ് രൂപീകരിച്ചത്.

• കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന ചിപ്സും ശർക്കരവരട്ടിയും "ഫ്രഷ് ബൈറ്റ്സ്' എന്ന ബ്രാൻഡിൽ വിപണിയിലേക്ക്.

• വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു.

• രാജ്യത്തെ സാധാരണക്കാരന്റെ കുടുംബ ബജറ്റില്‍ കാര്യമായ കുറവു വന്നതായി റിപ്പോര്‍ട്ട്. ഓഹരി വിപണിയിലെ ബ്രോക്കറേജ് സ്ഥാപനമായ സിസ്റ്റേമെട്രിക്സ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസ് എന്ന സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് യഥാര്‍ത്ഥ കുടുംബ വരുമാനത്തില്‍ കഴിഞ്ഞ കുറേ മാസമായി ഇടിവു വന്നതായി വെളിപ്പെടുത്തുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 26 ആഗസ്റ്റ് 2023 | #News_Headlines #Short_News

• വയനാട്ടിൽ കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടം തൊഴിലാളികൾ മരിച്ചു.  ജോലികഴിഞ്ഞ്‌ തിരിച്ചുപോവുന്നതിനിടെയാണ്‌ അപകടം. അപകടം വൈകിട്ട് മൂന്നരയോടെയാണ് നടന്നത്. കമ്പമല എസ്റ്റേറ്റ് തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചവരെല്ലാം.

• ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീ റാം വെങ്കിട്ടരാമന് തിരിച്ചടി .കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ ഹര്‍ജി തള്ളി.

• രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ ചന്ദ്രനില്‍ പ്രയാണം ആരംഭിച്ചു. റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്‍റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതും സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ലാന്‍ഡിംഗ് സമയത്തെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തിരുന്നു.

• നിലവിലുള്ള വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്‌ചയും തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ  കേന്ദ്രം പ്രവചനം. ഇത്‌ യാഥാർഥ്യമായാൽ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്‌താകും ഇത്‌.

• ജിഎസ്‌ടി നികുതി അടവ്‌ ഉറപ്പാക്കാനായി കേരള സർക്കാർ നടപ്പാക്കിയ ‘ലക്കി ബിൽ ആപ്‌’ പദ്ധതി കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നു. മേരാ ബിൽ മേരാ അധികാർ എന്നപേരിൽ ആപ്‌ ഉടൻ രാജ്യവ്യാപകമായി നടപ്പാക്കാനാണ്‌ ആലോചന.

• സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ടോട്ടെക്സ് മാതൃക ഒഴിവാക്കും.

• മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട സിബിഐ കേസുകളില്‍ വിചാരണ മണിപ്പൂരിന് പുറത്തേക്ക്,  വിചാരണ അസമില്‍ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇതിനായി രണ്ട് ജ‍ഡ്ജിമാരെ നിയമിക്കാന്‍ ഗുവാഹത്തി ഹൈക്കോടതിക്കും നിര്‍ദ്ദേശം നല്‍കി.

• ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം. എച്ച് എസ് പ്രണോയ് സെമി ഫൈനലിൽ. നിലവിലെ ലോക ചാമ്പ്യനെ വീഴ്ത്തി മുന്നോട്ട്. ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെയാണ് പരാജയപ്പെടുത്തിയത്.

• തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി. ഓഗസ്റ്റ് 26,27,28,29 ദിവസങ്ങളിലാണ് ബാങ്ക് അവധി. ഓഗസ്റ്റ് 30ന് ബാങ്ക് തുറന്ന് പ്രവർത്തിക്കുമെങ്കിലും ഓഗസ്റ്റ് 31ന് വീണ്ടും ബാങ്ക് അവധിയാണ്.






News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0