Science എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Science എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഗഗൻയാൻ ഉൾപ്പെടെ നിർണായക പദ്ധതികൾക്ക് ഭീഷണി; ഐഎസ്ആർഒയിൽ കൂട്ടരാജി തടയാൻ കർശന നിയന്ത്രണം #ISRO



ഐഎസ്ആർഒയിൽ നിർണായക ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെയും സാങ്കേതിക പ്രവർത്തകരുടെയും കൂട്ടരാജി തടയാൻ ബഹിരാകാശ വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗഗൻയാൻ ഉൾപ്പെടെയുള്ള സുപ്രധാന പദ്ധതികൾക്ക് ഇത് ഭീഷണിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

സമീപകാലത്ത് നൂറിലേറെ ശാസ്ത്രജ്ഞരും സാങ്കേതിക പ്രവർത്തകരും ഐഎസ്ആർഒ വിട്ട സാഹചര്യത്തിലാണ് രാജിക്കും സ്വയംവിരമിക്കലിനും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സർക്കുലർ പുറത്തിറക്കിയത്. ഇത്തരം അപേക്ഷകളിൽ ഐഎസ്ആർഒ നേരിട്ട് അനുമതി നൽകരുതെന്നും, ബഹിരാകാശ വകുപ്പിന് കൈമാറണമെന്നുമാണ് പുതിയ നിർദേശം.

ബെംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിൽനിന്ന് 80 പേരും തിരുവനന്തപുരം വിഎസ്എസ്‌സിയിൽനിന്ന് 20 പേരും ഈയിടെ രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ബഹിരാകാശ സഞ്ചാര പദ്ധതിയായ ഗഗൻയാൻ പോലുള്ള വലിയ ദൗത്യങ്ങൾക്കായുള്ള എൽവിഎം–3 റോക്കറ്റ് പദ്ധതി, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായ സ്‌പേഡെക്‌സ് ദൗത്യം, ചന്ദ്രയാൻ–3 പദ്ധതി എന്നിവയുടെ പ്രോജക്ട് ഡയറക്ടർമാരും പ്രധാന ചുമതലയുള്ള ശാസ്ത്രജ്ഞരും രാജി വെച്ചവരിൽ ഉൾപ്പെടുന്നു.

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് നിർണായകമായ ഗഗൻയാൻ, ചന്ദ്രയാൻ, ബഹിരാകാശ നിലയം തുടങ്ങിയ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള പുതിയ നയങ്ങൾ ഐഎസ്ആർഒയുടെ ഭാവി പദ്ധതികൾക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Hashtags: #ISRO #ഗഗൻയാൻ #ബഹിരാകാശവകുപ്പ് #ശാസ്ത്രജ്ഞർ #രാജിവെക്കൽ #Gaganyaan #SpaceDepartment #Scientists #IndiaSpace

കനത്ത ചൂടിൽ തണുപ്പ് തേടി പാമ്പുകളും ഇഴ ജന്തുക്കളും ; ജാഗ്രതയ്ക്കായി #Snakepedia വെബ്‌സൈറ്റ്.

ചൂട് മൂലം പാമ്പുകൾ പുറത്തേക്ക്; ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങളും ഡിജിറ്റൽ സഹായവും നൽകുവാൻ ഒരു വെബ്‌സൈറ്റ്.
കേരളത്തിൽ ചൂട് ശക്തമായി ഉയരുന്ന സാഹചര്യത്തിൽ പാമ്പുകൾ ആവാസവ്യവസ്ഥകളിൽ നിന്ന് പുറത്തേക്ക് വരുന്നതും മനുഷ്യരുമായുള്ള സമ്പർക്കം വർധിക്കുന്നതും ആശങ്ക ഉയർത്തുന്നു. വീടുകൾക്കു ചുറ്റും, കൃഷിയിടങ്ങളിൽ, വെള്ളം ലഭിക്കുന്ന പ്രദേശങ്ങളിൽ എന്നിവിടങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം കൂടുതലാകുന്നതോടെ പാമ്പുകടി കേസുകളും വർധിക്കുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സഹായകരമാകുന്നത് Snakepedia വെബ് ആപ്പ് ആണ് (https://snakepedia.org). ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വിവിധ പാമ്പുകളെ തിരിച്ചറിയാനും അവ വിഷമുള്ളതാണോ അല്ലയോ എന്ന് മനസ്സിലാക്കാനും, അടിയന്തര സാഹചര്യങ്ങളിൽ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാകുന്നു. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് പാമ്പിനെ തിരിച്ചറിയാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാമ്പുകടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വീടുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക;
• കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ഒഴിവാക്കുക.
• രാത്രിയിൽ പുറത്തുപോകുമ്പോൾ ടോർച്ച് ഉപയോഗിക്കുക.
• കൃഷിയിടങ്ങളിലും പുല്ല് കൂടുതലുള്ള സ്ഥലങ്ങളിലും നടക്കുമ്പോൾ ചെരുപ്പ് ധരിക്കുക.
• പാമ്പിനെ കണ്ടാൽ അതിനെ പ്രകോപിപ്പിക്കാതിരിക്കുക.
• കടിയേറ്റാൽ ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ ചികിത്സ തേടുക.
• വീട്ടുവൈദ്യങ്ങൾ ഒഴിവാക്കുക

ചൂട് കൂടുന്ന ഈ കാലയളവിൽ ജാഗ്രതയും ശരിയായ അറിവും അനിവാര്യമാണ്. ശാസ്ത്രീയമായ അറിവുകൾ ഡിജിറ്റലായി നൽകുന്ന  Snakepedia പോലുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ പാമ്പുകടിയേറ്റ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Snake bite Kerala, summer snake danger, Snakepedia app, snake awareness Kerala, snake bite prevention tips, Kerala health alert snake bite

അമ്പിളിമാമന്റെ മടിയിലിലേക്ക് വീണ്ടും മനുഷ്യർ.. ആർട്ടെമിസ് വിക്ഷേപണം വിജയം... #Artemis

അരനൂറ്റാണ്ടിനുശേഷം മനുഷ്യർ ചന്ദ്രനിലേക്ക് തിരിച്ചു. നാസയുടെ ചരിത്രപ്രസിദ്ധമായ ചാന്ദ്ര ദൗത്യം ആർട്ടെമിസ് II ദൗത്യം വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4:30 ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ആർട്ടെമിസ് പറന്നുയർന്നു. ദൗത്യത്തിനായി SLS റോക്കറ്റ് ഉപയോഗിച്ചത്.

നാലംഗ സംഘമാണ് ദൗത്യത്തിൽ ഉള്ളത്. നാസ ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവർ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശയാത്രികരായ ജെറമി ഹാൻസെനൊപ്പം സംഘത്തിലുണ്ട്. ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കെടുക്കുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീന. പത്ത് ദിവസത്തെ ദൗത്യത്തിൽ ചന്ദ്രനിൽ ഇറങ്ങില്ല, മറിച്ച് ജീവൻ നിലനിർത്തുന്നതിനുള്ള സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുന്നതിനുമായി ചന്ദ്രനെ ഭ്രമണം ചെയ്യും.

നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റും ഓറിയോൺ ബഹിരാകാശ പേടകവും ഒരുമിച്ച് ഉപയോഗിക്കുന്ന ആദ്യത്തെ മനുഷ്യ ദൗത്യമാണിത്. ഭാവിയിലെ ചാന്ദ്ര ലാൻഡിംഗ് നടത്തുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ഫെബ്രുവരിയിൽ നടക്കാനിരുന്ന ദൗത്യം സാങ്കേതിക പ്രശ്‌നത്തെത്തുടർന്ന് മാറ്റിവച്ചിരുന്നു.  1972-ൽ നടന്ന അപ്പോളോ 17 ദൗത്യമായിരുന്നു ചന്ദ്രനിലേക്കുള്ള ഇതിന് മുന്പുള്ള  മനുഷ്യ ദൗത്യം. അതിനുശേഷം ഇതാദ്യമായാണ് മനുഷ്യർ ചന്ദ്രനിൽ എത്തുന്നത്.

"സൂര്യൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നു, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും" നിങ്ങൾക്കും കിട്ടിയില്ലെ ഈ മെസ്സേജ് ? വാർത്ത സത്യമോ ? ഇവിടെ വായിക്കുക : | Malayoram News #FACT_CHECK #Aphelion


കണ്ണൂർ:
“നാളെ പുലർച്ചെ മുതൽ സൂര്യൻ ഭൂമിയിൽ നിന്ന് കൂടുതൽ അകന്നുപോകും, കാലാവസ്ഥ തണുക്കും, ശാരീരിക അസ്വസ്ഥതകൾ വർധിക്കും” എന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിക്കുകയാണ്. ആസ്ത്മയും ശ്വാസം മുട്ടലും ഉള്ള സുഹൃത്തുക്കൾക്ക് ഈ മെസ്സേജ് ഷെയർ ചെയ്ത് സഹായിക്കുന്ന കൂട്ടുകാരെയും നമുക്ക് ഉണ്ടാകും,  എന്നാൽ ഈ പ്രചാരണത്തിന്റെയാഥാർത്ഥ്യംഎന്താണെന്ന്നമുക്ക്നോക്കാം.

എന്താണ് പ്രചരിക്കുന്ന സന്ദേശം?


നാളെ പുലർച്ചെ 5:27 മുതൽ സൂര്യൻ ഭൂമിയിൽ നിന്ന് കൂടുതൽ അകന്നുപോകും, ഇത് വായു തണുക്കാൻ കാരണമാകുന്നു. ഈ പ്രതിഭാസത്തെ അഫെലിയോൺ എന്ന് വിളിക്കുന്നു. സാധാരണയായി, ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം 90,000,000 കിലോമീറ്ററാണ്. അഫെലിയോൺ സമയത്ത്, സൂര്യൻ 152,000,000 കിലോമീറ്റർ അകലെയാണ്. ഈ പ്രതിഭാസം ഈ വർഷം ഓഗസ്റ്റ് വരെ തുടരും. സാധാരണയായി, കാലാവസ്ഥ പതിവിലും തണുപ്പായിരിക്കും, ഇത് ജലദോഷം, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും.

അതിനാൽ, ഈ സമയത്ത്, ധാരാളം വെള്ളം കുടിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുക, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും രോഗം തടയുന്നതിനും.

ഈ പോസ്റ്റ് എല്ലാവരുമായും പങ്കിടാൻ മറക്കരുത്.

സൂര്യൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്ന അഫെലിയോൺ (Aphelion) പ്രതിഭാസം മൂലം തണുപ്പ് കൂടുമെന്നും, ജലദോഷം, ചുമ, ശ്വസന ബുദ്ധിമുട്ട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും സന്ദേശങ്ങൾ അവകാശപ്പെടുന്നു.

വസ്തുത എന്ത്?

ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം ഏറ്റവും കൂടുതലാകുന്ന ഘട്ടമാണ് അഫെലിയോൺ. ഇത് സാധാരണയായി ജൂലൈ മാസത്തിലാണ് സംഭവിക്കുന്നത്. അഫെലിയോൺ സമയത്ത് ഭൂമിയിൽ അസാധാരണമായ തണുപ്പോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന് ശാസ്ത്രീയമായി വ്യക്തമാണ്.

വിദഗ്ധരുടെ വിശദീകരണം

കാലാവസ്ഥാ നിരീക്ഷണ കൂട്ടായ്മയായ Weatherman Kerala വ്യക്തമാക്കുന്നത്, അഫെലിയോൺ കാരണം ഭൂമിയിൽ വലിയ തണുപ്പോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമെന്ന് പറയുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ പൂർണമായും തെറ്റാണെന്നാണ്. എല്ലാ വർഷവും ഇതേ തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ആവർത്തിക്കാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറയുന്നത്, ഭൂമിയിലെ ചൂട്–തണുപ്പ് നിയന്ത്രിക്കുന്നത് അഫെലിയോൺ അല്ലെന്നും, അന്തരീക്ഷ വ്യതിയാനങ്ങളും കാലാവസ്ഥാ ഘടകങ്ങളുമാണെന്നും ആണ്.

ഇപ്പോഴത്തെ സാഹചര്യം

ഭൂമി സൂര്യനോട് ഏറ്റവും അടുത്തിരിക്കുന്ന ഘട്ടമായ പെരിഹെലിയോൺ (Perihelion) ജനുവരി 3–4 തീയതികളിൽ കഴിഞ്ഞു. ഇപ്പോൾ അനുഭവപ്പെടുന്ന തണുപ്പിന് അഫെലിയോൺ–പെരിഹെലിയോൺ പ്രതിഭാസങ്ങളുമായി യാതൊരു ബന്ധവും ഇല്ല.

ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം

ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുന്നത് ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ്. അതിനാൽ വർഷം മുഴുവൻ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം മാറുന്നു. എന്നിരുന്നാലും, സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ശരാശരി ദൂരം ഏകദേശം 150 ദശലക്ഷം കിലോമീറ്റർ ആണ്. ഇതിനെ ഒരു ജ്യോതിശാസ്ത്ര യൂണിറ്റ് (AU) എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്നു.

Fact Check Verdict

വാർത്തയുടെ സത്യാവസ്ഥ : തെറ്റ് ❌
സൂര്യൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതിന്റെ പേരിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമെന്ന് പറയുന്ന പ്രചാരണം ഫേക്ക് ന്യൂസാണ് . മാത്രമല്ല, ഇത്തരം മെസ്സേജുകളിൽ "നാളെ" എന്നു പറയുമെങ്കിലും കൃത്യമായ ദിവസം നമുക്ക്കാണുവാൻ സാധിക്കില്ല, അതോടൊപ്പം "പോസ്റ്റ് എല്ലാവരുമായും ഷെയർ ചെയ്യണം" എന്ന എൻഡ് ലൈനും കൂടി ആകുമ്പോൾനമ്മളുടെ ഉള്ളിലെ നന്മ മരത്തിനെ ഉണർത്തി വ്യാജ വാർത്ത ഷെയർ ചെയ്യിപ്പിക്കയും ചെയ്യുന്നു.


🛑 Malayoram News മുന്നറിയിപ്പ്:
ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത സോഷ്യൽ മീഡിയ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് ഉറപ്പുള്ള ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ പരിശോധിക്കുക.

ഇന്ന് രാത്രിയിലെ ആകാശ വിസ്മയം കാണാൻ മറക്കല്ലേ, ഇനി കാണാൻ 2028 വരെ കാത്തിരിക്കണം.. #BloodMoon

സമ്പൂർണ ചന്ദ്രഗ്രഹണത്തിൻ്റെ ആകാശവിസ്മയം ദൂരദർശിനി സഹായം ഇല്ലാതെ ഞായറാഴ്ച രാജ്യത്ത് നേരിട്ട് ദൃശ്യമാകും.  സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുന്ന പ്രതിഭാസം ഇന്ന് ഇന്ത്യയിൽ എല്ലായിടത്തും ദൃശ്യമാകും.  ഞായറാഴ്ച രാത്രി ഏകദേശം 9.57 ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം 11 ന് പൂർണ ഗ്രഹണമായി മാറും.  ഉച്ചയ്ക്ക് 1.25ന് ഗ്രഹണം പൂർണമായി അവസാനിക്കും.

 ഈ സമയത്ത്, ചന്ദ്രൻ ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിൽ ദൃശ്യമാകും.  കാരണം, സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ, ഭൂമിയിലെ ഹ്രസ്വ-തരംഗ ദൈർഘ്യമുള്ള നിറങ്ങൾ കഴുകിപ്പോകുകയും കൂടുതൽ തരംഗദൈർഘ്യമുള്ള ഓറഞ്ച്, ചുവപ്പ് നിറങ്ങൾ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നു.  ഇന്ത്യയിൽ അടുത്ത പൂർണ ചന്ദ്രഗ്രഹണം 2028 ഡിസംബർ 31 ന് ആണ് ദൃശ്യമാവുക.

 എന്താണ് ബ്ലഡ് മൂൺ ?

 സമ്പൂർണ ചന്ദ്രഗ്രഹണ സമയത്ത് മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് ബ്ലഡ് മൂൺ.  ഒരു ചന്ദ്രഗ്രഹണം സൂര്യനിൽ നിന്നുള്ള പ്രകാശത്തെ തടയുകയും ചന്ദ്രനിൽ നിഴൽ വീഴുകയും ചെയ്യുന്നു.   എന്നാൽ, ഭൂമിയിൽ പതിക്കാതെ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന തരംഗദൈർഘ്യം കൂടുതലുള്ള ചുവന്ന രശ്മികൾ അന്തരീക്ഷത്തിൽ വ്യതിചലിച്ച് ചന്ദ്രനിൽ പതിക്കുന്നു.  അപ്പോൾ നിഴലിൽ നിൽക്കുന്ന ചന്ദ്രൻ ചുവപ്പ് അല്ലെങ്കിൽ ചെമ്പ് നിറത്തിൽ കാണപ്പെടുന്നു.  ഇതാണ് ബ്ലഡ് മൂൺ.

അവസാനമൊരുങ്ങുന്നുവോ? ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്ന താപവർദ്ധന..#science

 


ഭൂമിയിലെ ഓക്‌സിജന്‍ നിറഞ്ഞ അന്തരീക്ഷത്തിന്റെ ഭാവി ഇനി എത്രനാള്‍. മുന്‍കാല നിഗമനങ്ങളിലെ സമയ പരിധി കുറച്ചുകൊണ്ട് പുതിയ പഠനം പുറത്ത്. ജപ്പാനിലെ ടോഹോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കാലം മുന്നോട്ടു പോകുംതോറും സൂര്യന്റെ ചൂടും പ്രകാശവും വര്‍ധിക്കും. ഇത് ഭൂമിയുടെ കാലാവസ്ഥയെ ബാധിക്കും. ജലം ബാഷ്പീകരിക്കപ്പെടും, ഉപരിതല താപനില ഉയരും, കാര്‍ബണ്‍ ചക്രം ദുര്‍ബലമാകും, ഇത് സസ്യങ്ങളെ നശിപ്പിക്കുകയും ഓക്‌സിജന്‍ ഉത്പാദനം നിര്‍ത്തുകയും ചെയ്യും. ഗ്രേറ്റ് ഓക്‌സിഡേഷന്‍ ഇവന്റിന് മുമ്പുള്ള ആദ്യകാല ഭൂമിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ അന്തരീക്ഷം ഉയര്‍ന്ന അളവില്‍ മീഥേന്‍ ഉള്ള അവസ്ഥയിലേക്ക് മടങ്ങും.

ഭൂമിയിലെ ഓക്‌സിജന്‍ ഏകദേശം ഒരു ബില്യണ്‍ (100 കോടി) വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാകുമെന്നും ഇത് അതിജീവനം അസാധ്യമാക്കുമെന്നും നാസയുടെ പ്ലാനറ്ററി മോഡലിംഗ് ഉപയോഗിച്ച് ടോഹോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രവചിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിന് സംഭവിക്കാന്‍ സാധ്യതയുള്ള പരിണാമത്തെക്കുറിച്ചാണ് പഠനം നടത്തിയത്. ഇതിനായി 400,000 സിമുലേഷനുകള്‍ നടത്തി.

സൂര്യന്റെ തിളക്കം കൂടുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ അറിവും ആഗോള കാര്‍ബണേറ്റ്-സിലിക്കേറ്റ് ജിയോകെമിക്കല്‍ ചക്രവും അടിസ്ഥാനമാക്കി ഭൂമിയിലെ ജൈവമണ്ഡലത്തിന്റെ ആയുസിനെക്കുറിച്ച് വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അമിതമായ ചൂടും പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ CO2-ന്റെ (കാര്‍ബണ്‍ ഡയോക്‌സൈഡ്) ദൗര്‍ലഭ്യവും കാരണം ഭൂമിയിലെ ജൈവമണ്ഡലം അവസാനിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അത് ശരിയാണെങ്കില്‍, അന്തരീക്ഷത്തിലെ O2 (ഓക്‌സിജന്‍) അളവും വിദൂര ഭാവിയില്‍ കുറയുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, അത് എപ്പോള്‍, എങ്ങനെ സംഭവിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. അത്തരം ഒരു അന്തരീക്ഷത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെങ്കിലും അത് നമുക്കറിയാവുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും.

അമിതമായ ചൂടും CO2ന്റെ ദൗര്‍ലഭ്യവും കാരണം ഭൂമിയുടെ ജൈവമണ്ഡലം രണ്ട് ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്നാണ് മുന്‍കാല എസ്റ്റിമേറ്റുകള്‍ സൂചിപ്പിച്ചിരുന്നത്. ഈ പുതിയ ഗവേഷണം ആ സമയപരിധി ചുരുക്കുകയും ഒരു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഓക്‌സിജന്‍ അതിവേഗം ഇല്ലാതാകുമെന്ന് പ്രവചിക്കുകയും ചെയ്യുന്നുവെന്ന് ടോഹോ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ കസുമി ഒസാക്കി ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


രാത്രി കാണാന്‍ പോകുന്നത് അത്ഭുതം, നമ്മെ നോക്കി പുഞ്ചിരിക്കാന്‍ ഒരുങ്ങി ആകാശം; ഈ മാസം 25 ന് ട്രിപ്പിള്‍ കൺജങ്ക്ഷൻ #SpaceNews

 


ചിരി മനുഷ്യന് മാത്രമുള്ള അനുഗ്രഹമാണെന്ന് പറഞ്ഞു പഠിച്ച നമ്മളെ നോക്കി ചിരിക്കാന്‍ ഒരുങ്ങി ആകാശവും, നമ്മെ നോക്കി ചിരിക്കുന്ന അപൂർവ പ്രതിഭാസം കാണാൻതയ്യാറായി ഇരിക്കുക. ശുക്രൻ, ശനി, ചന്ദ്രൻ എന്നിവരുടെ ഈ സംയോഗം ഒരു ട്രിപ്പിൾ കൺജങ്ക്ഷൻ എന്നറിയപ്പെടുന്നു. ഈ മാസം 25-ാം തീയതി വെള്ളിയാഴ്ച രാവിലെ അവ ദൃശ്യമാകും. അവ മൂന്നും ഒരു സ്മൈലിയുടെ ആകൃതിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടും. ശുക്രനും ശനിയും മുഖത്ത് രണ്ട് കണ്ണുകളായി പ്രത്യക്ഷപ്പെടുമ്പോൾ, പുഞ്ചിരി പൂർത്തിയാക്കാൻ ചന്ദ്രക്കല ചേരും, അങ്ങനെ, അവ മൂന്നും ആകാശത്ത് പുഞ്ചിരിക്കും.

ആകാശം വ്യക്തമാണെങ്കിൽ, ലോകത്തിലെ എല്ലായിടത്തും ഇവ ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. നഗ്നനേത്രങ്ങൾ കൊണ്ടും അവയെ കാണാൻ കഴിയും. ബഹിരാകാശത്ത് രണ്ട് വസ്തുക്കൾ അടുത്ത് വരുമ്പോഴാണ് സംയോഗം, എന്നാൽ ഇവിടെ രണ്ട് ഗ്രഹങ്ങളും ഒരു ഉപഗ്രഹവും കൂടിച്ചേരുന്നത്, ഇതിനെ ട്രിപ്പിൾ കൺജങ്ക്ഷൻ എന്ന് വിളിക്കുന്നു. ശുക്രനും ശനിയും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നു എന്നതും ഈ പ്രതിഭാസത്തിന്റെ പ്രത്യേകതയാണ്. സൂര്യോദയത്തിന് മുമ്പ് മാത്രമേ അവയെ കാണാൻ കഴിയൂ, അതായത് അവ വളരെ കുറച്ച് സമയത്തേക്ക് ആകാശത്ത് ദൃശ്യമാകും.

ബഹിരാകാശത്തെ കണ്ണീര്‍ കണം, കല്‍പ്പന ചൗള വിട്ടുപിരിഞ്ഞ് 22 വര്‍ഷം.. #KalpanaChawla

 


ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗളയുടെ വിയോഗത്തിന്  22 വർഷം. 2003 ഫെബ്രുവരി 1 ന് കൊളംബിയ സ്‌പേസ് ഷട്ടിൽ ദുരന്തത്തിലാണ് കൽപന ജീവന്‍ വെടിഞ്ഞത്. ലോകത്തെ നടുക്കിയ വാർത്ത 2003 ഫെബ്രുവരി 1 ന് രാവിലെ 9 മണിയോടെയാണ് പുറത്തെത്തിയത്, STS-107 കൊളംബിയ തകർന്നു. അപകടത്തിൽ ഇന്ത്യൻ വംശജനായ ഗഗൻ ചൗള ഉൾപ്പെടെ ഏഴ് യാത്രക്കാരും മരിച്ചു. പതിനേഴു ദിവസത്തെ യാത്രയ്ക്ക് ശേഷം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ പേടകം ഇറങ്ങുന്നതിന് നിമിഷങ്ങൾ മുമ്പാണ് ദുരന്തം. വാഹനത്തെ മൂടിയിരുന്ന ഇന്ധന ടാങ്കിൻ്റെ ഒരു ചെറിയ കഷ്ണം പൊട്ടി ഇടതു ചിറകിൽ ഇടിക്കുകയായിരുന്നു. ചരിത്രപരമായ ഒരു ബഹിരാകാശ യാത്രയുടെ അവസാനം.


ബഹിരാകാശ പര്യവേഷണത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കൽപനയെ മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലേക്ക് നയിച്ചത്. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന ചൗള പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് 1980-കളിൽ കൽപന അമേരിക്കൻ പൗരയായി. കൊളറാഡോ സർവകലാശാലയിൽ നിന്ന് 1988-ൽ അവർ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പിഎച്ച്‌ഡി നേടി. 1994-ൽ ബഹിരാകാശയാത്രിക പരിശീലനം നേടി. 1997-ൽ അന്നത്തെ കൊളംബിയ ദൗത്യത്തിൽ അവൾ ആദ്യത്തെ ബഹിരാകാശ യാത്ര നടത്തി, ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യൻ വനിതയായി.

കൽപന ചൗളയുടെ രണ്ടാമത്തെയും അവസാനത്തെയും ബഹിരാകാശ പറക്കൽ STS 107-ലായിരുന്നു. ബഹിരാകാശയാത്രികരുടെ സുരക്ഷ ഉറപ്പാക്കാനാണ് പഠനം നടത്തിയത്.

ഈ ദുരന്തം കൊളംബിയ ദുരന്തത്തിന് ശേഷം കൽപനയ്ക്ക് മരണാനന്തര ബഹുമതികൾക്ക് കാരണമായി. കൽപന ചൗളയോടുള്ള ആദരസൂചകമായി നാസ ഒരു ബഹിരാകാശ പേടകത്തിന് അവരുടെ പേര് നൽകി. ഒരിക്കൽ ചന്ദ്രനിൽ കാലുകുത്തുന്നത് കൽപന സ്വപ്നം കണ്ടു. എന്നാൽ ആ ആകാശ സ്വപ്നം നാല്പതാം വയസ്സിൽ കൊളംബിയ ദുരന്തത്തിൽ തകർന്നു. കൽപ്പന അന്തരിച്ചിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ആ കരുത്തും ധൈര്യവും പുതിയ തലമുറയെ പ്രചോദിപ്പിക്കുന്നു.

ചൊവ്വയിൽ നിന്നും പുതിയ വാർത്ത ; ശുദ്ധ സൾഫർ സാന്നിദ്ധ്യം സ്ഥിരീകരിച്ച് നാസ. #NASA


 
നാസയുടെ മാർസ് ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ ക്രിസ്റ്റലിൻ സൾഫർ കല്ലുകൾ കണ്ടെത്തി.   ശുദ്ധമായ സൾഫർ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പറഞ്ഞു.   മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളുമായി ചേർന്ന് മാത്രമേ ചൊവ്വയിലെ സൾഫർ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ.   ചൊവ്വയിലെ സൾഫറിൻ്റെ വീഡിയോ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.



  സൾഫേറ്റുകൾ കണ്ടെത്തിയ ഗെഡിസ് വാലിസിൽ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം നാസ പരിശോധിച്ചുവരികയാണ്.   കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു വലിയ വെള്ളപ്പൊക്കം അനുഭവപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് Geddy's Wallis.    ശക്തമായ കാറ്റോ മണ്ണിടിച്ചിലോ കാരണമാണ് ഗെഡിസ് വാലിസ് രൂപപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.    2024 മെയ് 30 ന് നാസ പാറക്കഷണങ്ങളുടെ രൂപത്തിൽ സൾഫറിൻ്റെ ഒരു ചിത്രം പുറത്തുവിട്ടു.

ഇവർ ഇന്ത്യയുടെ അഭിമാനം, 'ഗഗൻയാൻ' യാത്രികരെ നയിക്കുന്നത് മലയാളി.. #Gaganyaan

ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്യാനിയിൽ പങ്കെടുക്കുന്ന നാല് യാത്രക്കാരെയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.  തിരുവനന്തപുരത്തെ വിഎസ്എസ്‌സിയിൽ വച്ചാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.  മലയാളി എയർഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അംഗത് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻഷു ശുക്ല എന്നിവരാണ് പരീക്ഷണ പൈലറ്റുമാർ.

  ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷത്തോളം റഷ്യയിൽ പരിശീലനം പൂർത്തിയാക്കി.  ബംഗളൂരുവിലെ ഐഎസ്ആർഒയുടെ കീഴിലുള്ള ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെൻ്ററിലും പരിശീലനം നടന്നു.  പ്രയാസകരമായ വെല്ലുവിളികൾ നേരിടാൻ കഴിവുള്ള ഫൈറ്റർ പൈലറ്റുമാരെയാണ് ദൗത്യത്തിനായി തിരഞ്ഞെടുക്കുന്നത്.  നാലുപേരെയും 2020ൽ ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തു.

ചന്ദ്രനിൽ ഇന്ത്യ, ചരിത്രം രചിച്ച് ഐഎസ്ആർഒ.. #Chandrayaan3

ചരിത്രദൗത്യം നിറവേറ്റി ചന്ദ്രയാൻ 3. സോഫ്റ്റ് ലാൻഡിങ് വിജയകരം. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യവും, ചന്ദ്രൻ്റെ ദക്ഷിണ ദ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യവുമായി ഇന്ത്യ.

ലൂണ ഇനി ഇല്ല, റഷ്യൻ പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി.. ലക്ഷ്യം പൂർത്തിയാക്കാൻ ചന്ദ്രയാൻ, ആകാംഷയോടെ ലോകം.. #SpaceNews

റഷ്യയുടെ ചാന്ദ്ര പേടകമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് സ്ഥിരീകരിച്ചു.  ഭ്രമണപഥം മാറ്റുന്നതിനിടെ പേടകത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രനിൽ പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.  പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായി റഷ്യൻ ബഹിരാകാശ വിഭാഗം ഇന്നലെ അറിയിച്ചിരുന്നു.

  ഓഗസ്റ്റ് 11 ന് വിക്ഷേപിച്ച ലൂണ തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തേണ്ടതായിരുന്നു.  ഇതിന് മുന്നോടിയായി ഭ്രമണപഥത്തിന്റെ ഏറ്റവും കുറഞ്ഞ ദൂരം 18 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററും ആക്കാനുള്ള ശ്രമം അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു.  അതേസമയം, ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ബുധനാഴ്ച ചന്ദ്രനിൽ ഇറങ്ങും.

ആത്മവിശ്വാസത്തോടെ ഐഎസ്ആർഒ : ഭൂമി വിട്ട് ചന്ദ്രയാൻ 3, ഇനി ചന്ദ്രൻ്റെ മടിത്തട്ടിലേക്ക്.. #Chandrayaan3

ചന്ദ്രയാൻ 3 ഭൂമിയുടെ  ഭ്രമണപഥങ്ങൾ വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു.  ട്രാൻസ്‌ലൂണാർ ഇഞ്ചക്ഷൻ എന്നറിയപ്പെടുന്ന ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.
അർദ്ധരാത്രി 12:15 ഓടെ പ്രൊപ്പൽഷൻ മൊഡ്യൂളിലെ LAM എഞ്ചിൻ പ്രവർത്തനക്ഷമമായി, പേടകം ചന്ദ്രനിലേക്ക് മടങ്ങി.  അടുത്ത നിർണായക ഘട്ടം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനമാണ്.

ഇത് ഓഗസ്റ്റ് 5-ന് ആയിരിക്കും. മുൻ ചന്ദ്രയാൻ ദൗത്യങ്ങളിൽ ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്‍റെ അനുഭവമാണ് ഇത്തവണ ഐഎസ്ആർഒയുടെ ആത്മവിശ്വാസം ഉയർത്തുന്നത്.

  ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താൻ പേടകത്തിന് ഏകദേശം 400,000 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.  ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം, പേടകവും ചന്ദ്രനും തമ്മിലുള്ള ദൂരം ക്രമേണ കുറയും.  ചന്ദ്രനിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഒരു വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷം, പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും വേർപെടുത്തും.  ഓഗസ്റ്റ് 17-നാണ് ഇത് നടക്കുക. ഒപ്പം സോഫ്റ്റ് ലാൻഡിംഗും.  ഓഗസ്റ്റ് 23ന് വൈകിട്ട് 5.47ന് നടക്കുന്ന സോഫ്റ്റ് ലാൻഡിംഗിനായി രാജ്യം കാത്തിരിക്കുകയാണ്.



ചന്ദ്രയാന്‍ കുതിക്കുന്നു, വിക്ഷേപണം വിജയം, അഭിമാനത്തോടെ ഇന്ത്യ.. #Chandrayaan

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിലേക്ക് കുതിക്കുന്നു. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പുലർച്ചെ 2.35നാണ് എൽവിഎം 3 എം 4 ചന്ദ്രയാൻ 3 റോക്കറ്റ് കുതിച്ചുയർന്നത്. ചന്ദ്രനിലെ നിഗൂഢതകളുടെ അന്വേഷണ ചരിത്രത്തിൽ ഇന്ത്യയുടെ പുതിയ കുതിപ്പാണ് രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നുള്ള പേടകത്തിന്റെ വിക്ഷേപണം. 22-ാം മിനിറ്റിൽ ആദ്യ ഭ്രമണപഥത്തിലെത്തി. ബഹിരാകാശ പേടകം പ്രതീക്ഷിച്ചപോലെ സഞ്ചരിക്കുന്നുണ്ടെന്നും രാജ്യത്തിന് ഇത് അഭിമാന നിമിഷമാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.


വ്യാഴാഴ്ച പുലർച്ചെ 1.05നാണ് 26 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ ആരംഭിച്ചത്. തുടർന്ന് റോക്കറ്റിന് ഇന്ധനം നിറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടൊപ്പം റോക്കറ്റും പ്രോബ് സോഫ്‌റ്റ്‌വെയറും ഇലക്‌ട്രോണിക് സംവിധാനങ്ങളും മർദ വ്യതിയാനങ്ങളും മറ്റും തുടർച്ചയായി നിരീക്ഷിച്ചു.

കൗണ്ട്ഡൗണിന്റെ അവസാനം, സ്വയംഭരണ സംവിധാനം വിക്ഷേപണ ചുമതല ഏറ്റെടുത്തു. വിക്ഷേപണത്തിന്റെ പതിനാറാം മിനിറ്റിൽ ചന്ദ്രയാൻ ഭൂമിക്കടുത്തുള്ള താൽക്കാലിക ഭ്രമണപഥത്തിലെത്തും. വരും ദിവസങ്ങളിൽ ഭ്രമണപഥം ഘട്ടംഘട്ടമായി ഉയർത്തും.

കൺട്രോൾ റൂമിൽ നിന്നുള്ള കമാൻഡുകൾ വഴി ത്രസ്റ്ററുകൾ കത്തിക്കാം. അഞ്ച് ഘട്ടങ്ങളിലായി പാത ഉയർത്താനാണ് തീരുമാനം. ഓഗസ്റ്റ് ആദ്യവാരം പേടകം ഭൂമിയുടെ ഗുരുത്വാകർഷണമണ്ഡലം ഭേദിച്ച് ചന്ദ്രനിലെത്തും. നീണ്ട യാത്രക്കൊടുവിൽ ആഗസ്റ്റ് മൂന്നാം വാരം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പ്രവേശിക്കും. പിന്നീട് ചന്ദ്രന്റെ ഏതാനും നൂറു കിലോമീറ്റർ ഉള്ളിൽ എത്തിക്കും. പ്രൊപ്പൽഷൻ മൊഡ്യൂൾ പിന്നീട് വേർപെടുത്തിയിരിക്കുന്നു. വീണ്ടും 50 കിലോമീറ്റർ അരികിലേക്ക് നീങ്ങും. ആഗസ്ത് 23-നോ 24-നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം ഇറങ്ങും. എതിർ ദിശകളിലേക്ക് നാല് ത്രസ്റ്ററുകൾ വെടിവെച്ചാണ് വേഗത നിയന്ത്രിക്കുന്നത്. സെൻസറുകളുടെ സഹായത്തോടെ സ്വയം നിയന്ത്രിത സംവിധാനമാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത്. ലാൻഡറിനും റോവറിനും ആറ് പ്രധാന പരീക്ഷണ ഉപകരണങ്ങൾ ഉണ്ട്. രണ്ടാഴ്ചത്തെ പര്യവേക്ഷണത്തിന് ഇവ ഉപയോഗിക്കും.

1752 കിലോഗ്രാം ഭാരമുള്ള ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറക്കി അതിനുള്ളിലെ റോവർ ചന്ദ്രോപരിതലത്തിൽ ഇറക്കി സമീപത്ത് രാസപര്യവേഷണം നടത്തുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ അവസാന നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട ചന്ദ്രയാൻ-2 ന്റെ വിക്രം ലാൻഡറിന്റെ പരിഷ്കരിച്ച പതിപ്പാണ് മൂന്നാം ദൗത്യത്തിന്റെ ലാൻഡർ. ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രനിൽ ഇറങ്ങാൻ ലക്ഷ്യമിടുന്ന ലാൻഡറിന്റെ വിജയത്തോടെ, ചന്ദ്രനിൽ റോവർ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.


ആകാശത്തിൽ കാണാം അത്ഭുത കാഴ്ച, വാന നിരീക്ഷകർക്ക് വിസ്മയമൊരുക്കി ഉൽക്കാവർഷം കാണാം ഡിസംബർ 14 -നും 15 -നും... | #Geminid_Meteor_Shower_2022

ഈ വർഷത്തെ ഏറ്റവും വലിയ ഉൽക്കാവർഷങ്ങളിലൊന്നായാണ് ജെമിനിഡ് ഉൽക്കാവർഷത്തെ കണക്കാക്കുന്നത്.  ഈ വർഷം, ഡിസംബർ 14 നും ഡിസംബർ 15 നും രാത്രികളിൽ ജെമിനിഡ്സ് ഉച്ചസ്ഥായിയിലെത്തും. സമയവും തീയതിയും അനുസരിച്ച്, ഉൽക്കാവർഷം മണിക്കൂറിൽ 150 എണ്ണം വരെ കാണാം. 

 ഉൽക്കാവർഷവും അതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട എല്ലാ കാര്യങ്ങളും.

നിങ്ങൾക്ക് എങ്ങനെ കാണാമെന്നത് ഇവിടെയുണ്ട്, തുടർന്ന് വായിക്കുക.. 
  എങ്ങനെ കാണും
ജെമിനി നക്ഷത്രസമൂഹത്തിൽ നിന്നാണ് ജെമിനിഡ് ഉൽക്കാവർഷത്തിന് ഈ പേര് ലഭിച്ചത്, കാരണം ഉൽക്കാവർഷത്തിന്റെ ഉത്ഭവം അവിടെ നിന്നാണ്.  മറ്റ് പല ആകാശ സംഭവങ്ങളിൽ നിന്നും വ്യത്യസ്തമായി, ഉൽക്കാവർഷം കാണാൻ നിങ്ങൾക്ക് പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല.

 ഉൽക്കാവർഷത്തിന്റെ മികച്ച ദൃശ്യം ലഭിക്കുന്നതിന്, നഗരത്തിലെ പ്രകാശമാനമായ ലൈറ്റുകളിൽ നിന്ന് ഒരു ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തുക.  നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് വേണ്ടത് തെളിഞ്ഞ ആകാശമാണ്.  നിങ്ങൾ ലൊക്കേഷനിൽ എത്തിക്കഴിഞ്ഞാൽ, ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ നിങ്ങളുടെ കണ്ണുകൾ ഇരുട്ടിലേക്ക് ക്രമീകരിക്കാൻ അനുവദിക്കുക.  ഉൽക്കാവർഷത്തിൽ നിന്ന് ഉത്ഭവിക്കുന്ന ജെമിനി നക്ഷത്രസമൂഹത്തെ കണ്ടെത്താൻ നിങ്ങളുടെ ഫോണിൽ ഒരു ഇന്ററാക്ടീവ് സ്കൈ മാപ്പ് ആപ്ലിക്കേഷൻ ഉപയോഗിക്കാം.

 എന്താണ് ജെമിനിഡ് ഉൽക്കാവർഷം?

 3200 ഫൈറ്റൺ എന്ന ഉൽക്കയാണ് ജെമിനിഡ് ഉൽക്കാവർഷത്തിന് കാരണം.  ജെമിനിഡ് ഉൽക്കാവർഷവും ക്വാഡ്രാന്റിഡ്സ് ഉൽക്കാവർഷവും മാത്രമാണ് വാൽനക്ഷത്രം മൂലം ഉണ്ടാകാത്ത പ്രധാന ഉൾക്കാ വർഷങ്ങൾ.  3200 ഫൈറ്റൺ ഉൽക്കാപതനം അവശേഷിപ്പിച്ച പൊടിപടലത്തിലൂടെ ഭൂമി കടന്നുപോകുമ്പോൾ, ഉൽക്കാശില അവശേഷിപ്പിച്ച ചില ഉൽക്കാശിലകൾ നമ്മുടെ ഗ്രഹത്തിന്റെ മുകളിലെ അന്തരീക്ഷത്തിൽ കത്തുകയും ജെമിനിഡ് ഉൽക്കാവർഷമായി നമുക്ക് ദൃശ്യമാകുകയും ചെയ്യുന്നു.

#BLACKHOLE : തമോഗർത്തങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പുതിയ വിവരങ്ങൾ അപഗ്രഥിച്ച് ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ.

ഇന്ത്യയുടെ യുജിഎംആർടിയും ആസ്ട്രോസാറ്റും ഖഗോള സംഭവത്തെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്, ലഡാക്കിലെ ഒരു ഹിമാലയൻ ദൂരദർശിനിയിലെ ഒരു കൂട്ടം ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ, 8.5 ബില്യൺ പ്രകാശവർഷം അകലെ - (അതായത് കണക്കാക്കപ്പെടുന്ന പ്രപഞ്ചത്തിന്റെ പകുതിയിലധികം അകലെ) - ഒരു സൂപ്പർമാസിവ് ബ്ലാക്ക് ഹോൾ വഴി പിളർന്ന് മരിക്കുന്ന നക്ഷത്രത്തിന്റെ മരണത്തെക്കുറിച്ചുള്ള പഠനങ്ങൾ ലോകത്തിന് മുന്നിൽ അറിയിച്ചു.

 ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ദൂരെയുള്ളതിൽ നിന്ന് ഏറ്റവും ശക്തമായ ഫ്ലാഷ് സൃഷ്ടിച്ച അപൂർവ കോസ്മിക് സംഭവം - (ഇത് സൂര്യനേക്കാൾ 1,000 ട്രില്യൺ മടങ്ങ് കൂടുതൽ പ്രകാശമുള്ളതാണ്) - നാല് ഭൂഖണ്ഡങ്ങളിലെയും ബഹിരാകാശത്തുനിന്നും ദൂരദർശിനികളുടെ ശൃംഖല നിരീക്ഷിച്ചെങ്കിലും, അതിനെ കൃത്യമായി നിർവചിച്ചത് ഇന്ത്യ ആയിരുന്നു.  ഹാൻലെയിലെ ടെലിസ്‌കോപ്പ്, ഫ്ലാഷിന്റെ അസാധാരണമായ സ്വഭാവത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്ര സമൂഹത്തിന് അത് കണ്ടെത്തിയതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ ആദ്യത്തെ സൂചന നൽകി.

 ഫെബ്രുവരി രണ്ടാം വാരത്തിൽ കാലിഫോർണിയ ആസ്ഥാനമായുള്ള സ്വിക്കി ട്രാൻസിന്റ് ഫെസിലിറ്റി ആകാശത്ത് മിന്നുന്ന മിന്നലിന്റെ പുതിയ ഉറവിടം കണ്ടെത്തിയതോടെയാണ് കഥ ആരംഭിച്ചത്.  AT2022cmc എന്ന് പേരിട്ടിരിക്കുന്ന ഇത് അതിവേഗം തിളങ്ങുകയും പെട്ടെന്ന് മങ്ങുകയും ചെയ്തു.

 “ഞങ്ങൾ ഉടൻ തന്നെ പ്രവർത്തനത്തിലേക്ക് നീങ്ങുകയും ഗ്രോത്ത്-ഇന്ത്യ ടെലിസ്‌കോപ്പ് ഉപയോഗിച്ച് ദൈനംദിന നിരീക്ഷണങ്ങൾ നേടുകയും ചെയ്തു,” ഐഐടി ബോംബെയിലെ പിഎച്ച്ഡി വിദ്യാർത്ഥി ഹർഷ് കുമാർ പറഞ്ഞു.  "ഞങ്ങൾ ദിവസേന പഠിക്കുന്ന ഡസൻ കണക്കിന് മറ്റ് ഉറവിടങ്ങളിൽ നിന്ന് ഒബ്ജക്റ്റ് അദ്വിതീയവും അപ്രതീക്ഷിതവുമായ നിരക്കിൽ മങ്ങുന്നതായി ഞങ്ങളുടെ ഡാറ്റ കാണിക്കുന്നു".

 ഇത് ഇന്ത്യയുടെ GMRT, Astrosat ഒബ്സർവേറ്ററി എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 20-ലധികം ദൂരദർശിനികളുടെ തുടർ നിരീക്ഷണങ്ങളുടെ ഒരു നിരയിലേക്ക് നയിച്ചു.

 ജ്യോതിശാസ്ത്രജ്ഞർ മരിക്കുന്ന ഒരു നക്ഷത്രത്തിന്റെ അവസാനത്തെ ടാംഗോ നിരീക്ഷിച്ചു, അത് ഒരു സൂപ്പർമാസിവ് തമോദ്വാരത്താൽ വിഴുങ്ങപ്പെട്ടു, മരിക്കുന്ന ഒരു നക്ഷത്രം ഒരു സൂപ്പർമാസിവ് ബ്ലാക്ക് ഹോളിന് വളരെ അടുത്ത് പറക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് അവർക്ക് ആശയങ്ങൾ നൽകി.

 "ഇത് താരത്തിന് ശുഭകരമായി അവസാനിക്കുന്നില്ല", ഐഐടി ബോംബെയിലെ ജ്യോതിശാസ്ത്രജ്ഞനും ടീം അംഗവുമായ വരുൺ ഭാലേറാവു പറഞ്ഞു.  "തമോദ്വാരത്തിന്റെ ഗുരുത്വാകർഷണ വേലിയേറ്റ ശക്തികളാൽ നക്ഷത്രം ശക്തമായി വേർപെടുത്തപ്പെടുന്നു.  നക്ഷത്രത്തിന്റെ കഷണങ്ങൾ തമോദ്വാരത്തിന് ചുറ്റും ഒരു സ്പിന്നിംഗ് ഡിസ്ക് ഉണ്ടാക്കുന്നു, ഒടുവിൽ അത് ദഹിപ്പിക്കപ്പെടുന്നു.  അത്തരം സംഭവങ്ങളെ ടൈഡൽ ഡിസ്‌റപ്‌ഷൻ ഇവന്റുകൾ അല്ലെങ്കിൽ ടിഡിഇ എന്ന് വിളിക്കുന്നു.

 AT2022cmc ന് മുമ്പ്, ഗാമാ-റേ ബഹിരാകാശ ദൗത്യങ്ങളിലൂടെ മുമ്പ് അറിയപ്പെട്ടിരുന്ന രണ്ട് ജെറ്റഡ് TDE-കൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, അത്തരം ജെറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന വികിരണത്തിന്റെ ഏറ്റവും ഉയർന്ന ഊർജ്ജ രൂപങ്ങൾ ഇത് കണ്ടെത്തുന്നു.  ഒരു ദശാബ്ദം മുമ്പാണ് അവസാനമായി ഇത്തരമൊരു കണ്ടെത്തൽ.

 മഹാവിസ്ഫോടനം 13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതിനാൽ, ശാസ്ത്രജ്ഞർ നിരീക്ഷിച്ചത് ഒരു യുവ പ്രപഞ്ചത്തിൽ സംഭവിച്ചു.  "മരിച്ച നക്ഷത്രത്തിന്റെ വിശദാംശങ്ങൾ കണക്കാക്കുന്നത് ബുദ്ധിമുട്ടാണ് (അത് ഇതിനകം തന്നെ കീറിമുറിച്ചതിനാൽ മാത്രമാണ് അത് പ്രകാശിച്ചത്), പക്ഷേ ഇത് ഒരു സാധാരണ നക്ഷത്രമായിരുന്നു, ഒരുപക്ഷേ സൂര്യന്റെ പിണ്ഡത്തിന് പോലും സമാനമാണ്.  കൂടാതെ, അത് വിചിത്രമായ എന്തെങ്കിലും ചെയ്തു," ഭലേറാവു ഡിഎച്ച്‌നോട് പറഞ്ഞു.

 നക്ഷത്ര പദാർത്ഥത്തിന്റെ ഒരു ഭാഗം "ആപേക്ഷിക ജെറ്റുകൾ" ആയി പുറത്തിറങ്ങി - പ്രകാശവേഗതയോട് അടുത്ത് സഞ്ചരിക്കുന്ന ദ്രവ്യത്തിന്റെ കിരണങ്ങൾ - ഭൂമിയിലേക്ക് നയിക്കപ്പെടുന്നു.

 “ഞങ്ങളുടെ അലേർട്ടുകൾ മറ്റ് ജ്യോതിശാസ്ത്രജ്ഞരെ തുടർ നിരീക്ഷണങ്ങൾ നടത്താൻ പ്രേരിപ്പിച്ചു,” ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ മുൻ ഡയറക്ടർ ജി സി അനുപമ പറഞ്ഞു.  ഐയുസിഎഎ, എൻസിആർഎ എന്നിവയിൽ നിന്നുള്ള പൂനെ ആസ്ഥാനമായുള്ള രണ്ട് ഗ്രൂപ്പുകളും പഠനത്തിന്റെ ഭാഗമായിരുന്നു.

 ഇന്ത്യയുടെ യുജിഎംആർടിയും ആസ്ട്രോസാറ്റും വിഎൽഎയും ഹബിൾ ബഹിരാകാശ ദൂരദർശിനിയും ഖഗോള സംഭവത്തെക്കുറിച്ച് പഠിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളിൽ ഉൾപ്പെടുന്നു.  നേച്ചർ ആൻഡ് നേച്ചർ അസ്ട്രോണമിയിലെ രണ്ട് ഗവേഷണ പ്രബന്ധങ്ങളിൽ ഫലങ്ങൾ പ്രത്യക്ഷപ്പെട്ടു.

 “ഗ്രോത്ത് ഇന്ത്യ ഡാറ്റ ഉറവിടം സവിശേഷമാണെന്ന് ഞങ്ങളെ കാണിച്ചു.  അങ്ങനെയില്ലെങ്കിൽ, ഈ വസ്തുവിന്റെ തീവ്ര സ്വഭാവം വെളിപ്പെടുത്തുന്ന ഈ നിരീക്ഷണങ്ങൾ ഞങ്ങൾ ഏറ്റെടുക്കില്ലായിരുന്നു, ”മേരിലാൻഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനും പഠനത്തിന്റെ പ്രധാന രചയിതാക്കളിൽ ഒരാളുമായ ഇഗോർ ആൻഡ്രിയോണി പറഞ്ഞു.

ഐഎസ്ആർഒ യുടെ #PSLV-C54 ദൗത്യം വിജയം.. #ISRO

ശ്രീഹരിക്കോട്ട : ബഹിരാകാശത്ത് 8 നാനോ ഉപഗ്രഹങ്ങൾ സ്ഥാപിക്കാനുള്ള 2 മണിക്കൂർ നീണ്ട ദൗത്യത്തിനിടയിൽ ISRO ശനിയാഴ്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-06 ഭ്രമണപഥത്തിൽ വിജയകരമായ വിക്ഷേപണം നടത്തി  ബഹിരാകാശ ഏജൻസിയുടെ പിഎസ്എൽവി-സി55 വിക്ഷേപണ വാഹനത്തിന്റെ സഹായത്തോടെയാണ് ദൗത്യം പൂർത്തിയാക്കിയത്.
ലിഫ്റ്റ് ഓഫ് ചെയ്ത് 17.17 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ സൺ സിൻക്രണസ് പോളാർ ഭ്രമണപഥത്തിൽ ഉപഗ്രഹം സ്ഥാപിച്ചു.

 ഇസ്രോയുടെ PSLV-C54 ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-06 ഭ്രമണപഥത്തിൽ സ്ഥാപിക്കുന്നു;  ദൗത്യം തുടരുന്നു

 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് സൺ സിൻക്രണസ് ഭ്രമണപഥത്തിലേക്ക് ഓഷ്യൻസാറ്റ് -3 എന്നറിയപ്പെടുന്ന EOS-06 ഉം 8 നാനോ ഉപഗ്രഹങ്ങളും വഹിച്ച് PSLV-C54 റോക്കറ്റ് ഇസ്രോ വിക്ഷേപിച്ചു.

 ശനിയാഴ്ച രാവിലെ 11 മണി കഴിഞ്ഞ് 56 മിനിറ്റാണ് റോക്കറ്റ് വിക്ഷേപണം വിജയകരമായി നടത്തിയത്.

 PSLV-C54/EOS-06 ദൗത്യം വിജയകരമായി വിക്ഷേപിച്ചു.

 PSLV-C54/EOS-06 ദൗത്യം വിജയകരമായി വിക്ഷേപിച്ചു.

 9 ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ പിഎസ്എൽവി-സി54 ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി കുതിച്ചു.

 1117 കിലോഗ്രാം ഭാരമുള്ള EOS-06 (Oceansat-03) ഉൾപ്പെടെ ഒമ്പത് ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് പിഎസ്എൽവി അതിന്റെ 56-ാമത് പറക്കലിൽ വിജയകരമായി കുതിച്ചുയർന്നു.

 PSLV-c54/EOS-06 ദൗത്യത്തിന്റെ കർട്ടൻ റൈസർ വീഡിയോ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ മീഡിയ സെന്ററിൽ പ്രദർശിപ്പിച്ചു.

 പിഎസ്എൽവിയുടെ നാലാമത്തെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുകയും ഒരു മണിക്കൂറോളം രണ്ടുതവണ നിർത്തുകയും ചെയ്യും, യാത്രാ ഉപഗ്രഹങ്ങളെ കുത്തിവയ്ക്കാൻ റോക്കറ്റ് 516.3 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് പറക്കുന്നു.

 15 മിനിറ്റിൽ താഴെ ശേഷിക്കുന്നതിനാൽ, പിഎസ്എൽവി-സി 54 വിക്ഷേപണത്തിനായി യാന്ത്രിക വിക്ഷേപണ ക്രമം ആരംഭിക്കാൻ മിഷൻ ഡയറക്ടർ അനുമതി നൽകി.

 ബംഗളൂരു ആസ്ഥാനമായുള്ള പിക്‌സെൽ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ സ്വകാര്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ 'ആനന്ദ്' കൂടി റോക്കറ്റ് വഹിക്കുന്നുണ്ട് .


#ARTEMIS_1 : #ആർട്ടമിസ് വിക്ഷേപണം വിജയം, ഇനി ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ മാനം..

ഫ്ലോറിഡ : ചന്ദ്രനിലേക്കുള്ള വലിയ ചുവടുവയ്പ്പിന്റെ ഭാഗമായി നാസ ആർട്ടെമിസ് 1 ചാന്ദ്ര മിസൈൽ വിക്ഷേപിച്ചു.  ഇത് ചന്ദ്രനെ വലം വെച്ച് വിവരങ്ങൾ ശേഖരിക്കും.  ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് ആർട്ടെമിസ് 1 വിക്ഷേപിച്ചത്.  ആർട്ടെമിസ് വിക്ഷേപിക്കാനുള്ള ശ്രമങ്ങൾ മുമ്പ് പലതവണ പരാജയപ്പെട്ടു.  ഇന്ധന ചോർച്ച, എൻജിൻ തകരാറുകൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയെല്ലാം വിക്ഷേപണം വൈകിപ്പിച്ചു.  എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ചന്ദ്രനിലേക്ക് കുതിച്ചിരിക്കുന്നു.
  42 ദിവസമാണ് ഈ പേടകത്തിന്റെ ഭ്രമണപഥം.  അത് ഭൂമിയുടെ ഗുരുത്വാകർഷണത്തെ മറികടക്കും.  എന്നാൽ ചന്ദ്രന്റെ ഗുരുത്വാകർഷണത്തിന് കീഴിലും വീഴും.  ഇത് തിരിക്കാൻ തുടങ്ങും.  ഈ ഭ്രമണം 42 ദിവസം തുടരുന്നു.  ഭാവിയിൽ മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നും വിവരമുണ്ട്.  ബഹിരാകാശ പേടകത്തിന്റെ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുകയാണ് ഇപ്പോഴത്തെ ദൗത്യം.  ഇത്തവണ മനുഷ്യർ ഉണ്ടാകില്ല.  അതിലൂടെ ഈ വാഹനത്തിന് മനുഷ്യരെ കയറ്റാൻ കഴിയുമോ എന്ന് കണ്ടെത്താനാകും.

 ഇത് ഘട്ടം ഘട്ടമായി ചന്ദ്രനിലെത്തും.  ആദ്യ ഘട്ടത്തിൽ ആർട്ടെമിസ് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 97 കിലോമീറ്റർ ഉയരത്തിലായിരിക്കും.
  ഇതിനുശേഷം ചന്ദ്രന്റെ ഗുരുത്വാകർഷണം ഉപയോഗിച്ച് കൂടുതൽ നീങ്ങും.  ചന്ദ്രന്റെ 60000 കിലോമീറ്ററിനുള്ളിൽ ഈ പേടകം കൊണ്ടുവരും.  ഡിസംബറിൽ വാഹനം സാന്റിയാഗോയിൽ ഇറങ്ങും.  മൂന്ന് ഡമ്മികളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.  ഇത് ചന്ദ്രനിലെ തരംഗങ്ങൾ, സമ്മർദ്ദം, വികിരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു.  ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദീർഘകാല ദൗത്യങ്ങൾക്ക് ഫലങ്ങൾ ഉപയോഗപ്രദമാകും.

#LUNAR_ECLIPSE : ഇന്ന് പൂർണ്ണ ചന്ദ്രഗ്രഹണം, കേരളത്തിൽ ഭാഗികമായി കാണാൻ കഴിയും.

ഈ വർഷത്തെ അവസാന പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. ഏഷ്യ, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക, വടക്കൻ, കിഴക്കൻ യൂറോപ്പിന്റെ ഭാഗങ്ങൾ, തെക്കേ അമേരിക്കയുടെ ഭൂരിഭാഗവും, വടക്കൻ അറ്റ്‌ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എന്നിവയിലെ ആളുകൾ സമ്പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ഇന്ത്യയിൽ, ചന്ദ്രോദയ സമയത്ത് എല്ലാ സ്ഥലങ്ങളിൽ നിന്നും ഗ്രഹണം ദൃശ്യമാകും. 14 മണിക്കൂർ 39 മിനിറ്റ് IST ന് ഗ്രഹണം ആരംഭിക്കും. മൊത്തം ഗ്രഹണം 15 മണിക്കൂർ 46 മിനിറ്റിൽ ആരംഭിക്കും. ഭൗമശാസ്ത്ര മന്ത്രാലയം പറഞ്ഞു, ഗ്രഹണത്തിന്റെ ഭാഗികവും സമ്പൂർണ്ണവുമായ ഘട്ടങ്ങൾ ഇന്ത്യയിലെ ഒരു സ്ഥലത്തുനിന്നും ദൃശ്യമാകില്ല, കാരണം ചന്ദ്രോദയത്തിന് മുമ്പ് ഈ പ്രതിഭാസങ്ങൾ പുരോഗമിക്കും. മൊത്തം, ഭാഗിക ഘട്ടങ്ങളുടെ അവസാനം രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ നിന്ന് ദൃശ്യമാകും. ഭാഗിക ഘട്ടത്തിന്റെ അവസാനം മാത്രമേ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് ദൃശ്യമാകൂ. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളായ കൊൽക്കത്ത, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിൽ, ചന്ദ്രോദയ സമയത്ത്, ഗ്രഹണത്തിന്റെ ആകെ ഘട്ടം പുരോഗമിക്കും. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ മറ്റ് നഗരങ്ങളിൽ, ചന്ദ്രോദയം നടക്കുമ്പോൾ, ഭാഗിക ഗ്രഹണം സമഗ്രത അവസാനിച്ചതിന് ശേഷം പുരോഗമിക്കും. ഒരു പൗർണ്ണമി ദിനത്തിൽ ഭൂമി സൂര്യനും ചന്ദ്രനുമിടയിൽ വരുമ്പോഴും മൂന്ന് വസ്തുക്കളും വിന്യസിക്കപ്പെടുമ്പോഴും ചന്ദ്രഗ്രഹണം സംഭവിക്കുന്നു. ഭൂമിയുടെ അംബ്രൽ നിഴലിൽ മുഴുവൻ ചന്ദ്രനും വരുമ്പോൾ ഒരു സമ്പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നു, ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയുടെ നിഴലിൽ വരുമ്പോൾ മാത്രം ഒരു ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നു.

MAN OF THE HOLE : ഭൂമിയിലെ ഏറ്റവും ഏകാന്തനായ മനുഷ്യൻ മരിച്ചു.. നമ്മൾ കൊന്നു.. അറിയണം ഈ വാർത്ത നമ്മൾ...



എഴുത്ത്‌ : പി.എം.സിദ്ധാർത്ഥൻ ശാസ്ത്രലേഖകൻ (റിട്ട. സയിന്റിസ്റ്റ്, ഐ.എസ്.ആർ.ഒ)

“മാളത്തിലെ മനുഷ്യൻ” മരിച്ചു.. അയാളുടെ കാട്  കയ്യേറി അയാളെ നിരാലംബനാക്കി മാറ്റിയ പരിഷ്‌കൃതരെ പാടേ തിരസ്കരിച്ച് ഒന്ന് രണ്ടു ദശാബ്ദങ്ങളോളം അവർക്ക് കാണാൻപോലും സാധ്യത നൽകാതെ ആമസോൺ കാടിന്റെ ഒരു ഭാഗത്ത് ഒറ്റയ്ക്ക് കഴിഞ്ഞ അയാൾ ആഗസ്ത് 28 ആം തിയതിക്കടുത്തായാണ് മരിച്ചുപോയതെന്ന്  കണക്കാക്കപെടുന്നു. അയാളുടെ ജീർണിച്ച ശവം ഒരു ഹമ്മോക്കിൽ (ഊഞ്ഞാൽ കിടക്ക) കണ്ടെത്തുകയായിരുന്നു.


പല ദശകങ്ങൾക്കും മുൻപ്, വർഷങ്ങളിലൂടെ വൻകിട കൃഷിക്കാർ (ranchers) അയാളുടെ ഗോത്രത്തിന്റെ ഭൂമി പിടിച്ചെടുക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തു.  നിസ്സഹായനായ ആ മനുഷ്യന്ന് പുറംലോകത്തെ പൂർണമായും തിരസ്കരിക്കുക അല്ലാതെ വേറെ മാർഗങ്ങളൊന്നുമില്ലായിരുന്നു എന്ന് ആദിവാസി-ഗോത്ര ജനവിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന സർവൈവൽ ഇന്റർനാഷനലിന്റെ (survival international) വക്താവായ  സാരാ ഷെങ്കർ പറയുന്നു.  അയാളുടെ മരണത്തോടെ  ഒരു ഗോത്രം കൂടി ഇല്ലാതായി എന്ന് ചിലർ പറയും. പക്ഷെ അങ്ങനെ ഒരു ഗോത്രം കൂടി ഇല്ലാതാവുകയല്ല , ഒരു ഗോത്രത്തെ കൂടി പരിഷ്‌കൃത മനുഷ്യർ ഇല്ലാതാക്കുകയാണ് ചെയ്തത്. സ്വയം ഇല്ലാതാവുന്നതിനേക്കാൾ ഭീകരമാണ് ഇല്ലാതാക്കപ്പെടുന്നത്” എന്ന് ഷെങ്കർ തുടരുന്നു.

അവരുടെ ഗോത്രത്തിലെ അവസാനത്തെ ആളായിരുന്നു അയാൾ എന്നതൊഴിച്ച് അയാളെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. പക്ഷെ പുറം ലോകവുമായി സമ്പർക്കം ഇല്ലാതെ അകന്നു നിൽക്കാനുള്ള അയാളുടെ ദൃഢനിശ്ചയം കാരണം ബ്രസീലിലും ലോകമെങ്ങും അയാൾ അറിയപ്പെട്ടു.

ഫോട്ടോ : Brazil’s National Indian Foundation 2011 പുറത്തുവിട്ട വീഡിയോയിൽ നിന്ന്

1990 ൽ ആണ്  ബ്രസീലിലെ ആദിവാസികൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനമായ  ഫ്യൂനായ്  (Funai) എന്ന സ്ഥാപനത്തിലെ  സന്നദ്ധ സേവകർ അയാളെ കണ്ടെത്തിയത്. അയാളുടെ ഗ്രാമത്തിന്നടുത്ത് ഉണ്ടായ വയലുകളും ഗ്രാമമാകെയും ട്രാക്ടറുകൾ കൊണ്ട് ഉഴുതു തകർത്തിരുന്നുഫ്യൂനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മാഴ്‌സെലോ ഡോസ് സാൻറ്റോസ് പറയുന്നു:  “അയാൾ ആരെയും വിശ്വസിച്ചിരുന്നില്ല. അത്രമേൽ വലിയ മാനസികാഘാതമായിരുന്നു (trauma) അയാൾ അനുഭവിച്ചിരുന്നത്.”  1980 കളിൽ എപ്പോഴോ നിയമ വിരുദ്ധമായി കാട് കയ്യേറി വലിയ തോതിൽ കൃഷി ചെയ്യുന്ന റേഞ്ചർമാർ  അയാളുടെ ഗ്രാമത്തിലെ ആൾക്കാർക്ക്  പഞ്ചസാരയും മറ്റും കൊടുത്ത് അവർ അത് സ്വീകരിക്കുമെന്നുറപ്പായപ്പോൾ  എലിവിഷം നൽകി എല്ലാവരെയും കൂട്ടക്കൊല ചെയ്യുക ആയിരുന്നു.  ഈ ഒരാൾ മാത്രം അന്ന് രക്ഷപ്പെട്ടിരിക്കാം.

Brazil’s National Indian Foundation 2011 പുറത്തുവിട്ട വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ

പുറംലോകത്ത് നിന്നുള്ളവരെ അയാൾ വളരെ അധികം ഭയപ്പെട്ടിരിക്കാം.  പുറം ലോകത്ത് നിന്ന്  അയാളുമായി സമ്പർക്കം പുലർത്താൻ ശ്രമിച്ചവരെ അയാൾ കെണി വെച്ചും  അമ്പെയ്തും  അകറ്റി നിർത്തുമായിരുന്നു. പിന്നീട് ഒരിക്കലും  ഫ്യൂനായിയുടെ ജോലിക്കാരോ സന്നദ്ധസേവകരോ  അയാൾ കാണത്തക്ക രീതിയിൽ വെച്ച ഉപകരണങ്ങളോ, വിത്തുകളോ, ഭക്ഷണമോ അയാൾ സ്വീകരിച്ചിരുന്നില്ല.

2009 പുറത്തിറങ്ങിയ Corumbiara (Vincent Carelli) ഡോക്യുമെന്ററിയിൽ മാളത്തിലെ മനുഷ്യൻ
കടപ്പാട് : Vincent Carelli/Corumbiara

അയാളറിയാതെ അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഫ്യൂനായിയുടെ ഒരു പ്രവർത്തകൻ ആണ് ആഗസ്ത് 28 ന് അയാളുടെ മൃതദേഹം കണ്ടെത്തിയത്. അയാളുടെ  ശരീരം കിടന്നിരുന്ന ഹമ്മോക്കിന്റെ എല്ലാ വശങ്ങളിലും വർണ തൂവലുകൾ പിടിപ്പിച്ചിരുന്നു. അയാൾക്ക് മരണം അടുത്തെത്തി എന്നറിയാമായിരിക്കാം. 60  വയസ്സായിക്കാണും എന്ന് കണക്കാക്കുന്നു. അയാൾ താമസിച്ചു  എന്ന് കരുതുന്ന സ്ഥലങ്ങളിൽ വലിയ കുഴികളും മാളങ്ങളും ഉണ്ടാക്കിയിരുന്നതായി കണ്ടെത്തിയതിനാലാണ്    അയാൾക്ക് “മാളത്തിലെ ആദിവാസി” എന്ന പേര് കിട്ടിയത്

ആമസോൺ മഴക്കാടിനകത്തെ ഗോത്രഗ്രാമം

ഏകദേശം 30-ലധികം ഗോത്രവർഗങ്ങൾ ആമസോൺ കാടുകളിൽ വസിക്കുന്നുണ്ട്. അവരുടെ അകെ ജനസംഖ്യ 10 ലക്ഷത്തോളമുണ്ടെന്ന് കണക്കാക്കുന്നു. അവർക്ക് പുറം ലോകവുമായി ഒരു ബന്ധവുമില്ല. അവരുടെ ജീവിതരീതികളെയോ  ആചാരങ്ങളെകുറിച്ച് ആർക്കും വലിയ അറിവൊന്നുമില്ല. എന്നാൽ പുറം ലോകം  അവരുടെ ലോകത്തേക്ക് അനധികൃതമായി കയറിക്കൊണ്ടേയിരിക്കുന്നു. ആമസോൺ കാടു കളുടെ വലുപ്പം വളരെ കുറഞ്ഞിട്ടുണ്ട്.  മനുഷ്യർ കാരണം  ഉണ്ടാവുന്ന തീപിടുത്തങ്ങളും വളരെയധികം വർധിച്ചിട്ടുണ്ട്.

2018 ൽ ജൈർ ബോൾസെന്റൊ ബ്രസീലിയൻ പ്രസിഡന്റ് ആയതിനു ശേഷം ഗോത്ര വർഗക്കാരുടെ  പ്രദേശങ്ങൾ കൂടുതൽ അക്രമിക്കപെടുന്നുണ്ട്. 2018 ൽ 109 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് 2021 ആയപ്പോൾ അത് 305 ആയി ഉയർന്നു. തദ്ദേശീയരോടുള്ള പുച്ഛം ബോൾസാന്റൊ ഒരിക്കലും മറച്ചുവെക്കാറില്ല. അമേരിക്കയിൽ അമേരിക്കൻ ഇന്ത്യക്കാരെ കൊന്നൊടുക്കിയത് പോലെ ആമസോണിൽ തദ്ദേശ വാസികളെയും കൊല്ലാതിരുന്നത് വലിയ തെറ്റായി പ്പോയി എന്ന് തുറന്ന് പറയാൻ അയാൾക്ക് മനസ്സാക്ഷി കുത്തില്ലായിരുന്നു. ഒരു തുണ്ടു ഭൂമിപോലും ഇനി ഗോത്രവർഗക്കാർക്കു കൊടുക്കില്ല എന്ന് ബോൾസെന്റൊ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബോൾസനാരോവിന്റെ ഫാസിസിസ്റ് ഭരണവും റേഞ്ചർ മാരുടെ നിരന്തരമായ  ആക്രമണവും ഭീകരമായ കാട്ടുതീയും എല്ലാം അവിടത്തെ ഗോത്രവർഗ്ഗക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. അതിന്റെ വേദനിപ്പിക്കുന്ന, പ്രതിരൂപമായിരുന്നു  പുറം ലോകത്തെ തിരസ്ക്കരിച്ച് ജീവിച്ച ആരാരുമില്ലാതെ ഒറ്റക് മരണത്തെ വരിച്ച ആ അജ്ഞാതനായ മനുഷ്യൻ.

വികസനത്തിന്റെയും സാമ്പത്തിക ഉയർച്ചയുടെയും പേരിൽ പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന പുറംലോകകർ നിരന്തരം കയ്യേറിക്കൊണ്ടിരിക്കുന്ന കാടുകളിൽ ജീവിക്കുന്ന ലോകത്തേയും, ഇന്ത്യയിലെയും കേരളത്തിലെയും ഗോത്രവർഗ്ഗക്കാരുടെ ഗതി യിലേക്കുള്ള ചൂണ്ടുപലക ആണോ ആ മാളത്തിലെ മനുഷ്യന്റെ അന്ത്യം?

കടപ്പാട് : ലൂക്ക ശാസ്ത്ര പോർട്ടൽ, കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്.


വീഡിയോ കാണാം


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0