സമീപകാലത്ത് നൂറിലേറെ ശാസ്ത്രജ്ഞരും സാങ്കേതിക പ്രവർത്തകരും ഐഎസ്ആർഒ വിട്ട സാഹചര്യത്തിലാണ് രാജിക്കും സ്വയംവിരമിക്കലിനും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സർക്കുലർ പുറത്തിറക്കിയത്. ഇത്തരം അപേക്ഷകളിൽ ഐഎസ്ആർഒ നേരിട്ട് അനുമതി നൽകരുതെന്നും, ബഹിരാകാശ വകുപ്പിന് കൈമാറണമെന്നുമാണ് പുതിയ നിർദേശം.
ബെംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിൽനിന്ന് 80 പേരും തിരുവനന്തപുരം വിഎസ്എസ്സിയിൽനിന്ന് 20 പേരും ഈയിടെ രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ബഹിരാകാശ സഞ്ചാര പദ്ധതിയായ ഗഗൻയാൻ പോലുള്ള വലിയ ദൗത്യങ്ങൾക്കായുള്ള എൽവിഎം–3 റോക്കറ്റ് പദ്ധതി, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായ സ്പേഡെക്സ് ദൗത്യം, ചന്ദ്രയാൻ–3 പദ്ധതി എന്നിവയുടെ പ്രോജക്ട് ഡയറക്ടർമാരും പ്രധാന ചുമതലയുള്ള ശാസ്ത്രജ്ഞരും രാജി വെച്ചവരിൽ ഉൾപ്പെടുന്നു.
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് നിർണായകമായ ഗഗൻയാൻ, ചന്ദ്രയാൻ, ബഹിരാകാശ നിലയം തുടങ്ങിയ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള പുതിയ നയങ്ങൾ ഐഎസ്ആർഒയുടെ ഭാവി പദ്ധതികൾക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.







വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.