ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 30 ആഗസ്റ്റ് 2023 | #Short_News #News_Headlines

• യുപിയില്‍ ഒരുവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഇതരമതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.

• തോഷഖാന അഴിമതി കേസില്‍ ജയിലിൽ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസം. ഇമ്രാൻ ഖാന്റെ മൂന്ന് വർഷം തടവു ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു.

• തിരുവോണ ദിവസം ആശുപത്രികളിൽ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രികൾ സന്ദർശിച്ചു. ജീവനക്കാർക്ക് ഓണ സമ്മാനവും നൽകിയാണ് മന്ത്രി മടങ്ങിയത്.

• ഗ്യാസിന്റെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. എല്‍പിജി സിലിണ്ടറിന് 200രൂപയാണ് കുറച്ചത്. . കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. ​ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും പ്രയോ​ജനം കിട്ടും. ഉജ്വല സ്കീമിലുള്ളവ‍ർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.

• മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂര്‍ പൊലീസിന്റെ വെടിവയ്പ്പിനെത്തുടര്‍ന്ന് കുകി വിഭാഗത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ഖൊയ്‌റന്‍ ടാക് ഗ്രാമത്തിലാണ് സംഭവം.ഗ്രാമത്തിന് കാവല്‍നിന്നയാളാണ് കൊല്ലപ്പെട്ടത്.

• ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ഇതുവരെ ആരും എത്തിപ്പെട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യമുണ്ടെന്ന് ചന്ദ്രയാന്‍-3 സ്ഥിരീകരിച്ചു. അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി.

• അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ 2023ലെ ഔദ്യോഗിക ഭൂപടത്തിനെതിരെ പ്രതിഷേധം അറിയിച്ച് ഇന്ത്യ.

• കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. നിലവില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്.
News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
MALAYORAM NEWS is licensed under CC BY 4.0