ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 19 ആഗസ്റ്റ് 2023 | #Short_News #News_Headlines

• ജമ്മുകശ്മീരിൽ കാർ​ഗിലിൽ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. കാർ​ഗിലിലെ ​ദ്രാസ് ന​ഗരത്തിലാണ് സ്ഫോടനം. 11 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ​ഗുരുതരമാണ്. കബഡി നല്ലയിലുള്ള ആക്രി കടയിലാണ് സ്ഫോടനമുണ്ടായത്.

• ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് നാല് വര്‍ഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.

• പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പത്മരാജന്റെ പത്രിക തള്ളിയതോടെ, മത്സരരംഗത്ത് ഏഴ് സ്ഥാനാര്‍ഥികളാണുള്ളത്. ഏഴ് പേരുടെയും നിയമാനുസൃതമായ പത്രികകളെന്ന് മുന്നണി നേതാക്കള്‍ പറഞ്ഞു.

• മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധനയ്ക്കായി സ്വതന്ത്ര ഏജന്‍സി വേണമെന്ന് സത്യവാങ്മൂലം. പരാതിക്കാരനായ ജോ ജോസഫാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

• സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ നാലുദിവസം മാത്രം ശേഷിക്കെ, ചന്ദ്രന്റെ മറുപുറത്തുള്ള ചിത്രങ്ങളെടുത്ത്‌ ചാന്ദ്രയാൻ 3 ലാൻഡർ. ചാന്ദ്ര പ്രതലത്തോട്‌ ലാൻഡർ കൂടുതൽ  അടുക്കുന്നതിനുള്ള ആദ്യ ഡീബൂസ്റ്റിങ്‌ പ്രക്രിയയും ഐഎസ്‌ആർഒ വിജയകരമായി പൂർത്തീകരിച്ചു. വെള്ളി വൈകിട്ട്‌ നാലിന്‌ ലാൻഡറിലെ രണ്ട്‌ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ്‌ ഇത്‌ സാധ്യമാക്കിയത്‌.

• വിദ്വേഷപ്രസംഗങ്ങൾ ആര്‌ നടത്തിയാലും നിയമാനുസരണമുള്ള കർശനനടപടി സ്വീകരിക്കണമെന്ന്‌ സുപ്രീംകോടതി. ഹരിയാനയിലും മറ്റും തീവ്ര വിദ്വേഷപ്രസംഗങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും നടക്കുന്ന സാഹചര്യത്തിൽ കർശന നടപടി തേടിയുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു നിരീക്ഷണം.

• ഓണം ആഘോഷിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാരിന്‍റെ സഹായം. ഓണം പ്രമാണിച്ച് 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ തീരുമാനം.

• ട്രെയിനുകൾക്ക് നേരെയുള്ള അക്രമണം തുടർകഥയാവുമ്പോഴും ട്രെയിൻ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള റെയിൽവേ അധികൃതരുടെ പ്രഖ്യാപനങ്ങൾ പാഴാകുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ നിരവധി അക്രമ സംഭവങ്ങളാണ് നടന്നത്.

• അമേരിക്ക ചന്ദ്രോപരിതലത്തിൽ അണുബോംബിട്ട് വിസ്ഫോടനം സൃഷ്ടിച്ച് തുരങ്കം സൃഷ്ടിക്കാന്‍ പദ്ധതിയിട്ടതായി ശാസ്ത്രലോകം. ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യവും റഷ്യയുടെ ലൂണ 25 ദൗത്യവും ചന്ദ്രന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനിടെയാണ് പുതിയ ചര്‍ച്ച.
News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
MALAYORAM NEWS is licensed under CC BY 4.0