August 30 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 30 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 ആഗസ്റ്റ് 2025 | #NewsHeadlines

• സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഭാവിപ്രവർത്തനങ്ങൾക്കായി പൊതുജനാഭിപ്രായം തേടാനും വികസന സദസ്സുകൾ സംഘടിപ്പിക്കും. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തദ്ദേശസ്ഥാപന തലത്തിലാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുക.

• ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണയെന്ന് എൻഎസ്എസ്. ഇടതുപക്ഷ സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന്
എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ.

• സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയിലേക്ക് കടക്കുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

• ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നൈപുണി പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ്‌ 2025ന്‌ തുടക്കം. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മിറ്റ്‌ ഉദ്‌ഘാടനം ചെയ്തു.

• കെഎസ്‌ആർടിസിയിൽ ഓണം ബോണസായി 3000 രൂപ സെപ്‌തംബർ മൂന്നിന്‌ വിതരണം ചെയ്യും. മുൻവർഷത്തേക്കാൾ 250 രൂപ കൂട്ടിയാണ്‌ തുക അനുവദിക്കുന്നത്‌.

•  ഇന്ത്യക്ക് മേല്‍ യുഎസ് ചുമത്തിയ 50% താരിഫ് പ്രാബല്യത്തിന് വന്നതിന് പിന്നാലെ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് രൂപ. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 88 രൂപ എന്ന നിലയില്‍ എത്തി.

• ഓണാഘോഷത്തിന് നിറം പകരാൻ നാടെങ്ങും കുടുംബശ്രീയുടെ പൂക്കളെത്തി. ഓണ വിപണി ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്ന ജമന്തി, മുല്ല, ചെണ്ടുമല്ലി, താമര തുടങ്ങിയ പൂക്കളാണ് വിപണിയിലേക്കൊഴുകുന്നത്.

• കശുവണ്ടി മേഖലയിലെ തൊഴിലാളികൾ, ഫാക്ടറികളിലെ ജീവനക്കാർ എന്നിവർക്ക് വേണ്ടിയുള്ള 2025 വർഷത്തെ ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ബോണസ് അഡ്വാൻസായി 11,000 രൂപയും നിശ്ചയിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 30 ആഗസ്റ്റ് 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7  ജില്ലകളിൽ യെല്ലോ അലർട്ടും  പ്രഖ്യാപിച്ചു.

• നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച് നടിക്കു നേരെ ലൈഗിംക അതിക്രമം നടത്തിയതിനാണ് കേസ്.

• മുസ്ലിം വിവാഹ, വിവാഹമോചന നിയമങ്ങളിൽ മാറ്റം കൊണ്ടുവരുന്ന  ബിൽ പാസാക്കി അസം നിയമസഭ.. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന 1935ലെ ചട്ടങ്ങൾ റദ്ദാക്കുന്നതാണ് പുതിയ ബിൽ.

• ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ക്യാന്‍സര്‍ മരുന്നുകൾ ലഭിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം രാജ്യത്തിന് മാതൃക. ഇടനിലക്കാരില്ലാതെ മരുന്നുകൾ രോഗികൾക്ക് ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• കൊൽക്കത്തയിലെ പിജി ട്രെയിനി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക്.

• ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പല തിമിംഗിലങ്ങളും പുറത്തുവരാനുണ്ടെന്ന്‌ എഴുത്തുകാരൻ ടി പത്മനാഭൻ.

• ഗുജറാത്തില്‍ മൂന്നു ദിവസമായുള്ള മഴക്കെടുതിയിൽ മരണം 28 ആയി. 24000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി. വഡോദരയില്‍ മാത്രം 12,000പേരെ വെള്ളക്കെട്ടില്‍നിന്ന്‌ രക്ഷിച്ചു.

• ഹിമാചൽ പ്രദേശിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്ക് രണ്ട് മാസത്തേക്ക് ശമ്പളമോ ആനുകൂല്യങ്ങളോ നൽകില്ലെന്നാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിൻ്റെ പ്രഖ്യാപനം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 30 ആഗസ്റ്റ് 2023 | #Short_News #News_Headlines

• യുപിയില്‍ ഒരുവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഇതരമതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.

• തോഷഖാന അഴിമതി കേസില്‍ ജയിലിൽ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസം. ഇമ്രാൻ ഖാന്റെ മൂന്ന് വർഷം തടവു ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു.

• തിരുവോണ ദിവസം ആശുപത്രികളിൽ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രികൾ സന്ദർശിച്ചു. ജീവനക്കാർക്ക് ഓണ സമ്മാനവും നൽകിയാണ് മന്ത്രി മടങ്ങിയത്.

• ഗ്യാസിന്റെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. എല്‍പിജി സിലിണ്ടറിന് 200രൂപയാണ് കുറച്ചത്. . കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. ​ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും പ്രയോ​ജനം കിട്ടും. ഉജ്വല സ്കീമിലുള്ളവ‍ർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.

• മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂര്‍ പൊലീസിന്റെ വെടിവയ്പ്പിനെത്തുടര്‍ന്ന് കുകി വിഭാഗത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ഖൊയ്‌റന്‍ ടാക് ഗ്രാമത്തിലാണ് സംഭവം.ഗ്രാമത്തിന് കാവല്‍നിന്നയാളാണ് കൊല്ലപ്പെട്ടത്.

• ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ഇതുവരെ ആരും എത്തിപ്പെട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യമുണ്ടെന്ന് ചന്ദ്രയാന്‍-3 സ്ഥിരീകരിച്ചു. അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി.

• അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ 2023ലെ ഔദ്യോഗിക ഭൂപടത്തിനെതിരെ പ്രതിഷേധം അറിയിച്ച് ഇന്ത്യ.

• കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. നിലവില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0