August 17 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 17 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 17 ആഗസ്റ്റ് 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം ഇടുക്കി മുതൽ വയനാട് വരെയുള്ള 7 ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

• സെപ്തംബര്‍ 20 ന് പമ്പ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.

• സംസ്ഥാനത്തെ പാലം നിർമ്മാണ പ്രവർത്തനങ്ങളിൽ സാങ്കേതിക നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ ഉന്നത തല യോഗത്തിൽ തീരമാനമായി.

• സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• വടക്കൻ പാകിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്.

• തമിഴ്നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പൊലീസും നേര്‍ക്കുനേര്‍. എംഎല്‍എ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു.

• തമിഴ്നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പൊലീസും നേര്‍ക്കുനേര്‍. എംഎല്‍എ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു.

• മലപ്പുറം അരീക്കോട് ചിക്കൻ സാന്‍വിച്ച് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നിരവധി ആളുകളെയാണ് ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 17 ആഗസ്റ്റ് 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ടയിൽ ഓറഞ്ച് അലട്ടും 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

• ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ മുന്നിലും പിന്നിലും മഞ്ഞ നിറം. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നല്‍കാനാണ് ഉത്തരവ്.

• എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഋഷഭ് ഷെട്ടി, നിത്യാ മേനോൻ, മാനസി പരേക് എന്നിവർക്ക് മികച്ച നടീനടൻമാർക്കുള്ള അവാർഡ്.

• അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ. മികച്ച നടിമാരായി ഉർവശി, ബീന ആർ ചന്ദ്രൻ, എന്നിവരെ തെരഞ്ഞെടുത്തു. മികച്ച സംവിധായകൻ ബ്ലസ്സി.

• സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• വയനാട്‌ മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്‌ ഒരുതവണ മാത്രമെന്ന്‌ വിദഗ്‌ധ സംഘത്തിന്റെ നിഗമനം. വെള്ളവും മണ്ണും മരങ്ങളും കുത്തിയൊലിച്ച്‌ അണക്കെട്ടുകൾ പോലെ രൂപപ്പെട്ടു. അത്‌ പലതവണ പൊട്ടിയതാണ്‌ ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന്‌ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം ചെയർമാൻ ജോൺ മത്തായി പറഞ്ഞു.

• ഐഎസ്‌ആർഒ വികസിപ്പിച്ച ബേബിറോക്കറ്റിന്റെ മൂന്നാംപരീക്ഷണ പറക്കൽ വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ വെള്ളിയാഴ്‌ചയായിരുന്നു വിക്ഷേപണം.

• ജമ്മു കശ്മീരിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30ന് മുമ്പ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.

• വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ്ഗനിർദേശങ്ങൾ അറിയിച്ച് സർക്കാർ ഉത്തരവിറക്കി.

• സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. മാധബി പുരി ബുച്ച് കൺസൾട്ടൻസി സ്ഥാപനങ്ങൾ നടത്തി നേടിയത് കോടികളെന്ന് റോയിട്ടേഴ്‌സ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 17 ആഗസ്റ്റ് 2023 | #Short_News #News_Headlines

• കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും വരവറിയിച്ച്‌ പൊന്നിൻ ചിങ്ങം പിറന്നു. കർഷകദിനംകൂടിയാണ്‌ ചിങ്ങം ഒന്ന്‌. തോരാമഴപെയ്യുന്ന വറുതിയുടെ കർക്കടകം പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക്‌ നീങ്ങും.

• സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ നടക്കും. കൊല്ലം ജില്ലയായിരിക്കും കലോത്സവത്തിന് വേദിയാവുക. അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കായികമേള തൃശ്ശൂരിലെ കുന്നംകുളത്ത് ഒക്ടോബറിലാവും നടക്കുക. നവംബറിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ മേളയ്ക്ക് വേദിയാവുക എറണാകുളമായിരിക്കും.

• 2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു.

• സംസ്ഥാന സർക്കാരിന്റെ ‘മാലിന്യമുക്ത നവകേരളം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌. എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച 2400 കോടി രൂപയുടെ ബൃഹത്‌ പദ്ധതിയാണിത്. പദ്ധതിയിൽ സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും ആവിഷ്‌കരിച്ച പ്രോജക്ട്‌ റിപ്പോർട്ടുകൾ 20ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പ്രകാശിപ്പിക്കും.

• ചാന്ദ്രയാൻ 3 സോഫ്‌റ്റ്‌ലാൻഡിങ്ങിന്‌ ഒരാഴ്‌ച മാത്രം ബാക്കി നിൽക്കേ, പേടകങ്ങളുടെ  ‘വേർപിരിയൽ’ വ്യാഴാഴ്‌ച. ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന്‌ ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ഉച്ചകഴിഞ്ഞ്‌ പ്രധാന ദൗത്യം പൂർത്തിയാക്കും. പകൽ ഒന്നരയോടെ ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്ക്‌ നൽകുന്ന കമാൻഡ്‌ സ്വീകരിച്ച്‌  ലാൻഡറിൽനിന്ന്‌ മൊഡ്യൂൾ വേർപെടും.  ത്രസ്‌റ്ററുകൾ  ജ്വലിപ്പിച്ചായിരിക്കുമിത്‌.

• സംസ്ഥാനത്ത്‌ കാലവർഷം അവസാനിക്കാൻ ഒന്നര മാസംമാത്രം ശേഷിക്കെ മഴയിലെ കുറവ്‌ ആശങ്ക സൃഷ്ടിക്കുന്നു. കാലവർഷം രണ്ടര മാസം പിന്നിടുമ്പോൾ 44 ശതമാനമാണ്‌ മഴക്കുറവ്‌, പസിഫിക്‌ സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോ പ്രതിഭാസമാണ്‌ ഇത്തവണ മഴ കുറയാൻ കാരണം.

• പുറത്തുനിന്ന്‌ ദിവസവും വൈദ്യുതി വാങ്ങുന്നതിലെ അധിക ബാധ്യതയും ഡാമുകളിൽ അധിക വൈദ്യുതി ഉൽപ്പാദനത്തിന്‌ വെള്ളമില്ലാത്ത പ്രതിസന്ധിയും സർക്കാരിനെ അറിയിക്കാൻ  വൈദ്യുതിനില അവലോകന യോഗം തീരുമാനിച്ചു. പ്രതിസന്ധിയുണ്ടെങ്കിലും നിരക്ക്‌ വർധന ആവശ്യമില്ലെന്ന്‌ യോഗം വിലയിരുത്തി. പവർകട്ടും ലോഡ്‌ ഷെഡ്ഡിങ്ങും വേണ്ടതില്ലെന്ന്‌ കെഎസ്‌ഇബി അധികൃതർ മന്ത്രിയെ അറിയിച്ചു.

• അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

• ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 71 ആയി. ഇരുപതോളം പേരെ കാണാതെയായി. ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്വാരം മേഖലയിൽ നിന്ന് പ്രദേശവാസികളെ ഹെലികോപ്റ്റർ മാർഗം മാറ്റിപ്പാർപ്പിച്ചു.

• ടിക്കറ്റ് റദ്ദാക്കൽവകയിൽ ആറുവർഷത്തിനിടെ റെയിൽവേക്ക്‌ ലഭിച്ചത് 8700 കോടി രൂപയെന്ന് മന്ത്രാലയം. ഏറ്റവും അധികം തുകലഭിച്ചത് 2018-19 വർഷത്തിലാണ്. 2065 കോടിരൂപ. കുറവ് 2020-21 കോവിഡ് കാലത്താണ്, 710.54 കോടിരൂപ.







 News

Newspaper

Newspaper Headlines

Short News

Latest News

Flash News

News Updates

Malayalam News

Kerala News

Current Affairs

Malayalam Current Affairs





ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0