22 വർഷത്തോളം ബഹിരാകാശത്ത് സേവനം അനുഷ്ഠിച്ച അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ 'നീൽ ഗെഹ്റൽസ് സ്വിഫ്റ്റ് ഒബ്സർവേറ്ററി' എന്ന പേടകം ഇന്ന് ഭൂമിയിൽ പതിക്കും. 1.5 ടൺ ഭാരമുള്ള ഈ ബഹിരാകാശ ദൂരദർശിനി ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടോടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നാണ് സൂചന. പതിനൊന്ന് മണിക്കൂർ നേരത്തെയോ വൈകിയോ ആകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വിഫ്റ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മഹാരാഷ്ട്രയുടെയും ഒഡീഷയുടെയും ചില ഭാഗങ്ങളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രപഞ്ചത്തിലെ ശക്തമായ കോസ്മിക് സ്ഫോടനങ്ങൾ നിരീക്ഷിക്കുന്നതിനായി 2004-ൽ വിക്ഷേപിച്ച ഈ പേടകത്തിന്റെ ഭ്രമണപഥം വർദ്ധിച്ച സൗരപ്രവർത്തനങ്ങൾ കാരണം താഴ്ന്നു. പേടകത്തെ രക്ഷിക്കാനുള്ള മൂന്ന് കോടി ഡോളറിന്റെ റോബോട്ടിക് ദൗത്യം പരാജയപ്പെട്ടതോടെ ഒക്ടോബർ 20-ന് ഇത് പൂർണ്ണമായും പ്രവർത്തനരഹിതമായി.
അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പേടകത്തിന്റെ ഭൂരിഭാഗവും കത്തിത്തീരുമെന്നാണ് ബഹിരാകാശ ഏജൻസി പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, പേടകത്തിന്റെ ചില ഘടകങ്ങൾ പൂർണ്ണമായി കത്തിനശിക്കാൻ സാധ്യത കുറവാണ്. ഇത്തരം അവശിഷ്ടങ്ങൾ ഭൂരിഭാഗവും സമുദ്രത്തിൽ പതിക്കുമെന്നാണ് പ്രാഥമിക നിഗമനം. മനുഷ്യന് പരിക്കേൽക്കാനുള്ള സാധ്യത 2,100-ൽ ഒന്ന് മാത്രമാണെന്നും ഇത് സമുദ്രത്തിൽ വീഴാനാണ് ഏറെ സാധ്യതയെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഭൂമിയുടെ 70 ശതമാനവും സമുദ്രമാണെങ്കിലും 30 ശതമാനം കരയാണുള്ളത്. അതിനാൽ, പേടകാവശിഷ്ടങ്ങൾ കരയിൽ പതിക്കാൻ 10-ൽ മൂന്ന് ശതമാനം സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ ബ്രാഡ് ടക്കർ എബിസി ന്യൂസിനോട് പറഞ്ഞു. ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങൾക്കൊപ്പം മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഭുവനേശ്വർ, കൊച്ചി തുടങ്ങിയ നഗരങ്ങളിലും അവശിഷ്ടങ്ങൾ പതിച്ചേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. എങ്കിലും, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

Hashtags: #നാസ #സ്വിഫ്റ്റ് #ബഹിരാകാശം #കേരളം #NASA #SwiftSatellite #SpaceDebris #Kerala #IndiaNews #Science
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.