ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 21 ആഗസ്റ്റ് 2023 | #Short_News #News_Headlines

• സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം ചേരും. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ എസ് ഇ ബി ചെയർമാൻ ഉന്നത തലയോഗത്തിൽ ഇന്ന് നൽകുന്ന റിപ്പോർട്ടാകും പ്രധാനമായും ചർച്ച ചെയ്യുക. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും.

• റഷ്യന്‍ ചാന്ദ്രദൗത്യ പേടകമായ ‘ലൂണ 25’ തകര്‍ന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ലൂണ, ചന്ദ്രനിൽ ഇടിച്ച് തകർന്നു വീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്.

• അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. 33 റണ്‍സിന്റെ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്.

• ഐഎസ്‌ആർഒയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനിലേക്ക്‌ കൂടുതൽ അടുത്തു. ദക്ഷിണ ധ്രുവത്തിൽ സോഫ്‌റ്റ്‌ലാൻഡിങിന്‌ രണ്ട്‌ ദിവസംമാത്രം ബാക്കി നിൽക്കേ ഞായർ പുലർച്ചെ നടന്ന പഥം താഴ്‌ത്തലും വിജയകരമായി.

• മുന്നൂറ്റിഎൺപതിൽപ്പരം ഇടങ്ങളിൽ കാട്ടുതീ ആളിപ്പടരുന്ന ക്യാനഡയിൽ അപകടമേഖലകളിൽനിന്ന്‌ ആളുകളെ ഒഴിപ്പിക്കുന്നത്‌ തുടരുന്നു. കാട്ടുതീയെ തുടർന്ന്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ബ്രിട്ടീഷ്‌ കൊളംബിയയിൽ 30,000 വീടുകളിൽനിന്ന്‌ ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക്‌ നിർദേശംനൽകി.

• വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ തക്കാളിക്ക് പിന്നാലെ ഉള്ളിയും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ കോര്‍പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍സിസിഎഫ്) ന്റെ വഴിയാണ് 25 രൂപ നിരക്കില്‍ ഉള്ളി വില്പന നടത്തുക.
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
MALAYORAM NEWS is licensed under CC BY 4.0