• സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണം; ആറ് മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തണം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
• കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവർച്ച
നടന്നത്. ഏകദേശം 8 കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്.
• മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും
200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും വീട്ടിൽ നിന്നും കണ്ടെത്തി.
• 386 കോടിയിലേറെ രൂപയുടെ വിറ്റുവരവ് സപ്ലൈകോയിലുണ്ടായെന്ന് ഭക്ഷ്യമന്ത്രി ജി
ആര്‍ അനില്‍. സബ്സിഡി ഇനത്തിൽ 180 കോടിയാണ്. നോൺ സബ്സിഡി ഇനത്തില്‍ 206
കോടി രൂപയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. കർഷകർക്ക് കൊടുക്കാനുളള
242 കോടി രൂപ ഈയാഴ്ച തന്നെ കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.• പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ച് നിർത്താൻ ഓണക്കാലത്തെ വിപണി
ഇടപെടൽ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. കുറഞ്ഞ
നിരക്കിൽ പ്രതിമാസം 28 കിലോ അരി സപ്ലൈകോ ഒൗട്ട്‌ലറ്റുകൾ വഴി വിതരണം
ചെയ്യും.
• സംസ്ഥാനത്ത് ഗവേഷണാധിഷ്ഠിതവും, നവീനവുമായ ബിരുദാന്തര ബിരുദ കരിക്കുലം
തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് സംസ്ഥാന ഉന്നത
വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു.
• വയനാട് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ പുരനധിവാസ പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുണഭോക്താക്കളുടെ പട്ടിക തയാറായിട്ടുണ്ട്. 104 ഗുണഭോക്താക്കൾക്ക് 15 ലക്ഷം
രൂപ നൽകി. ബാക്കി 295 ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകി.
• ട്രംപിന്റെ തീരുവ യുദ്ധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഇന്ത്യ‑യുഎസ്
വ്യാപാര കരാര്‍ ചര്‍ച്ച വീണ്ടും തുടങ്ങി. 50% താരീഫ് ഏര്‍പ്പെടുത്തിയതോടെ
ഇന്ത്യയിലെ കയറ്റുമതിക്കാര്‍, പ്രത്യേകിച്ച് വസ്ത്ര വ്യാപാരമേഖലയിലുള്ളവര്‍
വലിയ പ്രതിസന്ധിയിലാണ്.