ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 12 ആഗസ്റ്റ് 2023 | #Short_News #News_Headlines

• മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ നിയമനം നടത്തുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കുന്ന സമിതിയില്‍ നിന്ന് പുറത്താക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.

• ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവയില്‍ അടിമുടി മാറ്റം വരുത്തുന്ന സുപ്രധാന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം എന്നത്  ഭാരതീയ സാക്ഷ്യ എന്നിങ്ങനെ മാറും.

• സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അരലക്ഷത്തോളം കുട്ടികൾ കൂടിയതായി കണക്കുകൾ. രണ്ടുമുതൽ 10വരെ ക്ലാസുകളിൽ 42,059 പേരാണ്‌ അൺഎയിഡഡിൽ നിന്നും മറ്റുമായി പുതുതായി പ്രവേശനം നേടിയത്‌. സ‍ർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ മാത്രം 2,58,149 കുട്ടികളും  പ്രവേശനം നേടി. ഇതനുസരിച്ച്‌ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ  34,04,724 കുട്ടികൾ പഠിക്കുന്നുണ്ട് എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

•  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

•  'ഹര്‍ ഘര്‍ തിരംഗ' ക്യാമ്ബയിനില്‍ രാജ്യത്തെ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

•  മണിപ്പുരിലെ ചുരാചന്ദ് പുരില്‍ കലാപത്തിനിടെ മെയ്ത്തിവനിത കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ വെള്ളിയാഴ്ച പ്രതിഷേധമിരമ്പി. മെയ്ത്തിവിഭാഗക്കാരുടെ വനിതാകൂട്ടായ്മയായ മെയ്‌രാ പെയ്ബി ഇംഫാല്‍ താഴ്‌വരയിലെ അഞ്ചുജില്ലകളില്‍ കുത്തിയിരിപ്പുസമരം നടത്തി.


News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
MALAYORAM NEWS is licensed under CC BY 4.0