Railway News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Railway News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചെന്നൈയിൽ നിന്നും കണ്ണൂരിലേക്ക് വരുന്നവർ ശ്രദ്ധിക്കുക, നാളെ (28.08.2025) സ്‌പെഷ്യൽ ട്രെയിൻ നിങ്ങൾക്കായി ഓടുന്നു.. #OnamSpecialTrain

കണ്ണൂർ : ഓണം പ്രമാണിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് നാളെ (28.08.2025) ചെന്നൈ സെൻട്രലിൽ നിന്ന് കണ്ണൂരിലേക്ക് റെയിൽവേ സ്പെഷൽ ട്രെയിൻ ഓടിക്കും. 06009 നമ്പർ സ്പെഷൽ ട്രെയിൻ നാളെ (വ്യാഴം) രാത്രി 11.55 ന് പുറപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കണ്ണൂരിൽ എത്തിച്ചേരും. ഒരു എസി ടു ടയർ, മൂന്ന് എസി ത്രി ടയർ, 14 ജനറൽ കോച്ചുകൾ എന്നിങ്ങനെയാണ് ഈ ട്രെയിനിൻ്റെ കോച്ച് പൊസിഷൻ.

തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈ റോഡ്, തിരുപ്പൂർ, പോതന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടിങ്ങളിലാണ് ഈ ട്രെയിൻ നിർത്തുക. 

കണ്ണൂര്‍ റെയില്‍വേ സ്റെഷനില്‍ ടോയിലറ്റില്‍ പോകാന്‍ 'ശങ്ക' തോന്നിയാല്‍ ട്രാക്കിലേക്കോ അടുത്തുള്ള കാട്ടിലേക്കോ പോകുക, ഇവിടെ മൂന്ന് മാസമായി ടോയിലെറ്റ് ഇല്ല, തിരിഞ്ഞു നോക്കാതെ അധികാരികള്‍, പ്രതികരിക്കാതെ സംഘടനകൾ.. നമ്മള്‍ ഇത് അനുഭവിക്കണം.. #KannurRailwayStation

 

കണ്ണൂർ : യാത്രക്കാരോടുള്ള അവഗണനയുടെ പേരിൽ കുപ്രസിദ്ധി ആർജിച്ച ഇന്ത്യൻ റെയിൽവേയിൽ നിന്നും കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഉപയോഗിക്കുന്ന യാത്രക്കാർക്ക് മറ്റൊരു ദ്രോഹം കൂടി, റെയിൽവേ സ്റ്റേഷനിലെ അപ്പർ ക്ലാസ് പാസഞ്ചർ ലോഞ്ചിലെ ശുചിമുറി അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് മാസങ്ങളായി.   സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാരാണ് ശുചിമുറി സൗകര്യമില്ലാത്തതിനാൽ കണ്ണൂരിൽ ട്രെയിന്‍ ഇറങ്ങി കഷ്ട്ടപ്പെടുന്നത്.

പല ദീർഘദൂര ട്രെയിനുകളും എത്തുന്ന സംസ്ഥാനത്തെ പ്രധാന റെയില്‍വെ സ്റെഷനുകളില്‍ ഒന്നായ കണ്ണൂരില്‍വിവിധ ദീര്‍ഘ ദൂര ട്രെയിനുകള്‍ പാതിരത്രിയും പുലര്‍ച്ചെയും എത്താറുണ്ട്.   ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട ഇവരിൽ പലർക്കും പുലർച്ചെ മാത്രമാണ്  ബസുകൾ ലഭിക്കുന്നത്.   സുരക്ഷിതമായ കാത്തിരിപ്പിന് റെയിൽവേ സ്റ്റേഷനിലെവിശ്രമ മുറികളെയാണ് ഇവർ ആശ്രയിക്കുന്നത്.

 നീണ്ട യാത്രയ്ക്ക് ശേഷം ശുചിമുറി ഉപയോഗിക്കാനുള്ള സൗകര്യം പ്രതീക്ഷിച്ച് വിശ്രമമുറിയിലെത്തിയവർ നിരാശരാണ്.   ശൌചാലയത്തിലേക്കുള്ള വഴിയിൽ സിമൻ്റും പൈപ്പുകളും ടൈലുകളും കിടക്കുന്നു.   മൂന്നുമാസം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാത്തതിൽ സ്ഥിരം യാത്രക്കാർ പ്രതിഷേധത്തിലാണ്.പ്രധാന രാഷ്ട്രീയ പാര്ട്ടികളോ യുവജന സംഘടനകളോ സാധാരണ ജനങ്ങളുടെ പ്രാഥമിക കാര്യങ്ങളെ സംബധിക്കുണ്ണ്‍ ഈ വിഷയങ്ങളിന്മേല്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ല എന്നതും സങ്കടകരമായ വസ്തുതയാണ്.

എന്നാൽ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ ചില യാത്രക്കാർ സാനിറ്ററി പാഡുകളും ഡയപ്പറുകളും വലിച്ചെറിയുന്നത് അടിക്കടിയുള്ള അറ്റകുറ്റപ്പണികൾക്ക് കാരണമെന്ന് റെയിൽവേ.   അത്തരം വസ്തുക്കൾ കാരണം പൈപ്പ് തടസ്സപ്പെട്ടാൽ, അത് തുറക്കുന്നത് എളുപ്പമല്ല.   പലപ്പോഴും പൈപ്പുകൾ നീക്കം ചെയ്ത് മാറ്റേണ്ടി വരുന്നതായും റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടി.   ശുചിമുറികൾ നശിപ്പിക്കാതെ സഹകരിക്കണമെന്നും അവർ യാത്രക്കാരോട് ആവശ്യപ്പെട്ടു.

ട്രെയിൻ യാത്രക്കാർക്ക് എട്ടിന്റെ പണി ; ആറ് ട്രെയിനുകൾ ഓട്ടം നിർത്തുന്നു... #RailWay_News




തിരക്ക് കുറയ്ക്കാൻ തുടങ്ങിയ ആറ് പ്രത്യേക ട്രെയിനുകൾ നിർത്തലാക്കി റെയിൽവേ. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര തീവണ്ടികൾ ഉൾപ്പെടുന്ന സർവീസുകളാണ് റദ്ദാക്കിയത്. നടത്തിപ്പ്-സുരക്ഷാ പ്രശ്നങ്ങളാണ് സർവീസുകൾ നിർത്തലാക്കാൻ കാരണമെന്നാണ് ഉത്തരവിൽ പറയുന്നത്. ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. മേയ് 25 നും ജൂൺ ഒന്നിനും ഉള്ള സർവീസുകൾ നിലനിർത്തിയിട്ടുണ്ട്.

മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) റെയില്‍വേ നേരത്തേ റദ്ദാക്കിയിരുന്നു. മംഗളൂരു-കോയമ്പത്തൂര്‍ പ്രതിവാര വണ്ടി (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ), കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂണ്‍ എട്ട്- 29), കൊച്ചുവേളി-നിസാമുദ്ദീന്‍ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂണ്‍ ഏഴ്-28), നിസാമുദ്ദീന്‍-കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്), ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30), വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്) എന്നിവയാണ് റദ്ദാക്കിയ സർവീസുകൾ.                 


കേരളത്തിൻ്റെ രണ്ടാം വന്ദേഭാരത് ട്രെയിൻ യാത്ര ആരംഭിച്ചു.. #Vandebharath

കേരളത്തിനായുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രയൽ റൺ ആരംഭിച്ചു. 7 മണിക്ക് കാസർകോട് സ്റ്റേഷനിൽ നിന്നും വണ്ടി പുറപ്പെട്ടു.

  ഇന്നലെ വൈകിട്ട് 4.05ന് ആദ്യ ട്രയൽ റണ്ണിനായി തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 11.35നാണ് കാസർകോട് എത്തിയത്. ഇന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച ട്രെയിൻ 4.05ന് കാസർകോട് വീണ്ടും ട്രയൽ റൺ നടത്തും. ശനിയാഴ്ച കാസർകോട് സ്റ്റേഷനിൽ നിർത്തിയ ശേഷം പ്രധാനമന്ത്രി ഞായറാഴ്ച ട്രെയിൻ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്ത് സർവീസ് ആരംഭിക്കും.
  ചൊവ്വാഴ്ച മുതൽ യാത്രക്കാർക്കുള്ള സർവീസ് ആരംഭിക്കും. രണ്ടാമത്തെ വന്ദേഭാരത് ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. രാവിലെ ഏഴിന് കാസർകോട് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തുകയും വൈകീട്ട് 4.05-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.55-ന് കാസർകോട് എത്തുകയും ചെയ്യും..

ഓടുന്ന ട്രെയിനിന് നേരെ കല്ലേറ് തുടർക്കഥയാകുന്നു, കണ്ണൂരിൽ ഇന്ന് വന്ദേഭാരത് ട്രെയിനിനും രക്ഷയില്ല, യാത്രക്കാർ ഭയപ്പാടിൽ.. #TrainAttack

കണ്ണൂരിൽ ഓടുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറുണ്ടായി.  വന്ദേഭാരത് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്ന് വൈകിട്ട് 3.40നാണ് കല്ലേറുണ്ടായത്.
  കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് തലശ്ശേരിക്കും മാഹിക്കും ഇടയിൽ ഇടിക്കുകയായിരുന്നു.  ട്രെയിനിന്റെ സി8 കോച്ചിന്റെ ജനൽ കല്ലേറിൽ തകർന്നു.  യാത്രക്കാരിൽ ആർക്കും പരിക്കില്ല.  ശക്തമായ കാറ്റിൽ ഗ്ലാസ് പൊട്ടി കോച്ചിനുള്ളിൽ വീണതായി യാത്രക്കാർ പറയുന്നു.  പൊട്ടിയ ഗ്ലാസിൽ താത്കാലിക സ്റ്റിക്കർ ഒട്ടിച്ചാണ് ട്രെയിൻ യാത്ര തുടരുന്നത്.  ആർപിഎഫ് സംഘം ട്രെയിൻ പരിശോധിച്ചു.
  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറുണ്ടായി.  തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന തുരന്തോ എക്‌സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്.  ഞായറാഴ്ച വൈകീട്ട് ഏഴിനും ഏഴരയ്ക്കും ഇടയിൽ കണ്ണൂരിനും കാസർകോട്ടിനുമിടയിൽ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി.

കൊല്ലം എഗ്മോർ എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ കോച്ചിൽ വിള്ളൽ, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം.. #KollamEgmoreExpress

കൊല്ലം : കൊല്ലത്ത് നിന്ന് എഗ്‌മൂറിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചിൽ വിള്ളൽ ഉണ്ടായത് ചെങ്കോട്ട റെയിൽവേ സ്‌റ്റേഷനിൽ കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.  ഞായറാഴ്ച ഉച്ചയോടെ കൊല്ലത്ത് നിന്നുള്ള ട്രെയിൻ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് എസ്-3 കോച്ചിന്റെ അടിയിൽ വിള്ളൽ കണ്ടത്.  തുടർന്ന് ഒരു മണിക്കൂർ ഷണ്ടിംഗിന് ശേഷം ഈ ബോഗി മാറ്റി യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് കയറ്റി.
  മധുര റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം മറ്റൊരു കോച്ച് ഘടിപ്പിച്ച് ട്രെയിൻ എഗമോറിലേക്ക് യാത്ര തുടർന്നു.  കോച്ചിൽ രൂപപ്പെട്ട വിള്ളൽ ചുവന്ന ഗേറ്റിൽ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ, അവിടെ നിന്ന് അതിവേഗത്തിൽ ട്രെയിൻ യാത്ര തുടരുമ്പോൾ അപകട സാധ്യത കൂടുതലായിരുന്നു.  തെങ്കാശി മുതൽ എഗ്മോർ വരെ മണിക്കൂറിൽ 100 ​​കിലോമീറ്ററിൽ അധികം വേഗതയിലാണ് ട്രെയിൻ ഓടുന്നത്.


Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News

രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം, മരണം 233ലേക്ക് ഉയർന്നതായി സൂചന, ആശുപത്രികളിൽ ആയിരത്തോളം പേർ, മലയാളികളും ഉൾപ്പെടുന്നതിന് സാധ്യത. #OdishaTrainAccident


ഒഡീഷയിൽ ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി.900ലധികം പേർക്ക് പരിക്കേറ്റു.  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഞ്ച് രക്ഷാസംഘങ്ങളെ ബാലാസൂരിലേക്ക് അയച്ചിട്ടുണ്ട്.  ദുരന്തത്തെ തുടർന്ന് ഒഡീഷ സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.  റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ് എസ് ശിവശങ്കറും ഇന്ന് ഒഡീഷയിലെത്തും.  തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒഡീഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
  മിനിറ്റുകൾക്കകം 2 ട്രെയിൻ അപകടങ്ങൾ നിരവധി പേരുടെ മരണത്തിന് കാരണമായി.  ആകെ മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.  ഷാലിമറിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന കൊൽക്കത്ത-ചെന്നൈ കോറോമാണ്ടൽ എക്‌സ്പ്രസാണ് ഗുഡ്‌സ് ട്രെയിനിൽ ആദ്യം ഇടിച്ചത്.  അപകടത്തെ തുടർന്ന് കോറോമാണ്ടൽ എക്‌സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റി.  പാളംതെറ്റിയ ബോഗികളിൽ സമീപത്തെ ട്രാക്കിലായിരുന്ന ഹൗറ എക്സ്പ്രസ് ഇടിച്ചതോടെ ദുരന്തത്തിന്റെ തീവ്രത വർധിച്ചു.

ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം, അമ്പത്തിലേറെ പേർക്ക് ജീവഹാനി. #TrainAccidentOdisha


ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50ലേറെ പേർ മണപ്പെട്ടു, മരണ സംഖ്യ ഉയർന്നേക്കാം, അപകടത്തിൽ 179 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചരക്ക് തീവണ്ടി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെടുകയായിരുന്നു.  ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്‌റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് അപകടം.
  ഷാലിമാർ (കൊൽക്കത്ത)-ചെന്നൈ സെൻട്രൽ ഭാഗത്തേക്കുള്ള കോറോമാണ്ടൽ എക്‌സ്‌പ്രസ് (12841) ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു.  ഇതേ സ്ഥലത്ത് മറ്റൊരു ട്രെയിനും അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്.  കോറോമാണ്ടൽ എക്‌സ്പ്രസിന്റെ നിരവധി ബോഗികൾ പാളം തെറ്റി.

  കോറോമാണ്ടൽ എക്സ്പ്രസ് പാളം തെറ്റിയ അതേ സ്ഥലത്ത് മറ്റൊരു പാസഞ്ചർ ട്രെയിനും പാളം തെറ്റിയതായി റിപ്പോർട്ട്.  12864 ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് പാളം തെറ്റിയ രണ്ടാമത്തെ ട്രെയിനെന്ന് റിപ്പോർട്ടുകൾ പറയുന്നു.  ഇടിച്ചും പാളംതെറ്റിയും മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.

കണ്ണൂരിൽ ട്രെയിൻ ബോഗിക്ക് തീ വച്ച സംഭവം : ഒരാൾ അറസ്റ്റിൽ. #TrainFireKannur

കണ്ണൂരിൽ ഇന്ന് പുലർച്ചെ ട്രെയിനിന് തീ വച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.  പശ്ചിമ ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്.  ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.  സിസിടിവി ദൃശ്യങ്ങളിലുള്ള ആളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു.  ഒരു ബോഗി കത്തി നശിച്ചു.  ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.  എലത്തൂരിൽ ആക്രമണത്തിന് ഇരയായ അതേ ട്രെയിനിന് തീപിടിച്ചത്, കഴിഞ്ഞ ഏപ്രിൽ മാസത്തിലും യാർഡിൽ നിർത്തിയിട്ട ട്രെയിനിന് സമാനമായി തീ വച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം.. #TrainChange

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഇന്നും നാളെയും നിയന്ത്രണം.  വിവിധ ട്രെയിനുകൾ റദ്ദാക്കി.  ചില ട്രെയിനുകൾ വഴിതിരിച്ചുവിടും.  തൃശൂർ യാർഡിലെയും ആലുവ അങ്കമാലി സെക്ഷനിലെയും അറ്റകുറ്റപ്പണികളും മാവേലിക്കര ചെങ്ങന്നൂർ പാതയിലെ ഗർഡർ പുതുക്കലുമാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയത്.  14 സർവീസുകൾ പൂർണമായും റദ്ദാക്കി.  ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്ന് ഇന്ത്യൻ റെയിൽവേയും അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ

● കൊച്ചുവേളി- ലോകമാന്യ തിലക് ഗരീബ് രഥ് എക്‌സ്‌പ്രസ് (12202)
● നാഗർകോവിൽ ജങ്ഷൻ- മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്- (16650)
● നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ് (16349)
● തിരുവനന്തപുരം- മധുരൈ ജങ്ഷൻ അമൃത എക്‌സ്‌പ്രസ് (16343)
● കൊല്ലം ജങ്ഷൻ- എറണാകുളം മെമു (06788)
● കൊല്ലം ജങ്ഷൻ- എറണാകുളം മെമു (06778)
● എറണാകുളം ജങ്ഷൻ- കൊല്ലം ജങ്ഷൻ മെമു (06441)
● കായംകുളം ജങ്ഷൻ- എറണാകുളം ജങ്ഷൻ മെമു (16310)
● കൊല്ലം ജങ്ഷൻ- കോട്ടയം അൺറിസർവ്ഡ് സ്‌പെഷ്യൽ (06786)
● എറണാകുളം ജങ്ഷൻ- കൊല്ലം ജങ്ഷൻ മെമു സ്‌പെഷ്യൽ (06769)
● കോട്ടയം- കൊല്ലം ജങ്ഷൻ മെമു സ്‌പെഷ്യൽ (06785)
● കായംകുളം- എറണാകുളം അൺറിസർവ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യൽ (06450)
● എറണാകുളം ആലപ്പുഴ മെമു എക്‌സ്പ്രസ് സ്‌പെഷ്യൽ (06015)
● ആലപ്പുഴ എറണാകുളം അൺറിസർവ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യൽ (06452)

ഈ ട്രെയിനുകൾ കൊല്ലം വരെ മാത്രമേ സർവീസ് നടത്തൂ

● കായംകുളം എറണാകുളം എക്‌സ്‌പ്രസ്
● എറണാകുളം ആലപ്പുഴ മെമു
● ആലപ്പുഴ എറണാകുളം എക്‌സ്‌പ്രസ്

നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്‌സ്‌പ്രസ് എന്നിവ കൊല്ലം വരെ മാത്രമേ സർവീസ് നടത്തുള്ളൂ.

ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

● ശബരി എക്‌സ്‌പ്രസ്
● കേരള എക്‌സ്‌പ്രസ്
● കന്യാകുമാരി ബെംഗളുരു എക്‌സ്‌പ്രസ്
● തിരുവനന്തപുരം കണ്ണൂർ ജനശതാബ്‌ദി‌
● തിരുവനന്തപുരം ചെനൈ മെയിൽ
● നാഗർകോവിൽ ഷാലിമാർ എക്‌സ്‌പ്രസ്.
● തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്.
● വഞ്ചിനാട് എക്‌സ്‌പ്രസ്.
● പുനലൂർ ഗുരുവായൂർ എക്‌സ്‌പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.

നാളെ റദ്ദാക്കിയവ

● ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‌ര‌ഥ് എക്‌സ്‌പ്രസ്(12201)
● നിലമ്പൂർ റോഡ്- ഷൊർണൂർ ജങ്ഷൻ അൺറിസർവ്ഡ് എക്‌സ്പ്രസ് (06466)
● മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ് ( 16344)
● ഷൊർണൂർ ജങ്ഷൻ- നിലമ്പൂർ റോഡ് അൺറിസർവ്ഡ് എക്‌സ്പ്രസ് (06467)
● നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ് (16350)

യാത്രക്കാർ ശ്രദ്ധിക്കുക, വിവിധ ട്രെയിനുകൾ റദ്ധാക്കി.. | #TrainAlert

കേരളത്തിൽ റെയിൽവേ ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 20 മുതല്‍ 22 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി. തൃശൂര്‍ യാര്‍ഡിലും ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയില്‍ നടക്കുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.

മെയ് 20 മുതല്‍ 22 വരെ പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം.

മെയ് 20 : 
● മംഗുളൂരു – നാഗര്‍കോവില്‍ എക്‌സ്പ്രസ് റദ്ദാക്കി.

മെയ് 21 : 
● നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് റദ്ദാക്കി.
● തിരുവനന്തപുരം – മധുരൈ അമൃത എക്‌സ്പ്രസ് റദ്ദാക്കി.
● കൊച്ചുവേളി- ലോകമാന്യതിലക് എക്‌സ്പ്രസ് റദ്ദാക്കി.
● നാഗര്‍കോവില്‍ – മംഗുളൂരു പരശുറാം എക്‌സ്പ്രസ് മെയ് 21 ന് റദ്ദാക്കി.

മെയ് 22 : 
●ലോകമാന്യതിലക് -കൊച്ചുവേളി എക്‌സ്പ്രസ് റദ്ദാക്കി.
● മധുരൈ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയവ : 

● തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് മെയ് 21 ന് എറണാകുളത്ത് സര്‍വീസ് നിര്‍ത്തും.
● ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് മെയ് 21 ന് സര്‍വീസ് ആരംഭിക്കുക എറണാകുളത്ത് നിന്നും.
● എറണാകുളം – നിസാമുദീന്‍ മംഗളാ എക്‌സ്പ്രസ് മെയ് 21 ന് ആരംഭിക്കുക തൃശൂരില്‍ നിന്നും.
● എറണാകുളം – പാലക്കാട് മെമു മെയ് 21ന് ആരംഭിക്കുക തൃശൂരില്‍ നിന്നും.
● കണ്ണൂര്‍ – എറണാകുളം എക്‌സ്പ്രസ് മെയ് 22 ന് തൃശൂര്‍ വരെ.

#TrainCrime : ഓടുന്ന ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു, സംഭവം കേരളത്തിൽ..

ട്രെയിനിനുള്ളിൽ ഒരു യാത്രക്കാരന് കുത്തേറ്റു.  പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്.  ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴാണ് അക്രമം നടന്നത്.  സംഭവത്തിൽ ഗുരുവായൂർ സ്വദേശി അസീസ് അറസ്റ്റിലായി.  പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

  ജനറൽ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്ത ദേവനെ വയർ പോലുള്ള ആയുധം ഉപയോഗിച്ച് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.  സംഭവത്തെ തുടർന്ന് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ഓടി.  ഇതിനിടെ അക്രമി രക്ഷപ്പെട്ടെങ്കിലും ആർപിഎഫ് പിടികൂടി.

#RPF_Caught_Man_With_Petrol : റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി എത്തിയ യുവാവ് പിടിയിൽ.

തൃശൂർ : ആലപ്പുഴ-കണ്ണൂർ എക്പ്രെസ്സിലെ തീവെപ്പ് കേസ് അന്വേഷണത്തിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവിനെ ആർപിഎഫ് പിടികൂടി.  ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസിൽ പെട്രോളുമായി കോട്ടയം സ്വദേശി സേവ്യർ വർഗീസ് പിടിയിലായി.

  ട്രെയിനിൽ പാഴ്‌സലായി അയച്ച ബൈക്കിലുണ്ടായിരുന്ന പെട്രോൾ കയ്യിൽ കരുതിയിരുന്നതായി യുവാവ് മൊഴി നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0