മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന 5 പേർ പിടിയിൽ #ChiefMinister_Vehicle




 




കോഴിക്കോട്:
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ പിടിയിൽ. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം ഉപയോഗിച്ച് പിന്തുടർന്നതിനാണ് മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 5 പേരും കരുതൽ കസ്റ്റഡിയാണ്.

ഞായറാഴ്ച കണ്ണൂരില്‍നിന്ന് എസ്എഫ്ഐ ദേശീയ സമ്മേളനത്തിനായി കോഴിക്കോട്ടേക്ക് രാത്രി വരുമ്പോൾ ആയിരുന്നു സംഭവം. ഞായറാഴ്ച രാത്രി വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇവര്‍ കാറില്‍ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.
 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0