കണ്ണൂരിലെ ജ്വല്ലറികളിൽ വ്യാജ സ്വർണ്ണം വിറ്റ് കബളിപ്പിക്കുന്ന മൂന്ന് പേർ കസ്റ്റഡിയിൽ, കൂടുതൽ തട്ടിപ്പ് നടന്നതായി സൂചന.. #CrimeNews

വ്യാജ സ്വർണം വിറ്റ് ജ്വല്ലറിക്കാരെ കബളിപ്പിക്കുന്ന സംഘത്തിലെ മൂന്ന് പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.  തലശ്ശേരി, അഴീക്കോട്, ഈർക്കൂർ സ്വദേശികളാണ് പിടിയിലായത്.


  കണ്ണൂരിലെ ജ്വല്ലറികളിൽ അര പവൻ സ്വർണം വാങ്ങി വെള്ളിയും ചെമ്പും ചേർത്തുണ്ടാക്കിയ സ്വർണം ഉപയോഗിച്ചാണ് മൂവരും തട്ടിപ്പ് നടത്തിയത്.  ഹാൾമാർക്കുകൾ സ്വർണം പോലെ തോന്നിച്ചെന്നും ഉരുക്കിയപ്പോഴാണ് വ്യാജ സ്വർണമാണെന്ന് മനസ്സിലായതെന്നും ജ്വല്ലറി ഉടമ പറഞ്ഞു.
  നേരത്തെയും ഇവർ നഗരത്തിലെ ജ്വല്ലറികളെ കബളിപ്പിച്ചിരുന്നു, ജ്വല്ലറി ഉടമകൾ തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി.  ശനിയാഴ്ച ഇവർ വ്യാജ സ്വർണവുമായി നഗരത്തിലെ മറ്റൊരു ജ്വല്ലറിയിൽ എത്തിയപ്പോൾ ജ്വല്ലറി ജീവനക്കാർ ഇവരെ തിരിച്ചറിയുകയും ടൗൺ പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു.
  അന്വേഷണത്തിൽ കണ്ണൂർ നഗരത്തിലും പരിസരത്തുമുള്ള പല ജ്വല്ലറികളിലും ഇത്തരത്തിൽ വ്യാജ സ്വർണം വിറ്റതായി പൊലീസിന് വ്യക്തമായി.  വ്യാജ സ്വർണം വിൽപന നടത്തുന്ന സംഘങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
MALAYORAM NEWS is licensed under CC BY 4.0