August 24 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 24 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 ആഗസ്റ്റ് 2025 | #NewsHeadlines

• കൊച്ചിയില്‍ ആരംഭിച്ച കേരള ഏവിയേഷന്‍ സമ്മിറ്റ് 2025 വ്യോമയാന മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വലിയ മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിന് സമാപനം. തിരുവനന്തപുരം ജില്ല കലാകിരീടം കരസ്ഥമാക്കി.

• ഓണക്കാലത്തിന് മുന്നോടിയായി സർക്കാർ സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

• സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തിയുടെ ഒ‍ൗദ്യോഗിക ഉദ്‌ഘാടനം 31ന്‌ പകൽ മൂന്നിന്‌ ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

• പാക്‌വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക്‌ സെപ്‌തംബർ 24 വരെ നീട്ടി ഇന്ത്യ. ആഗസ്ത്‌ 24 ന്‌ കാലാവധി അവസാനിരിക്കെയാണ്‌ നടപടി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്‌ ഇരുരാജ്യങ്ങളുമായി ഉണ്ടായ സംഘർഷാവസ്ഥയെ തുടർന്ന്‌ ഏപ്രിൽ 30 നാണ്‌ പാക്‌ വിമാനങ്ങൾക്ക്‌ വിലക്കേർപ്പെടുത്തിയത്‌.

• യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ തൽക്കാലത്തേക്ക്‌ നിർത്തിവെച്ചതായി തപാൽ വകുപ്പ്‌ അറിയിച്ചു. നൂറ്‌ ഡോളർ വരെ മൂല്യമുള്ള കത്തുകൾ‍, രേഖകൾ, സമ്മാനങ്ങൾ എന്നിവയൊഴികെ മറ്റെല്ലാ തപാൽ സേവനങ്ങളുമാണ്‌ നിർത്തിയത്‌.

• ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആദ്യ ജയം. വെസ്റ്റ് ഹാമിനെതിരെ ഗോള്‍മഴ തീര്‍ത്ത ചെല്‍സി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് വിജയം നേടിയത്. കഴിഞ്ഞ മത്സരത്തില്‍ സമനില നേടിയ ചെല്‍സി തിരിച്ചുവരവ് ഗംഭീരമാക്കി.

• ജമ്മു കശ്മീരിൽ നിരോധിച്ച ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട 215 സ്കൂളുകൾ സർക്കാർ ഏറ്റെടുത്തു. 10 ജില്ലകളിലായി പ്രവർത്തിക്കുന്ന 215 സ്കൂളുകളാണ് സർക്കാർ ഏറ്റെടുത്തത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 24 ആഗസ്റ്റ് 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.  വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയത്.

• നിപാ രോഗം സംശയിക്കുന്ന രണ്ടുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

• ദുരന്തബാധിത മേഖലയിൽ 794 കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും വരുമാനം ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ.

• അനിൽ അംബാനിക്ക് വൻ തിരിച്ചടി. കമ്പനിയിലെ തുക വകമാറ്റിയതിൽ അഞ്ചുവര്‍ഷത്തേക്ക് സെബി വിലക്ക് ഏർപ്പെടുത്തി.

• സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ വിതരണത്തിനായുള്ള നടപടികൾ പൂർത്തിയായെന്ന് മന്ത്രി ജിആർ അനിൽ. സെപ്‌തംബർ ആദ്യവാരം കിറ്റ് വിതരണത്തിനായുള്ള ക്രമീകരണം ഒരുക്കും.

• വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ അക്കൗണ്ടില്‍ നിന്നും വായ്പകള്‍ പിടിച്ച സംഭവത്തില്‍ ബാങ്കുകള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം.

• ഹേമ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് അമ്മ. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

• ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലേയ്ക്കായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 24 ആഗസ്റ്റ് 2023 | #News_Headlines #Short_News

• ചരിത്രദൗത്യം നിറവേറ്റി ചന്ദ്രയാൻ 3. സോഫ്റ്റ് ലാൻഡിങ് വിജയകരം. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യവും, ചന്ദ്രൻ്റെ ദക്ഷിണ ദ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യവുമായി ഇന്ത്യ. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനില്‍ ഇറങ്ങി. വൈകീട്ട് 6.03നായിരുന്നു ലാന്‍ഡിംഗ്.

• മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍ അറസ്റ്റില്‍. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് ക്രൈംബ്രാഞ്ച് ലക്ഷ്മണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

• പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയില്‍ സതിയമ്മ ജോലി നേടിയത് വ്യാജ രേഖ ചമിച്ചിട്ടാണെ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ലിജിമോൾ ഐശ്വര്യ കുടുംബശ്രീ മുന്‍ അംഗമായ ലിജിമോള്‍. വ്യാജരേഖ ചമച്ച് ജോലി നേടാൻ ഉദ്യോഗസ്ഥർ കൂട്ട് നിന്നുവെന്നും തന്‍റെ പേര് ഉപയോഗിച്ച് സര്‍ക്കാരിന്‍റെ പണം അപഹരിച്ചെന്നും ലിജിമോള്‍ പരാതിയില്‍ പറയുന്നു.

• ചെസ്‌ ലോകകപ്പ് ഫൈനലിലെ രണ്ടാംമത്സരത്തിലും പതിനെട്ടുകാരൻ മാഗ്‌നസ്‌ കാൾസനെ സമനിലയിൽ തളച്ചു. ഇന്ന്‌ നിർണായക ടൈബ്രേക്കർ വെെകിട്ട് നാലരയ്ക്ക്,  ജയിക്കുന്നവർക്ക്‌ ലോകകപ്പ്‌.

• എവിടെനിന്നും എവിടേക്കും ജനറൽ ടിക്കറ്റുകൾ എടുക്കാൻ സംവിധാനമൊരുക്കി യുടിഎസ്‌ (അൺറിസർവ്‌ഡ്‌ ടിക്കറ്റിങ്‌ സിസ്‌റ്റം). നേരത്തേയുള്ള 20 കിലോമീറ്റർ പരിധി നീക്കിയാണ്‌ ആപ്പ്‌ പരിഷ്‌കരിച്ചത്‌. എക്‌സ്‌പ്രസ്‌, സൂപ്പർഫാസ്‌റ്റ്‌, പാസഞ്ചർ ട്രെയിനുകളിലെ ജനറൽ ടിക്കറ്റുകൾ ഇങ്ങനെ എടുക്കാം.

• മാലിന്യമുക്ത നവകേരളത്തിനായുള്ള പദ്ധതികളിലെ വാതിൽപ്പടി മാലിന്യശേഖരണം അഞ്ചു മാസത്തിനകം വർധിച്ചത്‌ 78 ശതമാനം. പദ്ധതി വിപുലീകരിച്ചപ്പോൾ ഇത്‌ 48 ശതമാനമായിരുന്നു. പദ്ധതി വഴി അരലക്ഷത്തിലേറെ വനിതകൾക്ക്‌ സ്ഥിരം തൊഴിൽ ലഭ്യമാകും.

• വർഷത്തിൽ രണ്ട്‌ ബോർഡ്‌ പരീക്ഷ, ഒമ്പത്‌, പത്ത്‌ ക്ലാസുകളിൽ നിർബന്ധമായും മൂന്ന്‌ ഭാഷ, പ്ലസ്‌വൺ, -പ്ലസ്‌ടു ക്ലാസുകളിൽ നിർബന്ധമായും രണ്ട്‌ ഭാഷ തുടങ്ങിയ പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു.

• പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദത്തിൽപ്പെട്ട സതിയമ്മക്കെതിരെ പരാതി. ഔദ്യോഗിക രേഖ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ലിജിമോൾ ആണ് പരാതി നൽകിയത്.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0