കോഴിക്കോട്: ബാലുശ്ശേരിലെ വെള്ളച്ചാട്ടത്തിൽ നിന്നു വീണ 11 വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിക്കടുത്ത് കരിപ്പാറയിൽ 50 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിൽ വീണ മാസിൻ എന്ന കുട്ടി വെള്ളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന മരത്തിന്റെ കൊമ്പുകളിൽ കുടുങ്ങിയാണ് രക്ഷപ്പെട്ടത്. മറ്റ് കുട്ടികളുടെ നിലവിളി കേട്ട് തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ്
അപകടത്തിൽപ്പെട്ട കുട്ടിയെ പിടിച്ച് കരകയറ്റിയത്.
പൂനത്ത് നെല്ലിശ്ശേരി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മാസിനും മറ്റ് നാല് കുട്ടികളും ശനിയാഴ്ച രാവിലെ മദ്രസയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി. അവധിക്കാലമായതിനാൽ കുട്ടികൾ കരിപ്പാറയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ പോകുകയായിരുന്നു. ജലാശയത്തിലേക്ക് ഇറങ്ങുന്നതിനിടെ കാൽ തെന്നി വീണത്.
ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാൽ ഇവിടെ അപകടസാധ്യത കൂടുതലായിരുന്നു. കഴിഞ്ഞ ദിവസം മഴക്കാലത്ത് കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി സ്കൂളിലെ അധ്യാപകനായ അൻവർ പറഞ്ഞു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.