ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 14 ആഗസ്റ്റ് 2023 | #Short_News #News_Headlines

• ഭാരതം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും.

• രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണംചെയ്യും.  3200 രൂപ വീതമാണ്‌ ലഭിക്കുക. അറുപത്‌ ലക്ഷത്തോളംപേർക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും.

• ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര വെസ്‌റ്റിൻഡീസ്‌ സ്വന്തമാക്കി. അവസാന മത്സരത്തിൽ രണ്ട്‌ ഓവർ ബാക്കിയിരിക്കെ വിൻഡീസ്‌ എട്ട്‌ വിക്കറ്റിന്‌ ജയിച്ചു. ഇതോടെ പരമ്പര 3-2ന്‌ സ്വന്തമായി. ഏഴുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഈ നേട്ടം.

• ഡോക്ടർമാരുടെ മരുന്ന്‌ കുറിപ്പടി നിരീക്ഷിക്കാൻ സർക്കാർ ആശുപത്രികളിൽ പ്രിസ്‌ക്രിപ്ഷൻ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവും വിശദമായ മാർഗനിർദേശവും ഉടൻ പുറപ്പെടുവിക്കും. ആന്റി മൈക്രോബിയൽ റസിസ്റ്റൻസിനെ ഇല്ലാതാക്കി രോഗപ്രതിരോധം ഉറപ്പാക്കാനാണ്‌ ഇത്‌.

• ഗാന്ധിജിയുടെ ആശയങ്ങളും തത്വങ്ങളും പ്രചരിപ്പിക്കാന്‍ സര്‍വ സേവാ സംഘം വാരണാസിയിൽ സ്ഥാപിച്ച കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഇടിച്ച് നിരത്തി. സ്വതന്ത്ര്യസമര സേനാനിയും ഗാന്ധി ശിഷ്യനുമായിരുന്ന വിനോബ ഭാവെ സ്ഥാപിച്ചവയാണ് പൊളിച്ചുനീക്കിയത്.

• ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് ട്രെയിൻ അനുവദിച്ചത്.

• ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ ഇന്ന് നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാണ് ഭ്രമണപഥമാറ്റം നടക്കുക. നിലവില്‍ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ നിന്ന് പരമാവധി 1437 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രനെ വലം വയ്ക്കുക ആണ്.


News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
MALAYORAM NEWS is licensed under CC BY 4.0