വയനാട് ജീപ്പ് അപകടം, മരണമടഞ്ഞവർക്ക് നാടിൻ്റെ അന്ത്യാഞ്ജലി.. #WayanadJeepAccident

വയനാട് തലപ്പുഴ മക്കിമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് പേർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.  മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒരു മണി മുതൽ മഖിമല എൽപി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു.  മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു.  മന്ത്രി എ കെ ശശീന്ദ്രൻ അന്തിമോപചാരം അർപ്പിച്ചു.

  ഇന്നലെ വൈകിട്ട് 3.30ന് മക്കിമലയിൽ ജീപ്പ് മറിഞ്ഞാണ് അപകടം.  12 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.  ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.  മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളാണ്.  ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
MALAYORAM NEWS is licensed under CC BY 4.0