Sports എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Sports എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഐപിഎൽ ഫൈനൽ: ഗുജറാത്ത് ടൈറ്റൻസിന് 155 റൺസ്; സുന്ദർ അർദ്ധസെഞ്ച്വറി നേടി #IPL_Final_Score

Malayoram News Image
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആർസിബിക്കെതിരെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്.

തുടക്കത്തിൽ വൻ തകർച്ച നേരിട്ട ഗുജറാത്തിന് ഒരിക്കൽ പോലും നിലയുറപ്പിക്കാൻ സാധിച്ചില്ല. നായകൻ ശുഭ്മൻ ഗില്ലും സായ് സുദർശനും വേഗത്തിൽ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. നിഷാന്ത് സിന്ധു (20), ജോസ് ബട്‌ലർ (19) എന്നിവരും കാര്യമായ സംഭാവന നൽകാതെ മടങ്ങി.

എന്നാൽ മധ്യനിരയിൽ വാഷിങ്ടൺ സുന്ദർ ടീമിന്റെ രക്ഷകനായി. 37 പന്തിൽ 50 റൺസ് നേടിയ സുന്ദർ, അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ആർസിബി ബൗളിംഗ് നിരയിൽ ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി. റസിഖ് സലാം ദാർ 3 വിക്കറ്റ് നേടി ഗുജറാത്ത് ബാറ്റിംഗ് നിരയെ തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.


Hashtags: #IPLFinal #GTvsRCB #Cricket #ഐപിഎൽഫൈനൽ #ഗുജറാത്ത്ടൈറ്റൻസ് #ആർസിബി

ഐപിഎൽ ഫൈനൽ: രണ്ടാം കിരീടം ലക്ഷ്യമിട്ട് ആർസിബിയും ഗുജറാത്ത് ടൈറ്റൻസും #RCB_GT_Final

Malayoram News Image
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഐപിഎൽ കലാശപ്പോരാട്ടം നടക്കും. രണ്ടാം ഐപിഎൽ കിരീടം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരും. ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ മത്സരം രാത്രി 7:30-ന് ആരംഭിക്കും.

ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകൾ തമ്മിലുള്ള ഈ പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിന്റെ ശക്തമായ ബാറ്റിംഗ് നിരയും ഗുജറാത്തിന്റെ മികച്ച ബോളിംഗ് നിരയും തമ്മിലുള്ള ഏറ്റുമുട്ടൽ മത്സരത്തിൽ നിർണ്ണായകമാകും.

വിരാട് കോഹ്‌ലിയെ പോലുള്ള സൂപ്പർ താരങ്ങൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി അണിനിരക്കുമ്പോൾ, ഗുജറാത്ത് ടൈറ്റൻസും കരുത്തരായ താരങ്ങളാൽ സമ്പന്നമാണ്. ഫൈനലിൽ ആര് കിരീടം നേടുമെന്ന് ഉറ്റുനോക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.


Hashtags: #IPLFinal #RCBvsGT #Cricket #ഐപിഎൽഫൈനൽ #ആർസിബി #ക്രിക്കറ്റ്

ഐപിഎൽ 2026: പഞ്ചാബ് കിങ്‌സിനെ തകർത്ത് ആർസിബി പ്ലേഓഫിൽ #RCB_Playoffs_IPL

Malayoram News Image
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ഐപിഎൽ 2026 സീസണിലെ പ്ലേഓഫിലേക്ക് യോഗ്യത നേടി. ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെ 23 റൺസിന് തോൽപ്പിച്ചാണ് ആർസിബി ഈ നിർണായക നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആർസിബി വിജയം ഉറപ്പിച്ചത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ നിർണായക മുന്നേറ്റം നടത്താനും പ്ലേഓഫ് സാധ്യതകൾ സജീവമാക്കാനും അവർക്ക് സാധിച്ചു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ വിജയം ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്.

പ്ലേഓഫിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ് ആർസിബി.


Hashtags: #IPL2026 #RCB #Playoffs #ഐപിഎൽ2026 #ആർസിബി #പ്ലേഓഫ്

ഇന്ത്യക്ക്‌ വമ്പൻ ജയം; വിൻഡീസിനെ 140 റൺസിന് തോൽപ്പിച്ച് ഇന്ത്യന്‍ ജൈത്രയാത്ര.. #India-Beat-West-Indies

 


അഹമ്മദാബാദ് : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച വിജയം. വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്‌സിനും 140 റൺസിനും ഇന്ത്യ പുറത്താക്കി. ആദ്യ ഇന്നിംഗ്‌സിൽ 448-5 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ 162 റൺസിന് ഓൾഔട്ടായ വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്‌സിൽ 146 റൺസിന് ഓൾഔട്ടായി. വിജയത്തോടെ ഇന്ത്യ രണ്ട് മത്സര പരമ്പരയിൽ 1-0 എന്ന ലീഡ് നേടി.

കെ.എൽ. രാഹുൽ (100), ധ്രുവ് ജുറൽ (125), രവീന്ദ്ര ജഡേജ (104*) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിംഗ്‌സിൽ 286 റൺസിന്റെ ലീഡ് നൽകിയത്. മൂന്നാം ദിവസം കളി ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു.

74 പന്തിൽ 38 റൺസ് നേടിയ അലിക് അതാൻസെയും 52 പന്തിൽ 25 റൺസ് നേടിയ ജസ്റ്റിൻ ഗ്രീവ്‌സും മാത്രമാണ് വെസ്റ്റ് ഇൻഡീസിനെ പിടിച്ചുകെട്ടിയത്. എല്ലാ മുൻനിര ബാറ്റ്‌സ്മാൻമാരും ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നു.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും നാല് വിക്കറ്റുകളും മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിലെ നാല് വിക്കറ്റുകൾ ഉൾപ്പെടെ സിറാജ് ആകെ ഏഴ് വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.

മെസ്സിയെയും അർജന്റീനയെയും വരവേൽക്കാൻ കേരളം, കളി നടക്കുന്നത് കൊച്ചി സ്റ്റേഡിയത്തിൽ.. #MessiInKerala

എറണാകുളം :  കേരളത്തിലെത്തുന്ന ലോകകപ്പ് ജേതാക്കളായ അർജൻ്റീന ഫുട്ബോൾ ടീം കൊച്ചിയിൽ കളിക്കും. ലയണൽ മെസി അടക്കമുള്ള സംഘമാണ് വരുന്നത്. വിദഗ്‌ധ സമിതിയുടെ പരിശോധനയെ തുടർന്നാണ് വേദി നെഹ്റു സ്റ്റേഡിയമെന്ന് തീരുമാനിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് നേരത്തെ ആലോചിച്ചിരുന്നത്.

ക്രിക്കറ്റ് സ്‌റ്റേഡിയമായതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ ഫുട്ബോൾ മത്സരത്തിന് സജ്ജമാക്കുന്നത് എളുപ്പമല്ല. തുടർന്നാണ് ഐഎസ്എൽ മത്സരങ്ങൾ നടത്തുന്ന കൊച്ചിയെ കേരളം കാത്തിരിക്കുന്ന കളിക്കായി തെരഞ്ഞെടുത്തത്.

നവംബർ 15നും 18നും ഇടയിലായിരിക്കും അർജൻ്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. ഓസ്ട്രേലിയ ആയിരിക്കും എതിരാളി. രണ്ട് കളി നടത്താനുള്ള ചർച്ചയാണ് നടക്കുന്നത്. അർജൻ്റീനക്കും ഓസ്ട്രേലിയക്കും പുറമെ ഒരു ടീം കൂടി കളിക്കാനുള്ള സാധ്യത ചർച്ച ചെയ്യുന്നു. കൊച്ചിയിലെ സ്‌റ്റേഡിയം മത്സരത്തിന് സജ്ജമാക്കാൻ ജിസിഡിഎയും സർക്കാരും ആലോചന നടക്കുന്നു.

2022 ഖത്തർ ലോകകപ്പിൽ അർജന്റീന ചാമ്പ്യൻമാരായതിന്‌ പിന്നാലെയാണ്‌ കേരള സന്ദർശനമെന്ന ആശയമുദിച്ചത്‌. കിരീടനേട്ടത്തിൽ ലോകമെങ്ങുമുള്ള ആരാധകർക്ക്‌ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ(എഎഫ്‌എ) നന്ദി അറിയിച്ചിരുന്നു. അതിൽ കേരളവും ഇടംപിടിച്ചു. സന്തോഷമറിയിച്ച്‌ കായികമന്ത്രി വി അബ്ദുറഹിമാൻ എഎഫ്‌എക്ക്‌ മെയിൽ സന്ദേശമയച്ചു. അതിനുള്ള മറുപടിയിലാണ്‌ കേരള സന്ദർശനത്തിനുള്ള സന്നദ്ധത അറിയിച്ചത്‌.

ഇച്ഛാശക്തിയോടെ സർക്കാരും വകുപ്പും മുന്നിട്ടിറങ്ങിയതോടെ സ്വപ്നം സാഫല്യമായി. സ്‌പോൺസറുടെ പിന്തുണയും പ്രധാനമായി. രണ്ടാംതവണയാണ്‌ മെസിയും അർജന്റീനയും ഇന്ത്യയിലേക്ക്‌ വരുന്നത്‌. 2011ൽ കൊൽക്കത്തയിൽ വെനസ്വേലയ്‌ക്കെതിരെ സ‍ൗഹൃദ മത്സരം കളിച്ചിരുന്നു.

ആരാധകരെ ശാന്തരാകുവിന്‍; മെസ്സിയും ടീമും നവംബറില്‍ കേരളത്തിലേക്ക്, ഔപചാരിക പ്രഖ്യാപനവുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. #Messi_led_Argentina_to_play_in_Kerala

 

കാത്തിരിപ്പിനൊടുവില്‍ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിലെ ഫുട്ബോൾ ആരാധകരെ ആവേശഭരിതരാക്കുന്ന വാര്‍ത്ത പുറത്ത് വന്നു. മെസ്സി കേരള
ത്തിൽ വരുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവംബറിൽ കേരളത്തിൽ ടീമിന് ഒരു മത്സരം ഉണ്ടായിരിക്കുമെന്നാണ് പ്രഖ്യാപനം. മത്സരം നവംബർ 10 നും 18 നും ഇടയിൽ നടക്കും. എതിരാളികളെ തീരുമാനിച്ചിട്ടില്ല.
കായിക മന്ത്രി വി അബ്ദുറഹ്മാനും വാർത്ത സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം നടക്കാൻ സാധ്യതയുണ്ട്. നവംബറിൽ രണ്ട് മത്സരങ്ങളുണ്ടെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കേരളത്തിലെ ഒരു മത്സരത്തിന് പുറമെ മറ്റൊരു മത്സരം അംഗോളയിലായിരിക്കും. അർജന്റീന ഫുട്ബോൾ അസോസിയേഷൻ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ കേരളത്തിലെ മെസ്സി ആരാധകർക്ക് വളരെ സന്തോഷകരമായ ഒരു പ്രഖ്യാപനം നടത്തി.

നേരത്തെ, അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിൽ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ, അതിനുശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നു.

എംബാപ്പെയുടെ പെനാൽറ്റിയിൽ റയലിന് വിജയത്തുടക്കം #sports



 

 

മാഡ്രിഡ്: റയല്‍ മാഡ്രിഡിന് സ്പാനിഷ് ലാ ലീഗ പുതിയ സീസണില്‍ നേരിയ ജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ മറികടന്നത്. ലിവര്‍പൂളില്‍ നിന്നെത്തിയ ഇംഗ്ലീഷ് റൈറ്റ് ബാക്ക് ട്രെന്റ് അലക്‌സാണ്ടര്‍ അരങ്ങേറ്റം കുറിച്ച മത്സരത്തിന്റെ 51-ാം മിനിറ്റില്‍ ഫ്രഞ്ച് താരം എംബാപ്പെ നേടിയ പെനാല്‍റ്റി ഗോളാണ് റയലിന് തുണയായത്. മുന്‍താരം സാബി അലോണ്‍സോ പരിശീലകനായി ചുമതലയേറ്റശേഷമുള്ള റയലിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ തവണത്തെ ലീഗിലെ രണ്ടാം സ്ഥാനക്കാരാണ് റയല്‍.


ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയിലേക്ക്?എഎഫ്‌സി ചാമ്പ്യൻസ് ലീഗില്‍ എഫ് സി ഗോവയും അല്‍ നസ്റും ഒരേ ഗ്രൂപ്പിൽ #Ronaldo #Sports

 

ദോഹ: എഎഫ്‌സി ചാമ്പ്യൻസ് ലീഗില്‍ ഐഎസ്എല്‍ ടീമായ എഫ് സി ഗോവയും സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അല്‍ നസ്റിനും എഫ് സി ഗോവക്കുമൊപ്പം ഇറാഖില്‍ നിന്നുള്ള അല്‍ സവാര എഫ് സിയും തജിക്കിസ്ഥാനില്‍ നിന്നുള്ള എഫ് സി ഇസ്റ്റിക്ലോളുമാണ് ഇടം നേടിയത്. 

അല്‍ നസ്റിന്‍റെ ഗ്രൂപ്പില്‍ ഇടം നേടിയതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനുള്ള വഴിയൊരുങ്ങി. അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി കേരളത്തിലെത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് ഫുട്ബോളിലെ മറ്റൊരു സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാന്‍ വഴിയൊരുങ്ങുന്നത്. 

എന്നാല്‍ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് അല്‍ നസ്ർ റൊണാള്‍ഡോയുമായുള്ള കരാറില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നതിനാല്‍ താരത്തിന് വിട്ടു നില്‍ക്കുന്നതിന് തടസമില്ല. എങ്കിലും കഴിഞ്ഞ സീസണൊടുവില്‍ അല്‍ നസ്റുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കിയ റൊണാള്‍ഡോ ഗോവയില്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

18 വർഷത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം; കിരീടത്തിൽ മുത്തമിട്ട് ബെം​ഗളൂരു; പഞ്ചാബിനെ ആറ് റൺസിന് തോൽ‌പ്പിച്ചു... #ipl2025





ഐപിഎൽ കിരീടം റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ഫൈനലിൽ പഞ്ചാബിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ബെം​ഗളൂരുവിന്റെ കിരീട ധാരണം. പഞ്ചാബിനായി ശശാങ്ക് സിങ് നടത്തിയ ഒറ്റയാൻ‌ പോരാട്ടം വിഫലമായി. പഞ്ചാബിന് ജയപ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു ശശാങ്ക് സിങ് പുറത്തെടുത്തത്. പതിനെട്ട് വർഷത്തെ നീണ്ടകാത്തിരിപ്പിനൊടുവിലാണ് കൊഹ്ലിയ്ക്ക് കപ്പ് ലഭിക്കുന്നത്.

ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ ആയുള്ളൂ. ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. എന്നാൽ വിക്കറ്റുകൾ‌ വീണുകൊണ്ടിരുന്നത് പഞ്ചാബിന് തിരിച്ചടിയായി. എന്നാൽ നേഹൽ വധേരയും ശശാങ്ക് സിങ്ങും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നിട്ടും വിജയം ബെം​ഗളൂരുവിന് ഒപ്പമായിരുന്നു. 30 പന്തിൽ ആറ് സിക്സറുകളും മൂന്ന് ഫോറും ഉൾപ്പെ 61 റൺസാണ് ശശാങ്ക് സിങ്ങ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. മായങ്കിന്റെ വെടിക്കെട്ടിൽ ടീം മികച്ച സ്കോറിൽ തുടക്കത്തിലെത്തി. നായകൻ രജത് പാട്ടിദാറാണ് പിന്നീട് ആർസിബിയെ കരകയറ്റാനിറങ്ങിയത്. അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോർ 170-കടന്നു. ഒടുക്കം നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 190 റൺസെടുത്തു

41 വർഷത്തെ സേവനത്തിനുശേഷം ഷൈനി വിൽസൺ ജോലിയിൽനിന്ന് ഇന്ന് പടിയിറങ്ങും..#latestnews

 


ചെന്നൈ: രാജ്യത്തിന്റെ അഭിമാന കായികതാരം ഒളിമ്പ്യൻ ഷൈനി വിൽസൺ ഔദ്യോഗികവൃത്തിയിൽനിന്ന് ശനിയാഴ്ച പടിയിറങ്ങുന്നു. 41 വർഷത്തെ സേവനത്തിനുശേഷം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ജനറൽ മാനേജർ പദവിയിൽനിന്നുമാണ് ഷൈനി വിരമിക്കുന്നത്.

എഫ്‌സിഐ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഷുതോഷ് അഗ്നിഹോത്രി ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ യാത്രയയപ്പ് ചടങ്ങ് ശനിയാഴ്ച ചെന്നൈയിൽ നടക്കും.

1984 മാർച്ച് 16-ന് പതിനെട്ടാം വയസ്സിൽ എഫ്‌സിഐയുടെ തിരുവനന്തപുരം ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ഷൈനി മുംബൈയിലും ജോലിചെയ്തു. ‘‘മേലധികാരികളോടും സഹപ്രവർത്തകരോടും നന്ദിയുണ്ട്. ജോലിയിലിരിക്കെ കായികരംഗത്തെ വളർച്ചയ്ക്കുവേണ്ടി നന്നായി പ്രവർത്തിക്കാനായി. മലയാളികൾ ഉൾപ്പെടെ ഒട്ടേറെയാളുകളെ എഫ്‌സിഐയിൽ എത്തിക്കാനായതിൽ സന്തോഷമുണ്ട്. ഒട്ടേറെ പ്രതിഭകളെ സ്കോളർഷിപ്പു നൽകി കൈപിടിച്ചുയർത്തി’’ -ഷൈനി പറഞ്ഞു.

1965 മേയ് എട്ടിന് ഇടുക്കി ജില്ലയിലെ തൊടുപുഴ വഴിത്തല കുരിശിങ്കൽ എബ്രാഹമിന്റെയും മറിയാമ്മയുടെയും മകളായാണ് ജനനം. പാലാ അൽഫോൻസാ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അഖിലേന്ത്യാ അന്തസ്സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ വ്യക്തിഗത ചാമ്പ്യനായതിനു പിന്നാലെ എഫ്‌സിഐയിൽ ക്ലാർക്കായി നിയമനംകിട്ടി.

അതേവർഷമായിരുന്നു ലോസ് ആഞ്ജലീസ് ഒളിമ്പിക്സ്. അവിടെ താരമായ ഷൈനിക്ക് തിരിച്ചെത്തിയപ്പോൾ മാനേജരായി പ്രമോഷൻ കിട്ടി. ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന രാജ്യാന്തര നീന്തൽതാരം വിൽസൺ ചെറിയാനുമായി 1988-ൽ വിവാഹം. ഇരുവരും 1992-ലാണ് ചെന്നൈയിലെത്തിയത്. ലോസ് ആഞ്ജലീസ്, സോൾ, ബാഴ്സലോണ, അറ്റ്‌ലാന്റ ഒളിമ്പിക്സുകളിൽ തുടർച്ചയായി പങ്കെടുത്ത ഷൈനി 1992-ൽ ബാഴ്സലോണ ഒളിമ്പിക്സിൽ ദേശീയപതാകയേന്തിയ ആദ്യ ഇന്ത്യൻ വനിതയായി.

75 രാജ്യാന്തര മീറ്റുകളിൽ മത്സരിച്ചു. എൺപതിലേറെ രാജ്യാന്തര മെഡലുകൾ സ്വന്തമാക്കി. അർജുന, പദ്‌മശ്രീ പുരസ്കാരങ്ങൾ നേടി. സായി ഗവേണിങ് ബോഡിഅംഗം, ഇന്ത്യൻ അത്‌ലറ്റിക്സ് ടീം സെലക്ഷൻ കമ്മിറ്റി അഗം, ഏഷ്യൻ അത്‌ലറ്റിക്സ് കമ്മിഷൻ അംഗം തുടങ്ങിയ ചുമതലകൾ വഹിക്കുന്നു. കൊച്ചിയിലേക്കു താമസം മാറണമെന്ന് ആഗ്രഹമുണ്ടെന്നും ഷൈനി പറഞ്ഞു.

മക്കൾ: ശില്പ വിൽസൺ, സാൻട്ര വിൽസൺ, ഷെയ്ൻ വിൽസൺ.

അലക്‌സാണ്ടർ അർനോൾഡ് ഇനി റയലിന് സ്വന്തം.. #sports

 
ആൻഫീൽഡിൽ നിന്ന് മടങ്ങുന്നതിന് മുമ്പുള്ള ആ നിമിഷങ്ങൾ തികച്ചും വൈകാരികമായിരുന്നു. കരുത്തനായ പ്രതിരോധനിരക്കാരൻ അലക്‌സാണ്ടർ അർനോൾഡ് ഇനി മുതൽ റയൽ മാഡ്രിഡിനായി കളിക്കും. ഇന്നലെയായിരുന്നു ക്രിസ്റ്റൽപാലസുമായി ലിവർ പൂളിൻ്റെ മത്സരം. അലക്‌സാണ്ടർ അർണോൾഡിൻ്റെ ലിവർപൂളിലെ താമസ മാച്ച് ആയതിനാൽ ഏറെ വൈകാരികമായിരുന്നു ആൻഫീൽഡിൽ മത്സരം കഴിഞ്ഞ നിമിഷങ്ങൾ. അത്യന്തം വേദിക്കുന്നതും ആവേശവുമായ യാത്രയപ്പ് ആണ് ആരാധകർ അലക്‌സാണ്ടർ അർണോൾഡിൻ നൽകിയത്.

 കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തൻ്റെ ബാല്യകാലം ചിലവിട്ട കബ്ബുകളുമായുള്ള വേർപാട് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് പിന്നീട് പറഞ്ഞു. 26 കാരനായ ലിവർപൂൾ വൈസ് അവസാന ക്യാപ്റ്റൻ ഞായറാഴ്ച വിസിൽ മുഴങ്ങുമ്പോൾ കണ്ണീർ വാർത്ത. ”എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം” ഇതായിരുന്നു അലക്‌സാണ്ടർ അർണോൾഡിൻ്റെ വാക്കുകൾ. ഇന്നലത്തെ മത്സരം ഓരോ ഗോൾ വീതം അടിച്ച് ക്രിസ്റ്റൽ പാലസും ലിവർ പൂളും സമനിലയിൽ പിരിയുകയായിരുന്നു.

ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ..#sports

 


ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല..#sports

 

 തന്റെ ദീർഘകാല ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി വിടാൻ പോകുന്ന ബെൽജിയൻ താരം കെവിൻ ഡി ബ്രൂയിനെ തന്റെ ക്ലബ്ബ് ലിവർപൂളിലേക്ക് ക്ഷണിച്ച് ഈജിപ്ഷ്യൻ സ്‌ട്രൈക്കർ മുഹമ്മദ് സലാ. ഒരു വീഡിയോ അഭിമുഖത്തിൽ, അദ്ദേഹം ഡി ബ്രൂയിനെ പ്രശംസിക്കുകയും സ്വന്തം ക്ലബ്ബിലേക്ക് ക്ഷണിക്കുകയും ചെയ്തു. സിറ്റിക്കുവേണ്ടി മിഡ്‌ഫീൽഡിൽ തിളങ്ങുന്ന കെവിൻ ഡി ബ്രൂയ്ൻ വളരെക്കാലമായി ക്ലബ്ബുകൾ മാറ്റാൻ ആഗ്രഹിച്ചിരുന്നു. 2025 ന് ശേഷം പുതിയ സീസണിനായി തയ്യാറെടുക്കുകയാണെന്നും മാഞ്ചസ്റ്റർ സിറ്റി വിട്ടതിനുശേഷം ലിവർപൂൾ മിഡ്‌ഫീൽഡർ കെവിൻ ഡി ബ്രൂയിന് ടീമിൽ സ്ഥാനം നൽകുമെന്നും മുഹമ്മദ് സലാ തമാശയായി അഭിമുഖത്തിൽ പറയുന്നു. എന്നിരുന്നാലും, ഇംഗ്ലീഷ് ഫുട്‌ബോളിന് ഡി ബ്രൂയിന്റെ സംഭാവനകളെ സലാ വളരെയധികം പ്രശംസിക്കുന്നു. "അദ്ദേഹത്തിന്റെ കരിയറിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം സിറ്റിക്കുവേണ്ടി നന്നായി ചെയ്തു, ലീഗിനുവേണ്ടി നന്നായി ചെയ്തു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളുടെ ടീമിൽ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ട്," സലാ പറഞ്ഞു.

33 കാരനായ ബെൽജിയൻ തന്റെ നിലവിലെ കരാർ അവസാനിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് മുമ്പ് സ്ഥിരീകരിച്ചിരുന്നു. മേജർ ലീഗ് സോക്കർ ക്ലബ്ബുകളും സീരി എ ടീമായ നാപോളിയും കെവിൻ ഡി ബ്രൂയിനിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും താരം ഇത് സ്ഥിരീകരിച്ചിട്ടില്ല.


മെസ്സി നയിക്കുന്ന അർജന്റീനയുടെ കേരളത്തിലെ മത്സരം, സ്റ്റേഡിയങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു..#sports

 


അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു. ടീം എത്തിയാൽ ഏത് വേദിയിൽ മത്സരം നടത്തുമെന്നതിലും വ്യക്തതക്കുറവുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന നിലപാടിലാണ് കായികവകുപ്പ്.

ലയണൽ മെസിയുടെയും സംഘത്തിൻ്റെയും കേരള സന്ദർശനത്തിലെ അനിശ്ചിതത്വം വിവാദമായതിന് പിന്നാലെ കായിക വകുപ്പും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനിയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അർജന്റീന ടീം ഉറപ്പായും കേരളത്തിൽ എത്തുമെന്നാണ് ഇപ്പോഴത്തെ അവകാശവാദം. എന്നാൽ ടീം കേരളത്തിൽ എത്തിയാൽ ഏത് വേദിയിൽ മത്സരം നടത്തും എന്നുള്ള കാര്യത്തിൽ പോലും വ്യക്തതയില്ല.

തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്സ് ഹബും, എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവുണ് മത്സരത്തിനായി സർക്കാർ പരിഗണനയിലുള്ളത്. എന്നാൽ ഈ രണ്ടു സ്റ്റേഡിയങ്ങൾക്കും ഫുട്ബോൾ മത്സരങ്ങൾക്കുള്ള ഫിഫയുടെ അനുമതി ഇല്ല. സർക്കാർ ആവശ്യപ്പെട്ടാലും ലീസിന് എടുത്ത കാര്യവട്ടം സ്റ്റേഡിയം വിട്ടുകൊടുക്കണോ എന്ന കാര്യത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ആണ് തീരുമാനം എടുക്കേണ്ടത്.

അർജന്റീന ടീം കേരളത്തിലേക്ക് വരുന്നതിൽ നിന്ന് പിന്മാറിയതിന് സ്‌പോൺസർമാരിൽ നിന്ന് വിശദീകരണം തേടി കായിക വകുപ്പ്...#sports

 


അർജന്റീന ടീം കേരളത്തിലേക്ക് വരുന്നതിൽ നിന്ന് പിന്മാറിയതിന് സ്‌പോൺസർമാരിൽ നിന്ന് വിശദീകരണം. മെസ്സിയുടെയും സംഘത്തിന്റെയും വരവ് സ്‌പോൺസർമാർ അനിശ്ചിതത്വത്തിലാക്കിയതായി  കണ്ടെത്തി. ജനുവരിയിൽ പണം നൽകാമെന്ന് സ്‌പോൺസർമാർ വാഗ്ദാനം ചെയ്തിരുന്നു. സ്‌പോൺസർമാർ കൃത്യസമയത്ത് തുക നൽകിയില്ലെന്ന്പറയുന്നു. വിശദീകരണം തേടി സ്സ്‌പോൺസർമാർക്ക് കത്തെഴുതും.

മെസ്സിയും സംഘവും കേരളത്തിലേക്ക് വരില്ലെന്ന് ഇന്നലെ സ്‌പോൺസറുടെ ഓഫീസ് സ്ഥിരീകരിച്ചു. മെസ്സിയും സംഘവും എത്തുന്നതിന് 300 കോടിയിലധികം രൂപ ചെലവ് സർക്കാർ കണക്കാക്കി. ഇതിൽ 200 കോടി അർജന്റീന ടീമിന് നൽകേണ്ട തുക മാത്രമാണ്. എന്നാൽ ഈ തുക കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞില്ല. മുന്നോട്ടുവന്ന മൂന്ന് സ്‌പോൺസർമാർക്കും തുക നൽകാൻ തയ്യാറായില്ല.

കളിക്കാൻ കേരളത്തിൽ വരുമെന്ന് പറയപ്പെട്ട അർജന്റീന ടീം ഒക്ടോബർ, നവംബർ മാസങ്ങളിൽ മറ്റ് രാജ്യങ്ങളിലേക്ക് പര്യടനം നടത്തും. ഒക്ടോബറിൽ ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കുന്ന ടീം നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും കളിക്കുമെന്ന് അർജന്റീനിയൻ മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു. ഒക്ടോബറിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ തയ്യാറാണെന്ന് അർജന്റീന അറിയിച്ചതായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.

ദോഹ ഡയമണ്ട് ലീഗിൽ ജൂലിയൻ വെബർ 91.06 മീറ്റർ എറിഞ്ഞ് നീരജ് ചോപ്രയെ പരാജയപ്പെടുത്തി.#sports

 


ദോഹ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. 90.23 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്ത് എത്തിയത്. 91.06 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബ്ബർക്ക് ഒന്നാം സ്ഥാനം. ചോപ്രയുടെ അവസാന ശ്രമം 88.20 ആയിരുന്നു. അതേസമയം കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ കടന്നു. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരം 90 മീറ്റർ ദൂരമെറിയുന്നത്. 90 മീറ്റർ മറികടക്കുന്ന ലോകത്തെ 25-ാം താരമാണ് നീരജ് ചോപ്ര.

പാകിസ്താന്റെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ അർഷദ് നദീമും (92.97 മീറ്റർ) ചൈനീസ് തായ്‌പെയുടെ ചാഒ സുൻ ചെങ്ങുമാണ് (91.36 മീറ്റർ) ഏഷ്യയിൽ 90 മീറ്റർ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ‌. ആദ്യ എറിഞ്ഞ് 88.44 മീറ്റർ എറിഞ്ഞ നീരജ് തുടക്കത്തിൽ തന്നെ മുന്നിലെത്തിയിരുന്നു. എന്നാൽ മൂന്നാമത്തെ ശ്രമത്തിലാണ് നീരജ് ചോപ്ര ചരിത്രം കുറിച്ചത്.

രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യൻ യാക്കൂബ് വാഡ്ലെജ്, ജർമ്മനിയുടെ ജൂലിയൻ വെബർ എന്നിവർ ഉൾപ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയിൽ മത്സരിച്ചത്.

ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ പുനരാരംഭിക്കുന്നു..#sports

 


 ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ ക്രിക്കറ്റ് നാളെ പുനരാരംഭിക്കും. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേർസും തമ്മിലാണ് മത്സരം. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ബംഗളൂരു ചിന്ന സ്വാമി ആശുപത്രിയിൽ ആണ് മത്സരം പുനരാരംഭിക്കുക.


ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളിൽ ചിലർ മാത്രമാണ് ടീമിനൊപ്പം ചേരുന്നത്. ഈ സാഹചര്യത്തിൽ ഫ്രാഞ്ചസികൾക്ക് പുതിയ പകരക്കാരെ കൊണ്ടുവരാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. നാളെ മുതൽ ക്രിക്കറ്റ് ഗ്യാലറികൾ വീണ്ടും സജീവമാവുകയാണ് ഐപിഎൽ ചാമ്പ്യൻ ആരെന്നു മൂന്നിന് അറിയാം.

മൂന്ന് ടീമുകൾ പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായിട്ടുണ്ട് ബാക്കിയുള്ള ഏഴ് ടീമുകളിൽ ആരൊക്കെയാണ് പ്ലേ ഓഫ് കടക്കുമെന്ന് വൈകാതെ അറിയാം. ഗുജറാത്ത് ടൈറ്റൻസാൻ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു രണ്ടാം സ്ഥാനത്തും പഞ്ചാബ് കിംഗ്സ് മൂന്നാം സ്ഥാനത്തും ഉണ്ട്. മികച്ച താര നിരയുള്ള മുംബൈ ഇന്ത്യൻസും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.

ടിറ്റെയ്ക്ക് പകരക്കാരനായി കാർലോ ആഞ്ചലോട്ടി ബ്രസീലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനാകും.#sports

 


റിയോ ഡി ജെനയ്‌റോ: ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ഇനി ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍. തിങ്കളാഴ്ച ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (സിബിഎഫ്) തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചലോട്ടിയുമായി ഇക്കാര്യത്തില്‍ ധാരണയായതായും ഫെഡറേഷന്‍ വ്യക്തമാക്കി. നിലവില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കുന്ന ആഞ്ചലോട്ടി ലാ ലിഗ സീസണ്‍ അവസാനിച്ച ശേഷം റയലിനോട് വിടപറയും. ക്ലബ് ലോകകപ്പില്‍ പുതിയ പരിശീലകനുകീഴിലാകും റയല്‍ കളിക്കുക. 7.66 കോടി രൂപയാകും ബ്രസീലില്‍ മാസപ്രതിഫലമായി ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. സ്ഥാനമേറ്റെടുക്കുന്നതോടെ ബ്രസീലിന്റെ ആദ്യ വിദേശ പരിശീലകന്‍ കൂടിയായി ആഞ്ചലോട്ടി മാറും.

കോപ്പ ഡെല്‍ റേ കപ്പ് ഫൈനലില്‍ ബാഴ്സലോണയോട് തോറ്റതോടെയാണ് ആഞ്ചലോട്ടി ക്ലബ് വിടാന്‍ തീരുമാനമെടുക്കുന്നത്. സീസണിലെ നാല് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും റയല്‍, ബാഴ്‌സലോണയോട് തോറ്റിരുന്നു.

ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയോട് 4-1ന് തോറ്റതോടെ ബ്രസീല്‍, പരിശീലകന്‍ ഡോറിവല്‍ ജൂനിയറിനെ പുറത്താക്കിയിരുന്നു. പുതിയ പരിശീലകനെ നിയമിച്ചിട്ടുമില്ല. കഴിഞ്ഞ സീസണില്‍ത്തന്നെ ആഞ്ചലോട്ടിക്കായി ബ്രസീല്‍ ശ്രമംനടത്തിയിരുന്നു. എന്നാല്‍, ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് എഡ്നാള്‍ഡോ റോഡ്രിഗസ് പുറത്തായത് ആഞ്ചലോട്ടിയുടെ മനംമാറ്റി. ഇതോടെ റയലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എഡ്നാള്‍ഡോ പ്രസിഡന്റ്സ്ഥാനത്തേക്ക് തിരിച്ചെത്തിയതും റയലില്‍ തുടരാന്‍ ബുദ്ധിമുട്ടുള്ളതുമാണ് ആഞ്ചലോട്ടിയെ ബ്രസീലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. യുവന്റസ്, എസിമിലാന്‍, ചെല്‍സി, പിഎസ്ജി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, നാപ്പോളി, എവര്‍ട്ടണ്‍ അടക്കമുള്ള യൂറോപ്പിലെ മുന്‍ നിര ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട് അദ്ദേഹം.

ജൂണ്‍ ആറിന് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും ബ്രസീല്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ മത്സരം.

അൽ നാസർ വിടാന്‍ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് റിപ്പോർട്ടുകള്‍..#cristiano ronaldo

 


 റിയാദ്: സൗദി പ്രോ ലീഗിലെ നിർണായക മത്സരത്തിൽ കളിക്കാത്തതിനെ തുടർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. താരത്തിന്റെ പോക്കിന് വ്യക്തമായ കാരണം ക്ലബ് ഇതുവരെ നൽകിയിട്ടില്ല. ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുക്കാത്ത താരം മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്നതാണ് ഏക സൂചന.

ലീഗ് സീസണിൽ ക്ലബ്ബിന് മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്. ഫിറ്റ്നസ് വീണ്ടെടുത്താൽ ക്രിസ്റ്റ്യാനോ അടുത്ത മത്സരത്തിൽ കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, പോർച്ചുഗീസ് താരം ക്ലബ് വിടാനുള്ള ഒരുക്കത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അൽ നാസർ വിട്ട് അദ്ദേഹം മറ്റേതെങ്കിലും ക്ലബ്ബിൽ ചേരുമെന്ന സൂചനയുമുണ്ട്. ഇറ്റാലിയൻ പരിശീലകൻ സ്റ്റെഫാനോ പിയോളിയുടെ തന്ത്രങ്ങളിൽ താരം തൃപ്തനല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ക്ലബ്ബുമായുള്ള കരാർ പുതുക്കുന്നതിനായി പിയോളിയേയും ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോയേയും പുറത്താക്കാൻ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വലിയ തുകയ്ക്ക് ക്രിസ്റ്റ്യാനോയെ ടീമിലേക്ക് കൊണ്ടുവന്നെങ്കിലും, അൽ നാസറിന് ശ്രദ്ധേയമായ കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞിട്ടില്ല. കളിക്കാരനും ഇതിൽ അതൃപ്തനാണ്. അതേസമയം, കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ ഇല്ലാതെ കളിച്ച അൽ നാസർ ലീഗിൽ അൽ അഖ്ദൂദിനെ 9-0 ന് പരാജയപ്പെടുത്തി. സാഡിയോ മാനെ നാല് ഗോളുകളുമായി തിളങ്ങി. 63 പോയിന്റുമായി ടീം ലീഗിൽ മൂന്നാം സ്ഥാനത്താണ്. 74 പോയിന്റുമായി അൽ ഇത്തിഹാദ് കിരീടത്തിലേക്ക് നീങ്ങുകയാണ്.

അവസാന ഓവർ; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് കോലി വിരമിച്ചു..#virat kohli

 


 ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. അത് എളുപ്പമായിരുന്നില്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും കോഹ്‌ലി പോസ്റ്റിൽ പറഞ്ഞു. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് പിന്നാലെ കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പിന്മാറുകയാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ കോഹ്‌ലി ഇതിനകം തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട്, ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് (ബിസിസിഐ) അദ്ദേഹത്തോട് തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു, പക്ഷേ കോഹ്‌ലി വഴങ്ങാൻ തയ്യാറായില്ല. ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കാൻ സെലക്ടർമാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ അതിനായി കാത്തിരിക്കാതെ കോഹ്‌ലി ടെസ്റ്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു.

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് വിരാട് കോഹ്‌ലി. റെഡ്-ബോൾ ക്രിക്കറ്റിലും കോഹ്‌ലിയുടെ പ്രകടനങ്ങൾ സമാനതകളില്ലാത്തതാണ്. പതിറ്റാണ്ടുകളായി ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ബ്രാൻഡായി കോഹ്‌ലി മാറിയിരിക്കുന്നു. ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ നായകൻ സ്ഥാനത്തെത്തിയ കോഹ്‌ലി അവിടെയും റെക്കോർഡ് സ്വന്തമാക്കി. ടെസ്റ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനായി കോഹ്‌ലി മാറി. ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ കളിക്കാരനാണ് കോഹ്‌ലി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ എന്നിവരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

2011 ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് കോഹ്‌ലി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഈ വർഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ടെസ്റ്റിൽ 14 സീസണുകളായി ഇന്ത്യൻ കുപ്പായം അണിഞ്ഞ കോഹ്‌ലി 123 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 9230 റൺസ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചിട്ടുണ്ട്. 40 എണ്ണം വിജയിപ്പിച്ചു. ഇന്ത്യയെ കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് അദ്ദേഹം. ക്യാപ്റ്റനായിരുന്ന കാലത്ത് ബാറ്റ്‌സ്മാനായും അദ്ദേഹം തിളങ്ങി. കോഹ്‌ലിയുടെ പേരിൽ ഏഴ് ഇരട്ട സെഞ്ച്വറികളുണ്ട്. ടി20 ലോകകപ്പ് വിജയത്തിന് ശേഷം കോഹ്‌ലി ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇപ്പോൾ, ഏകദിനങ്ങളിൽ മാത്രമേ താരത്തെ കാണാൻ കഴിയൂ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0