ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 27 ആഗസ്റ്റ് 2023 | #News_Headlines #Short_News

• ചാന്ദ്രയാന്‍ 3 ദൗത്യം അഭിമാനമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥന്‍. തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കും ഒക്കെ നമ്മള്‍ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

• ഓണത്തിന്റെ സങ്കല്‍പം പോലെ പരമ ദരിദ്രര്‍ ഇല്ലാത്ത കേരളത്തിലേക്ക് നടന്നടുക്കുകയാണ് നാടെന്ന് മുഖ്യമന്ത്ര പിണറായി വിജയന്‍. അതിനായി ഒരു പരിപാടി തന്നെ തയ്യാറാക്കി. 2025 നവംബര്‍ 1 ന് പരമ ദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

• ഉത്തര്‍പ്രദേശില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഇതര മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

• ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ക്ലാസ്മുറിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ മുസ്ലിം വിദ്യാര്‍ഥിയെ ആലിംഗനം ചെയ്ത് മര്‍ദിച്ച സഹപാഠികളിലൊരാള്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ വിദ്യാര്‍ഥിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിക്കുകയായിരുന്നു.

• ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞ് ഇന്ത്യയുടെ മലയാളിതാരം എച്ച് എസ് പ്രണോയ്. സെമിയിൽ തായ്‌ലൻഡ്‌ താരം കുൻലവട്ട് വിദിത്സനോട് പൊരുതിത്തോറ്റു.

• ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കോളേജ്‌ വിദ്യാർഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് 20 മിനിറ്റുവീതം അധികസമയം അനുവദിച്ചു. സർവകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവർക്ക്‌ സൗകര്യം ലഭിക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചു.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs