ഇന്ത്യയെ മതരാഷ്ട്രമാക്കരുത്, സെക്യുലർ സ്ട്രീറ്റുമായി DYFI.. #SecularStreet

ഭാരതം മത-ജാതി അടിസ്ഥാനമാക്കി പിന്നോട്ടടിപ്പിക്കുന്ന തരത്തിലുള്ള പ്രവണതയ്ക്ക് എതിരെ സ്വാതന്ത്ര്യ ദിനത്തിൽ DYFI സെക്യുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു.

സംസ്ഥാനത്ത് എല്ലാ പ്രധാന കേന്ദ്രങ്ങളിലും DYFI -യുടെ നേതൃത്ത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആലക്കോട് മേഖലയിൽ നടുവിലിൽ വച്ച് നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി പിവി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ബ്രിട്ടീഷുകാർ ചെയ്ത അതേ കാര്യങ്ങൾ തന്നെയാണ് സംഘപരിവാർ രാജ്യത്തിനകത്ത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രീതിയിൽ ചെയ്യുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പിവി. ഗോപിനാഥ് പ്രസ്ഥാപിച്ചു.
മണിപ്പൂരിലെയും നൂഹിലെയും സംഭവങ്ങൾ മത രാഷ്ട്രം ആക്കുവാനുള്ള ഘട്ടം ഘട്ടമായുള്ള നടപടിയാണെന്നും  അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കലാപങ്ങൾ ഉയരുമ്പോഴും, ഇൻ്റർനെറ്റ് ഉൾപ്പടെയുള്ള സാധാരണ ജനങ്ങളുടെ സ്വാതന്ത്ര്യങ്ങൾ നിരോധിച്ചുകൊണ്ട് വാർത്തകൾ പുറത്ത് വരാതിരിക്കാനും രാഷ്ട്രീയപരമായി ഉപയോഗിക്കുവാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കുമ്പോഴാണ് ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നു വരുന്നത് എന്നത് ശ്രദ്ധേയമാണ്.