ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 ജൂൺ 2025 | #NewsHeadlines


• സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കരുതലും സാന്ത്വനവുമേകാനുള്ള മാതൃകാപദ്ധതിയുമായി കേരളം.
സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

• മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതിനാൽ ഞായർ രാവിലെ 10ന്‌ സ്‌പിൽവേ ഷട്ടർ തുറക്കാൻ കേരള –തമിഴ്‌നാട്‌ അധികൃതർ ധാരണയായി.

• വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്കൂളുകളില്‍ നടപ്പാക്കുന്ന സുംബാ നൃത്ത വ്യായാമത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് 
സംസ്ഥാന സർക്കാർ. 

• തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ട ഡോ. ഹരീസ് ചിറക്കിലിനെ തള്ളി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥൻ.

• ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20യിൽ തകർപ്പൻ സെഞ്ചുറിയുമായി സ്‌മൃതി മന്ദാന. മത്സരത്തിൽ മൂന്ന് സിക്‌സറും 15 ഫോറുകളും അടക്കം താരം 62 പന്തിൽ 112 റൺസ് നേടി.

• ഒരു വയസുകാരന്റെ മരണം കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാലെന്ന ആരോപണത്തെത്തുടർന്ന് ഖബറടക്കിയ മൃതദേഹം പുറത്തെടുത്തു. മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

• മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍. പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് കുടുംബങ്ങളെ മാറ്റിയത്.

• നിലവിലുള്ള സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് സംവിധായകന്‍ വിനയന്‍.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0