ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 26 ആഗസ്റ്റ് 2023 | #News_Headlines #Short_News

• വയനാട്ടിൽ കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടം തൊഴിലാളികൾ മരിച്ചു.  ജോലികഴിഞ്ഞ്‌ തിരിച്ചുപോവുന്നതിനിടെയാണ്‌ അപകടം. അപകടം വൈകിട്ട് മൂന്നരയോടെയാണ് നടന്നത്. കമ്പമല എസ്റ്റേറ്റ് തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചവരെല്ലാം.

• ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീ റാം വെങ്കിട്ടരാമന് തിരിച്ചടി .കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ ഹര്‍ജി തള്ളി.

• രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ ചന്ദ്രനില്‍ പ്രയാണം ആരംഭിച്ചു. റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്‍റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതും സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ലാന്‍ഡിംഗ് സമയത്തെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തിരുന്നു.

• നിലവിലുള്ള വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്‌ചയും തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ  കേന്ദ്രം പ്രവചനം. ഇത്‌ യാഥാർഥ്യമായാൽ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്‌താകും ഇത്‌.

• ജിഎസ്‌ടി നികുതി അടവ്‌ ഉറപ്പാക്കാനായി കേരള സർക്കാർ നടപ്പാക്കിയ ‘ലക്കി ബിൽ ആപ്‌’ പദ്ധതി കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നു. മേരാ ബിൽ മേരാ അധികാർ എന്നപേരിൽ ആപ്‌ ഉടൻ രാജ്യവ്യാപകമായി നടപ്പാക്കാനാണ്‌ ആലോചന.

• സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ടോട്ടെക്സ് മാതൃക ഒഴിവാക്കും.

• മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട സിബിഐ കേസുകളില്‍ വിചാരണ മണിപ്പൂരിന് പുറത്തേക്ക്,  വിചാരണ അസമില്‍ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇതിനായി രണ്ട് ജ‍ഡ്ജിമാരെ നിയമിക്കാന്‍ ഗുവാഹത്തി ഹൈക്കോടതിക്കും നിര്‍ദ്ദേശം നല്‍കി.

• ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം. എച്ച് എസ് പ്രണോയ് സെമി ഫൈനലിൽ. നിലവിലെ ലോക ചാമ്പ്യനെ വീഴ്ത്തി മുന്നോട്ട്. ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെയാണ് പരാജയപ്പെടുത്തിയത്.

• തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി. ഓഗസ്റ്റ് 26,27,28,29 ദിവസങ്ങളിലാണ് ബാങ്ക് അവധി. ഓഗസ്റ്റ് 30ന് ബാങ്ക് തുറന്ന് പ്രവർത്തിക്കുമെങ്കിലും ഓഗസ്റ്റ് 31ന് വീണ്ടും ബാങ്ക് അവധിയാണ്.


News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
MALAYORAM NEWS is licensed under CC BY 4.0