തിരുവനന്തപുരം : പുതുക്കാത്തതിന്റെ പേരിൽ മുടങ്ങിയ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനുകൾ സമയപരിധിക്കുള്ളിൽ പുതുക്കി സീനിയോറിറ്റി പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. തൊഴിൽ നൈപുണ്യ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2000 ജനുവരി 1 നും 2022 ഒക്ടോബർ 31 നും ഇടയിൽ റദ്ദാക്കിയ തൊഴിൽ രജിസ്ട്രേഷനുകൾ പുതുക്കും.
റദ്ദാക്കിയ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കുന്നതിനും സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിനുമായി 2023 ജനുവരി 1 മുതൽ 2023 മാർച്ച് 31 വരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
നേരിട്ടോ, ദൂതൻ മുഖേനയോ തപാൽ മാർഗ്ഗമോ ഓൺലൈൻ ആയോ ഇപ്പോൾ പുതുക്കാവുന്നതാണ്.
ഓൺലൈൻ മുഖേനെ പുതുക്കാനായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ വെബ്‌സൈറ്റ് ആയ https://eemployment.kerala.gov.in/ -ലെ 'SPECIAL RENEWAL' ടാബ് വഴി ചെയ്യാവുന്നതാണ്. എംപ്ലോയ്‌മെന്റ് കാർഡിലെ രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ, ജില്ല, എക്‌സ്‌ചേഞ്ച്, ലോക്കൽ ബോഡി, വാർഡ്, ജനന തിയ്യതി എന്നിവ നൽകിയാൽ വിവരങ്ങൾ ഉൾപ്പെടുത്തിയ വിൻഡോ കാണാവുന്നതാണ്. അതിലെ Renewal ഓപ്‌ഷൻ ക്ലിക്ക് ചെയ്താൽ സ്‌പെഷ്യൽ റിന്യൂവൽ ആകുന്നതാണ്.