ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 29 മാർച്ച് 2023 | #News_Headlines

● എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെ നടക്കും. പതിനെട്ടായിരത്തോളം അധ്യാപകര്‍ പങ്കെടുക്കും.  

● ഇന്റര്‍നാഷ്ണല്‍ തലത്തില്‍ നൂറുഗോള്‍ തികച്ച് അര്‍ജന്റീനന്‍ സൂപ്പര്‍ താരം മെസ്സി. 174 മത്സരങ്ങളില്‍ നിന്നാണ് അന്താരാഷ്ട്ര കരിയറില്‍ അര്‍ജന്റീന നായകന്റെ നേട്ടം. മെസ്സിയുടെ നൂറാം ഗോള്‍ കുറസോവയ്‌ക്കെതിരെയാണ്.

● നടപ്പ്‌ വർഷം കേന്ദ്രസർക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി പെരുകി. ഇതിൽ 148.8 ലക്ഷം കോടി ആഭ്യന്തര കടവും ഏഴ്‌  ലക്ഷം കോടി വിദേശ കടവുമാണ്. മൊത്തം ആഭ്യന്തര വരുമാന (ജിഡിപി)ത്തിന്റെ  57.3 ശതമാനമാണ്‌  കടബാധ്യതയെന്ന്‌ രാജ്യസഭയിൽ  വി ശിവദാസന്‌ നൽകിയ മറുപടിയിൽ ധന മന്ത്രാലയം അറിയിച്ചു.

●സംസ്ഥാനത്ത് ജീവിതശൈലീ രോഗനിര്‍ണയ പരിശോധന ഒരു കോടി കഴിഞ്ഞു. രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ വഴിയാണ് 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ പരിശോധന പൂര്‍ത്തിയാക്കിയത്.