● പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം 9 മരണം രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ – തജിക്കിസ്ഥാൻ അതിർത്തി ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഡൽഹിയിലും അനുഭവപ്പെട്ടതായി റിപ്പോർട്ട്.
● കേന്ദ്രസർക്കാർ കർഷകർക്ക് മിനിമം താങ്ങുവില പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ഭഷ്യസുരക്ഷ തകർന്നടിയുമെന്ന് മുന്നറിയിപ്പുനൽകി വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രഭാത് പട്‌നായിക്.
● സ്കൂൾ വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷത്തിന് രണ്ടരമാസം മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും അരിയും വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി ചോദ്യോത്തര വേളയിൽ പറഞ്ഞു.
● കഴിഞ്ഞ വര്‍ഷവും ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി യുഎസ് റിപ്പോര്‍ട്ട്.