● മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്. രാവിലെ 10 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്രീഡലിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.
● ഇ-ടെൻഡർ പോർട്ടലിന്റെ മികച്ച നടത്തിപ്പിന് സംസ്ഥാന ഐടി മിഷന് ദേശീയ അംഗീകാരം. ഐടി മിഷന് കീഴിലുള്ള ഇ–ടെൻഡേഴ്‌സ് പോർട്ടലിനാണ് കേന്ദ്ര ധന, ഇലക്‌ട്രോണിക്‌സ് മന്ത്രാലയങ്ങളുടെയും എക്‌സ്‌പെൻഡിച്ചർ വകുപ്പിന്റെയും പുരസ്കാരം ലഭ്യമായത്.
● സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയക്കായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് മൂവായിരത്തിലധികം പേരെന്ന് കണക്കുകൾ. അവയവദാതാക്കളുടെ കുറവും നടപടിക്രമങ്ങളിലെ കാലതാമസത്തിനും പുറമെ അവയവ ദാനത്തിന് തയാറാകുന്നവരെ ചില ആശുപത്രികൾ പിന്തിരിപ്പിക്കുന്നതും തിരിച്ചടിയാകുന്നു.
● രാജ്യത്ത് കഴിഞ്ഞദിവസം 1805 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനായിരം കടന്നു.