News Updates എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
News Updates എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നടിയെ പീഡിപ്പിച്ച കേസ്, ദിലീപിനെ കുറ്റവിമുകതനാക്കിയത് അംഗീകരിക്കാനാവില്ല, നേരിടാൻ പ്രോസിക്യൂഷൻ. #Dileep

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയത് അംഗീകരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ. വിചാരണ കോടതി വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷനും പ്രഖ്യാപിച്ചു. കേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചു. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപിനെയും പതിനഞ്ചാം പ്രതി ശരത്തിനെയും കുറ്റവിമുക്തനാക്കി.

കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജ കുമാർ റിപ്പോർട്ട് സമർപ്പിച്ചു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെയും ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചതിനെയും റിപ്പോർട്ട് ശക്തമായി വിമർശിച്ചു. ദിലീപിനും ശരത്തിനുമെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണ കോടതി ഇരട്ടത്താപ്പ് കാണിച്ചുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.

പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ അന്യായമായും, അന്യായമായും, പക്ഷപാതപരമായും വിലയിരുത്തി. വിലപ്പെട്ട തെളിവുകളിൽ ഭൂരിഭാഗവും സാധുവായ കാരണങ്ങളില്ലാതെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തു. വിചാരണ കോടതി ഹാജരാക്കിയ തെളിവുകൾ നിരസിക്കുന്നതിന് നൽകിയ കാരണങ്ങൾ ദുർബലമാണ്. അവ ന്യായമല്ല.  ആറ് കുറ്റവാളികൾക്കും 20 വർഷം തടവ് മാത്രമാണ് ശിക്ഷ വിധിച്ചതെന്നും പരമാവധി ശിക്ഷ ജീവപര്യന്തമാണെന്നും പ്രോസിക്യൂഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ക്ക് അവസരം ഇനി ദിവസങ്ങള്‍ മാത്രം. പേര് ചേര്‍ക്കാനും തിരുത്താനും വോട്ടര്‍ പട്ടിക കാണാനും ഈ ലിങ്കുകള്‍ നിങ്ങളെ സഹായിക്കും : #VotersAddKerala

 


തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ആഗസ്‌ത്‌ ഏഴുവരെ പേരു ചേർക്കാനും തിരുത്താനും അവസരം. 2025 ജനുവരി ഒന്നിനകം 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. കരട്‌ വോട്ടർപ്പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പേരു ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്-സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഹിയറിങ്‌ തീയതിയിൽ നേരിട്ട് ഹാജരാകണം. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങളും ഓൺലൈനായി രജിസ്റ്റർ ചെയ്യണം.


അപേക്ഷയുടെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെ നിർദ്ദിഷ്ട ഫോറത്തിലും അപേക്ഷിക്കാം. പഞ്ചായത്തിലും നഗരസഭയിലും സെക്രട്ടറിയും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ.

വാടകയ്‌ക്ക്‌ താമസിക്കുന്നവർക്ക്‌ ആറുമാസത്തിൽ കൂടുതലുള്ള വാടകക്കരാർ, ഒരു വർഷത്തിൽ ഏറെയുള്ള എൽപിജി കണക്‌ഷൻ എന്നിവ രേഖയായി ഉപയോഗിക്കാം.

 

കരട് വോട്ടർപട്ടിക

കരട് വോട്ടർപട്ടിക കാണുവാനായി https://www.sec.kerala.gov.in/public/voters/list എന്ന ലിങ്ക് സന്ദർശിക്കാം.

വോട്ടര്‍ സെര്‍ച്ച്  

വോട്ടര്‍ സെര്‍ച്ച് ചെയ്യാനായി https://sec.kerala.gov.in/rfs/search/index എന്ന ലിങ്കിൽ വോട്ടർ ഐഡി നമ്പർ നൽകി സെർച്ച് ചെയ്യാം.

ഓൺലൈനിലൂടെ എങ്ങനെ ചെയ്യാം ?

www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ Sign In പേജിലെ Citizen Registration വഴി പേരും മൊബൈൽ നമ്പരും പാസ്‌വേഡും നൽകി പ്രൊഫൈൽ ഉണ്ടാക്കാം. ഒടിപി ഓഥന്റിക്കേഷൻ നടന്ന മൊബൈൽ നമ്പരാണ്‌ ലോഗിൻ ചെയ്യാനുള്ള യൂസർനെയിം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. പ്രൊഫൈലിൽ ഫോം 4, ഫോം 5, ഫോം 6, ഫോം 7 എന്നിവയിൽ അപേക്ഷിക്കാം.

ഫോം 4: 

ആദ്യമായി പേര് ചേർക്കുന്നതിനും കേരളത്തിൽ എവിടെയെങ്കിലും നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരം നൽകി മറ്റൊരു തദ്ദേശസ്ഥാപനത്തിലേക്ക്‌ മാറ്റുന്നതിനുമാണിത്‌.

ഫോം 5:

വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിലുള്ള/ നിലവിലെ വോട്ടറുടെ പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപം സമർപ്പിക്കാൻ.

ഫോം 6:

നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ തിരുത്തുന്നതിന്.

ഫോം 7:

തദ്ദേശ സ്ഥാപനത്തിലെ ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കോ വാർഡിലെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കോ മാറുന്നതിന്‌.

പ്രവാസികൾക്ക്‌ Pravasi Additions എന്ന ഭാഗത്ത്‌ ക്ലിക്ക്‌ ചെയ്‌ത്‌ പാസ്‌പോർട്ട്‌ വിവരങ്ങൾ നൽകി അപേക്ഷിക്കാം

വരുന്നത് അവസരങ്ങളുടെ പെരുമഴ, കണ്ണൂരിൽ ജൂൺ 21ന് നടക്കുന്ന മെഗാ ജോബ് ഫെയറിൽ തൊഴിൽ ആവശ്യമുള്ളവക്കെല്ലാം തൊഴിൽ, ഈ അവസരം നഷ്ടപ്പെടുത്തരുതേ.. #Kannur_Mega_Job_Fair

കണ്ണൂർ : അഭ്യസ്ത വിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കുക മാത്രമല്ല തൊഴിൽ നേടാൻ അവരെ പ്രാപ്തരാക്കുകയെന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്ന്  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കണ്ണൂർ ഗവ. എഞ്ചിനിയറിംങ് കോളജിൽ ജൂൺ 21ന്  നടത്തുന്ന വിജ്ഞാനകേരളം മെഗാ ജോബ് ഫെയർ സംബന്ധിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ചുരുങ്ങിയത് 5000 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. പതിനായിരം ഉദ്യോഗാർഥികളെ വരെ പങ്കെടുപ്പിക്കാൻ സൗകര്യമൊരുക്കും. ജർമ്മനിയിലേക്ക് 1050 നേഴ്‌സുമാരുടെ ഒഴിവിലേക്കും മേളയിൽ റിക്രൂട്ട്‌മെന്റ് നടക്കും. യുവാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു. തദ്ദേശീയമായി വരുമാനം കണ്ടെത്താൻ സഹായിക്കാനാണ് വിജ്ഞാനകേരളം ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്. യുവാക്കൾ അവരുടെ കർമ്മശേഷി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്്ഥാനത്ത് തൊഴിലവസരങ്ങൾ നിലവിലുള്ളപ്പോൾ യുവാക്കൾ പുറംനാടുകളിൽ സമാനജോലിയിൽ പ്രവേശിക്കുന്ന അവസ്ഥയുണ്ടെന്ന് കെ.വി സുമേഷ് എം എൽ എ പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾക്ക് മാറ്റം കൊണ്ടുവരാനാണ് സർക്കാർ വിജ്ഞാനകേരളം ജനകീയ തൊഴിൽ ക്യാമ്പയിന് രൂപം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത് എന്നിവരും പങ്കെടുത്തു.

അപേക്ഷ ജൂൺ 18 വരെ മാത്രം

കേരള നോളജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസ് (ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്ന്റ് സിസ്റ്റം) https://knowledgemission.kerala.gov.in/ പോർട്ടൽ വഴി മുൻകൂട്ടി അപേക്ഷ നൽകിയാണ് ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടത്. മേളയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ജൂൺ 18. പ്ലസ് ടു മുതൽ പിജി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന തൊഴിലവസരങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് 64 വിഭാഗങ്ങളിലായി 3200ൽ അധികം തൊഴിലവസരങ്ങളും ഐ ടി ഐ മുതലായ സാങ്കേതിക പരിശീലനം നേടിയവർക്ക് 12,838 ഒഴിവുകളും സാങ്കേതിക ഡിപ്ലോമ നേടിയവർക്ക് 6500 ലധികം ഒഴിവുകളും ബിരുദ ധാരികൾക്കും വിവിധ എഞ്ചിനിയറിംങ് ബിരുദ ധാരികൾക്കുമായി 8000 ലധികം ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജർമ്മനിയിലേക്ക് 1050 നേഴ്‌സുമാരുടെ ഒഴിവിലേക്കും മേളയിൽ റിക്രൂട്ട്‌മെന്റ് നടക്കും. മേളയോടനുബന്ധിച്ച ് സാങ്കേതിക ഡിപ്ലോമക്കാർക്കായി 2600 ലധികം ഒഴിവുകളിലേക്ക് വെർച്വൽ ജോബ് ഫെയറും നടത്തും. ഒരു ഉദ്യോഗാർഥിക്ക് പരമാവധി അഞ്ച് കമ്പനികളിലേക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ അന്നേദിവസം രാവിലെ 8.30 മണിക്ക് എഞ്ചിനിയറിംങ് കോളജിൽ റിപ്പോർട്ട് ചെയ്യണം. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, എന്നിവ തിരിച്ച് പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും. തൊഴിൽമേളയുടെ തുടർച്ചയായി ആഗസ്റ്റ് മാസത്തിൽ വിദേശ തൊഴിൽ മേളയും ആസൂത്രണം ചെയ്തിട്ടുണ്ട്. 

ആകർഷണീയമായ വേതനം 

ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് 10,000 മുതൽ 3,50,000 രൂപ വരെയുള്ള വേതനം വിജ്ഞാന കേരളം ജോബ് ഫെയർ ഉറപ്പാക്കുന്നുണ്ട്. 10,000 രൂപയിൽ താഴെ വേതനമുള്ള 30 ഒഴിവുകൾ, 10,000- 15,000 രൂപ ശമ്പളത്തിൽ 2215 ഒഴിവുകൾ, 15,000- 25000 ശമ്പള സ്‌കെയിലിൽ 27,030 ഒഴിവുകൾ, 25,000- 40,000 രൂപ നിരക്കിൽ 300 ലധികം ഒഴിവുകൾ ഉണ്ടായിരിക്കും. 40000-ഒരു ലക്ഷം രൂപ വേതനനിരക്കിൽ രണ്ട് ഒഴിവുകൾ, ഒരു ലക്ഷം മുതൽ 1,75000 രൂപ വേതനത്തിൽ 1050 ഒഴിവുകൾ, 2,50,000- 3,50,000 രൂപ ശമ്പള സ്‌കെയിലിൽ 350 ഒഴിവുകളുമാണുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു, വി എച്ച് എസ് ഇ, വിവിധ ഡിപ്ലോമകൾ, ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷ നൽകാം.

പ്രാദേശിക തൊഴിൽ ലഭ്യമാക്കും

മെഗാ ജോബ് ഫെയറിന്റെ അനുബന്ധമായി ഡിഡബ്ല്യൂഎംഎസ് പോർട്ടലിന് പുറത്തുള്ള തൊഴിലന്വേഷകർക്ക്  പ്രാദേശിക തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയും വിജ്ഞാന കണ്ണൂർ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിലേക്ക് 50 ലധികം കമ്പനികൾ 5000 ത്തിലധികം തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആവശ്യമായ തൊഴിൽ അന്വേഷകരെ കണ്ടെത്താനുള്ള പ്രവർത്തനം കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് നടത്തുന്നത്. ജൂലൈ, ആഗസ്റ്റ് മാസത്തിൽ ചുരുങ്ങിയത് 10,000 പ്രാദേശിക തൊഴിലുകൾ കണ്ടെത്താനാകും. ജില്ലയുടെ ചുമതലയുള്ള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായുള്ള ജില്ലാ വിജ്ഞാന കൗൺസിൽ ജില്ലയിലെ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന് നേതൃത്വം നൽകും. എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ചെയർമാനായുള്ള സംഘാടക സമിതിയാണ് ജില്ലാതല മെഗാ ജോബ് ഫെയറിന്റെ സംഘടന ചുമതല നിർവഹിക്കുന്നത്.

അവധി തന്നെ; ബക്രീദ് പ്രമാണിച്ച് വെള്ളി ശനി ദിവസങ്ങളിൽ വിദ്യാലയങ്ങൾക്ക് അവധി.. #Eid_Al_Adha_Leave

തിരുവനന്തപുരം :  ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06.06.2025) അവധിയായിരിക്കും.  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

 ശനിയാഴ്ചയായ ബക്രീദ് നേരത്തെ തന്നെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

ക്രമസമാധാന പാലനത്തിനായി കാര്‍ക്കശ്യമുള്ള ഉദ്യോഗസ്ഥന്‍ എത്തുന്നു; എച്ച് വെങ്കിടേഷ് ഐ.പി.എസ് പുതിയ ചുമതലയുള്ള എഡിജിപി. #HVenkateshIPS

 


ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയായി എച്ച് വെങ്കിടേഷ് ഐപിഎസിനെ നിയമിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് എഡിജിപിയാണ് എച്ച് വെങ്കിടേഷ്. മനോജ് എബ്രഹാം ഫയർഫോഴ്‌സ് മേധാവിയായതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.

എച്ച് വെങ്കിടേഷ് ഐപിഎസിനെ ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ഫയർ ആൻഡ് റെസ്‌ക്യൂ മേധാവിയായി നിയമിച്ചു.

എഡിജിപി എംആർ അജിത് കുമാറിന് പകരക്കാരനായാണ് മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകിയത്. കഴിഞ്ഞ ദിവസം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി ഫയർഫോഴ്‌സ് മേധാവിയായി നിയമിച്ചു.

കനത്ത മഴ ; ഇന്ന് നടത്താനിരുന്ന 'കൂവേരി ബ്രദേഴ്‌സ് വോളി നൈറ്റ്' മാറ്റിവച്ചു. #BrothersVolleyNight


ആലക്കോട് : അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്ന്  കൂവേരി ബ്രദേഴ്സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ഇന്ന് നടത്താനിരുന്ന ബ്രദേഴ്സ് വോളി നൈറ്റ് മാറ്റി വച്ചതായി ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
ടൂർണമെന്റ് മുൻ നിശ്ചയിച്ച ഫിക്സ്ചർ പ്രകാരം ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം 07.30 -നു നടത്തും.

ചരിത്ര നിമിഷം ; കലാമണ്ഡലത്തിൽ ആദ്യ പുരുഷ നൃത്താധ്യാപകനായി ആർഎൽവി രാമകൃഷ്ണൻ. #RLVRamakrishnan

ആർഎൽവി രാമകൃഷ്ണൻ കേരള കലാമണ്ഡലത്തിൽ ആദ്യ പുരുഷ നൃത്താധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.   ഭരതനാട്യത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായി നിയമനം.   യു.ജി.സി.യുടെ നിർദേശപ്രകാരം രണ്ട് മാസം മുമ്പ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.

  യോഗ്യതാ പരീക്ഷയും അഭിമുഖവും നടത്തി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒന്നാമനായി രാമകൃഷ്ണയെ നിയമിച്ചു.   ചലച്ചിത്രതാരം കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും റാങ്ക് ജേതാവാണ്.
  കലാമണ്ഡലത്തിലെ നിയമനം ശുഭകരമായി കണക്കാക്കപ്പെടുന്നു.   ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ ഒരു മുന്നേറ്റമായാണ് താൻ കാണുന്നതെന്നും അസിസ്റ്റൻ്റ് പ്രൊഫസറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

  കലാമണ്ഡലത്തിൽ ഇതാദ്യമായാണ് ഒരാൾ നൃത്താധ്യാപകനായി എത്തുന്നത്.   കലാമണ്ഡലം ഒരു ജെൻഡർ ന്യൂട്രൽ ഇടമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ്,  രേഖാമൂലമുള്ള നിയന്ത്രണങ്ങൾ ഇല്ലെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ആർ.എൽ.വി.   ബി.അനന്തകൃഷ്ണൻ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുൻപ് കലാമണ്ഡലം സത്യഭാമ നിറത്തിന്റെ പേരിൽ ആർഎൽവി രായമകൃഷ്ണനെതിരെ സംസാരിച്ചത് വിവാദമായിരുന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 03 നവംബർ 2023 #NewsHeadlines

• വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.


• അഭയാർഥി ക്യാമ്പുകളടക്കം ലക്ഷ്യമിട്ട്‌ ഗാസയിൽ അങ്ങോളമിങ്ങോളം വ്യാഴാഴ്ചയും ഇസ്രയേൽ ആക്രമണം. മധ്യ ഗാസയിലെ ബുറൈജ്‌ അഭയാർഥി ക്യാമ്പിലേക്ക്‌ രണ്ടുതവണ വ്യോമാക്രമണം ഉണ്ടായി. 44 പേർ കൊല്ലപ്പെട്ടു.


• സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിച്ച് റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. എന്നാൽ പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധനവില്ല.


• രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചു. അതിവേഗം വളരുന്ന രണ്ട് നഗരങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 13 ജൂലായ് 2023 | #Short_News #News_Headlines

• ഐ എസ്‌ ആര്‍ ഒ യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം വെള്ളിയാഴ്‌ച. ഇതിനു മുന്നോടിയായുള്ള കൗണ്ട്‌ഡൗൺ വ്യാഴാ‍ഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കും.

• തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസെഫിന്‍റെ കൈപ്പത്തി വെട്ടിയ കേസിലെ  രണ്ടാം ഘട്ട വിധിയില്‍ ശിക്ഷ വ്യ‍ഴാ‍ഴ്ച പ്രഖ്യാപിക്കും.

• പാവപ്പെട്ടവരുടെ ആശ്വാസമായ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• പാലക്കാട് മലേറിയ ബാധിച്ച് യുവാവ് മരിച്ചു. കുറശ്ശകുളം സ്വദേശി റാഫി ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

• ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കി.

• പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്നായിരുന്നു അന്ത്യം.

• യമുനയിലെ ജലനിരപ്പ്‌ സർവകാല റെക്കോഡിൽ എത്തിയതോടെ ഡൽഹിയിലെ താഴ്‌ന്ന മേഖലകളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. ബുധനാഴ്‌ച യമുനയിലെ ജലനിരപ്പ്‌ 207.81 മീറ്ററായി ഉയർന്നു. 1978 സെപ്തംബർ ആറിന്‌ രേഖപ്പെടുത്തിയ 207.49 മീറ്ററാണ്‌ ഇതിനുമുമ്പത്തെ ഉയർന്നനിരക്ക്‌.

• ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം ഇന്ത്യക്ക്‌ വെങ്കലം മാത്രം. പുരുഷന്മാരുടെ പതിനായിരം മീറ്റർ ഓട്ടത്തിൽ അഭിഷേക്‌ പാൽ മൂന്നാംസ്ഥാനം നേടി.

• മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ അനുവദിക്കാൻ റെയിൽവേ ബോർഡിന്‌ ശുപാർശ നൽകി സെക്കന്തരാബാദിൽ ചേർന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗം. യശ്വന്ത്പുർ–- കണ്ണൂർ എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാനും കമ്മിറ്റി ശുപാർശ നൽകി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 01 ഏപ്രിൽ 2023 | #News_Headlines

● വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന് ഇന്നു തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനത്തില്‍ ലക്ഷം പേര്‍ പങ്കെടുക്കും. വൈകിട്ട് 3.30ന് വൈക്കം ബീച്ചില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേര്‍ന്നു ഉദ്ഘാടനം ചെയ്യും.

● ലോകത്ത്‌ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ 61കാരനായ ഒരു പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. 

● ഐപിഎല്ലിലെ ഉദ്ഘാടന പോരാട്ടത്തില്‍ വിജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ്  ചെയ്ത
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നാലു ബോള്‍ ബാക്കി നില്‍ക്കെയായിരുന്നു ഗുജറാത്ത് വിജയക്കൊടി പാറിച്ചത്.

● മൂവായിരം ചതുരശ്രയടി വരെയുള്ള വീടുകളുടെ നിർമ്മാണത്തിന്‌ മണ്ണ്‌ മാറ്റാനുള്ള അനുമതി ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാം. നിലവിൽ മണ്ണ്‌ മാറ്റാൻ മൈനിങ്‌ ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി വേണമായിരുന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 17 മാർച്ച് 2023 | #News_Headlines

● രാജ്യത്ത് ഒരു H3N2 മരണം കൂടി, മഹാരാഷ്ട്രയിലാണ് വൈറസ് ബാധിച്ച എഴുപത്തി മൂന്നുകാരന്‍റെ മരണം സ്ഥിരീകരിച്ചത്. പൂനയിലെ ചിഞ്ചുവാഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ആളാണ് മരിച്ചത്.

● രാജ്യത്ത്‌ ഏറ്റവും കൂടുതൽ കസ്റ്റഡി മരണം ഗുജറാത്തിൽ. അഞ്ചുവർഷത്തിനിടെ 80 പേരാണ്‌ ഗുജറാത്ത്‌ പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചത്‌. 2021–--22ൽ മാത്രം 24 പ്രതികളാണ് കസ്റ്റഡിയിൽ മരിച്ചത്. ദേശീയ മനുഷ്യാവകാശ കമീഷനും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണ്‌ കണക്ക്‌ പുറത്തുവിട്ടത്‌.

● രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 61 വിദ്യാര്‍ത്ഥികള്‍. ഐഐടി, എന്‍ഐടി, ഐഐഎം എന്നിവിടങ്ങളില്‍ 2018 മുതല്‍ ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കണക്കാണിത്.
 
● ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 1,200 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഉയർന്നുവരുന്ന പ്രാദേശിക ക്ലസ്റ്ററുകളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും യോഗ്യരായവർക്കിടയിൽ മുൻകരുതൽ മൂന്നാം ഡോസ് സജീവമായി പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർണാടക ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

മൈക്രോസോഫ്റ്റ് അവരുടെ വേഡ്, എക്സൽ, ഔട്ട്‌ലുക്ക് ഇമെയിലുകൾ ഉൾപ്പെടെയുള്ള ഓഫീസ് സോഫ്‌റ്റ്‌വെയറിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉള്‍പ്പെടുത്തുന്നു. ദൈർഘ്യമേറിയ ഇമെയിലുകൾ സംഗ്രഹിക്കുക, വേഡിലെ ഡ്രാഫ്റ്റ് സ്റ്റോറികൾ, പവർപോയിന്റിലെ സ്ലൈഡുകൾ ആനിമേറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പ്രോസസ്സിംഗ് എഞ്ചിനാണ് കോപൈലറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സവിശേഷതയെന്ന് കമ്പനി വ്യാഴാഴ്ച പറഞ്ഞു.
 
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഒഴിവുകളിൽ മുൻ അഗ്നിവീരന്മാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. അവർ അഗ്നിവീറിന്റെ ആദ്യ ബാച്ചിന്റെ ഭാഗമാണോ അല്ലെങ്കിൽ തുടർന്നുള്ള ബാച്ചുകളുടെ ഭാഗമാണോ എന്നതിനെ ആശ്രയിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവുകളും മന്ത്രാലയം അറിയിച്ചു. 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 16 മാർച്ച് 2023 | #News_Headlines

● അമേരിക്കയിൽ സാമ്പത്തിക രംഗത്തിന് തകർച്ച നേരിടുന്നതിനാൽ  അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറയുന്നു.

● നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിളിച്ചുചേര്‍ക്കുന്ന കക്ഷി നേതാക്കളുടെ യോഗം ഇന്ന്. രാവിലെ 8 മണിക്കാണ് യോഗം നടക്കുക. സഭയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്.

● സ്‌ത്രീശക്തിയുടെ കേരള മോഡലായ "കുടുംബശ്രീ'യുടെ രജതജൂബിലി ആഘോഷത്തിന്‌ വെള്ളിയാഴ്‌ച തലസ്ഥാനം വേദിയാകും. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യും.

● ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് അ‍ഞ്ച് കിലോ അരി വീതം വിതരണം ചെയ്യാന്‍ സർക്കാർ തീരുമാനിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 12 മാർച്ച് 2023 | #News_Headlines

● കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാൻ്റിലെ തീപിടിത്തത്തവുമായി ബന്ധപ്പെട്ട നിരീക്ഷണ സമിതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേയും ചൊവ്വാഴ്ച ആരംഭിക്കും. 

● നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന 4 ബഹിരാകാശ സഞ്ചാരികളെ ഏപ്രില്‍ മൂന്നിന് നാസ പ്രഖ്യാപിക്കും. 

● ചൂട്‌ കനക്കുന്നതിനാൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും തണ്ണീർപ്പന്തൽ ആരംഭിക്കും. തണുത്ത വെള്ളം, സംഭാരം, ഒആർഎസ് എന്നിവ ഇവിടെ ഉണ്ടാകും. ഇതിന്‌ ഫണ്ട് അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

● രാജ്യത്ത് കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഏറ്റവും മുന്നില്‍ കേരളം. 15നും 24നും വയസിനിടയിലുള്ള 93.2 ശതമാനം പേര്‍ക്ക് കമ്പ്യൂട്ടറില്‍ അടിസ്ഥാന പരിജ്ഞാനമുള്ളതായി ദേശീയ സ്ഥിതിവിവര കണക്ക്-പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 11 മാർച്ച് 2023 | #News_Headlines

● രാജ്യത്ത് H 3 N 2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു. ഹരിയാനയിലും കർണാടകയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
കർണാടകയിലെ ഹാസന്‍ ജില്ലയില്‍ മരിച്ച 82 വയസ്സുള്ള ഒരാള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.  

● കേന്ദ്രസർക്കാർ സർവീസിൽ നികത്താതെ കിടക്കുന്നത്‌ 9,79,327 ഒഴിവ്‌. ഗ്രൂപ്പ്‌ സി വിഭാഗത്തിൽ ഉൾപ്പെടെ അഞ്ചിലൊന്നുവീതം തസ്‌തികയിലും ആളില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ അവതരിപ്പിച്ച കണക്ക്‌ വ്യക്തമാക്കുന്നു.

● സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികൾ നടത്തുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ ബന്ധപ്പെട്ട മാധ്യമത്തെ ഒഴിവാക്കുന്ന ഐടി നിയമത്തിലെ ‘സേഫ്‌ ഹാർബർ’ വ്യവസ്ഥ ഭേദഗതി ചെയ്യാൻ കേന്ദ്ര നീക്കം. പുതിയ ഡിജിറ്റൽ ഇന്ത്യ ബില്ലിൽ ‘സേഫ്‌ ഹാർബർ’ വ്യവസ്ഥ ഒഴിവാക്കാനാണ്‌ ആലോചന.

● സംസ്ഥാനത്ത് ചൂട് കൂടുന്നു. താപ സൂചിക പ്രകാരം കഴിഞ്ഞ ദിവസവും ഉയര്‍ന്ന ചൂടാണ് അനുഭവപ്പെട്ടത്. രണ്ടിടത്ത് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 03 മാർച്ച് 2023 | #News_Highlights

● കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാതാ വികസനം 2025 ൽ പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് സംസ്ഥാന സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമാണ് ഇത്. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ പണം നൽകിയത് ഇന്ത്യയിലാദ്യമാണെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. 
● അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഈടാക്കില്ല. അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തണമെന്നത് നിര്‍ദ്ദേശം മാത്രമാണെന്നും ഇപ്പോള്‍ നടപ്പാക്കില്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. 

● തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളെ തീരുമാനിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം എടുത്തുകളഞ്ഞ്‌ സുപ്രീംകോടതി. തെരഞ്ഞെടുപ്പ്‌ കമീഷനെ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ് (അല്ലെങ്കിൽ, വലിയ പ്രതിപക്ഷ പാർടിയുടെ നേതാവ്), സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളായ ഉന്നതസമിതിയുടെ ശുപാർശ പ്രകാരം രാഷ്‌ട്രപതി നിയമിക്കണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു.

● സംസ്ഥാനത്തെ ജലാശയങ്ങളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2241.49 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലമാണ് ജലസംഭരണികളിൽ ആകെ അവശേഷിക്കുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 01 മാർച്ച് 2023 | #News_Headlines

● സുരക്ഷാ കാരണങ്ങളാൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് കാനഡയിലും നിരോധനം ഏര്‍പ്പെടുത്തി. ഇതിനു മുമ്പ് യൂറോപ്പിലും ഇന്ത്യയിലും ടിക്ടോക്ക് നിരോധിച്ചിരുന്നു.  

● പാചകവാതക വില കേന്ദ്രം വീണ്ടുംകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ  പുതിയ വില 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ചു. 2124 രൂപയാണ് പുതിയ വില.നേരത്തെ 1773 രൂപയായിരുന്നു. വിലവർധന ഇന്ന് മുതൽ.

● മികച്ച ഗോളിക്കുള്ള ഫിഫ പുരസ്ക്കാരം അർജന്റീന താരം എമിലിയാനോ മാർട്ടിനെസിന്.

● രാജ്യത്ത് രേഖപ്പെടുത്താന്‍ തുടങ്ങിയതില്‍ പിന്നെ ചൂടേറിയ ഫെബ്രുവരിയാണ് നാം അഭിമുഖീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. 1901-ല്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ചൂടേറിയ ഫെബ്രുവരിയാണ് ഇക്കഴിഞ്ഞതെന്ന് ഇന്ത്യന്‍ മെറ്ററിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (IMD) പുറത്തു വിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 27 ഫെബ്രുവരി 2023 | #News_Headlines

● ബജറ്റ് അവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം പിരിഞ്ഞ നിയസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. ഉപധനാഭ്യര്‍ത്ഥനക്ക് ശേമുള്ള നാല് ബില്ലുകളാണ് ഇന്ന് പരിഗണിക്കുന്നത്.  

● ഡൽഹി മദ്യനയക്കേസിൽ ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു.

● തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി റയിൽവേ.

● മേഘാലയയിലും നാഗാലാൻഡിലും വോട്ടർമാർ തിങ്കളാഴ്ച വിധിയെഴുതും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ നാലുവരെയാണ്‌ വോട്ടെടുപ്പ്‌. ഉയർന്ന പോളിങ് പ്രതീക്ഷിക്കപ്പെടുന്നു. 60 നിയമസഭാസീറ്റ്‌ വീതമുള്ള സംസ്ഥാനങ്ങളിൽ 59 ഇടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.

പുതിയ മാറ്റം ആകുമോ ശ്രീലങ്കയിൽ ? റെനിൽ വിക്രമസിംഗെ പ്രസിഡന്റ്. | Will there be a new change in Sri Lanka? Renil Wickremasinghe President.


ശ്രീലങ്കയിൽ റെനില്‍ വിക്രമസിംഗെ പ്രസിഡന്റ്. 134 വോട്ടുകള്‍ നേടിയാണ് റെനില്‍ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

 എസ്.എല്‍.പി.പി വിമത നേതാവ് ഡള്ളസ് അലഹപെരുമ, ജനത വിമുക്തി പെരാമുന നേതാവ് അനുര കുമാര ദിസനായകെ എന്നിവരായിരുന്നു റെനിലിനെതിരെ മത്സരരംഗത്തുണ്ടായിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചത് രാവിലെ 10 മണിയോടെയായിരുന്നു.

ജനകീയ പോളിങ്ങിലൂടെ ശ്രീലങ്കയുടെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അല്ലാതെ പാര്‍ലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളില്‍ നിന്ന് രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 225 അംഗ സഭയില്‍ വിജയിക്കാന്‍ വേണ്ടത് 113 പേരുടെ പിന്തുണയാണ്. വോട്ടെടുപ്പില്‍ 134 എം.പിമാരുടെ പിന്തുണയാണ് റെനില്‍ നേടിയത്.

അതേസമയം 2 എം പിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റെനില്‍ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡന്റിന്റെ കോലം പ്രസിഡന്റ് ഓഫീസിന് മുന്നില്‍ പ്രക്ഷോഭകര്‍ കത്തിച്ചിരുന്നു. എന്നാല്‍ ആറു വട്ടം പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗെക്ക് തന്നെയായിരുന്നു തുടക്കം മുതൽ മുന്‍തൂക്കം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0