● രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്നും മാസ്‌ക് ധരിക്കുന്നതിന് പ്രാമുഖ്യം നല്‍കണമെന്നും സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
● ഇന്ന് ഭഗത് സിംഗ്, സുഖ് ദേവ്, രാജ്ഗുരു രക്തസാക്ഷി ദിനം. 23 വയസിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ വിപ്ലവകാരിയിൽ നിന്ന് മഹത്തായ രക്തസാക്ഷിത്വത്തിലേക്ക് ഭഗത് സിംഗ് നടന്നുകയറിയിട്ട് ഇന്നേക്ക് 92 വർഷം.
● മാർച്ച് 31നകം പാനും ആധാറും ബന്ധിപ്പിക്കാനും ആയിരം രൂപ പിഴയൊടുക്കണം. അതിനകം ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് കാലഹരണപ്പെടുമെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചത്.
● കേരളത്തിന്റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽനിന്നാണ് 1028 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിച്ചത്.