തളിപ്പറമ്പ : സമഗ്രശിക്ഷാ കേരളം
തളിപ്പറമ്പ് നോർത്ത് ബി.ആർ.സിയുടെ നൂറാമത്
വായനച്ചങ്ങാത്തം വീട്ടുമുറ്റ വായനസദസ്സ് പനക്കാട് ഗവണ്‍മെന്റ് എൽ.പി സ്കൂളിലെ ഇഷാനി കെ.സിയുടെ വീട്ടിൽ സംഘടിപ്പിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.എം സീന ഉദ്ഘാടനം ചെയ്തു.
കണ്ണൂർ എസ്.എസ്.കെ പ്രോഗ്രാം ഓഫീസർ ശ്രീ രാജേഷ് കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ബി.ആർ.സി ട്രൈയിനർ ശ്രീ. കെ.ബിജേഷ്, പ്രധാനാധ്യാപിക ആശാലത, നാടൻപാട്ട് കലാകാരനും ജില്ലാ സാംസ്കാരിക വകുപ്പ് കോർഡിനേറ്ററുമായ മിനേഷ് മണക്കാട് എന്നിവർ സംസാരിച്ചു. പുസ്തകാസ്വാദനം, സാഹിത്യസംവാദം, കുട്ടിക്കവിതകൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.